Tuesday, September 15, 2009

156. ഫിസിക്സ് അദ്ധ്യാപകന്‍ ( ബ്ലോഗ് പരിചയം)

“ഈ ബ്ലോഗ് കേരളത്തിലെ ഫിസിക്സ് അധ്യാപകരുടെ ഒരു കൂട്ടായ്മയാണ് . ഫിസിക്സ് എന്ന വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത് . ആലുവ വിദ്യാഭ്യാസ ജില്ലയിലെ ഒരുകൂട്ടം ഫിസിക്സ്, ഐ ടി അധ്യാപകരാണ് ഈ ബ്ലോഗിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഈ ബ്ലോഗിലെ ചില ആകര്‍ഷണങ്ങളായ പോസ്റ്റുകള്‍ താഴെ കൊടുക്കുന്നു 1.ഉപഗ്രഹ വിക്ഷേപണ കേന്ദ്രങ്ങള്‍ പൂര്‍വ്വ തീരത്ത് സ്ഥാപിക്കുന്നതെന്തുകൊണ്ട്? 2. ഭൂമിയില്‍ ഭൂമധ്യ രേഖയില്‍ നില്‍ക്കുന്ന ഒരാളുടെ വേഗത എത്രയായിരിക്കും? 3.ഭൂമധ്യ രേഖ യിലൂടെയുള്ള ഒരു റെയില് പാത വഴി ഒരാള് മണിക്കൂറില് ആയിരത്തി അറുനൂറ്റി അറുപത്തി ഏഴ് കിലോ മീറ്റര് വേഗതയില് പടിഞ്ഞാറോട്ട് നിര്ത്താതെ സഞ്ചരിക്കുന്നു എന്നിരിക്കട്ടെ....അയാള്ക്ക് സൂര്യന് അസ്തമിക്കുന്നത് എപ്പോഴായിരിക്കും...? എന്തുകൊണ്ട്...? 4.ജഡത്വം പരീക്ഷണങ്ങള്‍ ഈ ബ്ലോഗിലേക്കെത്തിച്ചേരുവാന്‍

ഇവിടെ

ക്ലിക്ക് ചെയ്യുക ഫിസിക്സ് അദ്ധ്യാപകന്‍ എന്ന ബ്ലോഗിന് എല്ലാ ആശംസകളും നേരുന്നു. .

Saturday, September 12, 2009

155. അമ്പരപ്പിക്കുന്ന ശാസ്ത്രം ( പുസ്തക പരിചയം )

1. കള്ളം കണ്ടുപിടിക്കാന്‍ യന്ത്രമുണ്ടോ ? 2.അച്ഛനില്ലാതെ മക്കളുണ്ടോ ? 3.പച്ചിലയില്‍ നിന്ന് പെട്രോള്‍ കിട്ടുമോ? 4.ചൊവ്വാ ദോഷം മാറികിട്ടുമോ ? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നു. 1.ജലത്തിനു മീതെ നടക്കുന്ന യോഗി 2.തീക്കലനിനു മീതെ നടക്കുന്ന ഭക്തന്‍ 3.നാഡീ സ്പന്ദനം നിര്‍ത്തുന്ന സിദ്ധന്‍ തുടങ്ങിയ വരുടെ അത്ഭുത സിദ്ധികളെ ശാസ്ത്ര ദൃഷ്ടിയിലൂടെ നോക്കിക്കാണുന്നു. 1. നാഗ കന്യക 2.അന്തരീക്ഷത്തില്‍ ഒഴുകുന്ന സുന്ദരി 3.താനേ തുറക്കുന്ന ഗോപുരവാതില്‍ മുതലായ മായാജാലങ്ങളുടെ രഹസ്യങ്ങള്‍ തുറന്നു കാണിക്കുന്നു. 1.അത്ഭുത വളയം 2.അനുസരണയുള്ള പാവ 3.ദാഹം തീരാത്ത പക്ഷി തുടങ്ങിയ രസകരങ്ങളും വിജ്ഞാന പ്രദങ്ങളുമായ പരീക്ഷണങ്ങള്‍ ചിത്രങ്ങള്‍ സഹിതം കൊടുത്തിരിക്കുന്നു. ഗ്രന്ഥകാരനെക്കുറിച്ച് : പി.റ്റി. തോമസ് 1931 ഫെബ്രുവരി 28 ന് ജനിച്ചു വിദ്യാഭ്യാസ യോഗ്യത : ബി.എസ് ‌സി , ബി.റ്റി 1951 ല്‍ ഹൈസ്കൂള്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു തുടര്‍ന്ന് ഹെഡ് മാസ്റ്റര്‍ , എ.ഇ.ഒ , ഡി.ഇ.ഒ , ഡി.ഡി എന്നീ നിലകളില്‍ ഔദ്യോഗിക ജീവിതം നയിച്ചു തിരുവനന്തപുരം ഡി.ഡി ആയിരിക്കേ റിട്ടയര്‍ ചെയ്തു. കൃതികള്‍ : വീട്ടിലൊരു ലബോറട്ടറി , സാധാരണ ജീവിതത്തില്‍ , ജീവനുള്ള ഉപകരണങ്ങള്‍ , അവിശ്വസിക്കേണ്ട വിശ്വാസങ്ങള്‍ , മധുരിക്കുന്ന മാത്തമാറ്റിക്സ് , നന്മയുടെ തീരങ്ങളില്‍ വിലാസം : പള്ളിവാതുക്കല്‍ , മുട്ടുചിറ പി.ഒ , 680613 വിതരണം : കറന്റ് ബുക്സ് വില : 75 രൂപ മറ്റു പുസ്തകങ്ങളില്‍ സാധാരണ പ്രതിപാദിക്കാത്ത ചില കാര്യങ്ങള്‍ കൂടി ഇതി കാണുന്നുണ്ട് 1.ഭൂമിയിലുള്ളവര്‍ക്ക് ചന്ദ്രന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും കാണാം എന്നാല്‍ ചന്ദ്രനിലുള്ളവര്‍ ഭൂമിയെ കാണുന്നത് എങ്ങനെയാണ് ? ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്ന ഗോളം ആയാണോ ? അതോ ഒരു നിശ്ചിത സ്ഥാനത്ത് നില്‍ക്കുന്നതായി തോന്നുമോ / 2.ഭൂമിയുടെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം നമുക്ക് അറിയാമല്ലോ . അതായത് 24 മണിക്കൂര്‍ . എന്നാല്‍ ചന്ദ്രന്റെ ഒരു ദിവസത്തെ ദൈര്‍ഘ്യമോ ? 24 മണിക്കൂറാണോ ? ആ‍ണെങ്കില്‍ എങ്ങനെ ? അല്ലെങ്കില്‍ എന്തുകൊണ്ട്? 3.ഭൂമിയുടെ സൂര്യോദയം , സൂര്യാസ്തമനം എന്നിവ കവിഭാവനയെ വല്ലാതെ ഉത്തേജിപ്പിച്ചിട്ടുണ്ട് . ഇത്തരത്തില്‍ സൂര്യോദയത്തിനു മുമ്പും പിമ്പുമൊക്കെ ആകാശം വണ്ണാഭമാക്കിത്തീര്‍ക്കുന്നതിന് ഒരു ഘടകമാണെന്ന് നമുക്കറിയാം .. അതായത് അന്തരീക്ഷം . എന്നാല്‍ അന്തരീക്ഷ മില്ലാത്ത ചന്ദ്രനിലെ സൂര്യോദയം എങ്ങനെയായിരിക്കും ? ഉദയത്തിനും അസ്തമനത്തിനു മുന്‍പും പിമ്പുമൊക്കെ നിറക്കൂട്ടുകള്‍ ചന്ദ്രനില്‍ ഉണ്ടാകുമോ ?ഭൂമിയെപ്പോലെ സാവധാനത്തിലാണോ സൂര്യോദയവും അസ്തമനവുമൊക്കെ അനുഭവപ്പെടുക ? അതോ പൊടുന്നനെയോ? 4.എങ്ങനെയാണ് ബഹിരാകാശ യാത്രികര്‍ ഭക്ഷണം കഴിക്കുന്നത് . വാഹനത്തിലെ മേശയില്‍ പ്ലേറ്റിലൊക്കെ വെച്ചാണോ ?അതോ ട്ര്യൂബുകള്‍ വഴിയാണോ ? എങ്ങനെയായിരിക്കും അവര്‍ ഇത്തരം കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് ? ഇത്തരത്തിലുള്ള രസകരമായ ചോദ്യങ്ങള്‍ക്കും ഈ പുസ്തകം ഉത്തരം നല്‍കുന്നു

154. ഭൂഭ്രമണ ദിശ കണ്ടെത്താന്‍ ഒരു സൂത്രം

വലതു കൈപ്പത്തി മലര്‍ത്തി മുന്നോട്ട് നീട്ടി ചുരുട്ടിപ്പിടിക്കുക. തള്ളവിരല്‍ നിവര്‍ത്തി വടക്കോട്ട് ചൂണ്ടിപ്പിടിക്കുക . തള്ള വിരല്‍ വടക്കു ദിശ കാണിക്കുമ്പോള്‍ ചുരുട്ടിപ്പിടിച്ച വിരലുകള്‍ ഭൂഭ്രമണ ദിശയായിരിക്കും കാണിക്കുന്നത് . ചൂണ്ടുവിരല്‍ സൂചിപ്പിക്കുന്നത് പടിഞ്ഞാറായിരിക്കും (ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പ്രോഗ്രാം കൈപ്പുസ്തകത്തില്‍ നിന്ന് )

Sunday, September 06, 2009

153. ഈ മനോഹര ഭൂമിയില്‍

പഞ്ചായത്തും നാട്ടുകാരും വിചാരിച്ചാല്‍ നല്ലൊരു പാര്‍ക്ക് ഇവിടെ ഉയരും അത്തരമൊരു സാദ്ധ്യത അടുത്ത കാലത്തെങ്കിലും ഉണ്ടാകുമെന്ന് പ്രത്യാശിക്കാം ദൂരെക്ക് ഉല്ലാസത്തിനു പോകാതെ തൊട്ടടുത്ത സ്ഥലങ്ങള്‍ തന്നെ യൂസര്‍ ഫ്രണ്ട്‌ലി ആക്കിക്കൂടെ ഇങ്ങനെ എത്രയോ സ്ഥലങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്

Friday, September 04, 2009

152. ഭൂഗര്‍ഭ മഴവെള്ള സംഭരണി

ഒരു കുടുംബത്തിന് ഒരു വര്‍ഷത്തേക്ക് ആവശ്യമായ മഴവെള്ളം ( 3 ലക്ഷം ലിറ്റര്‍ ) ഭൂമിക്കടിയില്‍ സംഭരിക്കാവുന്ന സാങ്കേതിക വിദ്യ മനോരമ ഓണം വിശേഷാ‍ല്‍ പ്രതിയില്‍ വന്ന പരസ്യമാണ് താഴെ കൊടുത്തിരിക്കുന്നത് . താഴെയുള്ള ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ അത് വലുതായി കാണാം.

Thursday, September 03, 2009

151. ഓണാശംസകള്‍ ;2009

ഓര്‍മ്മിക്കാന്‍ ; ഓമനിക്കാന്‍ ഒരു ഓണംകൂടി കടന്നുപോയി പെയ്യുന്ന മഴയില്‍ ഈ ഓണനിലാവില്‍ തെങ്ങോലകള്‍ ചാഞ്ചാടുമ്പോള്‍ അടുത്ത ഓണം അത് എന്നേക്കാവും ? അത് എങ്ങനെയാവും? വെയിലോ അതോ മഴയോ അതോ മഴവില്ലോ പിന്നത്തെ ഓണം പിന്നേയും എത്രയോ ഓണം വെയിലും മഴയും മഴവില്ലുമായ് എന്നാലും അടുത്തൊരോണം കാത്തിരുന്ന് കാണ്‍ക ആ കാത്തിരിപ്പ് അതാണല്ലോ ഈ ജീവിതവും
Get Blogger Falling Objects