Monday, November 04, 2013

1041.ബി.എ.എം.എസ് സ്‌പോട്ട് അഡ്മിഷന്‍




സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ് ആയുര്‍വേദ കോളേജുകളില്‍ ഏതാനും ബി.എ.എം.എസ്. സീറ്റുകള്‍ ഒഴിവുണ്ട്. കേരള എന്‍ട്രന്‍സ് കമ്മീഷണറുടെ 2013-14 ലെ ആയുര്‍വേദ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ നിന്നും 2013-14 ലെ കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ പ്രസിദ്ധീകരിച്ച പ്രോസ്‌പെക്ടസിലെ നിബന്ധനകള്‍ക്കു വിധേയമായി ഈ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ട്‌മെന്റ് മുഖേന സര്‍ക്കാര്‍ മെരിറ്റ് സീറ്റുകളില്‍ ബി.എ.എം.എസ്. -ന് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാന്‍ അര്‍ഹരല്ല. അപേക്ഷകര്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ 2013-14 ലെ പ്രോസ്‌പെക്ടസ് പ്രകാരമുള്ള എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും/ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളും, എന്‍ട്രന്‍സ് കമ്മീഷണറുടെ അഡ്മിറ്റ് കാര്‍ഡും, വിദ്യാര്‍ത്ഥി ഇപ്പോള്‍ പഠിക്കുന്ന കലാലയത്തില്‍ നിന്നും നേടിയ തടസരഹിത സര്‍ട്ടിഫിക്കറ്റോ ഒടുവില്‍ പഠിച്ച സ്ഥാപനത്തില്‍ നിന്നുള്ള റ്റി.സി.യോ സഹിതം നവംബര്‍ 18 (ബുധനാഴ്ച) രാവിലെ 10.15 നും ഉച്ചയ്ക്ക് 12 മണിക്കും മദ്ധ്യേ തിരുവനന്തപുരം ആരോഗ്യഭവനില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ മേഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ട് എത്തിച്ചേരണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0471-2339307.

No comments:

Get Blogger Falling Objects