Wednesday, April 18, 2012

858.127 സ്പെഷ്യലിസ്റ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ ഉത്തരവ്





തസ്തികകള്‍ അംഗീകരിക്കാത്തതുമൂലം ശമ്പളം ലഭിക്കാതിരുന്ന ദീര്‍ഘ നാളുകളായി വിവിധ സ്കൂളുകളില്‍ ജോലി ചെയ്തു വരുന്ന 127 സ്പെഷ്യലിസ്റ് അധ്യാപകര്‍ക്ക് ശമ്പളം നല്‍കാന്‍ ഉത്തരവായതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. വിദ്യാഭ്യാസ പാക്കേജു വഴി ടീച്ചേഴ്സ് ബാങ്കില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് പരിശീലനം നല്‍കും. 1997 നു ശേഷം സര്‍വ്വീസില്‍ പ്രവേശിക്കുകയും കുട്ടികളുടെ എണ്ണക്കുറവ് മൂലം പുറത്താക്കുകയും പ്രൊട്ടക്ഷന് അര്‍ഹതയില്ലാതിരിക്കുകയും ചെയ്ത 1500-ല്‍പരം അധ്യാപകര്‍ക്ക് ഇതിനോടകം തന്നെ ശമ്പളം നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവരോടൊപ്പമായിരിക്കും ഈ 127 പേര്‍ക്കും പരിശീലനം നല്‍കുന്നത്. കോഴിക്കോട്-59, കണ്ണൂര്‍-38, തിരുവനന്തപുരം-എട്ട്, കൊല്ലം-10, ആലപ്പുഴ-രണ്ട്, തൃശ്ശൂര്‍-രണ്ട്, പാലക്കാട്-അഞ്ച്, മലപ്പുറം-ഒന്ന്, വയനാട്-ഒന്ന്, കാസര്‍കോട്-ഒന്ന് അധ്യാപകര്‍ക്കാണ് ഉത്തരവ് വഴി പ്രയോജനം ലഭിക്കുന്നത്.

No comments:

Get Blogger Falling Objects