Tuesday, February 07, 2012

747.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പൊതു പരീക്ഷ - ഹാള്‍ ടിക്കറ്റുകളുടെ വിതരണം




വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മാര്‍ച്ച് 2012 -ല്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതു പരീക്ഷയുടെ ഹാള്‍ ടിക്കറ്റുകളും നോമിനല്‍ റോളും http://www.vhsexaminationkerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ നിന്നും ഡൌണ്‍ ലോഡ് ചെയ്ത് ഹാള്‍ ടിക്കറ്റില്‍ വിദ്യാര്‍ത്ഥിയുടെ ഫോട്ടോ പതിപ്പിച്ച് ചീഫ് സൂപ്രണ്ട് ഒപ്പിട്ടശേഷം ഫെബ്രുവരി 10 ന് മുമ്പായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതാണ്. പരീക്ഷയ്ക്ക് രജിസ്റര്‍ ചെയ്ത ഏതെങ്കിലും വിദ്യാര്‍ത്ഥിയ്ക്ക് ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടില്ലെങ്കില്‍, വിവരം ഉടന്‍ പരീക്ഷാ സെക്രട്ടറിയെ അറിയിക്കേണ്ടതാണ്. ഹാള്‍ ടിക്കറ്റിലും, നോമിനല്‍ റോളിലും ഉള്ള വിദ്യാര്‍ത്ഥികളുടെ പേര്, കോഴ്സ്, സ്കീം, രജിസ്റര്‍ ചെയ്ത വിഷയങ്ങള്‍ മുതലായ വിവരങ്ങള്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഒത്തു നോക്കേണ്ടതും, രജിസ്റര്‍ ചെയ്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. എന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അക്കാര്യം അടിയന്തിരമായി പരീക്ഷാ ഓഫീസില്‍ അറിയിക്കേണ്ടതാണ്. എല്ലാ വിഷയങ്ങളുടെയും സി.ഇ, ഐ.ഇ സ്കോറുകള്‍ ഒരു കവറിലാക്കി ഫെബ്രുവരി 21 ന് മുന്‍പ് പരീക്ഷാ സെക്രട്ടറിയുടെ ഓഫീസിലേക്ക് രജിസ്റേര്‍ഡ് തപാലില്‍ അയയ്ക്കുന്നതോടൊപ്പം പരീക്ഷാ ഓഫീസിന്റെ നിശ്ചിത പോര്‍ട്ടലില്‍ മേല്‍ തീയതിക്ക് മുന്‍പ് അപ്ലോഡ് ചെയ്യേണ്ടതുമാണ്. ഇതിനുള്ള സോഫ്റ്റ്വെയറും, പരിശീലനവും ഫെബ്രുവരി 21 ന് മുന്‍പായി നല്‍കുന്നതാണ്. മാര്‍ച്ച് 2011 ലെ ഒന്നും രണ്ടും വര്‍ഷ വി.എച്ച്.എസ്.ഇ. പ്രായോഗിക പരീക്ഷകള്‍ മാര്‍ച്ച് ഒന്‍പതിന് മുന്‍പായി പൂര്‍ത്തീകരിക്കേണ്ടതാണ്. ഇതിനനുസൃതമായി പ്രാക്ടിക്കല്‍ പരീക്ഷാ ടൈംടേബിള്‍ ക്രമീകരിക്കേണ്ടതും എല്ലാ വിദ്യാര്‍ത്ഥികളേയും മുന്‍കൂട്ടി അറിയിക്കേണ്ടതുമാണ്. വിവിധ സ്കീമിലുള്ള പ്രായോഗിക പരീക്ഷകള്‍ വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം വ്യത്യസ്ത സ്കീമുകളില്‍തന്നെ നടത്തേണ്ടതാണ്. പ്രാക്ടിക്കല്‍ ഇവാല്യുവേഷന്‍ സ്കോര്‍ ഷീറ്റുകള്‍ (ഡിപ്പാര്‍ട്ട്മെന്റ് നല്‍കുന്ന സ്കോര്‍ ഷീറ്റില്‍ തയാറാക്കിയത്) അതത് പരീക്ഷകള്‍ പൂര്‍ത്തിയാക്കിയതിന്റെ അടുത്തദിവസം തന്നെ ഓരോ വിഷയത്തിനും പ്രത്യേകം കവറിലായി പരീക്ഷാ സെക്രട്ടറിയുടെ ഓഫീസിലേക്ക് രജിസ്റേര്‍ഡ് തപാലായി അയയ്ക്കേണ്ടതാണ്.

No comments:

Get Blogger Falling Objects