Mathrubhumi News
വിയന്ന: മടിപിടിച്ചിരിക്കുന്ന കുട്ടികളെ നിര്‍ബന്ധിച്ച് സ്‌കൂളില്‍ പറഞ്ഞു വിട്ടില്ലെങ്കില്‍ മാതാപിതാക്കളിലൊരാള്‍ ജയിലില്‍ പോകേണ്ടിവരും.
ഓസ്ട്രിയയിലാണ് ഈ നിയമം. ഒരു സെമസ്റ്ററില്‍ 244 മണിക്കൂറെങ്കിലും ക്ലാസില്‍ ഹാജരാകാത്ത കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് തടവുശിക്ഷ അനുഭവിക്കേണ്ടി വരിക.
കഴിഞ്ഞ അധ്യയന വര്‍ഷം ഓസ്ട്രിയയില്‍ ഇത്തരത്തിലുള്ള 2,352 വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പ്രത്യേകിച്ച് വിയന്നയില്‍ 880 വിദ്യാര്‍ഥികളും സാര്‍സ്ബര്‍ഗില്‍ 449 വിദ്യാര്‍ത്ഥികളുമാണ് ഹാജരാകാതിരുന്നത്. കൂടാതെ ഈ വര്‍ഷം ജൂലായ് വരെ വിയന്നയില്‍ 344 ഉം സാര്‍സ്ബര്‍ഗില്‍ 295 പേരും സ്‌കൂളില്‍ ഹാജരായില്ല.
കാരണംകാണിക്കല്‍ തൃപ്തികരമല്ലാതെ വന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് 440 യൂറോ പിഴ വിധിച്ചു. പിഴയൊടുക്കാത്ത പക്ഷം ജയിലില്‍ പേകേണ്ടി വരും. ഇതില്‍ പിഴയടക്കാതിരുന്ന 84 രക്ഷിതാക്കളെയാണ് ജയിലിലടച്ചത്.
No comments:
Post a Comment