Wednesday, February 01, 2012

726.വിനോദ സഞ്ചാരികളെ സ്വീകരിക്കാന്‍ മലമ്പുഴ ഉദ്യാനമൊരുങ്ങി . . . ഉദ്ഘാടനം ശനിയാഴ്ച




കേരളത്തിലെ ആദ്യത്തെ വിനോദ സഞ്ചാരകേന്ദ്രമായ മലമ്പുഴ പുതിയ രൂപവും ഭാവവുമണിഞ്ഞ് വിനോദസഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി . . . ശനിയാഴ്ച വൈകുന്നേരം അഞ്ചിന് സ്ഥലം എം.എല്‍.എ. കൂടിയായ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നവീകരിച്ച പാര്‍ക്ക് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. ജലസേചന വകുപ്പ് മന്ത്രി പി.ജെ.ജോസഫിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. 1949 ല്‍ നിര്‍മ്മാണമാരംഭിച്ച് 1955 ല്‍ പൂര്‍ത്തീകരിച്ച മലമ്പുഴ ഡാമിന്റെ പരിസരത്ത് 1960 കളില്‍ തുടങ്ങി 70 കളോടെയാണ് മലമ്പുഴ ഉദ്യാന നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അന്ന് ഉദ്യാനത്തിന്റെ സന്ദര്‍ശക വിസ്തൃതി 25 ഏക്കറായിരുന്നു. സംസ്ഥാനത്തെ ഏറ്റവും നല്ല വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യാനം 1980 കളില്‍ ഫണ്ടിന്റെ അപര്യാപ്തത മൂലം കാലമായുളള അറ്റകുറ്റപ്പണി നടത്താതെ പാര്‍ക്കിന്റെ പ്രൌഡിയും സൌന്ദര്യവും നഷ്ടപ്പെട്ടു. ടിക്കറ്റ് വില്പനയിലൂടെ ലഭിക്കുന്ന തുക ജില്ലാ ടൂറിസം പ്രമോഷന്റെ അക്കൌണ്ടില്‍ നിക്ഷേപിച്ച് ഈ തുക ഉദ്യാനപരിപാലനത്തിന് ഉപയോഗിക്കാന്‍ 1991 ല്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയശേഷം ഒരു പരിധി വരെ പരിപാലനം മുന്നോട്ട് പോയെങ്കിലും നഷ്ടപ്പെട്ട പ്രൌഡി വീണ്ടെടുക്കാനായില്ലെന്ന് മാത്രമല്ല ഉദ്യാനത്തിന്റെ സൌന്ദര്യവും മനോഹാരിതയും നാള്‍ക്കുനാള്‍ ശോഷിക്കുകയായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് വിനോദസഞ്ചാരവകുപ്പും ഡി.ടി.പി.സി.യും ഉദ്യാന നവീകരണത്തിന് ഒമ്പത് കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതില്‍ 4.82 കോടി രൂപാ കേന്ദ്രം അനുവദിച്ചു. ഉദ്യാനത്തിന്റെ സമഗ്ര നവീകരണത്തിന് ഈ തുക അപര്യാപ്തമായതിനാല്‍ 2008 ഒക്ടോബറില്‍ മലമ്പുഴയുടെ ജനപ്രതിനിധി കൂടിയായ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ മുന്‍കൈ എടുത്ത് ഉദ്യാന നവീകരണത്തിന് മാസ്റര്‍ പ്ളാന്‍ തയ്യാറാക്കിയതോടൊപ്പം കേന്ദ്രസഹായമായി കിട്ടിയ ഫണ്ടുപയോഗിച്ചുളള ഒന്നാം ഘട്ട നിര്‍മ്മാണവും ആരംഭിച്ചു. മാസ്റര്‍ പ്ളാനില്‍ 1646.70 ലക്ഷം രൂപയുടെ പദ്ധതിയും ചേര്‍ത്ത് 20.29 കോടി രൂപയുടെ പദ്ധതിയാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുളളത്. നവീകരണം പൂര്‍ത്തിയായപ്പോള്‍ 25 ഏക്കര്‍ മാത്രമായിരുന്ന സന്ദര്‍ശകവിസ്തൃതി 111 ഏക്കര്‍ സ്ഥലത്തേക്ക് വ്യാപിപ്പിച്ചു. കാടുപിടിച്ചു കിടക്കുന്ന 35 ഹെക്ടര്‍ വിസ്തൃതിയുളള മാവിന്‍തോട്ടം വൃത്തിയാക്കി അത്യാവശ്യ സൌകര്യങ്ങളായ നടവഴികള്‍, വിശ്രമിക്കാന്‍ മരങ്ങള്‍ക്ക് ചുറ്റും കല്ലുകെട്ട്, മഴയത്ത് കയറി നില്‍ക്കാനുളള ചെറിയ പുരകള്‍ എന്നിവയൊരുക്കി പൊതുജനങ്ങള്‍ക്ക് ഒരു പരിസ്ഥിതി സൌഹൃദപാര്‍ക്കാക്കി മാറ്റി, പൂന്തോട്ടത്തിനകത്തും ഡാമിലും അത്യാധുനിക രീതിയിലുളള ദീപാലങ്കാരം ക്രമീകരിക്കല്‍, ദീപാലങ്കാരത്തിന് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കാറ്റാടി യന്ത്രവും സൌരോര്‍ജ്ജ പാനലും സ്ഥാപിക്കല്‍, സന്ദര്‍ശകരുടെ പ്രവേശനവും വാഹനങ്ങളുടെ പാര്‍ക്കിങും, അത്യാധുനിക രീതിയില്‍ ഓട്ടോമാറ്റിക് കണ്‍ട്രോള്‍ സിസ്റം സ്ഥാപിക്കല്‍, സന്ദര്‍ശകരുടെയും ഡാമിന്റെയും സുരക്ഷ ഉറപ്പാക്കുന്ന രീതിയില്‍ ക്യാമറ ശൃംഖല സ്ഥാപിക്കല്‍, വലിയവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പുതിയ നീന്തല്‍ കുളങ്ങളുടെ നിര്‍മ്മാണം, സന്ദര്‍ശകര്‍ക്ക് ഷോപ്പിങിന് പുതിയ ഷോപ്പിങ് കോര്‍ട്ട് - ഭക്ഷണ സൌകര്യത്തിന് പുതിയ ഫുഡ്കോര്‍ട്ട് സ്ഥാപിക്കല്‍, നിലവിലുളള തൂക്കുപാലത്തിലെ തിരക്കു കുറയ്ക്കുവാന്‍ പുതിയ തൂക്കുപാലത്തിന്റെ നിര്‍മ്മാണം, പുഴയില്‍ വെളളത്തില്‍ നടക്കുന്ന പ്രതീതിയുളവാക്കുന്ന ബോര്‍ഡ് വര്‍ക്കിങ് സംവിധാനം ഒരുക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. ബോട്ടുജെട്ടിയുടെയും പടിപ്പുരയുടെയും പുനര്‍ നിര്‍മ്മാണം, ലേയ്ക്ക് വ്യൂ പാര്‍ക്കിന്റെ മോടി പിടിപ്പിക്കല്‍, അസംബ്ളിങ് സ്ക്വയര്‍ നിര്‍മ്മാണം, പുതിയ ഫൌണ്ടനുകളുടെ നിര്‍മ്മാണം, കുട്ടികളുടെ പാര്‍ക്കില്‍ പുതിയ കളിക്കോപ്പുകള്‍ ഒരുക്കല്‍ എന്നിവ കൂടി ഇതിന്റെ ഭാഗമായി ചെയ്തിട്ടുണ്ട്. പുതിയ ബസ് സ്റാന്‍ഡ് നിര്‍മ്മാണവും ടോയി ട്രെയിന്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോഗതിയിലാണ്. സംവിധാനങ്ങള്‍ അതിന്റെ പൂര്‍ണ്ണ രൂപ

No comments:

Get Blogger Falling Objects