Saturday, March 24, 2012

806.സര്‍ക്കാര്‍ സ്കൂളുകളിലെ സൌകര്യം വര്‍ദ്ധിപ്പിക്കും: മന്ത്രി മുനീര്‍





ഗുരുകുലം പദ്ധതിയിലൂടെ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുമെന്ന് പഞ്ചായത്ത്-സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ഡോ എം.കെ മുനീര്‍ പ്രസ്താവിച്ചു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും എന്ന ലക്ഷ്യത്തോടെ തൃശൂര്‍ ജില്ല പഞ്ചായത്ത് 80 ലക്ഷം രൂപ ചെലവില്‍ വിദ്യാലയങ്ങള്‍ക്ക് ഫാനും ഫര്‍ണിച്ചറും നല്‍കുന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധ ആവശ്യമുണ്ട്. വ്യക്തമായ മാസ്റര്‍ പ്ളാനിങ്ങിലൂടെ സ്കൂളുകള്‍ക്ക് നല്ല ലേ ഔട്ട് നല്‍കാന്‍ സാധിക്കും. സ്കൂള്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ ജില്ല പഞ്ചായത്തിന്റെ അറിവോടെ നിര്‍വഹിക്കുകയാണെങ്കില്‍ സ്കൂളുകളെ മെച്ചപ്പെട്ട രീതിയില്‍ മാറ്റിയെടുക്കാനും കഴിയും. പദ്ധതി നിര്‍വഹണത്തില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടര കോടി ചിലവില്‍ ജില്ലയിലെ വിവിധ സ്കൂളുകളുടെ അറ്റകുറ്റ പണികള്‍ നടത്തുമെന്ന് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ദാസന്‍ പറഞ്ഞു. വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ ഷാഹു ഹാജി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.നിര്‍മ്മല, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അനില്‍ അക്കര, പി.കെ രാജന്‍, അഡ്വ താരമണികണ്ഠന്‍, കല്ലൂര്‍ ബാബു, ആര്‍.പി ബഷീര്‍, പി.എസ് മോഹന്‍ദാസ്, ജെയ്മോന്‍ മാസ്റര്‍ താക്കോല്‍ക്കാരന്‍ പദ്ധതി കണ്‍വീനര്‍ എല്‍.കെ സുബ്രഹ്മണ്യന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ്.എം നൂര്‍ജിഹാന്‍, സെക്രട്ടറി ആര്‍ ശൂഭകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്ളസ്ടുവിന് മികച്ച വിജയം കൈവരിച്ച ചെമ്പൂച്ചിറ ഗവണ്‍മെന്റ് സ്കൂള്‍ അധികൃതര്‍ മന്ത്രി മുനീറില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.

No comments:

Get Blogger Falling Objects