Wednesday, March 07, 2012

772.സൌജന്യമായി പ്ളാസ്റിക് കവറുകള്‍ നല്‍കുന്നത് നിരോധിച്ചു





മാലിന്യ സംസ്കരണത്തിന് ഏറ്റവും വലിയ ഭീഷണിയായ പ്ളാസ്റിക് സഞ്ചികളും കവറുകളും, സ്ഥാപനങ്ങളോ, വ്യക്തികളോ സൌജന്യമായി നല്‍കുന്നത് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 2012 ലെ കേരള മുന്‍സിപ്പാലിറ്റി (ഭേദഗതി) ഓര്‍ഡിനന്‍സിലൂടെ (2012 ലെ 10-ാം നമ്പര്‍ ഓര്‍ഡിനന്‍സ്) കൂട്ടിച്ചേര്‍ത്ത 334 ബി(എ) വകുപ്പ് പ്രകാരം വിവിധതരം പ്ളാസ്റിക് സഞ്ചികളുടെയും, കവറുകളുടെയും ഏറ്റവും കുറഞ്ഞ വില വിജ്ഞാപന പ്രകാരം നഗരസഭകള്‍ നിശ്ചയിക്കേണ്ടതും, അങ്ങനെ നിശ്ചയിച്ച വിലയെക്കാള്‍ കുറഞ്ഞ വിലയ്ക്കോ, സൌജന്യമായോ ഇവ നല്‍കാന്‍ പാടില്ലാത്തതുമാണ്. ഇവ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നഗരസഭകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്ന് മുതല്‍ കര്‍ശനമായി നടപ്പാക്കേണ്ടതും വീഴ്ച വരുത്തുന്ന കോര്‍പ്പറേഷന്‍/മുന്‍സിപ്പാലിറ്റി സെക്രട്ടറിമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

No comments:

Get Blogger Falling Objects