Thursday, June 05, 2008

67. ഫ്ലാഷ് അനിമേഷന്‍ - കോണ്‍‌വെക്സ് ലെന്‍സ് ഉപയോഗിച്ചുള്ള പ്രതിബിംബ രൂപീകരണം

ഇത് ഫ്ലാഷിലുള്ള എന്റെ ആദ്യത്തെ പരീക്ഷണമാണ് . ഇതിന് സ്വലേയുടെ ബ്ലോഗില്‍ നിന്ന് ലഭിച്ച സാങ്കേതിക ഉപദേശത്തിന് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. കുടുതല്‍ മെച്ചപ്പെടുത്തുവാന്‍ അറിവുള്ളവര്‍ പറഞ്ഞുതരണമെന്ന് അപേക്ഷ. ഒരു ഫ്ലാഷ് ഫയല്‍ എങ്ങനെയാണാവോ പവര്‍പോയിന്റില്‍ ഉള്‍ക്കൊള്ളിക്കുക ? പേസ്റ്റ് ചെയ്ത് നോക്കിയപ്പോള്‍ സ്ലൈഡ് ഷോ ഹാങ് ആകുന്നു. അറിവുള്ളവര്‍ പറഞ്ഞുതരാനപേക്ഷ. വസ്തു 2F ല്‍ വെച്ചാല്‍ ലെന്‍സിന്റെ മറുവശത്ത് 2F ല്‍ പ്രതിബിംബം ലഭിക്കുന്നു. പ്രതിബിംബം യഥാര്‍ത്ഥവും തലകീഴായതും വസ്തുവിന്റെ അതേ വലുപ്പവും ഉള്ളതു മായിരിക്കും.

6 comments:

കരിപ്പാറ സുനില്‍ said...

ഇത് ഫ്ലാഷിലുള്ള എന്റെ ആദ്യത്തെ പരീക്ഷണമാണ് .
ഇതിന് സ്വലേയുടെ ബ്ലോഗില്‍ നിന്ന് ലഭിച്ച സാങ്കേതിക ഉപദേശത്തിന് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. കുടുതല്‍ മെച്ചപ്പെടുത്തുവാന്‍ അറിവുള്ളവര്‍ പറഞ്ഞുതരണമെന്ന് അപേക്ഷ.
ഒരു ഫ്ലാഷ് ഫയല്‍ എങ്ങനെയാണാവോ പവര്‍പോയിന്റില്‍ ഉള്‍ക്കൊള്ളിക്കുക ? പേസ്റ്റ് ചെയ്ത് നോക്കിയപ്പോള്‍ സ്ലൈഡ് ഷോ ഹാങ് ആകുന്നു. അറിവുള്ളവര്‍ പറഞ്ഞുതരാനപേക്ഷ.

SEEYES said...

വെറും രണ്ടു രശ്മികള്‍ ഉപയോഗിച്ച് പ്രതിബിംബം സൃഷ്ടിക്കുന്നത് കുട്ടികള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം. രശ്മി ജോടികള്‍ വസ്തുവിന്റെ പല ഭാഗത്തുനിന്ന് പുറപ്പെടുവിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും എന്ന് തോന്നുന്നു.

സ്വ:ലേ said...

am currently on an official tour and so cannot update my blog regularly. once am back in kerala, i will post more tips (those i know)..

regards
swa le

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ Seeyes,
രണ്ടു രശ്മികളാണ് സാധാരണ ഉപയോഗിക്കാറ് . അത് രണ്ടും വ്യത്യസ്തവുമാണ് . മാത്രമല്ല അതിനനുസരിച്ചുള്ള നിയമങ്ങളാണ് കുട്ടികളെ പഠിപ്പിക്കുന്നതും . അതുകൊണ്ടാണ് അങ്ങനെ ചെയ്തത് .
നമസ്കാരം ശ്രീ സ്വലേ ,
ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി,
യാത്രകഴിഞ്ഞ് വരുമ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ തരുമെന്ന് പ്രതീക്ഷിക്കുന്നു

മാവേലി കേരളം said...

seeyes

ഇവിടെ ഒരു ജെനറലൈസേഷനാണ്‍് ഉപയോഗിക്കുന്നത്. അതായത് ഒബ്ജെക്റ്റിന്റെ താഴത്തേയും മുകളീലത്തേയും പോയിന്റുകളുടെ ഇമേജുകളെ യോജിപ്പിക്കുമ്പൊള്‍ പൂര്‍ണമായ ഇമേജു കിട്ടും. ഒബ്ജെക്റ്റിന്റെ താഴത്തെ പോയിന്റ് പ്രിന്‍സിപ്പല്‍ ആക്സിസില്‍ ആകയാല്‍ ഇമേജിന്റെ താഴത്തെ പോയിന്റും ആ രേഖയില്‍ തന്നെയായിരിക്കും. അപ്പോള്‍ പിന്നെ ഓബ്ജെക്റ്റീന്റെ മുകള്‍ അറ്റത്തുനിന്നും പുറപ്പെടുന്ന രണ്ടു രശ്മികളുടെ പാത ട്രേസു ചെയ്യുന്നു. അവ കൂട്ടി മുട്ടൂന്നിടത്ത് ആ അറ്റത്തിന്റെ ഇമേജുണ്ടാകുന്നു.

ആ പോയിന്റ് കണ്ടുപിടിച്ചിട്ട് അതു തഴേക്കു നീട്ടുമ്പോള്‍ അതു പ്രിന്‍സിപ്പല്‍ ആക്സിസില്‍ മുട്ടുന്നിടത്ത് ഇമേജിന്റെ അടിഭാഗമാകുന്നു.


ഇനി ഇതിനിടയിലുള്ള ഒന്നു രണ്ടു പോയിന്റുകള്‍ കൂടി ഇതു പോലെ ട്രേസു ചെയ്തു കാണിക്കാം.

ഈ ജെനറലൈസേഷന്‍ ആദ്യം കുട്ടികള്‍ക്കു മനസിലാകണമെന്നില്ല.

സുനില്‍ മാഷേ

നമ്മുടെ സ്കൂളുകളിലൊക്കെ കമ്പൂട്ടറും ഇന്റര്‍നെറ്റും ആകുന്നു എന്നു കേള്‍ക്കുന്നു. എന്നു പറഞ്ഞാല്‍ സ്കൂള്‍ ഓഫീസുകളില്‍ ആകുന്നുവെന്നോ അതോ ഓരോ കൂട്ടിക്കും ക്ലാസ് രൂം പഠനത്തിന് ആകുന്നു എന്നോ?

കരിപ്പാറ സുനില്‍ said...

നമസ്കാരം മാവേലി കേരളം ,
കൂടുതല്‍ വ്യക്തവും ലളിതവുമായി വിശദീകരിച്ചതിനു നന്ദി.
കേരളത്തിലെ എല്ലാ ഹൈസ്കൂളുകളിലും ഇപ്പോള്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉണ്ട് .കാരണം ഹൈസ്ക്കൂളില്‍ കമ്പ്യൂട്ടര്‍ ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ട് . ഓപ്പറേറ്റിംഗ് സിസ്റ്റം ലിനക്സ് ആണ് .
ഞങ്ങളുടെ നിയോജകമണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും എല്‍.പി , യു.പി അടക്കം കമ്പ്യൂട്ടര്‍ , ഇന്റര്‍നെറ്റ് , സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ ഉണ്ട്.
സ്മാര്‍ട്ട് ക്ലാസ് റൂം എന്നു പറഞ്ഞാല്‍ ഒരു മുറിയില്‍ എല്‍.സി.ഡി വെച്ച് സി.ഡി വഴിയുള്ള ക്ലാസ് എന്നര്‍ഥം. ഇതിനൊക്കെ നാട്ടിക എം.എല്‍.എ ശ്രീ ടി.എന്‍ പ്രതാപന്‍ മുന്‍കൈ എടുത്തിരുന്നു.
പിന്നെ , ഇതൊക്കെ ഉപയോഗിക്കുന്നുണ്ടോ എന്നത് , അതത് സ്കൂളിലെ അദ്ധ്യാപകരെ ആശ്രയിച്ചിരിക്കും
ഓഫീസ് പ്രവര്‍ത്തനം ലഘൂകരിക്കുന്നതിനും സോഫ്റ്റ് വെയര്‍ ഉണ്ട് .
ആശംസകളോടെ

Get Blogger Falling Objects