Wednesday, July 30, 2014

1051 ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സമയമാറ്റം സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി



സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ പ്രവൃത്തിദിവസങ്ങളുടെ എണ്ണം അഞ്ചാക്കി ചുരുക്കിയതുസംബന്ധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറി, ഹയര്‍ സെക്കന്ററി വകുപ്പ് ഡയറക്റ്റര്‍ എന്നിവരോടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. കേസ് ആഗസ്റ്റ് 14ന് പരിഗണിക്കും. പാലക്കാട് ജില്ലയിലെ ചാലിശേരി സ്വദേശി ഡോ. സ്മിതാദാസ് നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഹയര്‍ സെക്കണ്ടറിയിലെ സമയക്രമം മാറ്റിയത് കുട്ടികളുടെ അവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. സമയക്രമം മാറ്റണമെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നോ, സമയമാറ്റം നടപ്പാക്കുന്നതിനുമുന്‍പ് അക്കാര്യം കുട്ടികളുമായി ചര്‍ച്ച ചെയ്തിരുന്നോ, പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മതിയായ ഇന്റര്‍വെല്‍ സമയം ലഭിക്കുന്നുണ്ടോ, രാവിലെ 9.30നുമുന്‍പും വൈകിട്ട് 4.30നുശേഷവും കുട്ടികള്‍ക്ക് മതിയായ യാത്രാസൗകര്യം ലഭിക്കുന്നുണ്ടോ എന്നിവയുള്‍പ്പെടെയുളള കാര്യങ്ങളിലാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. 

No comments:

Get Blogger Falling Objects