Sunday, April 27, 2008

61. ഉഷ്ണിക്കുമ്പോള്‍ ശരീരം വിയര്‍ക്കുന്നത് നല്ലതാണോ ?

വെള്ളം കുടിക്കുമ്പോള്‍ നാമിതൊക്കെ ഓര്‍ക്കാറുണ്ടോ എന്ന പോസ്റ്റിന് കമന്റിട്ട ശ്രീ കുട്ടിക്കുള്ള മറുപടിയാണ് ഇവിടെ ഒരു പോസ്റ്റായി പബ്ലിഷ് ചെയുന്നത് നമസ്കാരം ശ്രീ കുട്ടി, കമന്റിട്ടതിനും ലെ- ഷാറ്റ് ലിയര്‍ തത്ത്വം ഉപയൊഗിച്ച് ശരീരമെന്ന വ്യൂഹത്തെ വിശകലനം ചെയ്തതിനും നന്ദി. താങ്കള്‍ പറഞ്ഞത് ശരിയാണ് ലെ- ഷാറ്റ്‌ലിയര്‍ തത്ത്വം സൂചിപ്പിക്കുന്നത് സംതുലനാവസ്ഥയിലുള്ള ഒരു വ്യൂഹത്തെ തന്നെയാണ്. അത്തരത്തില്‍ 100% സംതുലനാവസ്ഥയിലുള്ള വ്യൂഹം പ്രായോഗിക ജീവിതത്തില്‍ അപൂവ്വമാണെന്നാണ് എന്റെ അറിവ് . (അതിനെക്കുറിച്ച് കൂടുതല്‍ അറിവുള്ളവര്‍ അറിയിക്കുക ) അതുകൊണ്ടാണ് ഒരു Living Organisam ആയ മനുഷ്യശരീരത്തിനെ സംതുലനാവസ്ഥയിലുള്ള വ്യൂഹമായികണ്ട് വിശകലനം ചെയ്തത് . അപ്പോള്‍ നമുക്ക് പുതിയ പല ചിന്തകളും ഉടലെടുക്കുന്നതായി അനുഭവപ്പെടും. ശരീരശാസ്ത്രനിയമങ്ങള്‍ക്ക് പുതിയ ചില മാനങ്ങള്‍ കൈവരിക്കുന്നതായി അനുഭവപ്പെടും വാട്ടര്‍ തെറാപ്പിയുടെ തെറ്റായ കൈകാര്യം ചെയ്യല്‍ മനസ്സിലാവും അതായത് , അമിതമായി വെള്ളം കുടിച്ചാല്‍ അത് ഇല്ലായ്മ ചെയ്യാന്‍ ശരീരം ശ്രമിക്കും അതുകൊണ്ട് കൂടുതല്‍ മൂത്രം ഒഴിക്കേണ്ടി വരുന്നു എന്നര്‍ഥം . അമിതമായ തണുപ്പേള്‍ക്കുമ്പോള്‍ ശരീരം വിറക്കുന്നതു കണ്ടിട്ടില്ലേ ഇതും തണുപ്പിനെരെ ശരീരം ചെയ്യുന്ന പ്രതിരോധ പ്രവര്‍ത്തനമായി ഏതോ ഒരു ലേഖനത്തില്‍ വായിച്ച കാര്യം എനിക്ക് ഓര്‍മ്മ വരുന്നു, കൈകള്‍ കൂട്ടിയുരസുമ്പോള്‍ ചൂടാ‍കാറില്ലേ അതുപോലെ മുന്‍ പറഞ്ഞ രീതിയിലുള്ള ശരീര ചലനം വഴി ശരീരം താപത്തെ സ്വയം നിര്‍മ്മിക്കാ‍ന്‍ തുടങ്ങുന്നു ശരിയൊ തെറ്റോ എന്നൊന്നും എനിക്ക് ഉറപ്പില്ല. ( റിഫ്‌ളക്സ് ഏകഷന്‍ - സിമ്പതറ്റിക് നെര്‍വസ് സിസ്റ്റം - പാരാ സിമ്പതറ്റിക് നെര്‍വസ് സിസ്റ്റം എന്നിവ ഉപയോഗിച്ച് വിശദീകരിച്ചാല്‍ ഉത്തരം വേറെ ആകാം ) അറിവുള്ളവര്‍ പറയട്ടെ ഇനി വിയര്‍ക്കുമ്പോഴത്തെ കാര്യം അതും താങ്കള്‍ പറഞ്ഞത് ശരിയാണ് വിയര്‍ക്കുമ്പോള്‍ ശരീരോഷ്മാവിന്റെ സംതുലനാവസ്ഥക്ക് ഭംഗം വരും ആ ഭംഗം ഇല്ലായ്മ ചെയ്യുവാനാണല്ലോ ശരീരം വിയര്‍ക്കൂന്നത് അങ്ങനെ വിയര്‍പ്പ് ത്വക്കിനു പുറത്ത് ഉണ്ടാകുകയും ബാഷ്പീകരണം വഴി വിയര്‍പ്പ് ജലബാഷ്പമായി അന്തരീക്ഷത്തിലേയ്ക്ക് പോകുകയും ചെയ്യുമ്പോള്‍ ശരീരത്തിന് തണുപ്പു ലഭിക്കുന്നു ശരീരത്തില്‍ നിന്നുള്ള താപം ഇത്തരത്തില്‍ ബാഷ്പീകരണത്തിന് വിയര്‍പ്പ് കണികകള്‍ ഉപയോഗിക്കുന്നു. (ഓര്‍ക്കുക , വിയര്‍ത്തിരിക്കുമ്പോള്‍ കാറ്റടിച്ചാല്‍ തണുക്കുന്നത് .) പക്ഷെ ,ഇത്തരത്തില്‍ വിയര്‍പ്പിക്കാനാവശ്യമായ ജലം ശരീരത്തിനില്ലേങ്കില്‍ ( അതായത് ത്വക്ക് വഴി പുറത്തുകളയാനാവശ്യ മായ ജലം ) പ്രശ്നമാണ്. അത് പ്രസ്തുത വ്യൂഹത്തിന് തന്നെ കേട് സംഭവിക്കുന്നതിന് ഇടയാക്കുന്നു . ഒരിക്കല്‍കൂടി നന്ദി പറഞ്ഞുകൊണ്ട് ആശംസകളോടെ

1 comment:

കുട്ടി said...

സര്‍ താങ്കളുടെ മറുപടിക്കു നന്ദി.

മനുഷ്യശരീരം ഒരിക്കലും സംതുലനാവസ്ഥയില്‍ അല്ല എന്നാണ് എന്റെ അഭിപ്രായം. അത് എല്ലാ സമയത്തും ചുറ്റുപാടിനനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നു എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. സംതുലനാവസ്ഥയില്‍ വരാന്‍ എപ്പൊഴും ശ്രമിക്കുന്നു, പക്ഷെ സംതുലനാവസ്ഥില്‍ ഒരിക്കലും എത്താറില്ല.

"അത്തരത്തില്‍ 100% സംതുലനാവസ്ഥയിലുള്ള വ്യൂഹം പ്രായോഗിക ജീവിതത്തില്‍ അപൂവ്വമാണെന്നാണ് എന്റെ അറിവ് .".....ഈ അഭിപ്രായത്തോടു എനിക്കും യോജിപ്പാണ്.

Get Blogger Falling Objects