Wednesday, July 16, 2014

1050.2014 - 2015 SSLC ക്ലാസ് അദ്ധ്യാപകരുടെ ശ്രദ്ധക്ക്

2014 -  2015  SSLC ക്ലാസ് അദ്ധ്യാപകരുടെ ശ്രദ്ധക്ക്

പത്താംക്ലാസിലെ ക്ലാസ് അദ്ധ്യാപകരെ സംബന്ധിച്ച് ഒരു സുപ്രധാന പ്രശ്നമാണ് സമ്പുര്‍ണ്ണയിലെ ഓരോ  കുട്ടിയേയും സംബന്ധിച്ചുള്ള വിവരങ്ങള്‍ പൂര്‍ത്തിയാക്കുകയും അവ അഡ്‌മിഷന്‍ രജിസ്റ്റര്‍വെച്ച് ശരിയാക്കുകയും ചെയ്യുക എന്നത് . ഇപ്പോള്‍ പത്താംക്ലാസിലെത്തുന്ന കുട്ടികളെ സംബന്ധിച്ച് സമ്പൂര്‍ണ്ണ ഡേറ്റ മുഴുവനും ശരിയായിക്കൊള്ളണമെന്നില്ല . ക്ലാസ്
അദ്ധ്യാപകരെ സംബന്ധിച്ച് ആധികാരികരേഖയായി പറയാവുന്ന ഒന്നാണ് അഡ്‌മിഷന്‍ രജിസ്റ്റര്‍ . അതിനാല്‍ ഡാറ്റ അഡ്‌മിഷന്‍ രജിസ്റ്റര്‍ അനുസരിച്ച് ശരിയായി നിലനിര്‍ത്തുകയാണെങ്കില്‍ ക്ലാസ് അദ്ധ്യാപകരെ സംബന്ധിച്ച് പ്രശ്നമില്ല .
പിന്നീട് നിലവിലുള്ള തിരുത്തലുകള്‍ ആധികാരികരേഖകളുടേയും അപേക്ഷയുടേയും മറ്റ് ഫോര്‍മാലിറ്റിയൂടേയും അടിസ്ഥാനത്തില്‍ ശരിയാക്കുകയാണ് ഉചിതം .
അതിനാ‍ല്‍ ആദ്യം സമ്പൂര്‍ണ്ണ കുറ്റമറ്റതാക്കിത്തീര്‍ക്കുക
അതിനായി ആദ്യം നിലവിലുള്ള ഡാറ്റക്കനുസരിച്ച് ഓരോ കുട്ടിയുടേയും പ്രിന്റ് ഔട്ട് എടുക്കുക.
അതായത് ഒരു ക്ലാസില്‍ 40 കുട്ടികളുണ്ടെങ്കില്‍ 40 ഷീറ്റുകളിലായി പ്രിന്റ് ഔട്ട് എടുത്ത് അത് അഡ്‌മിഷന്‍ രജിസ്റ്ററിലെ ഡാറ്റയുമായി ഒത്തുനോക്കി തിരുത്തല്‍ വരുത്തുക . തിരുത്തല്‍ ചുവപ്പുമഷിയിലായാല്‍ നന്നായി . അതിനുശേഷം തിരുത്തിയ
ഡേറ്റ വെച്ച് സമ്പൂര്‍ണ്ണ സൈറ്റില്‍ കയറി കാര്യങ്ങള്‍ കുറ്റമറ്റതാക്കി തീര്‍ക്കുക . തുടര്‍ന്ന് ഒരു പ്രിന്റ് ഔട്ട് കൂടി എടുത്ത് കുട്ടിയുടെ കൈവശം
കൊടുത്തയച്ച് മേല്പറഞ്ഞ കാര്യങ്ങള്‍ എല്ലാം ശരിയാണെന്ന പ്രസ്താവനയോടെ രക്ഷിതാവിന്റെ ഒപ്പ് വാങ്ങിക്കുക . അതോടെ സംഗതി ക്ലീനായി. എന്നിരുന്നാലും ചില കുട്ടികളുടെ കാര്യത്തില്‍ താഴ പറയുന്ന തിരുത്തലുകള്‍ ആവശ്യമായി വന്നേക്കം

1. ജനനതിയ്യതി തിരുത്തല്‍
2 .പേര് തിരുത്തല്‍
3.വീട്ടുപേര്‍ തിരുത്തല്‍
4. പിതാവിന്റെ പേര്‍ തിരുത്തല്‍
5. മേല്‍വിലാസം തിരുത്തല്‍
6. ജാതി /മതം എന്നിവ തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ ചെയ്യല്‍
6.സ്കൂള്‍ രജിസ്റ്ററിലേതുപോലെ കുട്ടിയുടെ വിവരങ്ങള്‍  ജനന സര്‍ട്ടിഫിക്കറ്റില്‍ മാറ്റല്‍
7. വയസ്സിളവിന് അപേക്ഷിക്കല്‍

ഇനി നമുക്ക് ഓരോന്നോരോന്നായി വിശകലനം ചെയ്യാം .

1. ജനനതിയ്യതി തിരുത്തല്‍

  വിദ്യാര്‍ത്ഥികളുടെ ജനനതിയ്യതി സ്കൂള്‍ രജിസ്റ്ററിലും ജനനസര്‍ട്ടിഫിക്കറ്റിലും ഒരു പോലെ ആയിരിക്കണം . എന്നാല്‍ ചില
കുട്ടികളെ സംബന്ധിച്ചിടത്തോളം വ്യത്യാസമുണ്ടാകും . അത്തരം കേസുകളില്‍ പരീക്ഷാഭവന്റെസൈറ്റില്‍  നിന്ന് ( ) പ്രസ്തുത ഫോം ഡൌണ്‍ലോഡ് ചെയ്യുക .   ജനനതിയ്യതി തിരുത്തുവാന്‍ 500 രൂപ ചലാന്‍ അടക്കേണ്ടതുണ്ട് . എന്നാല്‍ എസ് സി
കുട്ടികള്‍ക്ക് ഇത് വേണ്ടതില്ല . പക്ഷെ അവര്‍ തങ്ങളുടെ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മാത്രം .ജനന സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഇതോടോപ്പം വെക്കേണ്ടതാണ് .

2. പേര് / വീട്ടുപേര് / പിതാവിന്റെ പേര് / മേല്‍‌വിലാസം / ജാതി / മതം  എന്നിവ തിരുത്തുവാന്‍

ഇക്കാര്യം ഇപ്പോള്‍ സ്കൂള്‍ പ്രധാന അദ്ധ്യാപകര്‍ക്കുതന്നെ  ചെയ്യാവുന്നതാണ് . അതിനായി രക്ഷിതാവ് പ്രധാന അദ്ധ്യാപകന് ഒരു അപേക്ഷ നല്‍കണം . രക്ഷിതാവാണ് അപേക്ഷ നല്‍കേണ്ടതെങ്കിലും അപേക്ഷ എഴുതലും ഫോമുകള്‍ പൂരിപ്പിക്കലുമൊക്കെ
ക്ലാസ് അദ്ധ്യപകന്റെ ചുമലിലാവും വന്നു വീഴുക . അതിനാല്‍ ഇക്കാര്യം സുഗമമാക്കുന്നതിനായി ഒരു മാതൃകാ അപേക്ഷാ ഫോം മുകളില്‍ കൊടുത്തിട്ടുണ്ട് . അത് ഡൌണ്‍ലോഡ് ചെയ്ത് ഫോട്ടോസ്റ്റാറ്റ്  എടുത്ത് പൂരിപ്പിക്കുകയാണെങ്കില്‍ ജോലി ഭാരം ഒരു പരിധിവരെ ക്ലാസ് അദ്ധ്യാപകരെ സംബന്ധിച്ച് കുറക്കാം . ജാതി / മതം എന്നിവ മാറ്റുന്നതിന് റവന്യൂ അധികാരിയില്‍നിന്ന്
ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ് . ഇവ റവന്യൂ അധികാരിയില്‍ നിന്ന്  ലഭിക്കുന്നതിന് കുട്ടിയുടെ ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് ( പ്രധാന അദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയത് ) പിതാവിന്റെ / മാതാവിന്റെ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ആവശ്യമാണ്

3. സ്കൂള്‍ രജിസ്റ്ററിലേതുപോലെ കുട്ടിയുടെ വിവരങ്ങള്‍  ജനന സര്‍ട്ടിഫിക്കറ്റില്‍ മാറ്റല്‍

  ഇക്കാര്യത്തിനായി വിദ്യാര്‍ത്ഥിയുടെ പ്രസ്തുത കാര്യങ്ങള്‍ രേഖപ്പെടുത്തിയ ഒരു ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റ് പ്രധാന അദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയത് ഒരു അപേക്ഷയോടോപ്പം ഏത് പഞ്ചായത്തില്‍ നിന്നാണോ / മുനിസിപ്പാലിറ്റിയില്‍ നിന്നാണോ ജനനസര്‍ട്ടിഫിക്കറ്റ് ലഭിച്ചത് അവിടെ നല്‍കേണ്ടതാണ് . ഏകദേശം ഒരാഴ്ചക്കുള്ളില്‍  പുതിയ ജനന
സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും

4. വയസ്സിളവിന് അപേക്ഷിക്കല്‍

ചില കുട്ടികള്‍ക്ക് 2014 ജൂണ്‍ 1 ന് 14 വയസ്സ് തികഞ്ഞിട്ടുണ്ടാകുകയില്ല . അത്തരം കുട്ടികളുടെ രക്ഷിതാക്കള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സ്കൂള്‍ പ്രധാന അദ്ധ്യാപകന്‍ മുഖേന അപേക്ഷിക്കേണ്ടതുണ്ട് . ഇത്തരത്തില്‍ അപേക്ഷ എഴുതലും മറ്റും പല
സ്കൂളുകളീലും ക്ലാസ് അദ്ധ്യാപകരുടെ ജോലി തന്നെയാകാനാണ് സാദ്ധ്യത . അതിനാല്‍ അവര്‍ക്ക് ജോലിഭാരം കുറക്കുന്നതിനായി ബ്ലോഗിന്റെ ഹെഡ്ഡിംഗിനു താഴെ വയസ്സിളവിനുള്ള അപേക്ഷ എന്നപേരില്‍ ഒരു ഫോം നല്‍കിയിട്ടുണ്ട് . ഇത് ഫോട്ടോസ്റ്റാറ്റ് എടുത്ത് ഉപയോഗിക്കാവുന്നതാണ് .  ഈ അപേക്ഷയോടൊപ്പം ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ
ജനനസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് , പ്രധാന അദ്ധ്യാപകന്‍ നല്‍കിയ അഡ്‌മിഷന്‍ രജിസ്റ്ററിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
എന്നിവയും വെക്കേണ്ടതാണ്.

5.സമ്പൂര്‍ണ്ണയുടെ പൂര്‍ണ്ണത / കൃത്യത എന്നിവ ഉറപ്പാക്കല്‍

ഇക്കാര്യത്തിനുവേണ്ടി സെപ്തംബര്‍ മാസം വരെ കാത്തുനില്‍ക്കേണ്ട കാര്യമില്ല . എത്രയും വേഗം ഇത് ശരിയാക്കിയാല്‍ പിന്നെ അക്കാദമിക് കാര്യങ്ങളുമായി മുന്നോട്ടുപോകാവുന്നതാണ്.

6. സ്കോളര്‍ഷിപ്പുകള്‍
  സാധാരണയായി സ്കോളര്‍ഷിപ്പുകളുടെ പേരുകള്‍ തമ്മില്‍ തെറ്റൂക പതിവാണ് . ഇതില്‍ വില്ലനായി വരുന്നവന്‍ “ പ്രീ മെട്രിക് “ എന്ന പദമാണ് . എന്നാല്‍ ഒരു കാര്യം മനസ്സിലാക്കുക . മിക്കാവാറും എല്ലാ സ്കോളര്‍ഷിപ്പുകളും പ്രീ മെട്രിക് തന്നെയാണ് .
അതിനാല്‍ ആ പേര്‍ ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുക. പകരമായി മൈനോരിറ്റി സ്കോളര്‍ഷിപ്പ്  ( ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ) മുസ്ലീം ഗേള്‍സ് സ്കോളര്‍ഷിപ്പ് / ഒ ബി സി സ്കോളര്‍ഷിപ്പ് എന്നിങ്ങനെ വിളിക്കുന്നതാണ് ഉചിതം .


No comments:

Get Blogger Falling Objects