Friday, March 30, 2012

823.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ വെബ്സൈറ്റ്





സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാനുള്ള സൌകര്യം വൈകാതെ ഏര്‍പ്പെടുത്തുമെന്ന് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍ അറിയിച്ചു. സി-ഡിറ്റ് രൂപകല്‍പന ചെയ്ത പുതിയ സൈറ്റിന്റെ വിലാസം   www.sec.kerala.gov.in എന്നാണ്. നിലവിലുള്ള  www.electionker.org  എന്ന സൈറ്റ് ഒരു വര്‍ഷം കൂടി തുടരും. തദ്ദേശസ്ഥാപനങ്ങളിലേക്ക് 2000 മുതല്‍ നടന്ന പൊതുതെരഞ്ഞെടുപ്പുകളുടേയും, ഉപതെരഞ്ഞെടുപ്പുകളുടേയും ഫലം വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൈ റ്റിന്റെ മലയാളം പതിപ്പും വൈകാതെ തുടങ്ങും

No comments:

Get Blogger Falling Objects