Friday, March 30, 2012

824.പുള്ള്-മനക്കൊടി റോഡ് ഉദ്ഘാടനം 2ന്





ചാഴൂര്‍-പുള്ള് മേഖലയെ തൃശൂര്‍ നഗരവുമായി ബന്ധിപ്പിക്കുന്ന പുള്ള്-മനക്കൊടി റോഡ് ഉദ്ഘാടനം ഏപ്രില്‍ 2ന് രാവിലെ 10മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് നിര്‍വഹിക്കും. പുള്ള് മഹാത്മ മൈതാനിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഗീതാഗോപി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പി.സി ചാക്കോ എം.പി, എം.എല്‍.എ മാരായ പി.എ മാധവന്‍, അഡ്വ വി.എസ് സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി ദാസന്‍, പഞ്ചായത്തംഗങ്ങളായ ടി.ബി ഷാജി, ഗീതദേവ്, പി.എ ആന്റണി, കെ.കെ ശ്രീനിവാസന്‍, ഷീല വിജയകുമാര്‍, വികസന സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനില്‍അക്കര, ആരോഗ്യ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജ്യോതി കനകരാജ്, പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.


No comments:

Get Blogger Falling Objects