Monday, April 02, 2012

837.പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പുനര്‍നിര്‍ണയം ചെയ്യും





സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം മാര്‍ച്ച് 22 ലെ ജി.ഒ (പി) നം. 170/12/ഫിന്‍ ഉത്തരവ് പ്രകാരം 56 വയസായി ഉയര്‍ത്തിയ സാഹചര്യത്തില്‍ ഈ ഉത്തരവ് ഇങ്ങുന്നതിന് മുമ്പ് പ്രിന്‍സിപ്പല്‍ അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ ലഭിച്ച പെന്‍ഷന്‍ അപേക്ഷകള്‍ ഇതിനോടകം തീര്‍പ്പ് കല്‍പ്പിച്ച് ഓതറൈസേഷന് അയച്ചിട്ടുണ്ട്. അത് നിലവിലുണ്ടായിരുന്ന നിയമപ്രകാരം പെന്‍ഷന്‍ പ്രായം 55 ആയി നിജപ്പെടുത്തി 2012 ഏപ്രില്‍ ഒന്നു മുതല്‍ പെന്‍ഷന്‍ ലഭിക്കത്തക്ക വിധമാണ് പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡറുകള്‍ അയച്ചത്. ഇതുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് കിട്ടിയിട്ടുള്ള കത്തുകളും മറ്റു ബന്ധപ്പെട്ട രേഖകളും അവര്‍ സൂക്ഷിച്ച് പെന്‍ഷന്‍ ആകുന്ന മുറയ്ക്ക് ട്രഷറിയില്‍ ഹാജരാക്കണം.. വര്‍ധിപ്പിച്ച പെന്‍ഷന്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പെന്‍ഷന് അനുമതി നല്‍കുന്ന അധികാരിയില്‍ നിന്നും റിവിഷന്‍ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് പുനര്‍നിണയം ചെയ്യുമെന്ന് പെന്‍ഷന്‍ ഡപ്യൂട്ടി അക്കൌണ്ടന്റ് ജനറല്‍ അറിയിച്ചു.

No comments:

Get Blogger Falling Objects