Thursday, April 24, 2008

58. വെള്ളം കുടിക്കുമ്പോള്‍ നാമിതൊക്കെ ഓര്‍ക്കാറുണ്ടോ ?

ഞാന്‍ ഇവിടെ വീണ്ടും ലെ-ഷാറ്റ്‌ലിയര്‍ എന്ന ശാസ്ത്രജ്ഞനെ കൊണ്ടുവരട്ടെ .
“ സംതുലനാവസ്ഥയിലുള്ളൊരു വ്യൂഹത്തിന്റെ ഊഷ്മാവ് , മര്‍ദ്ദം , ഗാഡത എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ മാറ്റം വരുത്തിയാല്‍ വ്യൂഹം ഇതുമൂലമുണ്ടാകുന്ന ഫലം ഇല്ലായ്മ ചെയ്യുന്നതിന് പുനര്‍ക്രമീകരണം നടത്തുന്നു.”.
ഇതിനെയാണ് ലെ-ഷാറ്റ്‌ലിയര്‍ തത്ത്വം എന്നു പറയുന്നത്..
ഞാന്‍ ഇവിടെ ഇക്കാര്യം പറയുവാന്‍ കാര്‍ണം എന്തെന്നുവെച്ചാല്‍ എങ്കില്‍ മാത്രമേ എനിക്ക് അഥവാ എന്റെ വാദമുഖങ്ങള്‍ക്ക് അല്പമെങ്കിലും നിലനില്പുള്ളൂ എന്നതിനാലാണ്..
ഇനി നമുക്ക് വിഷയ്ത്തിലേക്ക് കടക്കാം..
ഉഷ്ണിക്കുന്ന സമയത്ത് നാം ചൂടുവെള്ളം കുടിച്ചുവെന്നിരിക്കട്ടെ ..
അപ്പോള്‍ , അതുമൂലമുണ്ടാകുന്ന ഫലം ഇല്ലായ്മ ചെയ്യാന്‍ ശരീരം ശ്രമിക്കും..
അതായത് , ശരീരം കൂടുതലായി വിയര്‍ക്കുന്നു എന്നര്‍ത്ഥം .
ഇനി വിയര്‍ക്കുന്ന സമയത്ത് തണുത്തവെള്ളം കുടിച്ചാലോ ?.
ഒന്നു നിക്കണേ .......
വെള്ളവും ഭക്ഷണവും അകത്താക്കുന്നതിനെക്കുറിച്ച് ശ്രീ വര്‍മ്മസ്സാര്‍ ( കേരളത്തിലെ പ്രകൃതിചികിത്സാചാര്യന്‍ ) പറഞ്ഞിട്ടുള്ളത് ഒന്നു പറയാം. വെള്ളത്തിനെ കഴിക്കണെമെന്നും ഭക്ഷണത്തെ കുടിക്കണമെന്നു മാണ് ..
എന്നുവെച്ചാല്‍ എന്താണ് അര്‍ഥം ?.
ഭക്ഷ്യവസ്തുവിനെ നല്ലവണ്ണം ചവച്ചരച്ച് ദ്രാവകരൂപത്തിലാക്കിയതിനു ശേഷം മാത്രം ആമാശയത്തിലേക്കിറക്കുക ..
അതുപോലെ വെള്ളത്തെ വായില്‍ ഉള്‍ക്കൊണ്ട് സാവധാനത്തില്‍ ഇറക്കുക ..
ഇങ്ങനെയൊക്കെ ചെയ്താല്‍ ആരോഗ്യം നന്നാവുമത്രെ ..
ശരീരത്തിന്റെ നിയമങ്ങള്‍ ( ശരീര ധര്‍മ്മങ്ങള്‍ - ശരീരത്തിന്റെ ധാര്‍മ്മികത ) പാലിച്ചു ജീവിക്കണമത്രെ. സ്വന്തം ശരീരത്തിന്റെ ധാര്‍മ്മികത പാലിക്കാത്തവന്‍ സമൂഹത്തിന്റെ ധാര്‍മ്മികത പാലിക്കുമോ ആവോ .
ഇനി ഞാന്‍ തുടരട്ടെ ....
വിയര്‍ക്കുന്ന സമയത്ത് തണുത്ത വെള്ളം സാവധാനത്തില്‍ കുടിച്ചുവെന്നിരിക്കുക .
അപ്പോള്‍ തണുത്ത വെള്ളത്തിന്റെ തണുപ്പ് വായിനകത്തും അതുപോകുന്ന വഴിക്കും ലഭിക്കുന്നു..
അതായത് വെള്ളം പോകുന്ന ഭാഗത്തെ ചൂട് കുറയുന്നു എന്നര്‍ഥം..
ഇനി വേഗത്തിലാണ് വെള്ളം കുടിച്ചതെങ്കിലോ ?.
അത് പോകുന്ന ഭാഗത്തെ ചൂടിനെ ഇല്ലായ്മ ചെയ്യാന്‍ തണുത്ത വെള്ളത്തിനാകില്ല എന്നതു തന്നെ . .
ചിലപ്പോള്‍ ഉഷ്ണിച്ചിരിക്കുന്ന സമയത്ത് നാം തണുത്ത വെള്ളം കുടിച്ചാല്‍ വീണ്ടും വിയര്‍ക്കുന്നതുകാണാം’.
ഇവിടെ എനിക്ക് സംശയത്തിന്റെ സ്വാധീനം അനുഭവപ്പെടുന്നു..
തണുത്തവെള്ളം എന്നു പറഞ്ഞാല്‍ അതിനും ചൂടില്ലേ ..
ചൂടിന്റെ ഏറ്റക്കുറച്ചിലാണല്ലോ തണുപ്പും ചൂടും എന്നത് ..
( രജനീഷ് / ജിദ്ദു കൃഷ്ണ മൂര്‍ത്തി എന്നിവരോട് കടപ്പാട് ).
അതുകൊണ്ടു തന്നെ തണുപ്പിന് ഒരു അവലംബകം അഥവാ ഒരു frame of reference വേണ്ടിവരുന്നു.
നമുക്ക് ഇതിനുവേണ്ടി ശരീരോഷമാവിന്റെ താപനില എടുക്കാം ,.
അതിനു താഴെയുള്ളത് തണുത്തത് എന്ന നിലയിലെത്താം ..
എന്നിരുന്നാലും എനിക്കൊരു സംശയം ?.
താപനില അടിസ്ഥാനമാക്കി എങ്ങനെ പറയാം ?.
തണുത്ത വെള്ളം കുടിച്ചാല്‍ ശരീരത്തിന്റെ താപനില ( ശരാശരി ഗതികോര്‍ജ്ജം - Kinetic Energy ) കുറയുന്നു. .
അപ്പോള്‍ താപത്തിന്റെ അവസ്ഥ എന്തായിരിക്കും ?.
അതായത് ആകെ ഗതികോര്‍ജജം( Kinetic Energy ) എന്നര്‍ഥം ..
അത് കൂടൂകതന്നെ ചെയ്യും ..
എന്താണ് അതിനു കാരണം?.
കാരണം തണുത്ത വെള്ളത്തിനും ചൂടില്ലേ .
ഇക്കാര്യം മുന്‍പ് നാം സൂചിപ്പിച്ചതല്ലെ .
ഇനി വെള്ളം കുടിച്ചുകഴിഞ്ഞ് നാം മൂത്ര മൊഴിക്കുമ്പോഴോ .... സംശയമെന്ത് ?
മൂത്രത്തിന് ചൂടില്ലേ
മൂത്രം ഒരിക്കലും തണുത്തിരിക്കാറില്ലല്ലോ
അതിനാല്‍ ആകെ ശരീരതാപത്തില്‍ കുറവുണ്ടാകുന്നു
ഇത് ശരീരതാപനിലയിലും മാറ്റം വരുത്തുന്നു
മൂത്രം ഒഴിക്കേണ്ടിവരുമെന്ന കാരണം കൊണ്ട് വെള്ളം കുടിക്കാത്തവരേ ; നിങ്ങള്‍ നിങ്ങളുടെ ശരീരത്തിനോട് ചെയ്യുന്നത് പാപമാണെന്നറിയുക
അപ്പോള്‍ വേറൊരു ചോദ്യം ?.
വിയര്‍ക്കുമ്പോള്‍ തണുത്ത വെള്ളം കുടിക്കണോ , ചൂടുവെള്ളം കുടിക്കണോ , അതോ തണുത്ത അന്തരീക്ഷത്തില്‍ ഇരിക്കണോ , അതോ ശരീരത്തെ ചൂടുള്ള അന്തരീക്ഷത്തില്‍ നിന്ന് മാറ്റിനിറുത്തണോ എന്നതാണ് ചോദ്യം ..
അതോക്കെ സാഹചര്യത്തിനനുസരിച്ച് എന്നു മാത്രമേ പറയാന്‍ കഴിയുകയുള്ളു..
എന്നിരുന്നാലും ശരീരോഷ്മാവിനേക്കാളും അമിതമായ ചൂടുള്ളതോ / തണുത്തതോ ആയവ ഒഴിവാക്കുന്നത് ബുദ്ധിപരമാണെന്ന വസ്തുത പറയാതിരിക്കാന്‍ നിവൃത്തിയില്ല..
എങ്കിലും മുകളില്‍ പറഞ്ഞവയില്‍നിന്ന് ഒന്നിലധികം ഓപ്‌ഷനുകള്‍ ലഭിച്ചാല്‍ അനുയോജ്യമായവയെ യുക്തിപൂര്‍വ്വം തെരഞ്ഞെടുക്കണം.

വാല്‍ക്കഷണം-1.
ഉഷ്ണം ഉഷ്ണേ നഃ ശാന്തി എന്നൊരു കമന്റ് കഴിഞ്ഞ പോസ്റ്റില്‍ വന്നിരുന്നു ..
ഇക്കാര്യത്തിലൊരു തീരുമാനമെടുക്കാന്‍ എനിക്കവുന്നില്ല..
ഇതേക്കുറിച്ചറിവുള്ളവര്‍ സഹായിക്കണമെന്നപേക്ഷ .

വാല്‍ക്കഷണം-2.
വിയര്‍ക്കുമ്പോള്‍ സോഡ കുടിച്ചാലോ ? സോഡാ വാട്ടറില്‍ നുരഞ്ഞുപൊങ്ങി വരുന്നത് കാര്‍ബണ്‍ ഡയോക്സൈഡ് ആണെന്നറിയുക . എന്നീട്ടു ചിന്തിച്ചാല്‍ ഉത്തരം ലഭിക്കും.
വാല്‍ക്കഷണം-3.
വെള്ളം ആവശ്യത്തിന് കുടിക്കാത്തതിനാല്‍ എന്തുമാത്രം പേര്‍ അസുഖത്തിന്നിരയാവുന്നുണ്ട് എന്നറിയാമോ ? എന്നുവെച്ച് അമിതമായി വെള്ളം കുടിക്കുകയുമരുത് . അമിതമായി വെള്ളം കുടിച്ചാല്‍ വൃക്കകള്‍ക്ക് അധിക ജോലി നല്‍കുക എന്നതായിരിക്കും ഫലം . വാട്ടര്‍ തെറാപ്പി എന്ന ചികിത്സയില്‍ അതികാലത്തെ രണ്ടുകുപ്പിവെള്ളം കുടിച്ച് ആരോഗ്യവാന്മാരാകുന്നവരേ സൂക്ഷിക്കുക ! ആവശ്യത്തിനു മാത്രം ; അതാണ് മിതവും!
വാല്‍ക്കഷണം-4.
ഇത് ഈ ബ്ലോഗറുടെ ചില തോന്നലുകള്‍ മാത്രമാണ് . ആധികാരികമായി പറയുവാന്‍ കഴിവുള്ളവരുണ്ടെങ്കില്‍ തിരുത്തുവാന്‍ തയ്യാറാണ്. പാഠ്യവസ്തുവിനേയും പ്രായോഗികതയേയും തമ്മില്‍ ബന്ധിപ്പിക്കാനൊരു ശ്രമം മാത്രം ; കാര്യം ഇത് വേറിട്ടൊരു രീതിയാണെങ്കിലും!

4 comments:

താരാപഥം said...

സാര്‍ പ്രകൃതിചികിത്സകര്‍ പറയുന്ന രീതിയിലുള്ള ഭക്ഷണം കഴിച്ചുനോക്കിയിട്ടുണ്ടോ? ഇല്ലെങ്കില്‍ അതിനു സൗകര്യം ഉള്ള സ്ഥലത്തുപോയി ഒരാഴ്ച അതൊന്നു ശീലിച്ചു നോക്ക്‌. എന്നിട്ട്‌ ഒരു പോസ്റ്റ്‌ ഇടൂ. എന്തെങ്കിലും ഒരു കാര്യം ചെയ്യണമെങ്കില്‍ ഒരു ഉറച്ച മനസ്സുവേണം. സഹനശക്തി ഉണ്ടോ എന്ന് അതിനുശേഷം അറിയാം. ചുമ്മാ. അവരു പറയുന്നമാതിരി വെള്ളം കുടിക്കാന്‍ പോലും നമുക്കു സാധിക്കില്ല.

കുട്ടി said...

കാര്യ കാരണ സഹിതം പറയാനുള്ള കഴിവൊന്നും ഇല്ല.എന്ങിലും മനസ്സില്‍ തോന്നിയ കാര്യം പറയുന്നു.

ലെ ഷാറ്റ്ലിയര്‍ തത്ത്വം പറയുന്നത് സംതുലനാവസ്ഥയിലുള്ള ഒരു വ്യൂഹം എന്നാണല്ലൊ. അപ്പോള്‍ മനുഷ്യശരീരത്തെ ഇവിടെ എങ്ങനെ സംതുലനാവസ്ഥയിലുള്ള ഒരു വ്യൂഹം ആയി കണക്കാക്കി???...

ശരീരത്തിനു സാധാരണ നിലയില്‍ 37 ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവ് ഉണ്ടെന്നാണു പറയുന്നത്. ആ ഊഷ്മാവിനേക്കാള്‍ കൂടുതല്‍ ഉണ്ടാവുമ്പോഴാണ് നമുക്കു ഉഷ്ണിക്കുന്നതും. വിയര്‍ക്കുന്നത് ആ ഉയര്‍ന്ന ഊഷ്മാവ് കുറക്കാന്‍ വേണ്ടി ശരീരം സ്വയം ചെയ്യുന്ന ചെയ്യുന്ന.. ഒരു ഇതാണ്(എന്താണെന്നു കിട്ടുന്നില്ലാ)

അതായത് നമുക്കു ഉഷ്ണിക്കുമ്പോള്‍ ശരീരം സംതുലനാവസ്ഥയില്‍ അല്ല.ആ കൂടിയ ഊഷ്മാവ് സാധാരണ നിലയില്‍ ആവുമ്പോഴല്ലെ ശരീരം സംതുലനാവസ്ഥയില്‍(temperature base) ആണ് എന്നു പറയാന്‍ പറ്റൂ.

ഒള്ള വിവരം വച്ചു ഞാന്‍ പറഞ്ഞു.തെറ്റാണെന്ങില്‍ തിരുത്തുക.

Unknown said...

നല്ല വിവരണം സുനില്‍ മാഷെ

കുട്ടി said...

ഞാന്‍ ഇവിടെ ഒന്നു കൂടി കമന്റ് ഇടുകയാണ്.

ഉഷ്ണിക്കുമ്പോള്‍ തണുത്ത വെള്ളം കുടിക്കാനാണ് മിക്കവാറും എല്ലാവര്‍ക്കും ഇഷ്ടം. പക്ഷെ അതു നല്ലതല്ല എന്നു ഞാന്‍ കേട്ടിട്ടുണ്ട്.(കാരണം എന്താണെന്നു എനിക്കു മനസിലായിട്ടില്ല)



"വിയര്‍ക്കുന്ന സമയത്ത് തണുത്ത വെള്ളം സാവധാനത്തില്‍ കുടിച്ചുവെന്നിരിക്കുക .
അപ്പോള്‍ തണുത്ത വെള്ളത്തിന്റെ തണുപ്പ് വായിനകത്തും അതുപോകുന്ന വഴിക്കും ലഭിക്കുന്നു..അതായത് വെള്ളം പോകുന്ന ഭാഗത്തെ ചൂട് കുറയുന്നു എന്നര്‍ഥം.."

സര്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ വെള്ളം കുടിക്കുമ്പോള്‍ അത് കടന്നു പോകുന്ന വഴി മാത്രമല്ലെ തണുക്കുകയുള്ളു.വെള്ളം കുടിക്കുമ്പോള്‍ നമുക്കു മൊത്തത്തില്‍ ഒരു ആശ്വാസം തോന്നുകയല്ലെ ചെയ്യുന്നത്.

പിന്നെ മൂത്രത്തിനുണ്ടാകുന്ന ചൂട്...അതും ശരീരത്തിന്റെ ഒരു പ്രവര്‍ത്തനം തന്നെയല്ലെ. ശരീരത്തിലുണ്ടാവുന്ന അമിതമായ ചൂട് പുറത്തു കളയാനുള്ള ഒരു വിദ്യ ആവും അത്.

പിന്നെ തണുത്ത വെള്ളം കുടിച്ചാല്‍ ഗതികോര്‍ജ്ജത്തിനുണ്ടാകുന്ന മാറ്റം എനിക്കു മനസ്സിലായില്ല.അതു പോലെ സോഡ കുടിക്കുന്ന കാര്യവും, അതും മനസിലായില്ല.ഇതു രണ്ടും ഒന്നു പറഞ്ഞു തരാമോ...

Get Blogger Falling Objects