Thursday, March 08, 2012

773.വിദ്യാര്‍ത്ഥി പോലീസ് വാര്‍ഷിക ക്യാമ്പ് 10 മുതല്‍





വിദ്യാര്‍ത്ഥി പോലീസ് സംസ്ഥാനതല വാര്‍ഷിക ക്യാമ്പ് മാര്‍ച്ച് 10 മുതല്‍ 17 വരെ രാമവര്‍മ്മ പുരം പോലീസ് അക്കാദമിയില്‍ നടക്കും. 550 വിദ്യാര്‍ത്ഥി പോലീസ് കേഡറ്റുകളും അധ്യാപകരായി 100 കമ്മ്യൂണിറ്റി പോലീസ് ഓഫീ സര്‍മാരും 150-ാളം മറ്റു പോലീസ് ഓഫീസര്‍മാരും ക്യാമ്പില്‍ പങ്കെടുക്കും. സാമൂഹ്യ പ്രതിബന്ധത യുള്ള വ്യക്തികളായി വിദ്യാര്‍ത്ഥികളെ മാറ്റാനുതകുന്ന തരത്തിലുള്ള വ്യക്തിത്വ വികാസ ക്ളാസ്സുകള്‍ ഇതോടൊപ്പം നല്‍കും. ക്യാമ്പില്‍ കളരി പരിശീലനം , യോഗ ക്ളാസ് , കലാപരിപാടികള്‍ തുടങ്ങിയവ യും സംഘടിപ്പിച്ചിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി പോലീസ് നോഡല്‍ ഓഫീസറും സിറ്റി പോലീസ് കമ്മീഷ ണറുമായ പി. വിജയന്‍ അറിയിച്ചു.

No comments:

Get Blogger Falling Objects