Monday, April 02, 2012

836.ന്യൂനപക്ഷ സമുദായ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം





ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും ഉദ്യോഗത്തിനുമുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗമാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികൃതര്‍ സമയബന്ധിതമായി നല്‍കണമെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് 1992 സെക്ഷന്‍ രണ്ട് (സി) പ്രകാരവും ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ 1993 ലെ എസ്.ഒ.നമ്പര്‍ 816(ഇ), എഫ്.നമ്പര്‍ 1/11/93-എം.സി.(ഡി) 23/10/1993 വിജ്ഞാപന പ്രകാരമുള്ള മുസ്ളീം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി, എന്നീ അഞ്ച് വിഭാഗങ്ങള്‍ക്കാണ് ഇപ്പോള്‍ മൈനോറിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളത്. വിജ്ഞാപനത്തിന്റെ പകര്‍പ്പ് എല്ലാ ജില്ലാ കലക്ടറേറ്റുകളിലെയും മൈനോരിറ്റി സെല്ലില്‍ ലഭ്യമാണ്. കാരണം കൂടാതെ സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കപ്പെടുന്നവര്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0471-2332090..അണ്‍ എയ്ഡഡ് സ്കൂളുകള്‍ ജൂണ്‍ ഒന്നിന് മാത്രമേ തുറക്കാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.ചിന്മയ വിഷന്‍ സ്കൂളുകള്‍ അവധിക്കാല ക്ലാസുകള്‍ നടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

No comments:

Get Blogger Falling Objects