Friday, February 10, 2012

753.സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകളുടെ അംഗീകാരം : മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു




സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്വാശ്രയ കോളേജുകള്‍ക്ക് അംഗീകാരം നീട്ടി നല്‍കുന്നതും പുതിയ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുന്നതും സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ചാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. ഇതനുസരിച്ച് നിലവിലുള്ള എല്ലാ സ്വാശ്രയ സ്ഥാപനങ്ങള്‍ക്കും 2012-13 വര്‍ഷം അംഗീകാരം നീട്ടി നല്‍കും. എന്നാല്‍ എല്ലാ വിഷയങ്ങള്‍ക്കും ആദ്യശ്രമത്തില്‍ തന്നെ വിജയിക്കുന്നവരുടെ എണ്ണം നാല്, ആറ്, എട്ട് സെമസ്ററുകളില്‍ യഥാക്രമം 25, 30, 35 ശതമാനമെങ്കിലുമുള്ള കോളേജുകള്‍ക്ക് മാത്രമായിരിക്കും 2013-14 വര്‍ഷം അംഗീകാരം നീട്ടി നല്‍കുക. എന്നാല്‍ 2014-15 വര്‍ഷം വിജയശതമാനം യഥാക്രമം 30, 35, 40 വേണം. 2012-13 വര്‍ഷം മുതല്‍ പുതിയ ബി.ടെക് കോഴ്സുകള്‍ ആരംഭിക്കുന്നതിനും, നിലവിലുള്ള കോഴ്സുകളില്‍ സീറ്റുകളുടെ എണ്ണം കൂട്ടുന്നതിനും ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. നിലവിലുള്ള ബി.ടെക് കോഴ്സ് നാല് സെമസ്റര്‍ വരെ പൂര്‍ത്തിയാക്കിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ പുതിയ ബി.ടെക് കോഴ്സിന് അപേക്ഷിക്കാന്‍ സാധിക്കൂ. മൂന്ന് വര്‍ഷമായി ബി.ടെക് കോഴ്സ് നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് എം.ടെക് കോഴ്സിന് അപേക്ഷിക്കാം. ഇതു സംബന്ധിച്ച ഉത്തരവിന്റെ പൂര്‍ണ്ണരൂപം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിലുണ്ട്.

No comments:

Get Blogger Falling Objects