Monday, July 28, 2008

85. ട്രാന്‍സ്‌ഫോര്‍മര്‍ : ശ്രീ തറവാടിയോട് ചില ചോദ്യങ്ങള്‍ ??

ബ്ലോഗ് സന്ദര്‍ശിച്ചതിനും കമന്റിട്ടതിനും നന്ദി. ഒരു കാര്യം കൂടി വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു. അത് “കാരിയര്‍ കമ്മ്യൂണിക്കേഷനാണ്” ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പുതിയ അറിവാണ്. അതായത് ഉയര്‍ന്ന വോള്‍ട്ടേജ് വഹിക്കുന്ന കമ്പികള്‍ വാര്‍ത്താവിനിമയത്തിന് ഉപയോഗിക്കുന്നു എന്നല്ലേ അതിന്റെ അര്‍ഥം 1. ഇത് ആര്‍ തമ്മിലുള്ള വാര്‍ത്താവിനിമയത്തിനാണ് ഉപയോഗിക്കുന്നത് ? 2.എന്തുകൊണ്ടാണ് ഗ്രാമങ്ങളില്‍ ,വിതരണലൈനില്‍ ഇത് ഉപയോഗിക്കാത്തത് ? 3.ഒരു ഇലക് ട്രോണിക് ഉപകരണത്തിലെ ട്രാന്‍സ്‌ഫോര്‍മര്‍ പോളിച്ചുനോക്കിയപ്പോള്‍ കുറച്ച് ഷീറ്റുകള്‍ ലാമിനേറ്റ് അടുപ്പിച്ച് വെച്ചിരിക്കുന്നു. അതിന്റെ ഉള്ളിലാണ് ചെമ്പുകമ്പിച്ചുറ്റ് . അത് ഒരു ചുരുളേ കാണുന്നുള്ളൂ. അത് പുറമേ കാണുന്നത് പ്രൈമറിയാണോ സെക്കന്‍ഡറിയാണോ എന്ന് തിരിച്ചറിയാമോ ? 4.വീട്ടില്‍ സ്റ്റെപ് അപ് ഉപയോഗിച്ചാല്‍ വൈദ്യുത ചാര്‍ജ്ജ് കൂടുമോ ? ആശംസകളോടെ ( ഇവിടെ ചരച്ച ചെയ്യുന്ന കാര്യങ്ങള്‍ ഒരു കമന്റിനേക്കാളും പ്രാധാന്യമുള്ളതുകൊണ്ടാണ് പോസ്റ്റായി പ്രസിദ്ധീകരിക്കുന്നത് )

22 comments:

തറവാടി said...

സുനില്‍ മാഷെ,

പവര്‍ ലൈന്‍ കമ്മ്യൂണിക്കേഷനെപ്പറ്റി ഒരു പോസ്റ്റിടാം :)

താങ്കള്‍ സുചിപ്പിച്ച ട്രാന്‍സ്‌ഫോര്‍മര്‍ സാങ്കേതികഭാഷയില്‍ ആട്ടോ ട്രാന്‍സ്ഫോര്‍മര്‍ എന്നാണ് അറിയപ്പെടുന്നത്.
ഇത്തരം ട്രാന്‍സ്ഫോര്‍മറിന് ഒരു വൈന്‍ഡിങ്ങാണുണ്ടാകുക , ഒരു വിഭഗം പ്രൈമറിയും മറ്റൊരു ഭാഗം സെക്കന്‍‌ഡറിയുമാണ് , രണ്ടും തിരിച്ചറിയാം.

വീട്ടില്‍ സ്റ്റെപ് അപ്പ് ഉപയോഗിച്ചാലും ഇല്ലെങ്കിലും ഒരേ ചാര്‍ജ്ജായിരിക്കും കാരണം ചാര്‍ജ് ഈടാക്കുന്നത് ഉപയോഗിച്ച വാട്ട് അവറിനാണ് ( കിലോ വാട്ട് അവര്‍ ).

കരിപ്പാറ സുനില്‍ said...

നമസ്കാരം ശ്രീ തറവാടി,
1.അങ്ങനെയെങ്കില്‍ പുറമേ കാണുന്ന കോയില്‍ ഏതാണ് ?
പ്രൈമറിയോ അതോ സൈക്കന്‍ഡറിയോ ?
2.ഈ ട്രാസ്‌ഫോമറിന്റെ രണ്ടു സൈഡിലും ലീഡ് വയറുകള്‍ ഉണ്ട് .പക്ഷെ അവ ഒരു ഫിക്സഡ് ടെര്‍മിനലില്‍നിന്നാണ് പുറപ്പെടുന്നത്

അനില്‍@ബ്ലോഗ് // anil said...

സ്റ്റെപ് അപ് ഉപയോഗിച്ചാല്‍ വൈദ്യുതി ഉപയോഗം കൂടും എന്നാണു എന്റെ അഭിപ്രാ‍യം.1000 കെവീഎ ക്കു മുകളിലാവും ഏറിയ എണ്ണവും സ്റ്റെപ് അപ്കള്‍.ആ റേറ്റിങ്ങില്‍ 70 % കൂടിയ എഫ്ഫിഷ്യന്‍സി കിട്ടില്ല.പിന്നെ മറ്റു ലോസ്സുകള്‍.

തറവാടി said...

അനില്‍ ,

കണ്‍സപ്ഷന്‍ പൊയിന്‍‌റ്റ് ഓഫ്

വ്യൂ വിലാണ് ഞാന്‍ ഉദ്ദേശിച്ചത് , റിയല്‍ 'മണി' അടിസ്ഥാനപ്പെടുത്തിയല്ല :)

അനില്‍@ബ്ലോഗ് // anil said...

രണ്ടായാലും കൂടും

നിരൂപകന്‍ said...

തരവാടീ..

“ കുറച്ച് ഷീറ്റുകള്‍ ലാമിനേറ്റ് അടുപ്പിച്ച് വെച്ചിരിക്കുന്നു. അതിന്റെ ഉള്ളിലാണ് ചെമ്പുകമ്പിച്ചുറ്റ് . അത് ഒരു ചുരുളേ കാണുന്നുള്ളൂ..”

ഇത്തരം ഓട്ടോട്രാന്‍സ്ഫോര്‍മര്‍ ഏത് എലക്റ്ട്രോനിക് ഉപകരനത്തിലാ കാണുക..?!!

വിവരമില്ലെങ്കില്‍, മിണ്ടാന്റിരിയ്ക്കുക.വെറുതെ ആള്‍ക്കാരെ തെറ്റ് പരഞ്ഞ് ചത്hഇയ്ക്കാതിരിയ്ക്കുക

ഇങ്ങോരുദ്ദേസിച്ചത്, ഒരു സാദാ ചോക്കാകാനേ സാധ്യതയുള്ളൂ..

ഇനി തറവാടി പറഞൂന്ന് പറഞ്ഞ്, ഈ പാവം അദ്ധ്യാപകന്‍ അത് അടുത്ത തലമുരയ്ക്ക് പകരും..!!

അരിയാത്തത്, അറിയില്ല എന്ന് പറയാനുള്ള ചങ്കൂറ്റമെങ്കിലും താങ്കള്‍ കാണിയ്ക്കനം..

തറവാടി said...

അനില്‍,

ഒന്ന് വിശദീകരിക്കാമോ :)

Anonymous said...

എന്തിനാ മാഷേ ഇത്തരം ഒരു സംശയം തീര്‍ക്കാന്‍ വെറുമൊരു ഇലക്ട്രിക്കല്‍ എഞ്ചിനീയറായ തറവാടിയോട് ചോദിക്കുന്നത്? അതും ഒരു പോസ്റ്റിലൂടെ. അങ്ങേരോട് തന്നെ ചോദിക്കണമെന്നുണ്ടായിരുന്നെങ്കില്‍ അത് ഒരു ഇ-മെയിലൂടെ ആയാലും മതിയായിരുന്നല്ലോ ? വേറേ എന്തൊക്കെ ആധികാരികമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട് ഇങ്ങനൊരു സംശയനിവാരണം നടത്താന്‍ ?!

ഇതിപ്പോ അതിയാന് വിശദീകരണം കൊടുക്കണം പോലും. ഒരു പോസ്റ്റ് വരുത്തിയ വിന. അല്ലാണ്ടെന്ത് പറയാന്‍. കഷ്ടം.

അല്ലാ...ഇനീപ്പോ ഈ ട്രാന്‍സ്ഫോര്‍മറ് കണ്ടുപിടിച്ചത് ഈ തറവാടിയോ മറ്റോ ആണോ ?

തറവാടി said...
This comment has been removed by a blog administrator.
കരിപ്പാറ സുനില്‍ said...

എല്ലാ‍വര്‍ക്കും നമസ്കാരം ,
ചര്‍ച്ചകളില്‍ വിഷയാധിഷ്ഠിതമായാണ് പോകാന്‍ ഉദ്ദേശിക്കുന്നുവെങ്കിലും മിക്കപ്പോഴും വ്യക്തിപരമായി നീങ്ങുന്നതായാണ് കണ്ടുവരുന്നത് . അത് ഇവിടെ നടന്ന ഈ ചര്‍ച്ചയില്‍ മാത്രമല്ല. ഞങ്ങളുടെ അദ്ധ്യാപന പരിശീലനത്തില്‍‌പോലും ചിലപ്പോഴൊക്കെ വഴിതെറ്റാ‍റുണ്ട് . പിന്നെ , ഈ വഴിതെറ്റല്‍ മനുഷ്യസഹജവുമല്ലേ . അങ്ങനെയൊക്കെ വഴിതെറ്റിയാലും ചര്‍ച്ച ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും ശ്രമിക്കാറുണ്ട് . അതില്‍ വിജയിച്ചിട്ടുമുണ്ട് . അതും മനുഷ്യസഹജമല്ലേ . പലപ്പോഴും ഈ വഴിതെറ്റല്‍ സംഭവിക്കാറ് പതിവ് ചില പ്രകോപന പരമായ പരാമര്‍ശങ്ങളില്‍ നിന്നാണ് പോലും . അതൊക്കെ പോകട്ടെ , നമുക്ക് വിഷയാധിഷ്ഠിതമായി തന്നെ ചര്‍ച്ച തുടരാം . എന്തെങ്കിലും മനപ്രയാസം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് മറക്കാം ശ്രമിക്കാം. ഞങ്ങള്‍ അതിനാല്‍ ഒരു രീതി സ്വീകരിച്ചിട്ടുണ്ട് . അതായത് വിലയിരുത്തുമ്പോള്‍ ആദ്യം വിലയിരുത്തപ്പെടേണ്ട വ്യക്തിയുടെ പ്രവര്‍ത്തനത്തിന്റെ മികവുകള്‍ പറയുക . അതിനുശേഷം അല്പം ലഘൂകരിച്ചുകൊണ്ട് കോട്ടങ്ങള്‍ അവതരിപ്പിക്കുക . ഈ രീതി വിജയിച്ചുകണ്ടിട്ടുണ്ട് എന്നതാണ് അനുഭവം വ്യക്തമാക്കുന്നത് .
എല്ലാവരുടേയും സഹകരണംവീണ്ടും പ്രതീക്ഷിക്കുന്നു.
ആശംസകളോടെ

കരിപ്പാറ സുനില്‍ said...

എല്ലാവര്‍ക്കും നമസ്കാരം ,
ഇത് വെറും ഒരു ചോദ്യോത്തര പംക്തിയായി തള്ളിക്കളയരുതെന്നപേക്ഷ. ഇതില്‍ പറയുന്ന ചോദ്യങ്ങള്‍ പലതും അദ്ധ്യാപന പരീശീലനകേന്ദ്രത്തില്‍ തന്നെ ഹാര്‍ഡ് സ്പോട്ടുകളായി വന്നിട്ടുള്ള വയാണ്. അതുകൊണ്ടാണ് ചര്‍ച്ച സുതാര്യമാക്കിയതുതന്നെ . ചര്‍ച്ചകളില്‍ ആശയവിനിമയമാണല്ലോ നാം ഉദ്ദേശിക്കുന്നത് . അതുകൊണ്ടുതന്നെ സുതാര്യത നല്ലതുമല്ലേ .

തറവാടി said...

സുനില്‍ മാഷെ,

ഒരാള്‍ എന്തെങ്കലും പറയുമ്പോള്‍ അയാള്‍ അടിസ്ഥാനപ്പെടുത്തുന്ന ചിലതുണ്ട് അതറിഞ്ഞാലേ എന്താണയാള്‍ ഉദ്ദേശിച്ചതെന്ന് മനസ്സിലാവൂ. കമന്‍‌റ്റ് ബോക്സില്‍ തുടര്‍ന്നെഴുതുമ്പോളാണ് ആ ' അടിസ്ഥാനത്തില്‍ ' എത്തുന്നതും.


ജപ്പാനില്‍ നിന്നും രണ്ട് വോള്‍ട്ടേജ് സ്റ്റാബ് ലൈസറും , ആയിരം വാട്ട്‌സ് ഉള്ള രണ്ട് ഹീറ്ററും കൊണ്ട് വന്നെന്നിരിക്കട്ടെ. ഒരു സെറ്റ് ( സ്റ്റേബ് ലൈസര്‍+ഹീറ്റര്‍ ) ദുബായിലും , മറ്റൊരു സെറ്റ് കേരളത്തിലും സ്ഥാപിക്കുന്നു.

വോള്‍ട്ടെജ് ഒരിക്കലും കുറയാത്ത ദുബായില്‍ , ഒരു അപേക്ഷ കൊടുത്ത് ( വൈദ്യുത വിഭഗത്തിന്) രണ്ടാഴ്ചത്തേക്ക് പത്തു ശതമാനം വോള്‍ട്ടേജ് കുറക്കിപ്പിക്കുന്നു അതേ അപേക്ഷ KSEB ക്കും കൊടുക്കുന്നു.

ഒരുമാസത്തേക്ക് ഹീറ്റര്‍ കണ്‍സ്യൂം ചെയ്ത വൈദ്യുതിക്ക് ചാര്‍ജ്ജ് കണക്കാക്കുന്നു , ഒരു യൂണിറ്റിന് രണ്ട് സ്ഥലത്തും ഒരേ പൈസയാണെങ്കില്‍ എവിടെയായിരിക്കും കൂടുതല്‍ എന്നൊരു ചോദ്യവും ചോദിക്കുന്നു എന്നിരിക്കട്ടെ.


ദുബായിയേയും കേരളത്തേയും നന്നായിട്ടറിയുന്നതിനാല്‍ ഞാന്‍ പറയും ദുബായില്‍ കൂടുതല്‍ യൂണിറ്റെടുക്കും അതുകൊണ്ട് തന്നെ കൂടുതല്‍ പൈസയുമാകും എന്ന്.

ഇതേ ചോദ്യം രണ്ടു സ്ഥലത്തെ പറ്റിയും അറിയാത്ത ഒരമേരിക്കക്കാരന്‍ പറയുക 'തുല്യം' എന്നായിരിക്കും.

കാരണം എന്റെ engineering mind+common sense വര്‍ക്ക് ചെയ്യുമ്പോള്‍ അയാളുടെ engineering mindമാത്രമാണ് വര്‍ക്ക് ചെയ്യുന്നത് അയാള്‍ ശരിയല്ലെ , നൂറ് ശതമാനം അണ്!

അതറിയണമെങ്കില്‍ എന്‍‌റ്റെ അടിസ്ഥാനവും അയാളുടെ അടിസ്ഥാനവു, അറിയണം.


**************

ഒരു സ്റ്റെപ് അപ്പ് ട്രാന്‍സ്ഫോറ്മറിന്‍‌റ്റെ അടിസ്ഥാനം ( കണക്കിനൊപ്പം ) വിവരിച്ചതിന് ശേഷം , അതുപയോഗിച്ചാല്‍ യൂണിറ്റ് കൂടുതലെടുക്കുമെന്ന് പറഞ്ഞാല്‍ തെറ്റയി ധരിക്കാന്‍ ഇടയുണ്ട് , മാത്രമല്ല മാഷുടെ മുന്‍‌കാല ചരിത്രം വെച്ച് ചോദ്യങ്ങള്‍ വരുമെന്നറിയുകയും ചെയ്യാം , അതിനു മുമ്പെ മറ്റുള്ളവരുടെ ഇടപെടല്‍ ഉണ്ടാക്കിയ പ്രശ്നമാണ് :)

**********

നമ്മുടെ വീടുകളില്‍ സ്റ്റെപ് അപ്പ് ഉപയോഗിച്ചാല്‍ യൂണികൂടും പൈസയും , അതിന് ഒന്നും രണ്ടുമൊന്നുമല്ല കുറെ കാരണങ്ങളുണ്ട് ഓരോന്നായി വിവരിക്കാനും അറിയാം :)

തറവാടി said...

അതേ സമയം ഒരു ഉപകരണം അതിന്‍‌റ്റെ റേറ്റഡ് വോള്‍ട്ടേജില്‍ എടുക്കുന്ന വൈദ്യുതിയും , വോള്‍ട്ടേജ് കുറഞ്ഞതിനാല്‍ സ്റ്റെപ്പ് അപ്പ് ഉപയോഗിച്ച് വോള്‍ട്ടേജ് കൂട്ടി പ്രവൃത്തിപ്പിച്ചാല്‍ എടുക്കുന്ന വൈദ്യുതിയും ഒന്നാണ് ( ആദ്യത്തെ എന്റെ ഉത്തരത്തില്‍ , താങ്കളുടെ മുമ്പത്തെ പോസ്റ്റില്‍ കണക്കുകളടക്കം വിവരിച്ചത് നോക്കുക ) അതാണ് ഞാന്‍ പൈസക്ക് മാറ്റമില്ലെന്ന് പറഞ്ഞത് :)

അനില്‍@ബ്ലോഗ് // anil said...

സ്റ്റെപ് അപ് ട്രാന്‍സ്ഫൊര്‍മെരിന്റെ എഫിഷ്യന്സിക്കു ഒരു പ്രസകതിയുമില്ലെന്നാണോ?ഇവിടെ കേരളത്തില്‍ ഉപയോഗിക്കുന്നതു (90%)ഡൈനാമൊ ഗ്രേഡ് സാധാരണ സ്റ്റീല്‍ കൊര്‍ ആണു.അതില്‍ 60 -70 % ഏഫിഷ്യന്‍സി കിട്ടുകയുള്ളൂ.500 W ഉപകരണം അതില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 650 W റീഡിങ് കാണിക്കും എന്നാണു ഞാന്‍ മനസ്സിലാക്കിയിരിക്കുന്നതു. എന്തായാലും തറവാടി ഇത്ര ഉറപ്പിച്ചു പറയുന്ന സ്ഥിതിക്കു ഒന്നു കൂടീ ലൈന്‍ കറണ്ടു (I) റീഡ് ചെയ്തു നൊക്കാം.സുനില്‍ മാഷ്ക്കു ഇതു ചെയ്യാവുന്നതാണു.സ്റ്റേപ്പ് അപ് ട്രാന്‍സ്ഫോര്‍മര്‍ ലോഡ് എടുക്കത്തക്ക ലോ വോള്‍ട്ടെജില്‍ വേണം പരീക്ക്ഷണം നടത്താന്‍. വിവിധ ഗ്രേഡിലുള്ള കോര്‍ ഉപയോഗിക്കുന്ന ട്രാന്‍സ്ഫൊര്‍മെര്‍ ഉപയോഗിച്ചു വെവ്വേറെ പരീക്ഷണം നടത്തിയാല്‍ ഒരു പ്രൊജെക്റ്റു പൊലെയാവുകയും ചെയ്യും.ലൊഡ് ഒന്നുമില്ലാതെ (No Load)അവസ്ഥയില്‍ സ്റ്റെപ് ഉപ് എത്ര മില്ലി ആമ്പിയറ് കരണ്ടു എടുക്കുന്നു എന്നും നോക്കാം.

തറവാടി said...

അനില്‍ :),

എഫിഷ്യന്‍സിക്ക് തീര്‍ച്ചയായും പ്രസക്തിയുണ്ട്.അതുമാത്രമല്ല യൂണിറ്റ് കൂടാന്‍ കാരണം വിശദമാക്കാം.

1) 100W /230V/50Hz ന്‍‌റ്റെ ഒരു ബള്‍ബ് , റേറ്റഡ് വോള്‍ട്ടേജില്‍ കത്തുമ്പോള്‍ 100W കണ്‍സ്യൂം ചെയ്യും , അതിനനു‍സരിച്ചുള്ള ലൈറ്റ് പവര്‍ (ലക്സ്) തരും.

നമ്മുടെ നാട്ടില്‍ വളരെ ചുരുങ്ങിയ സ്ഥലങ്ങളില്‍ മാത്രമേ റേറ്റഡ് വോള്‍ട്ടേജ് ലഭിക്കാറുള്ളൂ , ചിലപ്പോഴൊക്കെ മനപൂര്‍‌വ്വം ( ചോദിക്കരുത് :) ) വോള്‍ട്ടേജ് കുറക്കാറുണ്ട് ഇതിന്‍‌റ്റെ ഫലം മേല്‍‌പറഞ്ഞ ബള്‍ബ് വളരെ അപൂര്‍‌വ്വമായേ ( 230V ഉള്ളപ്പോള്‍ ) 100W പവര്‍ കണ്‍സ്യൂം ചെയ്യൂ മറ്റുള്ള സമയമൊക്കെ അതില്‍ കൂടുതലായിരിക്കും ( ഉദാഹരണം 80W ) തത്ഫലമായി ലക്സ് ലെവെലും കുറവായിരിക്കും നമ്മള്‍ ഇതൊന്നും അറിയില്ലെന്ന് മാത്രം.

ഇനി സ്റ്റെപ് അപ് ട്രാസ്ന്‍സ്ഫോര്‍മര്‍ ഉപയോഗിക്കുമ്പോള്‍ , ബള്‍ബിന് റേറ്റഡ് വോള്‍ട്ടേജ് കിട്ടുന്നു (230V) അതിന്‍‌റ്റെ ഫലമായി 100W കണ്‍സ്യൂം ചെയ്യുന്നു മുഴുവന്‍ ലക്സും തരുന്നു ( നല്ല തെളിഞ്ഞുകത്തുന്നു :) )

ചുരുക്കത്തില്‍ വോള്‍ട്ടേജില്ലാത്തപ്പോളുള്ളതിനേക്കാള്‍ യൂണിറ്റ് ചിലവാകുന്നു , പൈസ കൂടുന്നു. ( ഇവിടെ ശ്രദ്ധിക്കേണ്ടത് ബള്‍ബിന്‍‌റ്റെ പവര്‍ 100W ആണിപ്പോഴും എന്നത് ശ്രദ്ധിക്കുക )

2) ഇനിയുള്ളത് ട്രാന്‍സ്ഫോര്‍മറിന്‍‌റ്റെ ലോസ്സ് ആണ് , ഇന്‍‌പുട്ട് വോള്‍ട്ടേജ് കുറയുമ്പോള്‍ , ഒരേ പവര്‍ ഔട്ട്പുട്ടായി ലഭിക്കാന്‍ , ഇന്‍‌പുട്ട് കറന്‍‌റ്റ് കൂടുമെന്നറിയാലോ , ഈ കറന്‍‌റ്റിന്റെ സ്കൊയര്‍ ആയാണ് ലോസ്സ് കൂടുന്നത് അതുകൊണ്ട് തന്നെ കുറഞ്ഞ വോള്‍ട്ടേജില്‍ ലോസ്സ് കൂടുതലായിരിക്കും ( അതായത് എഫിഷ്യന്‍സി കുറവയിരിക്കും ) , കൂടുതല്‍ പവര്‍ ചിലവകുന്നു.

3) ട്രാന്‍സ്ഫോര്‍മറില്‍ മോശം ക്വാളിറ്റി ലാമിനേഷന്‍ ഉപയോഗിച്ചാല്‍ ലോസ്സ് വീണ്ടും കൂടും :)

കണിശമായി നോക്കുകയണെങ്കില്‍ ഇനിയും കാരണങ്ങളുണ്ട് :)

കുറ്റ്യാടിക്കാരന്‍|Suhair said...

"മേല്‍‌പറഞ്ഞ ബള്‍ബ് വളരെ അപൂര്‍‌വ്വമായേ ( 230V ഉള്ളപ്പോള്‍ ) 100W പവര്‍ കണ്‍സ്യൂം ചെയ്യൂ മറ്റുള്ള സമയമൊക്കെ അതില്‍ കൂടുതലായിരിക്കും ( ഉദാഹരണം 80W ) തത്ഫലമായി ലക്സ് ലെവെലും കുറവായിരിക്കും"

ഒന്ന് വിശദീകരിക്കാമോ? കൂടുതലാവുന്നതെങ്ങനെയാ?

തറവാടി said...

ayyO ,

kuRavaaN :) 80W :)

thanks :)

തറവാടി said...

kutyaaDikkaara good , thanks for pointed it out :)

അനില്‍@ബ്ലോഗ് // anil said...

തറവാടീ,
അതു ശരിയാണു, വൊള്‍ട്ട് കൂടുമ്പോള്‍ പവറ് കൂടുതല്‍ എടുക്കും. പക്ഷെ അതു 100 w കൂടുതല്‍ അവുമൊ? ആയാല്‍ എത്രകൂടാം?

തറവാടി said...

220V/ 100W ബള്‍ബിന് , 220V നേക്കാള്‍ കൂടിയ വോള്‍ട്ടേജ് കൊടുത്താല്‍ കൂടുതല്‍ പവര്‍ എടുക്കും പക്ഷെ ഈ വര്‍ദ്ധന ഒരു നിശ്ചിത പരിധിയില്‍ കൂടിയാല്‍ കറന്‍‌റ്റ് ആ കോയിലിന്‍‌റ്റെ ആമ്പിയര്‍ റേറ്റിങ്ങിനേക്കാള്‍ കൂടുകയും ഫലമായി ബള്‍ബ് ഫ്യൂസാവുകയും ചെയ്യും.

വ്യക്തമയി എന്ന് കരുതുന്നു.

നിരൂപകന്‍ said...
This comment has been removed by a blog administrator.
കരിപ്പാറ സുനില്‍ said...

ട്രാന്‍സ്‌ഫോര്‍മര്‍ : കമന്റിട്ടവരുടെ ശ്രദ്ധയ്ക്ക്

സാംസ്കാരിക പരമായ കാരണങ്ങളാല്‍ ചില കമന്റുകള്‍ ഡെലിറ്റുചെയ്യേണ്ടിവന്നിരിക്കുന്നു.ക്ഷമിക്കുമെന്നു കരുതട്ടെ. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ക്കും അറിവുപകര്‍ന്നു തന്നവര്‍ക്കും പ്രത്യേകം നന്ദി. സഹകരണം വീണ്ടും പ്രതീക്ഷിക്കുന്നു
എല്ലാവര്‍ക്കും നന്മ നേരുന്നു

Get Blogger Falling Objects