Saturday, February 04, 2012

737.മഞ്ഞപ്പിത്തം : ജാഗ്രത പാലിക്കണം ഡി.എം.ഒ





 പാലക്കാട് : ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗപകര്‍ച്ചക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മലിനമായ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന വൈറസ് രോഗമാണ് മഞ്ഞപ്പിത്തം. പനി, ഛര്‍ദി, ഭക്ഷണത്തിന് മടുപ്പ്, ക്ഷീണം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. രോഗിയുടെ മലത്തിലും മൂത്രത്തിലും രോഗാണുക്കള്‍ കണ്ടെത്തുന്നതിനാല്‍ ജലം മലിനമാകാതെ ശ്രദ്ധിക്കുകയാണ് തടയാനുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രധാനം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാന്‍ ഉപയോഗിക്കുക. പാത്രങ്ങള്‍ ചൂടു വെള്ളം കൊണ്ടു കഴുകുക. തണുത്തതും പഴകിയതുമായ ആഹാരസാധനങ്ങള്‍ കഴിക്കാതിരിക്കുക. കിണറുകള്‍ ബ്ളീച്ചിങ് പൌഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും കര്‍ശനമായി പാലിക്കുക. തണ്ണിമത്തന്‍, പൈനാപ്പിള്‍ മുതലായവ കടകളില്‍ മുറിച്ച് പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്യരുത്. ആഹാരസാധനങ്ങള്‍ അടച്ചുവെയ്ക്കുക. ഹോട്ടലുകള്‍ പുതിയതും കേടുവന്നിട്ടില്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മാത്രം വിതരണം ചെയ്യുക. മത്സ്യം, മാംസം, പച്ചക്കറി, പഴങ്ങള്‍ എന്നിവ പുതിയതും നല്ലതും ഉപയോഗിക്കുക.

No comments:

Get Blogger Falling Objects