Wednesday, February 01, 2012

727.സ്വയം സംരംഭക മിഷന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി രണ്ട്)





ധനമന്ത്രി കെ.എം.മാണി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സംസ്ഥാന സ്വയം സംരംഭക മിഷന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി രണ്ട്) വൈകിട്ട് മൂന്നിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ധനമന്ത്രി കെ.എം.മാണി അദ്ധ്യക്ഷനായിരിക്കും. ആറ് ലക്ഷം യുവജനങ്ങള്‍ക്ക് സ്വയംതൊഴില്‍ വാഗ്ദാനം നല്‍കുന്ന പദ്ധതിയാണ് ഇത്. മന്ത്രിമാരായ ഡോ.എം.കെ.മുനീര്‍, ഷിബു ബേബി ജോണ്‍, വി.എസ്.ശിവകുമാര്‍, ഡോ.ശശിതരൂര്‍ എം.പി, കെ.മുരളീധരന്‍ എം.എല്‍.എ, മേയര്‍ കെ.ചന്ദ്രിക, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി.ജോയ്, കെ.എഫ്.സി ചീഫ് മാനേജിങ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത എന്നിവര്‍ പ്രസംഗിക്കും.

No comments:

Get Blogger Falling Objects