Friday, March 09, 2012

774.വിദ്യാഭ്യാസ അവകാശനിയമം : വിദ്യാലയങ്ങള്‍ വിവരങ്ങള്‍ നല്‍കണം




വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പശ്ചാത്തലത്തില്‍, സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളുടേയും സമഗ്രവിവരം ശേഖരിക്കാന്‍ കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയം നിര്‍ദേശിച്ചു. ആറ് മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ പഠിക്കുന്ന കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടേയും സമഗ്രവിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കുന്നതാണ് ഡി.ഐ.എസ്.ഇ ഡാറ്റാ ശേഖരണപദ്ധതി. എന്നാല്‍ ചില വിദ്യാലയങ്ങളുടെ വിവരങ്ങള്‍ പ്രസ്തുത പദ്ധതിയില്‍ ഇനിയും ലഭ്യമായിട്ടില്ല. അതിനാല്‍ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ., പബ്ളിക് സ്കൂളുകള്‍ തുടങ്ങി അംഗീകാരമുള്ളതും ഇല്ലാത്തതുമായ മുഴുവന്‍ വിദ്യാലയങ്ങളേയും മാര്‍ച്ച് 15 ന് മുമ്പ് അതത് ജില്ലകളിലെ ഡി.ഐ.എസ്.ഇ ഡാറ്റയില്‍ ഉള്‍പ്പെടുത്തുന്ന പ്രക്രിയ പൂര്‍ത്തീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അതിനാല്‍ എല്ലാ വിദ്യാലയങ്ങളും എസ്.എസ്.എ. അധികാരികള്‍ നല്‍കുന്ന വിവരശേഖരണഫോര്‍മാറ്റ് (ഡി.സി.എഫ്) മാര്‍ച്ച് 15 നകം പൂരിപ്പിച്ച് നല്‍കണം.

No comments:

Get Blogger Falling Objects