Sunday, January 30, 2011

340. .Computer Application And Science Teachers Association (വെബ്ബ് സൈറ്റ് പരിചയം )


ഈ വെബ്ബ് സൈറ്റ് ഒന്നു പരിചയപ്പെടൂ.
തലക്കെട്ടില്‍ സൂചിപ്പിച്ചതുപോലെ , പ്രസ്തുത വിഭാഗത്തില്‍പെട്ട അദ്ധ്യാപകരുടെ ഒരു ഉദ്യമമാണ് ഈ സൈറ്റ് .
പേ ഫിക്‍സേഷന്‍ സോഫ്റ്റ്‌വെയര്‍
സി .ഇ സ്കോര്‍ഷീറ്റ് ബില്‍ഡര്‍
GPF കാല്‍കുലേറ്റര്‍
BSNL Broadband Usage Software 
എന്നിവ ഈ സൈറ്റിലെ സമകാലിക ആകര്‍ഷണങ്ങളില്‍ പെടുന്ന ചിലതാണ് .
ഈ സൈറ്റ് അപ് ഡേറ്റ് ചെയ്യുന്നതില്‍ നേതൃത്വം വഹിക്കുന്നത് കുന്ദംകുളം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഐ .ടി അദ്ധ്യാപകനായ ശ്രീ കൃഷ്ണദാസ് സാറാണ്.
ഹയര്‍സെക്കന്‍ഡറിയുമായി ബന്ധപ്പെട്ട പലകാര്യങ്ങളും ഇവിടെ നിന്ന് അറിയുവാന്‍ സാധിക്കും
ഈ സൈറ്റിലെക്ക് എത്തിച്ചേരുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, January 26, 2011

339. .റവ:ഫാദര്‍ ഡേവിസ് ചിറമ്മലിന്റെ വൃക്കദാനത്തിന്റെ കഥ ( പുസ്തക പരിചയം )






ഗ്രന്ഥകാരനെക്കുറിച്ച് :
1980 ല്‍ ഡിസംബര്‍ 30 ന് അരണാട്ടുകരയില്‍ ജനനം
വാഹനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോ
ടെ പ്രവര്‍ത്തിക്കുന്ന ആക്സിഡന്റ് കെയര്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസ് (ACTS) എന്ന സംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയും ജനനന്മ യുടേയും സ്ഥാപകന്‍ .
കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും ചെയര്‍മാനും
ഇമെയില്‍ : frdavischirammel@yahoo.com
                                     frdavischirammel@rediffmail.com
ഫോണ്‍ : 9287346021 , 9846236342
പുസ്തകത്തെക്കുറിച്ച്
1. പ്രവര്‍ത്തിച്ചു കാണിക്കാത്തതൊന്നും ഞാന്‍ മറ്റുള്ളവരോട് ആവശ്യപ്പെടാറില്ല.
2. വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുത് എന്നൊരു ചൊല്ല് മലയാളികള്‍ക്കിടയിലുണ്ട് . ഇതിന്റെ അര്‍ഥം ശരിയായ രീതിയിലല്ല മലയാളി മനസ്സിലാക്കിയിരിക്കുന്നത് . ഒരാള്‍ ചെയ്യുന്ന സല്‍‌പ്രവര്‍ത്തി മറ്റുള്ളവരെഅറിയിക്കുന്നത് അയാളുടെ നേട്ടത്തിന് ആകരുത് എന്നാണ് ഇതിന്റെ സാരാംശം . മറ്റുള്ളവരുടെ നേട്ടത്തിനായി, കൂടുതല്‍ ആളുകള്‍ക്ക് ഗുണം കിട്ടുന്നതിനായി നാലാള്‍ അറിയുക തന്നെ വേണം .
മദര്‍ തെരേസയുടെ കര്‍മ്മങ്ങള്‍ അറിഞ്ഞ് ലോകമെമ്പാടുനിന്ന് സഹായം ലഭിച്ചപ്പോള്‍ മദര്‍സമ്പന്നയാവുകയല്ല ചെയ്തത് , മദറിന്റെ അനുദിന ജീവിത നിലവാരത്തില്‍ സമ്പത്തിന്റേതായ ഒരു മാറ്റവും അത് വരുത്തിയില്ല. എന്നാല്‍ കൂടുതല്‍ കൂടുതല്‍ പാവങ്ങള്‍ക്ക് അത് പ്രയോജനപ്പെട്ടു. ലോകമെമ്പാടുനിന്ന് മദറിന്റെ പാത പിന്‍‌തുടര്‍ന്ന് സേവന മനുഷ്ടിക്കുവാന്‍ പെണ്‍കുട്ടികള്‍ എത്തിയതിനു കാരണവും മദറിന്റെ സേവനവുംമാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞതാണ് .

ഗാന്ധിജിയുടെ ആശയങ്ങള്‍ ലോകം സ്വീകരിച്ചപ്പോള്‍ ഗാന്ധിജിക്ക് വ്യക്തിപരമായ നേട്ടമല്ല ലോകത്തിനുമൊത്തം അഭ്യുന്നതിയാണ് ഉണ്ടായത് .
3.ഞാന്‍ വൃക്ക ദാനം ചെയ്തതിനെ ക്രൈസ്തവരേക്കാള്‍ അക്രൈസ്തവര്‍ കണ്ടരീതി ജീവിതത്തെ പുതിയവെളിച്ചത്തില്‍ കാണുവാന്‍ എന്നെ പ്രേരിപ്പിച്ചിരിക്കുന്നു. ക്രൈസ്തവ ആദര്‍ശങ്ങള്‍ പ്രവര്‍ത്തിച്ചു കാണിച്ചാല്‍ജനങ്ങള്‍ ജാതി മത ഭേദമെന്യേ അംഗീകരിക്കും .


പ്രസാധകര്‍
കറന്റ് ബുക്സ് , തൃശൂര്‍
വില : 80 രൂപ

338. .കൊച്ചൌസേഫ് ചിറ്റിലപ്പള്ളി ( വാര്‍ത്തയിലെ ഇന്നത്തെ താരം )

വ്യക്തിയെക്കുറിച്ച്:
ഇന്ത്യക്കാരനായ വ്യവസായി , വി ഗാര്‍ഡ് ഇന്‍ഡസ്‌ട്രീസിന്റെയും അമ്യൂസ്‌മെന്റ് പാര്‍ക്കുകളായ
വീഗാലാന്‍ഡ് ( കൊച്ചി) , വണ്ടര്‍ലാ ( ബാംഗ്ലൂര്‍ )
ഫിസിക്സില്‍ എം എസ് ഇ ബിരുദം സെന്റ് തോമസ് കോളേജ് തൃശൂരില്‍ നിന്ന് 1970 ല്‍ കരസ്ഥമാക്കി
.ഒരു ഇലക്‍ട്രോണിക്സ് കമ്പനിയിലെ സൂപ്പര്‍വൈസറായിട്ടാണ് അദ്ദേഹം ജോലി ആരംഭിച്ചത് .
സംസ്ഥാ‍ന സര്‍ക്കാര്‍ പ്രോമോട്ട് ചെയ്തിരുന്ന പ്രസ്തുത കമ്പനിയില്‍ അദ്ദേഹം മൂന്ന് വര്‍ഷക്കാലം
ജോലിനോക്കി. 1977 ല്‍ പ്രീമിയര്‍ ഇലക് ട്രോണിക്സ് എന്ന കമ്പനിയുമായി പങ്കാളിത്തത്തില്‍ അദ്ദേഹം സ്റ്റെബിലൈസര്‍ നിര്‍മ്മിക്കുന്ന വി- ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് സ്ഥാപിച്ചു . അന്ന് ആ സ്ഥാപനത്തില്‍ രണ്ട് ജോലിക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത് .
അന്ന് മാസത്തില്‍ അമ്പത് സ്റ്റെബിലൈസറാണ് ഈ മൂന്നുപേരും കൂടി നിര്‍മ്മിച്ചിരുന്നത് . ഒരു ലാബ്രട്ട സ്കൂട്ടറില്‍ സ്റ്റെബിലൈസര്‍ കൊണ്ടുപോയി വിറ്റിരുന്ന കാലമായിരുന്നു അന്ന്.
അദ്ദേഹമാണ് ഇന്ന് കേരളത്തിലെ ഏറ്റവും നല്ലരീതിയില്‍ വിജയിച്ചൂ നില്‍ക്കുന്ന വ്യവസായിയായി മാറിയിരിക്കുന്നത് .
ഇന്ന് അദ്ദേഹം സ്വന്തം കിഡ്‌നി സംഭാവന ചെയ്യുന്ന കാര്യത്തിലും നോക്കുകൂലി പ്രശ്നത്തിലും വാര്‍ത്താ പ്രാമുഖ്യം നേടിയിരിക്കുന്നു.
“ഒരു ലക്ഷം രൂപ സംഭാവന കൊടുക്കുന്ന പോലെയല്ല ഒരു കിഡ്നി മുറിച്ചെടുത്തു കൊടുക്കുന്നത്. അഞ്ഞൂറ് കോടി വിറ്റുവരവുള്ള ഒരു വ്യവസായ ശൃംഖലയുടെ ഉടമയായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി യുടെ പ്രശസ്തമായ വാക്കുകളാണിവ.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ക്ലിക്ക് ചെയ്യൂ.

1.ശ്രീ കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിയുടെ പ്രാക്ടിക്കല്‍ വിസ്‌ഡം

2.വിക്കിപ്പീഡിയ
3.indiatoday

Friday, January 21, 2011

337. . pdf ഫയലുകളില്‍ വാട്ടര്‍മാര്‍ക്ക് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുവാനൊരു എളുപ്പമാര്‍ഗ്ഗം


(വളരെ എളുപ്പത്തില്‍ pdf ഫയലുകള്‍ നിര്‍മ്മിക്കുന്ന വിധം ഇവിടെ വ്യക്തമാക്കിയിട്ടുണ്ട് .)
വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഒരുക്കം ഫയലുകള്‍ എല്ലാവരും കണ്ടിരിക്കുമല്ലോ ?
താഴെ ഒരുക്കത്തിലുള്ള  വാട്ടര്‍മാര്‍ക്ക് ചിത്രം കാണാം.

ആദ്യമായി പെയിന്റ്തുറക്കുക.
അതിനു ശേഷം  പെയിന്റില്‍ വാട്ടര്‍ മാര്‍ക്ക് ചേര്‍ക്കാനുള്ള കാര്യം ടൈപ്പ് ചെയ്യൂക.
ഇവിടെ ഫിസിക്സ് വിദ്യാലയം എന്നു ടൈപ്പ് ചെയ്തത് നമുക്ക് കാണാം .

ഇത് സേവ് ചെയ്യുക.

അതിനു ശേഷം
 ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ തുറക്കുക .
അതിനു ശേഷം ആവശ്യമായ വസ്തുതകള്‍ പേജില്‍ ടൈപ്പ് ചെയ്യുക
തുടര്‍ന്ന് ഏതു പേജിലാണോ വാട്ടര്‍ മാര്‍ക്ക് ചേര്‍ക്കേണ്ടത്  ആ പേജ് സെലക്ട് ചെയ്യുക .
അതില്‍ Insert --> Picture --> From file എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക.

വാട്ടര്‍മാര്‍ക്ക് ആയി ചേര്‍ക്കാനുദ്ദേശിക്കുന്ന ചിത്രം സെലക്ട് ചെയ്യുക.
ഇവിടെ മുന്‍പ് പെയിന്റില്‍ സേവ് ചെയ്ത് ഫിസിക്സ് വിദ്യാലയം എന്ന ഫയലാണ് സെലക്റ്റ് ചെയ്തിരിക്കുന്നത് .
അപ്പോള്‍ വരുന്ന Picture ടൂള്‍ ബാറില്‍ Default നു പകരമായി Watermark സെലക്ട് ചെയ്യുക.
അപ്പോള്‍ ചിത്രം വാട്ടര്‍മാര്‍ക്ക് രൂപത്തില്‍ ആയിട്ടുണ്ടായിരിക്കും.
ഇനി പ്രസ്തുത ചിത്രം ഏത് സ്ഥലത്താണ് വെക്കേണ്ടതെങ്കില്‍ അവിടെ വെക്കുക.
തുടര്‍ന്ന് ചിത്രത്തില്‍ Rightclick -->  Wrap --> in Background

അപ്പോള്‍ താഴെ കാണുന്ന വിധത്തില്‍ വാട്ടര്‍മാര്‍ക്ക് ചിത്രം ബാക്ക്‍ഗ്രൌണ്ട് ആയി രൂ‍പപ്പെട്ടിരിക്കും


.

വാല്‍ക്കഷണം :
1.വാട്ടര്‍മാര്‍ക്ക് ചെരിഞ്ഞ് കാണണമെങ്കില്‍ അതായത് 45 ഡിഗ്രിയില്‍ കാണണമെങ്കില്‍ അതിനനുസരിച്ച് പെയിന്റില്‍ ചിത്രം സെറ്റ് ചെയ്യണം .
അതിനായി ആദ്യം പെയിന്റ് തുറന്ന് ഫിസിക്സ് വിദ്യാലയം എന്ന് ടൈപ്പ് ചെയ്യുക .
തുടര്‍ന്ന് Select ടൂള്‍ ഉപയോഗിച്ച് ‘ഫിസിക്സ് വിദ്യാലയം’ എന്ന ടൈപ്പ് ചെയ്തത് സെലക്ട് ചെയ്യുക.
തുടര്‍ന്ന്   Image -->Stretch / Skew --> എന്ന രീതിയില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ Stretch and Skew വിന്‍ഡോ തുറന്നു വരും .


അതില്‍ Vertical  എന്നത് 45 ആക്കുക.
ഇപ്പോള്‍ ‘ഫിസിക്സ് വിദ്യാലയം’ എന്ന ടൈപ്പ് ചെയ്തത്  45 ഡിഗ്രിയില്‍ ആയിട്ടുണ്ടാകും .

ഇനി ഇത് സേവ് ചെയ്യുക.



Wednesday, January 19, 2011

336. .നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ pdf ഫയലുകള്‍ നിര്‍മ്മിക്കാം !

കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കന്‍ഡറി വെബ്ബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്ത് ചോദ്യപേപ്പറുകള്‍ പലതും pdf രൂപത്തിലായിരുന്നു. അതില്‍ പലതും
ഓണ്‍ലൈന്‍ പി ഡി എഫ് സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് മനസ്സിലാക്കം.

ചിലതാണെങ്കിലോ ചില പി ഡി എഫ് ക്രിയേറ്റര്‍ സോഫ്റ്റ്‌വെയറുകളുടെ ട്രയല്‍ വെര്‍ഷന്‍ ഉപയോഗിച്ചുംആയിരുന്നു . (‘സാധാ വേഡിലുള്ളവയും’ പേപ്പറില്‍ എഴുതി സ്കാന്‍ ചെയ്തവയും ഉണ്ടായിരുന്നു.)
അതു കൊണ്ടുതന്നെ ചോദ്യപേപ്പറില്‍ അതിന്റെ ചിഹ്നവൂം കണ്ടിരുന്നു. മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തി പി ഡി എഫ് ഫോര്‍മാറ്റില്‍ ആക്കുവാനാണ് ചിലര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നത് . ഈ പ്രശ്നങ്ങള്‍ പരിഹരിക്കുവാനുതകുന്ന ലളിതാമായ ഒരു രീതിയാണ് ഇവിടെ പറയുവാന്‍ ഉദ്ദേശിക്കുന്നത്
എന്താണ് pdf ഫയലുകള്‍ ?
ആദ്യമാ‍യി pdf ഫയലുകളെക്കുറിച്ച് രണ്ട് വാക്ക് . ഇതിന്റെ പൂര്‍ണ്ണ രൂപം പോര്‍ട്ടബിള്‍ ഡോക്യുമെന്റ് ഫോര്‍മാറ്റ് എന്നാണ് . pdf ഫയലുകളുടെ എക് സ്റ്റന്‍സഷന്‍ .pdf ( ഡോട്ട് pdf) എന്നായിരിക്കും .
pdf ഫയലുകള്‍ ദൃശ്യമാക്കാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളെ പി.ഡി.എഫ് ദര്‍ശിനികള്‍ ( PDF Viewers )എന്നു വിളിക്കുന്നു. Adobe Reader എന്ന സോഫ്റ്റ്‌വെയര്‍ വിന്‍ഡോസില്‍ pdf ഫയലുകള്‍ കാണുന്നതിന്ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് . xpdf ലിനക്സില്‍ ഇക്കാര്യത്തിനുവേണ്ടി ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ്.
pdf ഫയലുകളുടെ പ്രത്യേകതകള്‍
1.ഏത് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുള്ള കമ്പ്യൂട്ടറുകളിലും ഒരുപോലെ ദൃശ്യമാകുന്നു.
2.പ്രിന്റ് എടുക്കാന്‍ സൌകര്യപ്രദമാണ്
3.ഫയലില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയില്ല. അതിനാല്‍ തന്നെ സര്‍ക്കാന്‍ ഉത്തരവുകള്‍ pdf ഫയലുകള്‍ ആയി ആണ് നമുക്ക് ലഭിക്കാറുള്ളത് എന്ന കാര്യം ഇവിടെ സ്മരണീയം .
pdf ഫയലുകള്‍ നിര്‍മ്മിക്കുന്ന വിധം
ഇവിടെ പറയുവാന്‍ പോകുന്നത് വളരെ ലഘുവായ മാര്‍ഗ്ഗമാണ് .
അതിനായി ആദ്യം നമ്മുടെ കമ്പ്യൂട്ടറില്‍ ഓപ്പണ്‍ ഓഫീസ് സോഫ്റ്റ്‌വെയര്‍ വേണം . ലിനക്സില്‍ അത് ലഭ്യമാണ് .
വിന്‍ഡോസില്‍ അത് ലഭിക്കുവാനായി ഇവിടെ നിന്ന് അത് ഡൌണ്‍ലോഡ് ചെയ്യാം.
അതിനുശേഷം പ്രസ്തുത പാക്കേജിലെ ഒരു സോഫ്റ്റ്‌വെയറായ ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ തുറക്കുക .
നിങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ ടൈപ്പ് ചെയ്യുക .
തുടന്ന് File --> Export as pdf എന്നരീതിയില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ PDF Options എന്ന വിന്‍ഡോ വരും .


അതില്‍ Export ക്ലിക്ക് ചെയ്യുക .
തുടര്‍ന്ന് ഫയല്‍ നെയിം കൊടുത്ത് നമുക്ക് സേവ് ചെയ്യാം .
മലയാളം ടൈപ്പ് ചെയ്യുകയാണെങ്കില്‍ Meera എന്ന ഫോണ്ട് ഉപയോഗിച്ചാല്‍ സംഗതി റെഡി.
Keyman ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ മലയാളം ഓപ്പണ്‍ ഓഫീസ് റൈറ്ററില്‍ മഗ്ലീഷ് രൂപത്തില്‍ ടൈപ്പ് ചെയ്യാമല്ലോ .
എങ്കിലും ഓര്‍ക്കുക ; എല്ലാ യൂണീക്കോഡ് ഫോണ്ടുകളും ഓപ്പണ്‍ ഓഫീസ് റൈറ്ററില്‍ നിന്നികൊണ്ട് പി ഡി എഫ് ആക്കുവാന്‍ സാധിക്കുകയില്ല എന്നുള്ളതാണ് ഈയുള്ളവന്റെ അറിവ്.
വാല്‍ക്കഷണം :
1. PDFന്‌ ഒരു ആമുഖം

2.പോര്‍ട്ടബിള്‍ ഡോക്കുമെന്റ്‌ ഫോര്‍മാറ്റ്‌ (വിക്കിപ്പീഡിയ)

Tuesday, January 18, 2011

Monday, January 17, 2011

334. Std:8. . Information Technology PYTHON

എട്ടാംക്ലാസിലെ പൈത്തണ്‍ പ്രോഗ്രാമിനെക്കുറിച്ചൂള്ള ലഘു പഠനസഹായിക്കായി       ഇവിടെ ക്ലിക്ക് ചെയ്യുക .

333. S.S.L.C . Orukkam 2011 പ്രസിദ്ധീകരിച്ചൂ

പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടോപ്പ് സ്കോര്‍ കരസ്ഥമാക്കുവാന്‍ സഹായിക്കുന്ന S.S.L.C ഒരുക്കം 2011 പ്രസിദ്ധീകരിച്ചൂ. പത്താംക്ലാസില്‍ ഇപ്പോള്‍ എല്ലാ വിഷയങ്ങളുടേയും റിവിഷന്‍ നടക്കുകയാണല്ലോ . അതിന് സഹായിക്കുന്ന ഒന്നാണ് ഒരുക്കം ഒരോ വിഷയത്തിന്റേയും ഒരുക്കം 2011 ലഭിക്കുവാന്‍ അതാത് വിഷയത്തില്‍ ക്ലിക്ക് ചെയ്യുക .

1 Arabic
2 Biology
3 Chemistry
4 English
5 Malayalam
6 Mathematics
7 Physics
8 Sanskrit
9 Social Science
10 Urdu
11 Hindi


Orukkam 2010 നായി താഴെ ക്ലിക്ക് ചെയ്യുക



Sunday, January 16, 2011

332. .ശമ്പള പരിഷ്കരണവും മാഷന്മാരും ?

സ്ഥലം : സ്റ്റാഫ് റൂം
സന്ദര്‍ഭം : ഉച്ചയൂണു കഴിഞ്ഞുള്ള സമയം .
ഹൈസ്കൂള്‍ വിഭാഗത്തിലെ സാമൂഹ്യം മാഷാണ് ശമ്പള പരിഷ്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചക്ക് തുടക്കമിട്ടത്

“ഹൈസ്കൂള്‍ ടീച്ചേഴ്‌സിനൊക്കെ അസ്സലായീന്നാ പത്രത്തിലൊക്കെ ” സാമൂഹ്യം മാഷ് പറഞ്ഞു.
“എന്തോന്ന് അസ്സല്‍ ” ഇംഗ്ലീഷ് മാഷാണ് . ആള്‍ അല്പം ചൂടായ മട്ടുണ്ട് .
“അതായത് പുതിയ ശമ്പള പരിഷ്കരണത്തില്‍ ഒരു പുതിയ ഗ്രേഡ് കൂടി ഹൈസ്ക്കൂള്‍ വിഭാഗം അദ്ധ്യാപകര്‍ക്ക് ലഭിച്ചിട്ടുണ്ടത്രെ ”
“അതായത് മുന്‍പ് ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് മൂന്ന് ഗ്രേഡ് ഉണ്ടായിരുന്നു. പത്ത് , ഇരുപത് , ഇരുപത്തിമൂന്ന് എന്ന ക്രമത്തില്‍ . കഴിഞ്ഞ ശമ്പള പരിഷ്കരണത്തില്‍ അത് രണ്ടായി ചുരുങ്ങി .”
മലയാളം മാഷ് വ്യക്തമാക്കി .
“അത് , എന്താ ഹൈസ്കൂള്‍ അധ്യാപകര്‍ക്ക് മാത്രമായി ചുരുക്കിയത് . യു,പി , എല്‍ .പി എന്നിവരെ ഇത് ബാധിച്ചില്ലേ “ ഡ്രോയിംഗ് മാഷ് ചോദിച്ചു .
“അത് ചുരുക്കിയതല്ല ; അതാണതിന്റെ നിയമം . ഒരു നിശ്ചിത ലെവലിനു മുകളില്‍ എന്‍‌ട്രി സ്കെയില്‍ വന്നാല്‍ പിന്നെ അവിടെ രണ്ട് ഗ്രേഡേ പാടൂ . അത് ധനകാര്യ വകുപ്പിന്റെ നിയമമാണ് . അതുകൊണ്ടുതന്നെ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് രണ്ട് ഗ്രേഡേ ഉള്ളൂ “ ഹയര്‍ സെക്കന്‍ഡറിയിലെ എക്കണോമിക്സ് മാഷ് വ്യക്തമാക്കി .
“ കഴിഞ്ഞ ശമ്പള പരിഷ്കരണത്തില്‍ ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് എന്‍‌ട്രി ലെവല്‍ കൂട്ടി . മൂന്ന് ഗ്രേഡ്
ഉണ്ടായിരുന്നത് രണ്ടാക്കി ക്കുറച്ചു ”
“അതോണ്ട് ജൂനിയേഴ്സിന് മെച്ചം ; സീനിയേഴ്സിന് നഷ്ടം ” ഇംഗ്ലീഷ് മാഷ് വ്യക്തമാക്കി
“അതായത് ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്ക് നഷ്ടപ്പെട്ടത് തിരിച്ചു കിട്ടി എന്നര്‍ഥം ” സാമൂഹ്യം മാഷ് പറഞ്ഞു .
“ കാര്യം അത് തന്നെ മാഷേ ” എക്കണോമിക്സ് മാഷ് പറഞ്ഞു.
“പക്ഷെ , ഞങ്ങള്‍ ഹയര്‍ സെക്കന്‍ഡറിക്കാര്‍ക്ക് ശമ്പള പരിഷ്കരണം അല്പം നഷ്ടമാ” എക്കണോമിക്സ് മാഷ് വിലപിച്ചു.
“അല്ലെങ്കിലും നിങ്ങള്‍ കുറേ കൂടുതല്‍ തന്ന്യാ വാങ്ങണത് . അതോണ്ട് പ്രശ്നം ഒന്നും ഇല്ലാ ന്നേ ” ഡ്രോയിംഗ് മാഷ് പറഞ്ഞു.
“അസൂയക്കും കഷണ്ടിക്കും മരുന്നില്ല. ഞങ്ങള്‍ ഹയര്‍ സെക്കന്‍ഡറിക്കാരോട് അല്ലെങ്കിലും ഈ സ്കൂളുകാര്‍ക്ക് കുശുമ്പാ ” ഇക്കണോമിക്സ് മാഷ് പ്രതികരിച്ചു .
ആ സമയത്ത് ഈ ചര്‍ച്ച മുഴുവന്‍ കേട്ടുനിന്ന സ്കൂളിലെ പ്യൂണ്‍ പറഞ്ഞു.
“ഞങ്ങള്‍ ലാസ്റ്റ് ഗ്രേഡുകാര്‍ എന്നും ലാസ്റ്റ് ഗ്രേഡുകാര്‍ തന്ന്യാ. ഇത് മുതലാളിത്ത സമൂഹത്തിലെ ശമ്പള  സ്കെയിലാണ് . ഇതുവരെ നടപ്പാക്കിയ ശമ്പളസ്കെയിലുകള്‍ എല്ലാം അങ്ങനത്തെ തന്ന്യാ. ”
“പിന്നെ എങ്ങനെ വേണമെന്നാണ് അഭിപ്രായം ” ഡ്രോയിംഗ് മാഷ് ചോദിച്ചു.
“ ശമ്പള സ്കെയില്‍ ഒരു മാസ്റ്റര്‍ റണ്ണിംഗ് സ്കെയില്‍ ആണല്ലോ . അതുകൊണ്ടുതന്നെ ഏത് ശമ്പള പരിഷ്കരണം  നടപ്പിലാക്കുമ്പോഴും ഏറ്റവും താഴെയുള്ള സ്കെയിലും ഏറ്റവും മുകളിലുള്ള സ്കെയിലും തമ്മിലുള്ള വ്യത്യാസം അധികമാവരുത് . മിക്ക ശമ്പള പരിഷ്കരണത്തിലും ഇത് അധികമാണ്.”
എന്തുകൊണ്ടോ ഇതിനോട് ഒരു മാഷന്മാരും പ്രതികരിച്ചില്ല.
“എന്തായാലും ബഞ്ചിംഗ് ഇല്ലാത്തത് നന്നായി ?” മലയാളം മാഷ് പറഞ്ഞു.
“അത് എന്തോന്നാ അത് ?” എന്നായി സാമൂഹ്യം മാഷ് .
“അത് ഒരു ശമ്പള പരിഷ്കരണത്തില്‍ ഉണ്ടായിരുന്നു. അതായത് ഒരു കൊല്ലം സര്‍വ്വീസ് ഉള്ള ആളും നാലു കൊല്ലം സര്‍വ്വിസ് ഉള്ള ആളും തമ്മില്‍ ശമ്പളത്തില്‍ വ്യത്യാസമില്ല . അല്ലെങ്കില്‍ ആറു കൊല്ലം സര്‍വ്വീസ് ഉള്ള ആള്‍ക്കും ഒമ്പത് വര്‍ഷം സര്‍വ്വീസ് ഉള്ള ആള്‍ക്കും ശമ്പളത്തില്‍ വ്യത്യാസമില്ല ” ഫിസിക്സ് മാഷ് പറഞ്ഞു.
“ഒന്നു കൂടി വിശദമായി പറയൂ ” എന്നായി മലയാളം മാഷ് .
ഫിസിക്സ് മാഷ് തുടര്‍ന്നു .
“ഒരു കൊല്ലം സര്‍വ്വീസ് ഉള്ള ആളും അഞ്ചു കൊല്ലം സര്‍വ്വിസ് ഉള്ള ആളും തമ്മില്‍ ശമ്പളത്തില്‍ ഒരു
ഇന്‍‌ക്രിമെന്റിന്റെ വ്യത്യാസം . ഒരു കൊല്ലം സര്‍വ്വീസ് ഉള്ള ആളും പത്തു കൊല്ലം സര്‍വ്വിസ് ഉള്ള ആളും തമ്മില്‍ ശമ്പളത്തില്‍ രണ്ട് ഇന്‍‌ക്രിമെന്റിന്റെ വ്യത്യാസം .“ ഫിസ്കിസ്ക് മാഷ് പൂര്‍ത്തിയാക്കി .
“ഓ , അപ്പോള്‍ അതാണല്ലേ ബഞ്ചിംഗ് ” കണക്കുമാഷ് പറഞ്ഞു.
“ഫിറ്റ് മെന്റും , വെയിറ്റേജും ഒക്കെ അസ്സലായിട്ടുണ്ട് കേട്ടൊ ” മലയാളം മാഷ് തുടര്‍ന്നു.
“ഇക്കണക്കിനു പോയാല്‍ കണക്കു മാഷിന്റെ റേറ്റ് കൂടും ” ഡ്രോയിംഗ് മാഷ് പുതിയതായി വന്ന കണക്കുമാഷിനെ ചൂണ്ടി പറഞ്ഞു .
“അത് എങ്ങേനെ ?” എന്നായി എല്ലാവരും .
“ഹൈസ്കൂളിലെ കണക്കുമാഷ് അല്ലേ . ഹൈസ്കൂ‍ളുകാര്‍ക്ക് കാശ് കൂടുതലെന്നാ എല്ലാ പത്രത്തിലും വന്ന വാര്‍ത്ത് . അതുപോരെ കണക്കുമാഷിന്റെ സ്ത്രീധനത്തുക കൂടാന്‍ ” ഡ്രോയിംഗ് മാഷിന്റെ ഈ പ്രസ്താവന സ്റ്റാഫ് റൂ‍മില്‍ കൂട്ടച്ചിരി പടര്‍ത്തി.
കണക്കുമാഷ് പുതിയതായി ജോയിന്‍ ചെയ്ത അവിവാഹിതനായ ചെറുപ്പക്കാരനാണ് . അദ്ദേഹത്തോട് തമാശ പറയുക അവിടെ ഒരു പതിവ് ആണ് .
“നിങ്ങടെയൊക്കെ ശമ്പള പരിഷ്കരണം കഴിഞ്ഞു വേണം എന്റെ ഒരു പരിഷ്കരണം തുടങ്ങാന്‍ . ” അല്പ സമയം മുന്‍പ് അവിടേക്ക് ചായ ഗ്ലാസ് എടുക്കുവാന്‍ വന്ന ചായക്കടക്കാരന്‍ മമ്മദ്ക്കാ പറഞ്ഞു.
“ഉഴുന്നു വടയുടെ ഉള്‍വ്യാ‍സം കുറക്കാതെയുള്ള പരിഷ്കരണം മതി കേട്ടോ “ കണക്കുമാഷ് ഒരു വെടി പൊട്ടിച്ചു.
“ചായയുടെ വിസ്‌കോസിറ്റി കുറക്കരുതേ ” ഫിസിക്സ് മാഷ് അഭ്യര്‍ഥിച്ചു.
“എന്താ ചെയ്യാ നമ്മടെ ഉഴുന്നുവടക്കും ചായക്കുമൊക്കെ ഇന്‍‌ക്രിമെന്റും ഗ്രേഡും ഇല്ല ” മമ്മദ്ക്കാ വിലപിച്ചു.
ആ വിലാപം അവിടെ പൊട്ടിച്ചിരി പടര്‍ത്തി.
“ എത്ര് കാശു കൂടിയിട്ടെന്താ കാര്യം ? കാശു കൂടിയാ ടാക്സ് കൊടുക്കേണ്ടിവരും . അപ്പോ പിന്നെ എന്താ കാര്യം ?”  കണക്കു മാഷ് വിലപിച്ചു.
“അതിനൊരു കാര്യം ചെയ്താ‍ മതി ലോസ് ഓഫ് പേ ലീവ് എടുത്താല്‍ മതി . അപ്പോ ടാക്സ് വരില്ല ” സാമൂഹ്യം മാഷിന്റെ ഈ ഉപദേശം അവിടെ ചിരി പടര്‍ത്തി.
“അല്ലേങ്കിലും ഈ കണക്കുമാഷിന് തന്ന്യാ മെച്ചം ? ” ഡ്രോയിംഗ് മാഷ് വീണ്ടും കണക്കു മാഷിനെ തോണ്ടി
അതെന്താ കാരണം എന്നറിയാന്‍ എല്ലാവരും ഡ്രോയിംഗ് മാഷിനെ നോക്കി .
“നമ്മുടെയൊക്കെ ഭാര്യമാര്‍ പ്രസവിക്കുന്ന കാലം കഴിഞ്ഞില്ലേ . കണക്കുമാഷിനാണെങ്കിലോ ഭാര്യയുടെ പ്രസവത്തിന് ലീവ് കിട്ടും “ ഡ്രോയിംഗ് മാഷ് അവിവാഹിതനായ കണക്കുമാഷിനെ കളിയാക്കി.
“അപ്പോള്‍ റേറ്റ് വീണ്ടും കൂടുമെന്നര്‍ഥം ” സാമൂഹ്യം മാഷ് പറഞ്ഞു.
വീണ്ടും അവിടെ കൂട്ടച്ചിരി മുഴങ്ങി .
“ എത്ര കാശു കിട്ടിയിട്ടും കാര്യമില്ല ; പണം കൈകാര്യം ചെയ്യുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ” ഹയര്‍
സെക്കന്‍ഡറിയിലെ എക്കണോമിക്സ് മാഷ് പറഞ്ഞു .
“അതെന്താ ഇപ്പോ അങ്ങനെ ഒരു തോന്നല്‍ ” ഫിസിക്സ് മാഷ് ചോദിച്ചു .
“കാശു കൂടുതല്‍ കിട്ടുന്നതിനനുസരിച്ച് കൂടുതല്‍ അടി പോളി ജീവിതം നടത്തിയാല്‍ എന്തു മെച്ചം ?” ഡ്രോയിംഗ് മാഷ് വ്യക്തമാക്കി .
“ശമ്പള പരിഷ്കരണം വന്നാലുടനെ തന്നെ എല്ലാ സാധനങ്ങള്‍ക്കും വിലകൂടും ” മലയാളം മാഷ് പറഞ്ഞു.
“അത് പണ്ടേ മുതല്‍ അങ്ങനെയല്ലേ ” സാമൂഹ്യം മാഷ് ശരിവെച്ചു.
“ലക്ഷ്വറി ഐറ്റംസിന്റെ പുതിയ പുതിയ മോഡലുകള്‍ വരുമ്പൊള്‍ അവ വാങ്ങേണ്ട എന്ന്‍ വിചാരിക്കാന്‍ പറ്റേണ്ടെ ” ഇക്കണോമിക്സ് മാഷ് വ്യക്തമാക്കി .
“കേന്ദ്രനിരക്കിലുള്ള ശമ്പളം എന്നാണാ‍വോ വരുന്നത് ? ” ഹിന്ദി മാഷ് ചോദിച്ചു
“കേന്ദ്ര നിരക്കില്‍ ശമ്പളം നല്‍കിയാല്‍ പിന്നെ പറയും അമേരിക്കയിലെ നിരക്കില്‍ ശമ്പളം വേണം എന്ന് ” ഡ്രോയിംഗ് മാഷ് പറഞ്ഞു.
“അല്ലേങ്കിലും ഇപ്പോ നാട്ടു കാര്‍ക്ക് ഒരു പറച്ചില്ലാ മാഷന്മാര്‍ എന്തു പണിയാ സ്കൂളില്‍ ചെയ്യുന്നതെന്ന് ” സാമൂഹ്യം മാഷ് അല്പം ചൂടോടെ പറഞ്ഞു,
“അല്ലെങ്കിലും ഈ മാഷന്മാരേ നാട്ടുകാര്‍ക്ക് പണ്ടെ ഇഷ്ടമില്ല” ഹിന്ദി മാഷ് പറഞ്ഞു.
“ ഇഷ്ടമില്ലാത്തേന്റെ കാരണം എന്താണെന്നു വെച്ചാല്‍ അവര്‍ പഠിക്കുന്ന കാലത്ത് എന്തെങ്കിലും കുരുത്തക്കേട് കാണിച്ചിരിക്കും . അതിന് ഏതെങ്കിലും ഒരു മാഷ് പിടിച്ചു തല്ലിയിട്ടുണ്ടാകും അത്ര തന്നെ .” ഡ്രോയിംഗ് മാഷ് ചൂടായി പറഞ്ഞു.
“നല്ല നാട്ടുകാര്‍ക്ക് മാഷമ്മാരെ ഇഷ്ടം തന്ന്യാ ” മലയാളം മാഷ് പറഞ്ഞു.
“ അതെയതെ , പക്ഷെ ഒരു വകഭേദം ണ്ട് . നല്ല നാട്ടുകാര്‍ക്ക് നല്ല മാഷമ്മാരെ വലിയ ഇഷ്ടാന്ന് കൂട്ടിക്കോളൂ ” അതുവരെ മിണ്ടാതിരുന്ന സംസ്കൃതം മാഷ് പറഞ്ഞു
“അല്ലേങ്കിലും ശമ്പള പരിഷ്കരണം നല്ല മാഷമാര്‍ക്കാ ഗുണം . അവര്‍ കുറച്ചേ ചിലവ് ചെയ്യൂ.” മലയാളം മാഷ് പറഞ്ഞു.
“എന്ത് പരിഷ്കരണം ഉണ്ടായിട്ടും കാര്യമില്ല . സമ്പാദ്യ ശീലമില്ലെങ്കില്‍ . എന്ത് സമ്പാദ്യ ശീലമുണ്ടായിട്ടും കാര്യമില്ല മക്കള്‍ നന്നായില്ലെങ്കില്‍ ” സംസ്കൃതം മാഷ് പറഞ്ഞു.
“എന്നുവെച്ചാല്‍ ............” സാ‍മൂഹ്യം മാഷ് ചോദിച്ചു
“നാമെന്തൊക്കെ ഉണ്ടാക്കിയെന്നിരിക്കട്ടെ , ബാങ്ക് ബാലന്‍സ് , വീട് , വാഹനം ഇവയൊക്കെ ഇണ്ടെന്നിരിക്കട്ടെ മക്കള്‍ നല്ലതല്ലെങ്കില്‍ എന്താ പ്രയോജനം ? അവര്‍ക്ക് ഇതൊക്കെ നശിപ്പിക്കാന്‍ ഒരു നിമിഷം മതി  ” സംസ്കൃതം മാഷ് പൂര്‍ത്തിയാക്കി .
“അതായത് ഈ ശമ്പള പരിഷ്കരണം കൊണ്ടൊന്നും ഒരു കാര്യമില്ലെന്ന് . നമ്മുടെ പിള്ളേര് നന്നായാല്‍ നാം രക്ഷപ്പെട്ടു . അതാണ് സംസ്കൃതം മാഷ് പറയുന്നത് ” ഡ്രോയിം മാഷ് വിശദീകരിച്ചു.
“അതെ , കാര്യം ശരിതന്ന്യാട്ടോ ഈ ശമ്പള പരിഷ്കരണം ചര്‍ച്ചചെയ്തീട്ടൊരു ഗുണവും ഇല്ല . ആദ്യം നാം നമ്മുടെ പിള്ളേരെ മിടുക്കന്മാരാക്കണം ” ഇക്കണോമിക്സ് മാഷ് പറഞ്ഞു

“മറ്റുള്ളവരുടെ മക്കളെ നന്നാക്കിയാല്‍ നമ്മുടെ മക്കള്‍ സ്വയം നാന്നാവും “ സംസ്കൃതം മാഷ് വീണ്ടും തത്ത്വം പറഞ്ഞു.
ഇത് കേട്ടപ്പോള്‍ സ്റ്റാഫ് റൂം നിശ്ശബ്ദമായി .
മാഷിന്റെ ചൂണ്ടുവിരല്‍ എങ്ങോട്ടാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി .
സംസ്കൃതം മാഷ് ഉദ്ദേശിച്ചതെന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലായി .
ആ സമയത്ത് ക്ലാസ് കൂടുവാനുള്ള മണിയടിച്ചു.
അതോടെ ചര്‍ച്ച അവസാനിച്ചു .
അപ്പോള്‍ കണക്കു മാഷ് എണീറ്റു നിന്നു പറഞ്ഞു
“എനിക്കു മക്കളില്ല ഞാന്‍ അപ്പോ എന്താ ചെയ്യാ ?”
“മാഷ് ഇപ്പോ ഒന്നും ചെയ്യണ്ട ; ബെല്ലടിച്ചില്ലേ; ക്ലാസില്‍ പോയി കണക്ക് പഠിപ്പിക്കാന്‍ നോക്ക് “ ഡ്രോയിംഗ് മാഷ്
കോപാകുലനായി പറഞ്ഞു.

331. ടിന്റു മോനെ സ്കൂളില്‍ നിരോധിക്കണം !!

മാഷ് അന്നും പതിവുപോലെ അഞ്ചാം ക്ലാസ് എ യില്‍ എത്തി .
ആദ്യത്തെ ചടങ്ങായ പ്രസന്റ് എടുക്കല്‍ തുടങ്ങി .
കുട്ടികള്‍ ഒരോരുത്തരായി പ്രസന്റ് സാര്‍ എന്നു പറഞ്ഞു തുടങ്ങി .
അങ്ങനെ ആ ചടങ്ങ്  നടക്കുമ്പോള്‍ ...
ഒരു കുട്ടി മാത്രം !
“ഹാജര്‍” എന്ന പദമാണ് ഉപയോഗിച്ചത് .
അതു പറഞ്ഞു കഴിഞ്ഞതും ക്ലാസില്‍ കൂട്ടച്ചിരി മുഴങ്ങി .
മാഷ് ഹാജര്‍ എന്നു പറഞ്ഞ കുട്ടിയെ തറപ്പിച്ചു  നോക്കി.
രണ്ടാമത്തെ ബെഞ്ചിലിരിക്കുന്ന മഹേഷാണ് ഇപ്പണി പറ്റിച്ചതെന്ന് മനസ്സിലാക്കി.
ദിവസത്തിന്റെ ആരംഭത്തില്‍ തന്നെ ക്ലാസ് കുഴപ്പമാക്കിയല്ലോ ഇവന്‍ .
“എണീറ്റു നില്‍ക്കെടാ “ മാഷ് ഉറക്കെ പറഞ്ഞു.
മഹേഷ് ഒന്നുമറിയാത്തവനെപ്പോലെ എണീറ്റു നിന്നു.
അപ്പോഴാണ് മാഷിന് ഇനി അവന്റെ നേരേ മുന്നേറാന്‍ പറ്റില്ല എന്നു മനസ്സിലായത് .
അവന്റെ നേരെ ‘ഹാജര്‍‘ എന്നു പറഞ്ഞതിന് വഴക്കുപറയാന്‍ വകുപ്പ് ഇല്ലല്ലോ
എന്തു പറഞ്ഞാണ് അവനെ ഒതുക്കുക .
എന്തായാലും മാഷ് പറഞ്ഞു
“എന്തടാ ഇത് ? എല്ലാവരും പ്രസന്റ് സാര്‍ എന്നു പറയുമ്പോള്‍ നീ മാത്രം ക്ലാസില്‍  കുഴപ്പമുണ്ടാക്കാന്‍ ഒരു ഹാജര്‍ “
മഹേഷ് ഒന്നും മിണ്ടുന്നില്ല
“അത് ടിന്റു മോന്‍ സ്റ്റൈലാ മാഷേ “ ബാക്ക് ബഞ്ചിലിരുന്ന ആകാശ് വിളിച്ചൂ പറഞ്ഞു.
“ടിന്റു മോന്‍ സ്റ്റൈലോ ” മാഷ് അത്ഭുതത്തോടെ ചോദിച്ചു.
“മാഷേ ഇത് നോക്കിയേ ” മുന്‍ ബെഞ്ചിലിരുന്ന വിദ്യുത് ചുമരിലേക്ക് ചൂണ്ടിക്കാട്ടി.
മാഷ് നോക്കിയപ്പോള്‍ , ടിന്റു മോന്റെ വലിയ ഒരു പോസ്റ്റര്‍ ചാര്‍ട്ട് പേപ്പറില്‍ ഞാത്തിയിട്ടിരിക്കുന്നു.
“ആരടാ ഇത് ഞാത്തിയിട്ടേ” മാഷ് ചൂടായി .
“ മാഷിനോട് അനുവാദം ചോദിച്ചാ ഞാത്തിയിട്ടേ “ വിവേക് എണീറ്റു നിന്നു പറഞ്ഞു.
“എന്നോട് ചോദിച്ചെന്നോ ” മാഷ് കോപാകുലനായി .
“ മാഷേ , അതും ടിന്റു മോന്‍ സ്റ്റൈലിലാ മാഷിനോട് ചോദിച്ചേ ”  ആകാശ് പറഞ്ഞു .
“എന്നു വെച്ചാല്‍ ?” മാഷ് മനസ്സിലാകാത്തവനെപ്പോലെ ചോദിച്ചു
“അതായത് ” ആകാശ് വിശദീകരിച്ചൂ “ഒരു ചിത്രം ഞാത്തിയിടട്ടേ എന്ന്  മാഷിനോട് ചോദിച്ചൂ ; ടിന്റു മോന്റെയാണ് ചിത്രം എന്ന് പറഞ്ഞില്ല.”
“മാഷേ ഇതുകണ്ടോ ?” ആകാശ് ചൂണ്ടിക്കാണിച്ചു “
മാഷ് നോക്കി
ഭിത്തിയില്‍ പതിപ്പിച്ച മഹദ് വചനങ്ങള്‍ക്ക് ചില മാറ്റങ്ങള്‍ ??
നിറ കുടം തുളുമ്പില്ല എന്നത് നിറവയര്‍ തുളുമ്പില്ല എന്നാക്കി മാറ്റിയിരിക്കുന്നു
“ഇതും ടിന്റുമോന്‍ സ്റ്റൈലാ മാഷേ “
മാഷ് ഒന്നും പ്രതികരിച്ചില്ല.
മാഷിന് ഒരു കാര്യം ഉറപ്പായി .
ടിന്റുമോന്‍ ക്ലാസിനെയാകെ ബാധിച്ചിരിക്കുന്നു.
കുട്ടികളുടെ വിനയം  , ബഹുമാനം എന്നിവ നഷ്ടപ്പെട്ട് കുസൃതി ത്തരങ്ങള്‍ ഒപ്പിക്കുന്ന - ടിന്റുമോനെ പ്പോലെ ആകാന്‍ ആഗ്രഹിക്കുന്ന - ഒരു സ്വഭാവം ക്ലാസില്‍ പൊതുവെ  വന്നിരിക്കുന്നു
ഇത് എങ്ങേനെ ഇല്ലാതാക്കാം ?
മാഷ് ചിന്തിച്ചു
* * * * * * * * *
* * * * * * * * *

* * * * * * * * *
സ്ഥലം : സ്റ്റാഫ് റൂം
ഉച്ചഭക്ഷണം കഴിഞ്ഞുള്ള സമയം .
മാഷ് ടിന്റു മോനുമായി ബന്ധപ്പെട്ട , അഞ്ചാം ക്ലാസ് എ യില്‍ ഉണ്ടായ സംഗതികള്‍  മാഷ് പൊതുവെ  പറഞ്ഞു.
മാഷ് പൂര്‍ത്തിയാക്കിക്കഴിഞ്ഞതേ ഉള്ളൂ; വ്യാകരണം ടീച്ചര്‍ പറഞ്ഞു.
“മാഷ് പറഞ്ഞത് അപ്പടി ശരിയാ. എന്റെ ക്ലാസായ ഏഴ് സിയില്‍  പിള്ളേരൊക്ക് എന്ത് ചോദിച്ചാലും തറുതലയേ  പറയൂ.“
“പിള്ളേരെ പറഞ്ഞീട്ട് ഒരു ഫലവും ഇല്ല . രക്ഷിതാക്കളെ - അമ്മമാരെ - വേണം പറയാന്‍ ” വൃത്തം ടീച്ചര്‍ പറഞ്ഞു.
“അതെന്താ അങ്ങേനെ” മാഷ് ചോദിച്ചു .
“കഴിഞ്ഞ ദിവസം ടിന്റുമോന്‍ സ്റ്റെലില്‍ മറുപടി പറഞ്ഞതിന് ഒന്നു രണ്ടുപേരുടെ അമ്മമാരെ ഞാന്‍ വിളിപ്പിച്ചു.കാര്യം പറഞ്ഞു. ചോദിച്ചതിനൊക്കെ മോന്‍ തറുതലയാ പറയുന്നതെന്നും പറഞ്ഞു. അതുകേട്ടപ്പോള്‍ അമ്മമാരുടെ സന്തോഷം കാണണം . തങ്ങളുടെ മക്കള്‍ ടിന്റുമോനെപ്പോലെയാകുന്നതില്‍ സന്തോഷിക്കുകയാ അവര്‍ ചെയ്തത് .” വൃത്തം ടീച്ചര്‍ വിശദീകരിച്ചു.
“ഈ വക കാര്യങ്ങളൊക്കെ അദ്ധ്യാപക സംഘടനകള്‍ അറിയുന്നില്ലേ ” യൂണിയന്‍ മാഷ് ആത്മഗതമായി  പറഞ്ഞു
“ഇക്കണക്കിനു പോയാല്‍ ടിന്റുമോനെ അനുകരിച്ച് സ്കൂള്‍ പിള്ളേര്‍ നശിച്ചുപോകും .” സന്മാര്‍ഗ്ഗം മാഷ് പറഞ്ഞു

“ഇതിനെന്താ ഒരു പരിഹാരം  ?” മാഷ് ചോദിച്ചു
വൃത്തം ടീച്ചര്‍ സ്വന്തം സീറ്റില്‍ നിന്ന് എണീറ്റു നിന്നു പറഞ്ഞു
“ ടിന്റു മോനെ സ്കൂളില്‍ നിരോധിക്കണം ”
“അതിനിപ്പോ എന്താ ചെയ്യാ ? ” എന്നായി മാഷ്
“ നമുക്ക് ഹെഡ് മാഷിനോട് വിവരം പറഞ്ഞ് ടിന്റു മോന്‍ നിരോധനം ഇപ്പോള്‍ തന്നെ നടപ്പില്ലാക്കാം ” വൃത്തം ടീച്ചര്‍ ആഹ്വാനം ചെയ്തു.
* * * * * * * * *
* * * * * * * * *

* * * * * * * * *
തുടര്‍ന്ന് എല്ലാവരും കൂടി ഹെഡ് മാഷുടെ റൂമിലെത്തി .
ഹെഡ് മാഷ് ഊണുകഴിന്നുള്ള പതിവുമയക്കത്തിലായിരുന്നു.
സ്കൂളിലെ എല്ലാ മാഷമ്മാരേയും ടീച്ചര്‍ മാരേയും കണ്ടപ്പോള്‍   ഹെഡ് മാഷ് ഞെട്ടിയെണീറ്റു .
“എന്താ എല്ലാവരും ? ”
 ഹെഡ് മാഷ് ചോദിച്ചു.
വ്യാകരണം ടീച്ചര്‍ അച്ചടി ഭാഷയില്‍ പ്രശ്നം കടുകട്ടിയായി  അവതരിപ്പിച്ചൂ.
വ്യാകരണം ടീച്ചര്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോള്‍ വൃത്തം ടീച്ചര്‍ കര്‍ക്കശമായി പറഞ്ഞു
“അതിനാല്‍ സാറേ , നമ്മുടെ സ്കൂളില്‍ ടിന്റു മോനെ നിരോധിക്കണം .ഇന്നു തന്നെ അസംബ്ലി വിളിച്ചൂ കൂട്ടി ഇക്കാര്യം  പറയണം ”
ഹെഡ് മാഷ് ഒന്നും മിണ്ടുന്നില്ല
ഹെഡ് മാഷിന്റെ മുഖത്ത് ഇതൊക്കെ കേട്ടീട്ടും ഒരു കള്ളച്ചിരി പ്രകടമായത് എല്ലാവരും അത്ഭുതത്തൊടെ ദര്‍ശിച്ചു .
പെട്ടെന്നാണ് വൃത്തം ടീച്ചര്‍ അത് കണ്ടത്
“ ദേ , ഹെഡ്  മാഷിന്റെ മേശപ്പുറത്ത് “ടിന്റുമോന്‍ ഫലിതങ്ങള്‍“ എന്ന പുസ്തകം  കിടക്കുന്നു. ” വൃത്തം ടീച്ചര്‍ ഉറക്കെ വിളിച്ചൂ പറഞ്ഞു.
“ഹെഡ് മാഷും ടിന്റു മോന്റെ ആരാധകനാണെന്നോ  ?” യൂണിയന്‍ മാഷിന് അത്ഭുതം അടക്കിവെക്കാനായില്ല
പെട്ടെന്ന് ഹെഡ് മാഷിന്റെ മുറിയില്‍ ഉച്ചത്തില്‍
“ടിന്റു മോന്‍ റോക്സ് , “ടിന്റു മോന്‍ റോക്സ് ,“ടിന്റു മോന്‍ റോക്സ് “  എന്ന റിംഗ് ടോണ്‍ ഉച്ചത്തില്‍ ശബ്ദിച്ചു.
അത് ഹെഡ് മാഷിന്റെ മൊബൈല്‍ ഫോണില്‍  നിന്നായിരുന്നു.

Tintu Mon Related Posts
1. ടിന്റു മോന്‍ കഥകള്‍ 

2.ടിന്റു മോന്‍ തകര്‍ക്കുന്നു

Monday, January 03, 2011

327. S.S.L.C Exam March 2011 കൂടുതല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍ ...........

S.S.L.C പരീക്ഷക്ക് എത്ര വിഷയങ്ങളുണ്ട് ?
ഓരോന്നിന്റേയും മാര്‍ക്ക് എത്ര ?
ആകെ മാര്‍ക്ക് എത്ര ?
ഓരോ വിഷയത്തിന്റേയും പരീക്ഷാ സമയം എത്ര?
മാര്‍ക്ക് ലഭിക്കുന്നതിനനുസരിച്ചുള്ള ഗ്രേഡ് ഏതൊക്കെയാണ് ?
ഓരോ ഗ്രേഡിനുമുള്ള വാല്യു പോയിന്റ് എങ്ങനെ ?
S.S.L.C പരീക്ഷ എഴുതുവാന്‍ എത്ര വയസ്സ് പൂര്‍ത്തിയാക്കണം ?
പരീക്ഷാ ടൈം ടേബിള്‍ ഏതാണ് ?
പരീക്ഷയുടെ ആരംഭത്തിലെ 15 മിനുട്ടില്‍ കുട്ടികള്‍ ഉത്തരം എഴുതുവാന്‍ പാടുണ്ടോ ?
ICR FORM ല്‍ വിദ്യാര്‍ത്ഥി ഏത് മഷിയിലാണ് ഒപ്പിടേണ്ടത് ?
തുടങ്ങിയ വിവരങ്ങളെക്കുറിച്ച് അറിയണമെങ്കില്‍
ഇവിടെ ക്ലിക്ക് ചെയ്യുക.

326. Std:10 Physics നമ്മുടെ പ്രപഞ്ചം ( വര്‍ക്ക്ഷീറ്റുകള്‍ -1)

സ്കൂളുകളില്‍ പത്താംക്ലാസുകാരെ സംബന്ധിച്ചിടത്തോളം റിവിഷന്‍ തുടങ്ങിക്കാണുമല്ലോ .
വര്‍ക്ക്‍ഷീറ്റുകള്‍ റിവിഷന്‍ പ്രക്രിയക്ക് സഹായിക്കുന്നവയാണ് .
പ്രസ്തുത വര്‍ക്ക്ഷീറ്റുകള്‍ പൂര്‍ത്തീകരിക്കുന്നതുവഴി കുട്ടി പഠിക്കുകയും ചെയ്യുന്നു എന്ന ലളിതമായ മനഃശാസ്ത്രതത്ത്വമാണ് ഇതിനു പിന്നില്‍ .
പത്താംക്ലാസിലെ ഫിക്സിക്സ് എട്ടാം അദ്ധ്യായത്തിലെ ( നമ്മൂടെ പ്രപഞ്ചം ) വര്‍ക്ക്ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
നിര്‍ദ്ദേശങ്ങള്‍ , മെച്ചപ്പെടുത്തലുകള്‍ എന്നിവ സ്വാഗതാര്‍ഹം .

Sunday, January 02, 2011

325. സൂര്യനും ചന്ദ്രനും ഒരേ വലുപ്പത്തില്‍ കാണുന്നതെന്തുകൊണ്ട് ?

സ്ഥലം : ഫിസിക്സ് അദ്ധ്യാപക ശാക്തീകരണം ( ക്ലസ്റ്റര്‍ ) നടക്കുന്ന ക്ലാസ് റൂം .
സന്ദര്‍ഭം : ഹാര്‍ഡ് സ്പോട്ട് ചര്‍ച്ച
ആര്‍ .പി ഔദ്യോഗികമായി അംഗങ്ങളെ ഹാര്‍ഡ്‌സ്പോട്ട് സിംപ്ലിഫിക്കേഷന്‍ പ്രവര്‍ത്തനത്തിലേക്ക്
ക്ഷണിച്ചു.
ആദ്യമായി ചര്‍ച്ചക്ക് തുടക്കമിട്ടത് സൂര്യന്‍ മാഷായിരുന്നു.
മാഷ് വേദിയിലെക്ക് വന്ന് തന്റെ സ്ഥിരം ശൈലിയായ - സ്വന്തം കഷണ്ടിത്തലയെ രണ്ടു പ്രാവശ്യം
കൈകൊണ്ട് തലോടി- സംസാരിക്കുവാന്‍ തുടങ്ങി.
മാഷിന്റെ സംസാരിത്തിനുമുന്‍പുള്ള സ്ഥിരം രീതിയാണ് കഷണ്ടിത്തലയെ കൈകൊണ്ട് രണ്ട്
പ്രാവശ്യം തലോടല്‍ .
അതിനാല്‍ തന്നെ ഏറെ ഗഹനമായ ഒന്നാണ് മാഷ് അവതരിപ്പിക്കുവാന്‍ പോകുന്നതെന്ന്
അംഗങ്ങള്‍ക്ക് മനസ്സിലായി .
സൂര്യന്‍ മാഷ് തുടങ്ങി.
“ ഞാന്‍ വളച്ചുകെട്ടില്ലാതെ കാര്യത്തിലേക്കു കടക്കാം . സൂര്യനോ ചന്ദ്രനോ വലുത് ?”
“ഇതാണോ ഇത്ര വലിയ ഹാര്‍ഡ് സ്പോട്ട് ” ബാക്ക് ബഞ്ചിലിരുന്ന ബാക്ക് ഇ എം എഫ് മാഷ് വിളിച്ചൂ
പറഞ്ഞു.
“ഇത് അറിയാ‍ണ്ട് മാഷ് എങ്ങന്യാ ഫിസിക്സ് മാഷ് ആയേ ” ലെന്‍സി ടീച്ചര്‍ വിളിച്ചൂ കൂവി .
ക്ലാസില്‍ സൂര്യന്‍ മാഷിനോടുള്ള പരിഹാസച്ചിരി പ്രകടമായി .
“സൂര്യന്‍ തന്നെ മാഷെ . ചന്ദ്രനെക്കാള്‍ എത്രയോ വലുതാണ് സൂര്യന്‍ .” സാന്ദ്രത ടീച്ചര്‍
മധ്യസ്ഥയായി .
ഈ ഉത്തരം ലഭിച്ച ഉടനെ സൂര്യന്‍ മാഷ് വര്‍ദ്ധിച്ച ഉത്സാഹത്തോടെ പറഞ്ഞു.
“എങ്കില്‍ ; എന്തുകൊണ്ട് സൂര്യനേയും ചന്ദ്രനേയും നാം ഒരേ വലുപ്പത്തില്‍ കാണുന്നു?”
ക്ലാസ് പെട്ടെന്ന് നിശ്ശബ്ദമായി .
സംഗതിയുടെ ഗൌരവം എല്ലാ മുഖങ്ങളിലും പ്രകടമായി .
ലെന്‍സിടീച്ചര്‍ എണീറ്റുനിന്നുകൊണ്ട് പറഞ്ഞു തുടങ്ങി
“അത് ചിലപ്പോള്‍ നമ്മുടെ കണ്ണിന്റെ പ്രത്യേകത കൊണ്ടായിരിക്കാം . അതായത് വളരേ
അകലെയുള്ള വസ്തുക്കള്‍ ചെറുതായിട്ടാണ് കണ്ണ് രൂ‍പീകരിക്കുക. ഉദാഹരണത്തിന് ,  അകലെ
പോകുന്ന വിമാനത്തിന്റെ കാര്യം തന്നെ എടുത്താല്‍ മതി . വളരേ ചെറുതായിട്ടല്ലേ നാം കാണുന്നത് .
അതുപോലെ ഇതും കണ്ണിന്റെ ഒരു തകരാറെന്നോ പ്രത്യേകതയെന്നോ നമുക്ക് പറയാം .”
“ എങ്കിലും ഞാന്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് എത്തുന്നില്ലല്ലോ ടീച്ചറെ “ സൂര്യന്‍ മാഷ്
പറഞ്ഞു.
“ അതെ , പയറിന്റെ വില ചോദിച്ചാല്‍ കടലയുടെ വില പറഞ്ഞീട്ടെന്താ കാര്യം “
ന്യൂട്രോണ്‍ മാഷ് ലെന്‍സിടീച്ചറോടുള്ള നീരസം പ്രകടമാക്കി.
“കടലയുടെ വില എത്രയാന്നേ അറിയുള്ളു ; പയറിന്റെ വില അറില്ല . അപ്പോ പ്പിന്നെ കിട്ടണ കാര്യം
പറയുക തന്നെ “ ന്യൂട്ടണ്‍ മാഷ് ലെന്‍സിടീച്ചറെ പരിഹസിച്ചുകൊണ്ടു പറഞ്ഞു.
“ഇങ്ങനെ അതുമിതും പറഞ്ഞിട്ട് കാര്യമില്ല . ഉത്തരം പറയുവാന്‍ പറ്റുമോ എന്ന് നോക്ക് ?” സൂര്യന്‍
മാഷ് പരിഹാസച്ചുവയില്‍ വെല്ലുവിളിച്ചു.
അപ്പോള്‍ ഐന്‍സ്റ്റീന്‍ മാഷ് എണീറ്റുനിന്നു പറഞ്ഞു തുടങ്ങി .
“ ഞാന്‍ ലെന്‍സിടീച്ചര്‍ പറഞ്ഞു നിറുത്തിയിടത്തു നിന്ന് തുടങ്ങാം . അകലെയുള്ള വസ്തുക്കളെ
ചെറുതായി കാണിക്കുക എന്നത് കണ്ണിന്റെ ഒരു പ്രത്യേകതയാണ് .സൂര്യന്‍ ചന്ദ്രനേക്കാള്‍ ഏകദേശം 400 മടങ്ങ് വലുതാണ് . ഭൂമിയില്‍നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാള്‍ ഏകദേശം 400 മടങ്ങാണ്ഭൂമിയില്‍നിന്ന് സൂര്യനിലേയ്ക്കുള്ള ദൂരം .വലുപ്പത്തിലുള്ള വ്യത്യാസം ദൂരം കൊണ്ട് പരിഹരിയ്ക്കപ്പെടുന്നു.സൂര്യചന്ദ്ര ബിംബങ്ങള്‍ ഒരേ വലുപ്പത്തിലാകാന്‍ കാരണം ഇതാണ് . ”
ഐന്‍സ്റ്റീന്‍ മാഷ് പറഞ്ഞ് അവസാനിപ്പിച്ചതും ഉഗ്രന്‍ കയ്യടി ക്ലാസ് ആകെ മുഴങ്ങി .
Get Blogger Falling Objects