Tuesday, September 25, 2012

890.കുട്ടികളെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ പക്വതയോടെ കൈകാര്യം ചെയ്യണം





കുട്ടികള്‍ ഉള്‍പ്പെടുന്ന കേസുകളും കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും സംബന്ധിച്ച മാനദണ്ഡങ്ങള്‍ മാധ്യമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഡയറക്റ്റര്‍ അറിയിച്ചു. അതിക്രമങ്ങള്‍ക്കിരയായ കുട്ടികളുടെ പേര്, ഫോട്ടോ, വീട്ട് പേര്, സ്കൂള്‍ അഡ്രസ്, കുട്ടിയെ തിരിച്ചറിയാവുന്ന വിധം മറ്റെന്തെങ്കിലും പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തരുതെന്ന് കമ്മീഷന്‍ 2005ല്‍ വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പീഡനങ്ങള്‍ക്കിരയായ കുട്ടികളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വളര്‍ച്ചയുടെ നിര്‍ണായക ഘട്ടത്തില്‍ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് 1994 കേബിള്‍ റ്റെലിവിഷന്‍ നെറ്റ് വര്‍ക്സ് റൂള്‍സ് നിയമവും കുട്ടികളെ സംബന്ധിച്ച വാര്‍ത്തകള്‍ ശ്രദ്ധയോടെയും പക്വതയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യേണ്ടതാണെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.

No comments:

Get Blogger Falling Objects