നിങ്ങള്‍ക്ക് ഡാറ്റ ഒന്നിലേറെ വര്‍ക്ക്ഷീറ്റുകളില്‍ എന്റര്‍ ചെയ്യേണ്ടതുണ്ടെങ്കില്‍ ഗ്രൂപ്പ് ചെയ്യുന്നത് എളുപ്പമാണ് .
അതിനായി ആദ്യം ഒരു Microsoft Excel ഓപ്പണ്‍ ചെയ്യുക.
തുടര്‍ന്ന് Ctrl കീ യില്‍ പ്രസ്സ് ചെയ്ത് എല്ലാ ഷീറ്റുകളും സെലക്ട് ചെയ്യുക.
അപ്പോള്‍ ഫയല്‍ നെയിമിന്റെ കൂടെ ഗ്രൂപ്പ് എന്നുവരുന്നതുകാണാം.
തുടര്‍ന്ന് ഒരു ഷീറ്റില്‍ കോളം ഹെഡ്ഡിംഗ് എന്റര്‍ ചെയ്യുക.
അത് എല്ലാ ഷീറ്റിലും വരുന്നതുകാണാം.
group ചെയ്യാത്ത മറ്റൊരു ഷീറ്റില്‍ ക്ലിക്ക് ചെയ്ത് അണ്‍ഗ്രൂപ്പ് ചെയ്യാം
ഷീറ്റൂകളെ ഗ്രൂപ്പുചെയ്യുവാന്‍ മറ്റൊരു മാര്‍ഗ്ഗം
അതിനായി ആദ്യം ഏതെങ്കിലുമൊരു ഷീറ്റില്‍ Right Click ചെയ്യുക
തുടര്‍ന്ന് Select all sheets എന്ന ടാബ് സെലക്ട് ചെയ്യുക.
ഷീറ്റൂകളെ അണ്‍ഗ്രൂപ്പുചെയ്യുവാന്‍ മറ്റൊരു മാര്‍ഗ്ഗം
അതിനായി ആദ്യം ഏതെങ്കിലുമൊരു ഷീറ്റില്‍ Right Click ചെയ്യുക
തുടര്‍ന്ന് ungroup sheets എന്ന ടാബ് സെലക്ട് ചെയ്യുക.
ഒന്നിലധികം ഷീറ്റുകള്‍ സെലക്ട് ചെയ്താല്‍ Title ല്‍ [Group] എന്നുകാണാം.
No comments:
Post a Comment