Saturday, January 19, 2013

975.എയ്ഡഡ് സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം മാറാന്‍ ഉത്തരവ്





എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും ശമ്പളം നേരിട്ട് പിന്‍വലിക്കുന്നതിന് എയ്ഡഡ് സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളബില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറോ, ഉപജില്ല വിദ്യാഭ്യാസ ഓഫീസറോ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ മാറാനാകൂ എന്ന രീതി ഇതോടെ മാറി. ശമ്പള ബില്‍ മാറുന്നതിന് എയ്ഡഡ് - പ്രൈവറ്റ് സ്കൂള്‍ പ്രധാനാദ്ധ്യാപകരും സര്‍ക്കാര്‍ സ്കൂള്‍ ഹെഡ്മാസ്റര്‍മാരും തമ്മിലുള്ള വിവേചനവും ഇല്ലാതായി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ട്രഷറികള്‍ക്ക് കൈമാറും. ഇനിമുതല്‍ ശമ്പള ബില്‍ മാറിയശേഷം ഒരാഴ്ചയ്ക്കുള്ളില്‍ പകര്‍പ്പ് വിദ്യാഭ്യാസ ഓഫീസില്‍ എത്തിച്ചാല്‍ മതിയാകും. ഏപ്രില്‍ മുതലാണ് ഇത് പ്രാബല്യത്തിലാകുന്നത്. പുതിയ ഉത്തരവിന്റെ ഭാഗമായി ശമ്പളം, മറ്റാനുകൂല്യങ്ങള്‍ എന്നിവ തിട്ടപ്പെടുത്തുന്നതിനും, സൂക്ഷിക്കുന്നതിനും രൂപപ്പെടുത്തിയിട്ടുള്ള സ്പാര്‍ക്ക് സോഫ്ടെവെയറില്‍ ഇത് സംബന്ധിച്ച വിവരങ്ങളും ഉള്‍ക്കൊള്ളിക്കും. എ.ഇ.ഒ. ഓഫീസിലെ സീനിയര്‍ സൂപ്രണ്ടിനും. ഡി.ഇ.ഒ. ഓഫീസിലെ പേഴ്സണല്‍ അസിസ്റന്റിനുമാണ് ഇതിന്റെ ചുമതല നല്‍കിയിട്ടുള്ളത്. യൂസര്‍ നെയിമും പാസ്വേര്‍ഡും കൈപ്പറ്റേണ്ട ഈ ഉദ്യോഗസ്ഥന്‍മാരുടെ പട്ടിക ഡി.പി.ഐ. ഓഫീസില്‍ തയ്യാറായി വരുന്നു. യാത്രാ ബത്ത, മെഡിക്കല്‍ റീ ഇംബേഴ്സ്മെന്റ്, എന്നിവയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങിയ ശേഷമേ തീരുമാനമെടുക്കാവു. ലീവ് സറണ്ടര്‍ അപേക്ഷകള്‍ പാസാക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ അനുമതി വേണ്ട. സ്പാര്‍ക്ക് സോഫ്ട്വെയര്‍ ഉപയോഗിച്ച് കൈകാര്യം ചെയ്യാനാകാത്തവ പഴയ സംവിധാനത്തില്‍ വേണം പാസാക്കാന്‍.

No comments:

Get Blogger Falling Objects