Friday, March 30, 2012

825.ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ ഇനി തോല്‍വിയില്ല




Mangalam News
തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്‌കൂള്‍ വിദ്യാഭ്യാസം ഇനി തോല്‍വിയറിയാതെ. ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ ഇനി തോല്‍വിയില്ലെന്ന്‌ വ്യക്‌തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവടുപിടിച്ചാണ്‌ ഈ നിയമം. സംസ്‌ഥാനത്തെ സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്‌കൂളുകള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ആറു മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്ക്‌ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന നിയമം ഏപ്രില്‍ മുതല്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഓഗസ്‌റ്റിലാണ്‌ പാര്‍ലമെന്റ്‌ നിയമം പാസാക്കിയത്‌.

വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നുമുതല്‍ എട്ട്‌ വരെ ഒരു വിഭാഗമായും ഒമ്പത്‌, പത്ത്‌ ക്ലാസുകള്‍ രണ്ടാം ഘട്ടത്തിലും 11, 12 ക്ലാസുകള്‍ മൂന്നാ ഘട്ടത്തിലുമായി 8, 2, 2 എന്നാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. എട്ട്‌, ഒമ്പത്‌ ക്ലാസ്സുകള്‍ ഹയര്‍സെക്കന്‍ഡറിയിലേക്ക്‌ ചേര്‍ക്കുന്നതും വി.എച്ച്‌.എസ്‌.ഇ നിര്‍ത്തലാക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌

No comments:

Get Blogger Falling Objects