Monday, July 28, 2008

87. ബള്‍ബ് പ്രകാശിക്കുമോ ?

മുകളില്‍ കോടുത്തിരിക്കുന്ന ചിത്രം നിരീക്ഷിച്ച് താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക 1. മുകളില്‍കൊടുത്തിരിക്കുന്ന ചിത്രത്തില്‍ താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ ബള്‍ബിലെ പ്രകാശത്തിനുണ്ടാകുന്ന മാറ്റം വ്യക്തമാക്കുക a).സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ b). ചിത്രത്തില്‍ സെല്‍ മാറ്റി അതേ വോള്‍ട്ടിലുള്ള എ.സി സ്രോതസ്സ് ഘടിപ്പിച്ച് സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ 2.പ്രകാശ തീവ്രത കുറയാനുള്ള കാരണം കണ്ടെത്തുക ? 3.താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ ഒരു എ.സി ജനറേറ്ററിന്റെ പ്രേരിത ഇ.എം.എഫ്.ലും ആവൃത്തിയിലും എന്ത് മാറ്റങ്ങള്‍ ഉണ്ടാകുന്നു a) ഭ്രമണവേഗതക്ക് വ്യത്യാസമില്ലാതെ ആര്‍മേച്ചര്‍ കോയിലിന്റെ ചുറ്റുകളുടെ എണ്ണം ഇരട്ടിയാക്കുന്നു. b).ചുറ്റുകളുടെ എണ്ണം സ്ഥിരമാക്കി വെച്ചുകൊണ്ട് ഭ്രമണ വേഗത ഇരട്ടിയാക്കുന്നു

3 comments:

അനില്‍@ബ്ലോഗ് // anil said...

1a.ബള്‍ബു കത്തും
b.ബള്‍ബു തീവ്രത കുറഞ്ഞു കത്തും
2സര്‍ക്യൂട്ടില്‍ ഉപയൊഗിച്ചിരിക്കുന്ന ഇന്‍ഡ്ക്ടര്‍ കോയില്‍ എ.സി. കറണ്ടില്‍ വൈദ്യുതിപ്രവാഹത്തിനു തടസ്സം ഏര്‍പ്പെടുത്തു.അതിന്റെ സെല്‍ഫ് ഇന്‍ഡക്ഷനാലാണിതു.
3.a.ഇ.എം.എഫ് ഇരട്ടിയാകും, ആവൃത്തി മാറ്റമില്ല
b.ഇ.എം.എഫ് ഇരട്ടിയാകാം, ആവൃത്തി ഇരട്ടിയാകും.

നരിക്കുന്നൻ said...

മഷേ, ലൈനിൽ കറണ്ട് ഉണ്ടങ്കിൽ സ്വിച്ച് ഇട്ടാൽ ബൾബ് കത്തുകയും ഓഫ് ചെയ്താൽ കെടുകയും ചെയ്യും എന്ന് മാത്രമറിയുന്ന ഒരു പാവം മനുഷ്യനാണ് ഞാൻ. അറിയാതെ വന്ന് പോയി എന്ന ഒറ്റ കുറ്റത്തിനെന്നെ ചോദ്യം ചെയ്യരുത്.

ബൾബ് പ്രകാശിക്കുന്നുണ്ടാകും അല്ലേ...
സസ്നേഹം
നരിക്കുന്നൻ

നരിക്കുന്നൻ said...

ആദ്യമായിട്ടാണ് ഈ ബ്ലോഗിലെത്തുന്നത്. ഇതൊരു വിക്ഞാന ബ്ലോഗ് ആണെന്ന് കണ്ടപ്പോൾ മനസ്സിലായി. ഐടി സമ്പന്ദമായ പാഠഭാഗങ്ങൾ കൊടുക്കാൻ താല്പര്യപ്പെടുന്നു.

Get Blogger Falling Objects