Monday, February 06, 2012

740.ഹജ്ജ്-2012 : ഡപ്യൂട്ടേഷനില്‍ സേവനം ചെയ്യാം





ഹജ്ജിന് സൌദി അറേബ്യയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന് കീഴില്‍ ഡോക്ടര്‍മാര്‍ , പാരാമെഡിക്കല്‍ സ്റാഫ് (അലോപ്പതി), കോ-ഓര്‍ഡിനേറ്റര്‍, അസിസ്റന്റ് ഹജ്ജ് ഓഫീസര്‍, ഹജ്ജ് അസിസ്റന്റ് തസ്തികകളില്‍ താത്കാലിക ഡപ്യൂട്ടേഷനില്‍ സേവനം ചെയ്യുന്നതിന് താത്പര്യമുള്ള ഗവണ്‍മെന്റ് സര്‍വ്വീസിലുള്ള മുസ്ളീം വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗസ്ഥരില്‍ നിന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ഡപ്യൂട്ടേഷന്‍ കാലാവധി രണ്ട് മുതല്‍ മൂന്ന് മാസം വരെ. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട വകുപ്പ് മുഖേന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ മാര്‍ച്ച് 15 നകം ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.meaindia.nic.in, www.hajcommittee.com എന്നീ വെബ്സൈറ്റുകളില്‍ നിന്നും ലഭിക്കും.

No comments:

Get Blogger Falling Objects