Saturday, September 29, 2012

894.ഗാന്ധിജയന്തി : സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം


ഒക്ടോബര്‍ ഒന്നുമുതല്‍ ഗാന്ധിജയന്തി വാരത്തില്‍ സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് എല്ലാ വിദ്യാലയങ്ങള്‍ക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. ദൈവത്തിന്റെ സ്വന്തം നാട്: വൃത്തിയുള്ള നാട് എന്ന മുദ്രാവാക്യം അര്‍ത്ഥവത്താക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. പ്രത്യേക സ്കൂള്‍ അസംബ്ളി, പ്രതിജ്ഞ എടുക്കല്‍, സ്കൂള്‍ തല ശുചീകരണവുമായി ബന്ധപ്പെട്ട സെമിനാറുകള്‍, കലാമത്സരങ്ങള്‍, ഗൃഹസന്ദര്‍ശനം, വൃക്ഷ തൈകള്‍, ഔഷധ തൈകള്‍ എന്നിവ നടീല്‍, ശുചീകരണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കല്‍, ലഘുലേഖകള്‍ വിതരണം, സാംസ്കാരിക ജാഥ സംഘടിപ്പിക്കല്‍, സമ്പൂര്‍ണ്ണ ശുചിത്വ വിദ്യാലയം പ്രഖ്യാപിക്കല്‍, സമാപന സമ്മേളനം സംഘടിപ്പിക്കല്‍ എന്നിവയൊക്കെ ഇതില്‍പ്പെടുന്നു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ ജില്ലാതലത്തിലും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, അസിസ്റന്റ് എഡ്യൂക്കേഷണല്‍ ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ തലത്തിലും വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയി

No comments:

Get Blogger Falling Objects