Thursday, February 16, 2012

765.പുരാരേഖാ വകുപ്പിന്റെ 2011 -ലെ ഹെരിറ്റേജ് അവാര്‍ഡ് പ്രഖ്യാപിച്ചു




സംസ്ഥാനത്തെ സ്കൂളുകളില്‍ ആര്‍ക്കൈവ്സ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹെരിറ്റേജ് ക്ളബ്ബുകള്‍ക്ക് മികച്ച പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലുള്ള 2011 - 12 ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 2011 ലെ ഹെരിറ്റേജ് അവാര്‍ഡുകള്‍ക്കുവേണ്ടി സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നു ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച കേരള സര്‍വകലാശാല ചരിത്ര വിഭാഗം മുന്‍ മേധാവി ഡോ.ബി.ശോഭനന്‍ ചെയര്‍മാനായുള്ള ആറംഗ കമ്മറ്റിയാണ് ആദ്യത്തെ മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹത നേടിയ സ്കൂളുകളെ തിരഞ്ഞെടുത്തത്. ഒന്നാം സമ്മാനം 25,000 രൂപ. ഗവ.യു.പി.എസ്.പാറയ്ക്കല്‍, വെഞ്ഞാറമൂട്, തിരുവനന്തപുരം. രണ്ടാം സമ്മാനം 15,000 രൂപ. ഗവ.എച്ച്.എസ്.എസ്.പെരുവള്ളൂര്‍, മലപ്പുറം. മൂന്നാം സമ്മാനം (രണ്ടു പേര്‍ക്ക്) 10,000 രൂപ. ഗവ.എച്ച്.എസ്.എസ്.രാജാക്കാട് ഇടുക്കി, ബി.വൈ.കെ.വി.എച്ച്.എസ്.എസ്, വളവന്നൂര്‍, മലപ്പുറം. പ്രോത്സാഹന സമ്മാനം 5000 രൂപ പി.പി.റ്റി.എം.വൈ.എച്ച്.എസ്.എസ്.ചേരൂര്‍, വേങ്ങര, മലപ്പുറം. ഹെരിറ്റേജ് ക്ളബ്ബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന ക്ളബ്ബുകള്‍ക്ക് വര്‍ഷംതോറും ആര്‍ക്കൈവ്സ് വകുപ്പ് ക്യാഷ് അവാര്‍ഡും പ്രശസ്ത ചരിത്രകാരന്‍മാരായ ഇളംകുളംകുഞ്ഞന്‍പിള്ള, കെ.പി.പത്മനാഭമേനോന്‍, മുന്‍ ആര്‍ക്കൈവ്സ് വകുപ്പ് ഡയറക്ടര്‍ ഡോ.എന്‍.രാജേന്ദ്രന്‍ എന്നിവരുടെ നാമധേയത്തിലുള്ള എന്‍ഡോവ്മെന്റും നല്‍കി വരുന്നുണ്ട്.

No comments:

Get Blogger Falling Objects