Friday, April 08, 2011

349. .Election 2011 April 13 Polling Officers Tutorials


2011 ഏപ്രില്‍ 13 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി ഒരു സഹായി




Click Here to download this file  


Downloads

Thursday, April 07, 2011

348. .എന്താ മാഷേ ഈ ടൂ ജി ?

ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
ഐ.ടി മാഷ് പൂമുഖത്തിരുന്ന് പ്രത്രം വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍ നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് .
കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
മാഷെ” കുസൃതിക്കുട്ടന്‍ പറഞ്ഞു “ എനിക്ക് ഒരു സംശയമുണ്ട് . മാഷ് അതിന്റെ ഉത്തരം പറഞ്ഞു തരണം “
“ ആവാലോ “ മാഷ് പരിഹാസത്തോടെ പറഞ്ഞു .
അവന്‍ ആ പരിഹാസത്തെ കണക്കിലെടുക്കാതെ പറഞ്ഞു.
“ മാഷേ . എന്താണ് വണ്‍ ജി ?”
“ വണ്‍ ജി യോ “, മാഷ് അത്ഭുതപ്പെട്ടു.
“എന്താ മാഷേ കേട്ടിട്ടില്ലേ . ഞാന്‍ വിചാരിച്ചു സ്കൂളില്‍ ഐ.ടി പഠിപ്പിക്കണ മാഷായോണ്ട് അറിയും ന്ന് “
“ഞാന്‍ ലിനക്സാ സ്കൂളില്‍ പഠിപ്പിക്കണത്”
മാഷ് ഒരു തടയിട്ടു.
“എന്നാല്‍ മാഷേ ഒരു ക്ലൂ തരാം ”കുസൃതിക്കുട്ടന്‍ “എന്താണ് ടു ജി ?”
“ഓഹോ ഇതാണോ കാര്യം ? ” മാഷിന് സമാധാനമായി .
“അതിപ്പോ .................” മാഷ് ഉത്തരം പറയാന്‍ മുന്നിട്ടെങ്കിലും എങ്ങനെയാണ് തുടങ്ങേണ്ടതെന്നറിയാതെ
വിഷമിച്ചു.
സ്റ്റാഫ് റൂമില്‍ ടൂ ജി പ്രശ്നത്തെക്കുറിച്ച് ( പത്രവാര്‍ത്തകളില്‍ ഈ പ്രശ്നം നിറഞ്ഞു നിന്നപ്പോള്‍ ) ഘോരം ഘോരം
പ്രസംഗിച്ചതാണ് . എന്നിട്ടിപ്പോള്‍ ഈ കിളിന്തു പയ്യന്റെ മുന്നില്‍ .......
ഒരു ശാസ്ത്രീയ വിശകലനമാണ് പയ്യന്‍ ആവശ്യപ്പെടുന്നതെന്ന് മാഷിന് മനസ്സിലായി .
“പോട്ടെ , മാഷെ . എന്താ ത്രീ ജി മൊബൈലിന്റെ പ്രത്യേകത ?”
അതാണോ ഇത്ര വലിയ കാര്യം എന്ന മട്ടില്‍ മാഷ് നോക്കി .
എന്നീട്ടു പറഞ്ഞു “അതില്‍ വീഡിയോ നമുക്ക് അയക്കുവാന്‍ പറ്റും “
മാഷ് വിജയിയായ മട്ടില്‍ പറഞ്ഞു .
ഉടന്‍ തന്നെ കുസൃതിക്കുട്ടന്‍ പറഞ്ഞു.“ഇക്കാര്യമെങ്കിലും മാഷിന് അറിയാമോ എന്നറിയാന്‍ ചോദിച്ചതാ . മാഷ്
പറഞ്ഞ കാര്യം എല്ലാവര്‍ക്കും അറിയണതാ .”
പിന്നെ , കുസൃതിക്കുട്ടന്‍ അവിടെ നിന്നില്ല.
മാഷ് , വല്ലാതായി .
മാഷ് ആ സമയത്ത് കയ്യിലിരുന്ന പത്രത്തിലേക്കു നോക്കി .
അതില്‍ നോക്കിയയുടെ ത്രീ ജി മൊബൈലിന്റെ പരസ്യം മാഷിനെ നോക്കി കളിയാക്കുന്നതായി മാഷിതോന്നി
.
വാല്‍ക്കഷണം :
1. സ്പെക്‍ട്രം
ഒരു പ്രത്യേക ആവശ്യത്തിനായി ഉപയോഗിക്കുന്ന ഒരു നിശ്ചിത ആവൃത്തിയുള്ള ഒരു കൂട്ടത്തെ അഥവാ

റേഞ്ചിനെ സ്പെക് ട്രം എന്നു പറയുന്നു. നമുക്ക് കാണുവാന്‍ സാധിക്കുന്നത് ഒരു സ്പെക് ട്രം ആണ് ;

അതുപോലെത്തന്നെയാണ് കേള്‍ക്കുവാന്‍ കഴിയുന്നതും . ടെലികമ്മ്യൂണിക്കേഷന് ഉപയോഗിക്കുന്നത് റേഡിയോ

സ്പെക് ട്രം .
2.ഇലക് ട്രോ മാഗ്‌നറ്റിക് റേഡിയേഷന്‍ :
-273 കെല്‍‌വിനു മുകളില്‍ താപനിലയുള്ള വസ്തുക്കളെല്ലാം വികിരണങ്ങള്‍ പുറപ്പെടുവിക്കുന്നു. ഏറ്റവും കുറഞ്ഞ

ആവൃത്തിയുള്ള തരംഗങ്ങള്‍ മുതല്‍ ഏറ്റവും കൂടിയ അവൃത്തിയുള്ള തരംഗങ്ങള്‍ വരെ യുള്ളവയെ പറയുന്ന

പേരാണ് ഇലക് ട്രോ മാഗ്‌നറ്റിക് റേഡിയേഷന്‍ . ഇവയില്‍ 20ഹെട്ട്സ് മുതല്‍ 20,000 ഹെര്‍ട്ട്സ് വരെയുള്ള

തരംഗങ്ങളെ നമുക്ക് കേള്‍ക്കുവാന്‍ സാധിക്കും . ഈ തരംഗങ്ങളെ ഓഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ എന്നു

പറയുന്നു. 20 ഹെട്ട്‌സിനേക്കാള്‍ കുറഞ്ഞ തരംഗങ്ങളെ ഇന്‍ഫ്രാ സോണിക് തരംഗങ്ങള്‍ എന്നും 20,000

ഹെട്ട്സിനേക്കാള്‍ കൂടുതല്‍ ആവൃത്തിയുള്ള തരംഗങ്ങളെ അള്‍ട്രോസോണിക് തരംഗങ്ങള്‍ എന്നും പറയുന്നു.

നമുക്ക് കാണുവാന്‍ പറ്റുന്ന തരംഗങ്ങള്‍ സ്ഥിതിചെയ്യുന്നത് ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ക്കും അള്‍ട്രാവയലറ്റ്

തരംഗങ്ങള്‍ക്കും ഇടയിലാണ് സ്ഥിതിചെയ്യുന്നത് .
3.റേഡിയോ ഫ്രീക്വന്‍സി തരംഗം
ഇത് എ.എം , എഫ് .എം എന്നീ റേഡിയോക്കും മറ്റും ഉപയോഗിക്കുന്നു.
4.ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ :
ഇന്ത്യയില്‍ ഒരു സേവനദാതാവിന് ആവശ്യമുള്ള സ്പെക് ട്രം നല്‍കുന്നത് ഈ ഏജന്‍സിയാണ്.
5.വണ്‍ ജി മൊബൈല്‍ സര്‍വ്വീസ്
ഇത് ഒന്നാം തലമുറയായി പരിഗണിക്കപ്പെടുന്നു. ശബ്ദവിനിമയമാണ് മുഖ്യമായത് . ഇതില്‍ അനലോഗ് സിഗ്‌നത്സ് ആണ് യൂസ് ചെയ്തിരുന്നത് .
6. ടു ജി മൊബൈല്‍ സര്‍വ്വീസ്
ഇത് രണ്ടാം തലമുറയായി പരിഗണിക്കപ്പെടുന്നു. ഇതില്‍ ശബ്ദവിനിമയവും ചുരുങ്ങിയ തോതില്‍ ഡാറ്റാ

വിനിമയവും ( എസ് . എം . എസ് ) സാധ്യമാണ് .ഇതില്‍ ഡിജിറ്റല്‍ ആണ്
7.ത്രീ ജി മൊബൈല്‍ സര്‍വ്വീസ്
ശബ്ദവിനിമയം ,, സേറ്റാ സര്‍വ്വീസ് , ടെലിവിഷന്‍ അഥവാ വീഡിയോ എന്നിങ്ങനെ മൂന്ന് സേവനങ്ങള്‍

നല്‍കുന്നു.


Monday, April 04, 2011

347. . മാഷേ ഈ വാക്കിന്റെ സ്പെല്ലീംഗ് എന്താ



ഒരു ഒരുഴിവു ദിനത്തിലെ സുപ്രഭാതം .
ഇംഗ്ലീഷ് മാഷ് പൂമുഖത്തിരുന്ന് ഇന്ത്യന്‍ എക്സ്പ്രസ് വായിക്കുകയായിരുന്നു ; ചായ അല്പാല്പം കുടിച്ചു കൊണ്ട് .
അന്നേരമാണ് മാഷ് മുറ്റത്ത് ഒരു മുരടനക്കം കേട്ടത്
മാഷ് പത്രത്തില്‍  നിന്ന് മുഖമുയര്‍ത്തി നോക്കി.
മുറ്റത്ത് കുസൃതിക്കുട്ടന്‍ നില്‍ക്കുന്നു.
( കുസൃതിക്കുട്ടനെക്ക്കുറിച്ച് രണ്ട് വാക്ക് :-
മാഷിന്റെ അയല്‍പ്പക്കത്തെ വീട്ടിലെ കുട്ടിയാണ് കുസൃതിക്കുട്ടന്‍ ; തൊട്ടടുത്ത ഹൈസ്കൂളിലാണ് പഠിക്കുന്നത് . കുസൃതിക്കുട്ടന് ഇടക്കിടെ മാഷെ സന്ദര്‍ശിക്കാറുണ്ട് . പലപ്പോഴും പിടി കിട്ടാത്ത ചോദ്യങ്ങളുമായാണ് വരിക .)
മാഷ് കുസൃതിക്കുട്ടനെ സ്വാഗതം ചെയ്തു.
മാഷെ” കുസൃതിക്കുട്ടന്‍ പറഞ്ഞു “ എനിക്ക് രണ്ട് വാക്കിന്റെ സ്പെല്ലിംഗ് പറഞ്ഞു തരണം “
“ ആവാലോ “ മാഷ് പരിഹാസത്തോടെ പറഞ്ഞു .
അവന്‍ ആ പരിഹാസത്തെ കണക്കിലെടുക്കാതെ പറഞ്ഞു.
“  നയന്‍‌ത്  ,   വാക്വം“
മാഷ്  ഉടനെ പറഞ്ഞു “ Nineth , Vaccum "
“അങ്ങനെ അല്ലെങ്കിലോ ” എന്നായി കുസൃതിക്കുട്ടന്‍
മാഷിന് ഒരു പിടുത്തവും കിട്ടിയില്ല
കുസൃതിക്കുട്ടന്‍ തുടര്‍ന്നു “ സ്പെല്ലിംഗ് തെറ്റാണെങ്കില്‍ തെറ്റായ വാക്കിന് ഓരോ ഫൈഫ് സ്റ്റാര്‍ ബെറ്റ് “മാഷ് സമ്മതിച്ചു.
മാഷ് സ്വീകരണ മുറിയിലെ ഷെല്‍ഫില്‍ നിന്ന് ഡിക്ഷണറി എടുത്തു.
പേജുകള്‍ മറിച്ചു .
Ninth , Vacuum എന്നീ വാക്കുകള്‍ മാഷെ നോക്കി കളിയാക്കി
പിന്നെ വര്‍ദ്ധിച്ച ക്ഷീണത്തോടെ കുസൃതിക്കുട്ടനെ നോക്കി .
മാ‍ഷ് പറഞ്ഞ സ്പെല്ലിംഗ് തെറ്റായതിനാല്‍ ഉടന്‍‌തന്നെ മാഷ് ഇരുപതു രൂപയെടുത്ത് കുസൃതിക്കുട്ടന് കൊടുത്തു
“ഫൈവ് സ്റ്റാര്‍ വാങ്ങ് , കുസൃതിക്കൂട്ടാ”
കുസൃതിക്കൂട്ടന്‍ അപ്രത്യക്ഷനായി .
അപ്പോള്‍ മാഷിന്റെ ഭാര്യ രംഗ പ്രവേശം ചെയ്തു .
സുരേഷ് ഗോപി കണക്കെ രണ്ട് ഡയലോഗ് കാച്ചി .
“വല്ല്യ ഇംഗ്ലീഷ് മാഷാണത്രെ . എന്നീട്ട്  വാക്കിന്റെ  സ്പെല്ലിംഗ് പോലും അറിയില്ല ; എന്നീട്ടാ ഇംഗ്ലീഷ് പത്രം വായിക്കുന്നത് . ആരെ ബോധിപ്പിക്കാനാവോ ഇത് ”
മാഷ് ഒന്നും മിണ്ടിയില്ല ; കാരണം മാഷിന്റെ അവസ്ഥ അങ്ങനെയായിരുന്നു.
വാല്‍ക്കഷണം :
താഴെ പറയുന്ന തെറ്റോ ശരിയോ എന്ന് കണ്ടെത്താമോ ?
1.copywrite
2.dearrest
3.fourty
4.may be
5.meterologist
6.milimeter
7.Mother Theresa
8.neice
9.ninteenth
10.zeebra
11.wan't
12. unexpensive
ഉത്തരങ്ങള്‍ ശരിയാണോ എന്നറിയുവാന്‍

ഇവിടെ ക്ലിക്ക് ചെയ്യൂ

Friday, April 01, 2011

346.നിങ്ങളുടെ ബ്ലോഗിലെ എല്ലാ ലിങ്കുകളും പുതിയ വിന്‍ഡോയില്‍ തുറക്കുവാനെന്തു ചെയ്യണം .


സാധാരണ നാം ബ്ലോഗില്‍ ലിങ്കുകള്‍ ചേര്‍ക്കാറുണ്ട് . എന്നാല്‍ അവ അതേ വിന്‍ഡോയില്‍ തന്നെ വന്നാല്‍ അത് വാ‍യനക്കാരന് ബുദ്ധിമുട്ട് ഉണ്ടാകുക സാധാരണയാണ് . എന്നാല്‍ പുതിയ വിന്‍ഡോയില്‍ ആണ് വരുന്നതെങ്കിലോ ? ഓരോ ലിങ്കും വായിച്ച ശേഷം ക്ലോസ് ചെയ്യാം . തുടര്‍ന്ന് അടുത്ത ലിങ്കില്‍ പ്രവേശിക്കാം .
ഇതിനായി ബ്ലോഗില്‍ sign in ചെയ്ത്
DASHBOARD > DESIGN > EDIT HTML എന്ന ക്രമത്തില്‍ open template editor ല്‍ പ്രവേശിക്കുക .
 ctrl+F എന്ന keyboard shortcut ഉപയോഗിക്കുക . അപ്പോള്‍ വരുന്ന ബോക്സില്‍ <head> ടൈപ്പ് ചെയ്തു കൊടുക്കുക.
അപ്പോള്‍ <head> കാണാം.
അതിനുതാഴെയായി <base target='_blank' /> എന്നത് ടൈപ്പ് ചെയ്തു കൊടുക്കുക.
 template സേവ് ചെയ്യുക .
ഇനി മുതല്‍ നിങ്ങളുടെ ഹൈപ്പര്‍ ലിങ്കുകള്‍ എല്ലാം പുതിയ വിന്‍ഡോയില്‍ ആയിരിക്കും തുറക്കുക

Monday, March 28, 2011

345. .നിങ്ങളുടെ ബ്ലോഗില്‍ Javascript ഉപയോഗിച്ച് “ അമിട്ട് പൊട്ടുന്ന ഇഫക്ട് ‘ ഉണ്ടാക്കാം

അതിനായി താഴെ കൊടുത്തിരിക്കുന്ന കോഡ് നിങ്ങളുടെ ബ്ലോഗിലെ html ല്‍ </head> ന് മുമ്പായി
പേസ്റ്റ് ചെയ്യുക



Sunday, March 27, 2011

345. . നിങ്ങളുടെ ബ്ലോഗില്‍ javascript ഉപയോഗിച്ച് falling stars ഉണ്ടാക്കാം .

അതിനായി താഴെ പറയുന്ന കോഡ് കോപ്പി ചെയ്ത് നിങ്ങളുടെ ബ്ലോഗിലെ html ല്‍  </body>  ക്കു മുമ്പായി പേസ്റ്റ് ചെയ്യുക .

344. .എബ്രഹാം ലിങ്കന്റെ നാട്ടില്‍ ( യാത്രാവിവരണം)


ഗ്രന്ഥകര്‍ത്താവിനെക്കുറിച്ച് :
തൃശൂര്‍ ജില്ലയിലെ തളിക്കുളം ഗ്രാമത്തില്‍ ജനിച്ചു.
അച്ഛന്‍ : സി . രാമന്‍ നായര്‍
അമ്മ : വട്ടപ്പിള്ളി മാധവി അമ്മ
ടാഗോര്‍ മെമ്മോറിയല്‍ എല്‍.പി.സ്കൂള്‍ , തളിക്കുളം ഗവണ്മെന്റ് ഹൈസ്കൂള്‍ , പാവറട്ടി സാഹിത്യ ദീപിക സംസ്കൃതകോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം . വിവേകോദയം ഗേള്‍സ് ഹൈസ്കൂള്‍ അദ്ധ്യാപികയായിരുന്നു.
മക്കള്‍ : മായ , മഞ്ജു
വിലാസം : ന്യൂ അഗ്രഹാരം റോഡ് , പൂങ്കുന്നം റോഡ് , തൃശൂര്‍ : 2
പ്രസാധകര്‍ : സൈന്‍ ബുക്സ് , തിരുവനന്തപുരം
വില : 70 രൂപ
]പുസ്തകത്തെക്കുറിച്ച് :
1.സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയെക്കുറിച്ച് : ന്യൂയോര്‍ക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .ഫ്രാന്‍സും അമേരിക്കയുംതമ്മിലുള്ള സൌഹൃദത്തിന്റെ പ്രതീകമാണ് ഈ പ്രതിമ . പ്രതിമയുടെ കൈയ്യിലുള്ള ദീപശിഖ സ്വര്‍ണ്ണംപൂശിയിട്ടുണ്ട് . സൂര്യരശ്മികള്‍ പതിക്കുമ്പോള്‍ പ്രകാശം അതില്‍ പത്തിരട്ടിയായി അനുഭവപ്പെടും . കട്ടിയുള്ള ചെമ്പുതകിടിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത് . ഉള്ളില്‍ സ്റ്റീല്‍ കൊണ്ടുള്ള ദണ്ഡുകള്‍ ബന്ധിച്ചിരിക്കയാണ് .
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് ഇത് . 151 അടി . തറ നിരപ്പില്‍ നിന്ന് 305 അടി ഉയരം .
പ്രതിമയുടെ മൂക്കിനു തന്നെ നാലര അടി ഉയരം . 1886 ല്‍ ആണ് 150 അടി ഉയരമുള്ള അതിന്റെ അടിത്തറപണിതിരിക്കുന്നത് .

2. ജോണ്‍സണ്‍ സ്പേസ് സെന്ററിനെക്കുറിച്ച് : അവിടത്തെ വിവരണം - ബഹിരാകാശ ചാരികള്‍ക്ക് യാത്രയുടെആരംഭത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് അവര്‍ക്ക് വ്യാ‍യാമം ചെയ്യേണ്ടതുണ്ട് . അതില്‍ സൈക്ലിക്ക്ചെയ്യേണ്ടത് എങ്ങനെയെന്ന് അവര്‍ വിവരിച്ചു .ഗുരുത്വാകര്‍ഷണമില്ലത്തതുകൊണ്ട് ആ സീറ്റില്‍ അവര്‍ക്ക്
നിവര്‍ന്ന് ഇരിക്കാന്‍ കഴിയില്ല. അതുകൊണ്ട് സീറ്റില്‍ സ്വയം ബന്ധിച്ചാണ് അവര്‍ സൈക്ലിംഗ് നടത്തുന്നത് .അവര്‍ ഉറങ്ങുന്നതെങ്ങനെയെന്നും അവര്‍ വിശദീകരിച്ചു. ചുമരിനോട് ചേര്‍ന്ന് കുത്തനെയുള്ള മൂന്ന് ബല്‍ട്ടുകളുള്ളഒരു കിടക്കയാണ് ഉദാഹരണമായി കാണിച്ചത് . കണ്ടാല്‍ നിന്ന് ഉറങ്ങുകയാണെന്നേ തോന്നൂ. കിടക്കുകയായാലും
നില്‍ക്കുകയായാലും അവര്‍ക്ക് വ്യത്യാസം അനുഭവപ്പെടുകയില്ലത്രെ. തല നേര്‍ക്കു നിര്‍ത്തുവാനായി തലയുടെഭാഗത്തും ഒരു ബൈല്‍ട്ടുണ്ട് . അതില്ലെങ്കില്‍ ഉറക്കത്തില്‍ തല ആടിക്കൊണ്ടിരിക്കും . പിന്നീട് അവര്‍ക്കുള്ളകുളിമുറി , ക്ലോസറ്റ് എന്നിവ കാട്ടി വിവരണം തുടര്‍ന്നു. വെള്ളം വാഹനത്തില്‍ കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ട്
ഉള്ളതുകൊണ്ടും അത് അത്യന്താപേക്ഷിതമായതുകൊണ്ടും അവര്‍ക്ക് ഏറ്റവും വിലപ്പെട്ടതാണ് . കുളി കാര്‍കഴുകുന്നതുപോലെ സ്പ്രേ ചെയ്താണ് നിര്‍വ്വഹിക്കുന്നത് . കുളിച്ച വെള്ളം Vacuum ചെയ്ത് വലിച്ചെടുക്കുന്നു. വെള്ളംഉരുണ്ട് ശൂന്യസ്ഥലത്ത് നില്‍ക്കുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് . ബഹിരാകാശ വാഹികള്‍മൂത്രമൊഴിക്കുന്നത് ഫണല്‍ ഘടിപ്പിച്ച ഒരു ട്യൂബില്‍ ക്കൂടിയാണ് . Air Suction മൂലം മലമൂത്രാദികള്‍വലിച്ചെടുക്കുന്നു. മൂത്രം വീണ്ടും ശുദ്ധീകരിച്ച് കുടിക്കാന്‍ ഉപയോഗിക്കുന്നു പോലും . മിനറല്‍ വാട്ടറിനേക്കാള്‍ശുദ്ധമായിരിക്കും അത് .

3. ബഹിരാകാശ ചാരികള്‍ക്കുള്ള ഭക്ഷണം ഓരോ ട്രേകളിലായി ഒരു വലിയ ഷെല്‍‌ഫില്‍ സൂക്ഷിച്ചിരിക്കയാണ് .ഭക്ഷണസമയമാകുമ്പോള്‍ കാന്ത ശക്തിയുള്ള ഒരു വലിയ ട്രേയിലേക്ക് ആ ഭക്ഷണത്തിന്റെ ചെറിയ ട്രേകളും
സ്പൂണുകളും അവര്‍ എടുത്തുവെക്കുന്നു. കാന്ത ശക്തിയില്ലെങ്കില്‍ അവ ശൂന്യതയില്‍ പറന്നു നടക്കും .

4. അവിടെ ചന്ദ്രനില്‍ നിന്നുകൊണ്ടുവന്ന മണ്ണില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ വളര്‍ത്തിയെടുത്ത ഒരു തരം
ഇലച്ചെടി ചില്ലുകൂട്ടില്‍ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് .
5.ചൊവ്വയില്‍നിന്ന് ബഹിരാകാശ വാഹനങ്ങള്‍ വഴി ലഭിച്ച തുരുമ്പിന്റെ നിറമുള്ള കല്ലും ചില്ലുകൂട്ടില്‍ വെച്ചീട്ടുണ്ട്.
വായു സമ്പര്‍ക്കം ഏറ്റതിലാണത്രെ അതിന്റെ സ്വതസിദ്ധമായ ചുവപ്പുനിറം പോയി തുരുമ്പിന്റെ നിറമായി തീര്‍ന്നത്

. 6. “ഇവിടുത്തെ അണ്ണാന് പുറത്ത് വരകളില്ല “ മഞ്ജു പറഞ്ഞു
“ ശ്രീരാമന്‍ നാട്ടിലെ അണ്ണാന്റെ പുറത്തേ തലോടിയിട്ടുണ്ടാവുകയുള്ളൂ “ ഞാന്‍ പറഞ്ഞു.
7.അപ്പോള്‍ പുതിയ ചിന്ത പൊന്തിവന്നു . നാട്ടിലെ കാക്കയും ഇവിടുത്തെ കാക്കയുമൊക്കെ ശബ്ദമുണ്ടാക്കുന്നത്
ഒരുപോലെയാണല്ലോ ? കിളിയും അണ്ണാനുമൊക്കെ ഒരു പോലെ തന്നെ . നായ കുരക്കുന്നതും പൂച്ച കരയുന്നതുംനാട്ടിലേയും ഇവിടെയും ഒരു പോലെ തന്നെ . മനുഷ്യനുമാത്രം ഭാഷ വിവിധമായിപ്പോയതെന്തുകൊണ്ട് ?
മനുഷ്യരെന്തേ പലനിറക്കാരും പല പ്രകൃതിക്കാരുമായിപ്പോയത് ?

Friday, March 18, 2011

343. .ഫയലുകള്‍ക്ക് എക്റ്റ്‌ന്‍ഷന്‍ ദൃശ്യമാക്കുന്നതെങ്ങനെ ?


ചില ഘട്ടങ്ങളില്‍ ഫയലുകളുടെ എക്റ്റന്‍ഷന്‍ അറിയേണ്ട ആവശ്യം വന്നുവെന്നിരിക്കാം. ചിലതിന്റെ ഒക്കെ നമുക്ക് അറിയാം എന്നാല്‍ ചിലതിന്റെ അറിയില്ല. അങ്ങനെ ഫയല്‍ എക്റ്റ്‌ന്‍ഷന്‍ അറിയുന്നതിനായി
ആദ്യം
Start --> Settings --> Control panel എന്ന രീതിയില്‍ പോവുക.

തുടര്‍ന്ന് Control panel തുറന്നു വരും .
അതില്‍ Folder Options എന്ന ഫോള്‍ഡര്‍ തുറക്കുക .

അതില്‍ View ടാബില്‍ ക്ലിക്ക് ചെയ്യുക.

അതില്‍ Hide extentions for known file types എന്നതിന്റെ വലതുഭാഗത്തുള്ള കള്ളിയില്‍ ടിക് മാര്‍ക്ക് കൊടുക്കുക .

തുടര്‍ന്ന് Apply --> Ok .
ഇനി ഏതെങ്കിലും ഒരു ഫയല്‍ നോക്കു .
അതിന്റെ extension നും അതോടോപ്പം കാണാം.

Monday, March 07, 2011

342. കമ്പ്യൂട്ടറൈസ്‌ഡ് കിച്ചണ്‍ മെഷീന്‍ 65 - ആവശ്യക്കാര്‍ ബുക്ക് ചെയ്യുക

ഇതാ കിക്കിയോ കമ്പനിയുടെ പുതിയ പാചക ഉപകരണമായ ‘കിച്ചണ്‍ മെഷീന്‍ 65( കമ്പ്യൂട്ടറൈസ്‌ഡ് ) ‘വിപണിയിലെത്തിയിരിക്കുന്നു.
ആവശ്യക്കാര്‍ ഉടന്‍ ബുക്ക് ചെയ്യുക .

ഇതു വാങ്ങിയാല്‍ നിങ്ങള്‍ക്ക് അടുക്കളയോട് വിട ചോല്ലാം.!!

രുചികരമായ വിഭവങ്ങള്‍ ഞൊടിയിടെ നിങ്ങളുടെ വിരല്‍ തുമ്പില്‍!!

അതെ അവിശ്വസിനീയമാണെന്നു തോന്നാം ; എങ്കിലും യാഥാര്‍ത്ഥ്യം അതാണ്.

1001 ഡോളറാണ് പ്രാരംഭവില .

ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ 100 ഡോളര്‍ കുറവ് നല്‍കിയാല്‍ മതി.

എന്താണ് ഈ കിച്ചണ്‍ മെഷീന്‍ 65 ന്റെ പ്രത്യേകത ?

കണ്ടാല്‍ വലുപ്പത്തില്‍ ഇത് മൂന്നു വാഷിംഗ് മെഷീന്‍ കൂട്ടിവെച്ച പോലെ ഇരിക്കും .

പ്രവര്‍ത്തനമൊക്കെ ഏതാണ് വാഷിംഗ് മെഷീനിന്റെ പോലെത്തന്നെയാണ് .

പക്ഷെ , ചില കാര്യങ്ങള്‍ കൂടുതലായുണ്ട്.

ഇതിനോടുകൂടി ഒരു കമ്പ്യൂട്ടര്‍ ഘടിപ്പിച്ചീട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത .

വേറൊരു പ്രത്യേകത എന്തെന്നുവെച്ചാല്‍ ഇതിന്റെ ‘സ്റ്റോറേജ് ‘ യൂണിറ്റാണ് .

അതില്‍ നമുക്ക് ആവശ്യമായ വിഭവങ്ങള്‍ ഉണ്ടാക്കാനുള്ളവ വസ്തുക്കള്‍ ( മുളക് , മല്ലി .. ഉപ്പ് , പഞ്ചസാര , പാല്‍ , ചായപ്പോടി , പച്ചക്കറികള്‍ ,

മാംസം , മത്സ്യം .... ) വിവിധ ഡ്രൈവുകളിലായി മുന്‍പേ തന്നെ വെച്ചിരിക്കണം.

അഥവാ സ്റ്റോര്‍ ചെയ്തിരിക്കണം എന്നര്‍ത്ഥം.

ഈ സ്റ്റോറേജ് യൂണിറ്റ് സ്ഥിതി ചെയ്യുന്നത് ഒരു റഫ്രിജറേറ്ററിനകത്താണ് എന്നത് ഈ കിച്ചണ്‍ മെഷീനിന്റെ പ്രത്യേകതയാണ്.

ഔട്ട് പുട്ട് ഭാഗം ഒരു വലിയ പാത്രമാണ്.

ഈ മെഷീന്റെ പ്രവര്‍ത്തനം വളരേ ലളിതമാണ് .

എന്താണ് നമുക്ക് ആവശ്യമുള്ളതെന്നുവെച്ചാല്‍ അത് കമ്പ്യൂട്ടറിന്റെ കീ ബോര്‍ഡില്‍ ടൈപ്പ് ചെയ്യുകയോ അല്ലെങ്കില്‍ മോനിറ്ററില്‍ കാണുന്ന

ഭക്ഷ്യവസ്തുവിന്റെ ഐക്കണില്‍ ക്ലിക്ക് ചെയ്യുകയൊ ചെയ്താല്‍ മതി.

ആവശ്യമുള്ള ആഹാരത്തിന്റെ അളവും നാം എന്റര്‍ ചെയ്യേണ്ടതുണ്ട് .

അപ്പോള്‍ ഗ്യാസിലാണോ , വൈദ്യതിയിലാണോ , ഇന്‍ഡക്ഷന്‍ ഹീറ്റര്‍ ഉപയോഗിച്ചാണോ , മൈക്രോവേവ് ഓവന്‍ ഉപയോഗിച്ചാണൊ എന്ന് ഒരു

റേഡിയോ ബട്ടണ്‍ ഉള്ള ഡയലോഗ് ബോകസ് വരും .

അപ്പോള്‍ അനുയോജ്യമായതിനു നേരെ സെലക്റ്റ് ചെയ്യുക .

( ഗ്യാസില്‍ ഈ ഉപകരണം വര്‍ക്ക് ചെയ്യണമെങ്കില്‍ ഉപകരണവുമായി ഗ്യാസ് സിലിണ്ടര്‍ ബന്ധിപ്പിക്കേണ്ടതാണ് )

എന്റര്‍ കീ അമര്‍ത്തുക

നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നത് കാത്തിരിക്കുക .

ഔട്ട് പുട്ട് യൂണിറ്റിന്റെ വാതില്‍ തുറക്കുന്നതു കാണാം .

അതാ വരുന്നു നിങ്ങള്‍ ആവശ്യപ്പെട്ട ആഹാരം !!.

ഉദാഹരണത്തിന് നമുക്ക് വേണ്ടത് സാമ്പാര്‍ ആണെങ്കില്‍......

നാം സാമ്പാര്‍ 500 ഗ്രാം എന്നു ടൈപ്പ് ചെയ്യുക .

അപ്പോള്‍ അഞ്ചുമിനിട്ടിനകം ഔട്ട് പുട്ട് യൂണിറ്റിലെ പാത്രത്തില്‍ 500 ഗ്രാം സാമ്പാര്‍ എത്തുകയായീ.!!

പക്ഷെ , ഓര്‍ക്കുക ഒരു കാര്യം !

ഇങ്ങനെ സാമ്പാറിനുവേണ്ട വസ്തുക്കളെല്ലാം സ്റ്റോറേജ് യൂണിറ്റില്‍ സംഭരിച്ചുവെച്ചിരിക്കണം.

അല്ലാത്തപക്ഷം , സമ്പാര്‍ എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്താല്‍ അതിനുവേണ്ട ‘ ഇന്നയിന്ന‘ സാധനങ്ങള്‍ ഇല്ല എന്ന് മോണിറ്ററില്‍ എഴുതി

കാണിക്കും.

അടുത്തതായി , അതിനു താഴെ വേറെ ഒരു ചോദ്യവും വരും ?

ഇത് ഇല്ലാതെയുള്ള സാമ്പാര്‍ മതിയോ എന്ന് ?

‘യെസ് ‘എന്ന് ഉത്തരം നല്‍കിയാല്‍ പ്രസ്തുത വസ്തു ഇല്ലാത്ത സാമ്പാര്‍ ആയിരിക്കും നമുക്ക് ലഭിക്കുക .

ഉദാഹരണത്തിന് കീ ബോര്‍ഡില്‍ ‘ പരിപ്പുവട ‘ എന്ന് എന്റര്‍ ചെയ്തുവെന്നിരിക്കട്ടെ .

അപ്പോള്‍ ‘വേപ്പില ഇല്ല ‘എന്ന് എഴുതിക്കാണിച്ചു


‘വേപ്പില ഇല്ലാത്ത പരിപ്പുവട മതിയോ‘ എന്ന സന്ദേശവും വന്നു.

‘യെസ് ‘നല്‍കിയാല്‍ ഉടനെ കുറച്ചു സമയത്തിനകം വേപ്പില യില്ലാത്ത പരിപ്പുവട ഔട്ട് പുട്ട് യൂണിറ്റില്‍ എത്തിയിരിക്കുന്നതായി കാണാം.!

ഇനി പുതിയ പാചകം നടത്തണോ ?

മാസികകളിലൊക്കെ കാണുന്നതുപോലെ ...

അതിനായി കമ്പ്യൂട്ടറില്‍ പ്രസ്തുത പാചകക്കുറിപ്പിന്റെ ‘സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍‘ ചെയ്യുകയേ വേണ്ടൂ.

സ്റ്റോറേജ് യൂണിറ്റില്‍ പച്ചക്കറികളോക്കെ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിച്ചുകൊണ്ടുവന്ന അതേപടിയണ്ട് വെച്ചിരുന്നാല്‍ മതി .

പ്രസ്തുത യൂണിറ്റിനോട് ബന്ധിപ്പിച്ചീട്ടുള്ള വാഷിംഗ് മെഷിന്റെ പോലെയുള്ള ഉപകരണം അത് കഴുകി വൃത്തിയാക്കിക്കോളും.

മാത്രമല്ല സ്റ്റോറേജ് യൂണിറ്റിനോടനുബന്ധിച്ച് ഒരു കട്ടിംഗ് മെഷീനുമുണ്ട് .

ഈ മെഷീന്‍ പാചക സോഫ്റ്റ് വെയര്‍ പറയുന്ന വലുപ്പത്തിലും തൂക്കത്തിലും കട്ട് ചെയ്തു കൊള്ളും.

എന്തോരു സുഖം

സര്‍വ്വ രാജ്യ വീട്ടമ്മമാരേ ,

സര്‍വ്വ രാ‍ജ്യ വീട്ടച്ചന്മാരേ ,

ബുക്ക് ചെയ്യുവിന്‍ !ബുക്ക് ചെയ്യുവിന്‍ !

( ‘വായില്‍വെക്കാന്‍ കൊള്ളില്ല ‘എന്ന പദ പ്രയോഗം ഇനിമുതല്‍ പറയുകയൊ ,കേള്‍ക്കുകയോ വേണ്ട !

നിങ്ങള്‍ക്ക് നഷ്ടപ്പെടാനുള്ളത് കുടുബകലഹം മാത്രം .!!!

കൊച്ചുപിള്ളേരെ വാശിപിടിക്കുവിന്‍ ! പിടിക്കുവിന്‍ ! വാങ്ങിപ്പിക്കുവിന്‍!

അങ്ങേനെ ഉദ്യോഗസ്ഥകളായ വീട്ടമ്മമാരുടെ ‘ദുര്‍ഭക്ഷണത്തില്‍‘ നിങ്ങള്‍ക്ക് മോചനം നേടാം!!

പ്രകൃതി ജീവനതല്പരരായവര്‍ക്കും ഇതില്‍ ഓപ്‌ഷന്‍ ഉണ്ട് എന്നതാണ് രസകരമായ പ്രത്യേകത . അവര്‍ക്കുവേണ്ട പാചക രീതികള്‍ നാച്ചറോപ്പതിമെനുവില്‍ ഉണ്ട് . അത് സെലക്ട് ചെയ്യുകയേ വേണ്ടൂ.

Sunday, March 06, 2011

341. കണക്കിനുവേണ്ടിയൊരു യാത്ര ( സെന്‍സസ് കവിത)



(തയ്യാറാക്കിയത് : ഹേമ ടീച്ചര്‍ , G.H.S.S.Vatanappally)
വെയിലറിയാതെ വിയര്‍പ്പറിയാതെ
വീടുകള്‍ തേടി നടന്നൂ ഞാന്‍
വീടിനുള്ളില്‍ ഒളിച്ചിരിക്കും
കണക്കു കള്‍ക്കു , സംഖ്യ നിരത്തി
എണ്ണിമതിച്ചു പട്ടികയാക്കാന്‍
ആണുങ്ങളെത്രെ പെണ്ണുങ്ങളെത്ര
കുട്ടികളെത്ര നിങ്ങള്‍ക്ക്
ഇരുപത്തൊന്‍പത് ചോദ്യത്തിന്റെ
ഉത്തരമെല്ലാം പട്ടികയാക്കാന്‍
ഗ്രാമത്തിന്റെ ഗ്രാമീണന്റെ
 ജീവിത നൊമ്പര നിശ്വാസങ്ങള്‍
മനസ്സില്‍ പുസ്തക താളിലുമേന്തി
യാത്ര തുടര്‍ന്നു സംഖ്യ  നിറക്കാന്‍
കുഴഞ്ഞ കാല് , തളരണ മേനി
നിദ്രാലസ്യം ഇവയെല്ലാം
വെടിഞ്ഞ് കണക്കു താളുനിറച്ചു
ഉത്തരമെല്ലാം പട്ടികയാക്കാന്‍
രാവിന്‍ യാമം പോയി മറഞ്ഞു
കണ്ണുകള്‍ നിദ്രയെ മടിച്ചു പുല്‍കാന്‍
ഒരൊറ്റ ചിന്ത , ഒരൊറ്റ മനസ്സ് , ബുദ്ധി
സെന്‍സസ് എന്ന കൂച്ചു വിലങ്ങ്
നിദ്ര , ബുദ്ധി , മനസ്സിന്റെ
 മേനിയെ തളര്‍ത്തിയെടുത്തൊരു കൂച്ചു വിലങ്ങ്
കൂട്ടി കിഴിച്ചു , കിഴിച്ചു കൂട്ടി ; ഒക്കുന്നില്ല
ഭ്രാന്തായ് , പട്ടിക കയ്യിലെടുത്തു
എണ്ണിയെടുത്തു കൂട്ടിക്കിഴിച്ചു
കിഴിച്ചു കൂട്ടി പട്ടികയാക്കാന്‍
തളര്‍ന്നു പോയെന്‍ കണ്ണും മനവും
ഹാ , കഷ്ടം , തളര്‍ന്നു പോയെന്‍ കണ്ണും മനവും
എല്ലാം സഹിക്കും ഞാന്‍ , എല്ലാം പൊറുക്കും ഞാന്‍
ഭാരത മക്കള്‍ക്കു ക്ഷേമം വിതക്കാന്‍
എളിയതായ് എനിക്കു കഴിഞ്ഞല്ലോ
എല്ലാം നിനക്കന്റെ ഭാരതാംബേ
നിന്‍ പാദാരവിന്ദത്തിലര്‍പ്പിച്ചിടുന്നു.
(തയ്യാറാക്കിയത് : ഹേമ ടീച്ചര്‍ , G.H.S.S.Vatanappally)
Get Blogger Falling Objects