Thursday, June 21, 2007

25. Std: X I.T ലിനക്സില്‍ ഫയലുകളും ഫോള്‍ഡറുകളും തിരഞ്ഞ് കണ്ടുപിടിയ്ക്കുന്നതെങ്ങനെ ?

ഒരു പ്രത്യേക ഫയലോ ഫോള്‍ഡറോ തിരഞ്ഞുകണ്ടുപിടിയ്ക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് താഴെകൊടുക്കുന്നത്
(1) Places-->Search for files..... എന്ന ഓപ്‌ഷന്‍ ഉപയോഗിയ്ക്കുക
(2)ഇതില്‍ പ്രത്യക്ഷപ്പെടുന്ന Search for files ഡയലോഗ് ബോക്സിലെ “Name contains 'ടെക് സ്റ്റ് ബോക്സില്‍ നമുക്ക് തിരയേണ്ട ഫയലിന്റേയോ ഫോള്‍ഡറിന്റേയോ പേരോ--പേരിന്റെ ഏതാനും അക്ഷരങ്ങളോ --ടൈപ്പ് ചെയ്യുക
(3)Look in folder ലിസ്റ്റ് ബോക്സില്‍ നമുക്ക് തിരയേണ്ട ഫയല്‍ / ഫോള്‍ഡര്‍ ഉള്ള ഫോള്‍ഡര്‍ ഉള്ള ഫോള്‍ഡര്‍ സെലക്റ്റ് ചെയ്ത് Find ബട്ടണ്‍ ക്ലിക്ക് ചെയ്യുക
(4) അപ്പോള്‍ ടൈപ്പ് ചെയ്ത വാക്ക് ഉള്‍പ്പെടുന്ന എല്ലാ ഫയലുകളുടേയും ഫോള്‍ഡറുകളുടേയും ഒരു ലിസ്റ്റ് പ്രത്യക്ഷപ്പെടുന്നു. ഇതില്‍നിന്ന് നമുക്ക് ആവശ്യമായത് Open ചെയ്യാം Copy ചെയ്യാം.
(5) ഒരു പ്രത്യേക ഇനത്തില്‍പ്പെട്ട മുഴുവന്‍ ഫയലുകള്‍ കാണണമെങ്കിലും മാര്‍ഗ്ഗമുണ്ട് . ഉദാഹരണത്തിനായി .jpg എന്ന എക്‍സ്റ്റന്‍ഷനിലുള്ള ചിത്ര ഫയലുകള്‍ ' Name contains ' ലിസ്റ്റ് ബോക്സില്‍ *jpg എന്ന് ടെപ്പ് ചെയ്ത് , ഫോള്‍ഡര്‍ Select ചെയ്ത് Find ബട്ടണ്‍ ക്ലിക്ക് ചെയ്യുക . .jpg എക്‍സ്റ്റന്‍ഷനിലുള്ള ഫയലുകളുടെ ഒരു ലിസ്റ്റ് തന്നെ പ്രത്യക്ഷപ്പെടുന്നതുകാണാം.

Wednesday, June 20, 2007

24. Std :X I.T. ഫയല്‍ ചുരുക്കലും നിവര്‍ത്തലും...

ഫയല്‍ ചുരുക്കല്‍ (Zipping)
കമ്പ്യൂട്ടറിലെ വലിയ ഫയലുകള്‍ സി.ഡി. കളിലും ഫ്ലോപ്പികളിലും പകര്‍ത്തിക്കൊണ്ടുപോകുകയോ ഇ-മെയില്‍ വഴി മറ്റൊരിടത്തേയ്ക്ക് അയക്കുകയോ ചെയ്യേണ്ടിവരുമ്പോള്‍ അവയുടെ ഉള്ളടക്കത്തിനു മാറ്റം വരാതെ ഫയലിന്റെ വലുപ്പം കുറയ്ക്കുന്ന പ്രവര്‍ത്തനത്തിന് ഫയല്‍ ചുരുക്കല്‍ (Zipping) എന്നുപറയുന്നു. ഇതിനുപയോഗിയ്ക്കുന്ന പ്രോഗ്രാമുകളെ പൊതുവായി ഫയല്‍ കമ്പ്രഷര്‍ യൂട്ടിലിറ്റികള്‍ എന്നുപറയുന്നു.

ഒരു ഫയല്‍ ചുരുക്കുന്നതെങ്ങനെ ?
Applicationas-->Accessories---> Archive Manager എന്ന ക്രമത്തില്‍ പ്രോഗ്രാം തുറന്നുപ്രവര്‍ത്തിപ്പിയ്ക്കുക. അപ്പോള്‍ തുറന്നുവരുന്ന ഫയല്‍ റോളര്‍ ജാലകത്തിലെ (File Roller) ജാലകത്തിലെ ടൂള്‍ ബാറില്‍ നിന്നും New ടൂള്‍ ക്ലിക്ക് ചെയ്യുക . അപ്പോള്‍ New എന്ന ഡയലോക് ബോക്സ് പ്രത്യക്ഷമാകും . ഇതില്‍ ഫയല്‍ കമ്പ്രസ്സ് ചെയ്ത് സൂക്ഷിയ്ക്കുന്നതിനുള്ള ഒരു ഫോള്‍ഡറിന്റെ പേര് Name എന്ന കോളത്തില്‍ നല്‍കുക . തുടര്‍ന്ന് അതിന് താഴെ കാണുന്ന Save in folder എന്ന കോളത്തില്‍ ഈ ഫോള്‍ഡര്‍ കമ്പ്യൂട്ടറില്‍ ഏത് ഡയറക്ടറിയില്‍ സൂക്ഷിയ്ക്കണം എന്ന് നിര്‍ദ്ദേശിയ്ക്കുക . ഇതിനും താഴെയായി കമ്പ്യൂട്ടറിലുള്ള മറ്റൊരു ഫോള്‍ഡര്‍ സെലക്ട ചെയ്തു നല്‍കുന്നതിനുള്ള സൌകര്യവുമുണ്ട് . തുടര്‍ന്ന് താഴെയുള്ള Archive Type List Box ല്‍ നിന്നും .gz,.zip,.tar,.gz,.bz2...... etc തുടങ്ങിയവയില്‍ ഏതെങ്കിലുമൊരു ഫയല്‍ എക്‍സ്റ്റന്‍ഷന്‍ സെലക്ട് ചെയ്ത് നല്‍കിയിരിയ്ക്കണം. അതിനുശേഷം താഴെയുള്ള New ബട്ടണ്‍ ക്ലിക്ക് ചെയ്യുക .അപ്പോള്‍ ആദ്യം പ്രത്യക്ഷമായിരുന്ന File Roller ജാലകത്തിന്റെ പേരുമാറി നിങ്ങള്‍ കൊടുത്ത ഫോള്‍ഡര്‍ നാമം വന്നീട്ടുണ്ടാകും . തുടര്‍ന്ന് ടൂള്‍ ബാറില്‍ കാണുന്ന Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക .ഇപ്പോള്‍ ലഭിയ്ക്കുന്ന ജാലകത്തില്‍ നിന്നും ചുരുക്കേണ്ട ഫയല്‍ /ഫോള്‍ഡര്‍ സെലക്ട് ചെയ്ത് താഴെയുള്ള Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക . ഇപ്പോള്‍ നിങ്ങള്‍ തയ്യാറാക്കിയ ഫോള്‍ഡറില്‍ കമ്പസ്സ് ചെയ്യാനായി സെലക്ട് ചെയ്ത ഫയലിന്റെ പകര്‍പ്പ് കമ്പസ്സ് ചെയ്ത് വന്നീട്ടുണ്ടാകും .

ഫയല്‍ നിവര്‍ത്തുന്നതെങ്ങനെ ?
Applicationas-->Accessories---> Archive Manager എന്ന ക്രമത്തില്‍ പ്രോഗ്രാം തുറന്നുപ്രവര്‍ത്തിപ്പിയ്ക്കുക. ഇപ്പോള്‍ ലഭിയ്ക്കുന്ന വിന്‍ഡോയിലെ Open ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിവര്‍ത്തേണ്ട കമ്പ്രസ്സ് ചെയ്ത ഫയല്‍ തിരഞ്ഞെടുക്കുക . കമ്പ്രസ്സ് ചെയ്ത ഫയലില്‍ ഡബ്ബിള്‍ ക്ലിക്ക് ചെയ്തും പ്രവത്തിപ്പിയ്ക്കാവുന്നതാണ്. തുടര്‍ന്ന് ഫയല്‍ റോളര്‍ ജാലകത്തിലെ Extract ബട്ടണ്‍ ക്ലിക്ക് ചെയ്യുക .ഇവിടെ ഫയല്‍ എവിടേയ്ക്കാണ് നിവര്‍ത്തേണ്ടത് എന്നു കാണിച്ചുകൊടുക്കുക . തുടര്‍ന്ന് OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക . ഇപ്പോള്‍ ചുരുക്കി വെച്ചിരിയ്ക്കുന്ന ഫയല്‍ / ഫോള്‍ഡര്‍ നിവര്‍ത്തി പുതിയ പാനല്‍ തയ്യാറായീട്ടുണ്ടാകും.

Tuesday, June 19, 2007

23. Std:X ഇന്‍ഫര്‍മേഷന്‍ ടെക് നോളജി Unit: 2

1.ഒരു ചിത്രഫയല്‍ കാണുന്നതെങ്ങനെ ?
Application-->Graphics-->g Thump Image viewer
Home Icon-->Double Click-->picture file--> Double click
Test-->Zoom in, zoom out,Next,Previous
2.ഒരു ഫയല്‍ നിവര്‍ത്തുന്നതെങ്ങനെ ? (Unsipping)
Application-->Accessories-->Archive Manager
Archive -->Open -->Select the file -->Open
Extract button-->Click-->New window
Select Home-->Extract -->Click
3.Home ല്‍ ഒരു പുതിയ ഫോള്‍ഡര്‍ നിര്‍മ്മിച്ച് ഫയല്‍ നിവര്‍ത്തുന്ന വിധം എങ്ങനെ ?
In the Extract Window--->Home-->Open-->Create Folder--->Click
Name the folder
Extract button---> click
4.File നിവര്‍ത്തുന്നതിനുള്ള (Unzipping) എളുപ്പമാര്‍ഗ്ഗമെന്ത് ?
Select file--->Right click--->Extract Here
5.File ചുരുക്കുന്നതെങ്ങനെ ?( Zipping)
Applications-->Accessories-->Archive Manager
Archive -->New -->Click
Give file Name (.gz,.zip,.tar,.bzz)
Select the folder -->New-->Click
Archive Manager Window-->Add-->Click
Window-->Zipped File-->Add-->Click
6.Totem Movie Player പ്രവര്‍ത്തിപ്പിയ്ക്കുന്നതെങ്ങനെ ?
Application --> Sound & Video-->Totem movie player
Movie-->Open-->Select the file
ചിത്രം നിറഞ്ഞുകാണാന്‍
View -->Full Screen
7. ചലച്ചിത്ര C.D.കള്‍ പ്രവര്‍ത്തിപ്പിയ്ക്കുന്നതെങ്ങനെ ?
C.D-->CD Drive-->Totem Movie Player-->Open
Movie -->Play Disc--> Click
8. XMMS (Sound Player ) പ്രവര്‍ത്തിപ്പിയ്ക്കുന്നതെങ്ങനെ ?
Application-->Sound & Viedeos--> XMMS-->
Control Button--->Click
Select the Sound File ---> Play -->Click
Use --, Stop,pause......etc tools
9.pdf viewer പ്രവര്‍ത്തിപ്പിയ്ക്കുന്നതെങ്ങനെ ?
Applications--->Graphics-->pdf viewer
file -->Open--->Load file dialogue box
Select Pdf File ---> OK
10.Web page ലെ ഒരു ചിത്രം സേവ് ചെയ്യുന്നതെങ്ങനെ ?
Picture-->Right click-->Save Picture As( Save image as )--> Click
Save as dialogue Box --> OK
11.Web Page മുഴുവനായി സേവ് ചെയ്യുന്നതെങ്ങനെ ?
File-->Save page as-->Dialogue Box-->Select the folder
-->Name the file-->OK
12. Web Page Book Mark ചെയ്യുന്നതെങ്ങനെ ?
Book mark Menu--> Book Mark this Page ---> Click
Add Book Mark--> Name the Page -->Add Button-->Click
T.E. QUESTIONS
1.ലിനക്സില്‍ ,സാധാരണ ഉപയോഗിയ്ക്കുന്ന ചിത്രഫയലുകളുടെ Extention എന്തെന്ന് എഴുതുക ?
2.ലിനക്സില്‍ ,സാധാരണ ഉപയോഗിയ്ക്കുന്ന ഒരു ചിത്ര ദര്‍ശിനിയാണ് .................
3.file ചുരുക്കലിനെ പറയുന്ന മറ്റൊരു പേരാണ് ..................
4.ഫയല്‍ നിവര്‍ത്തലിനെ പറയുന്ന മറ്റൊരു പേരാണ്.......
5.ഫയല്‍ ചുരുക്കാനും നിവര്‍ത്താനും ഉപയോഗിയ്ക്കുന്ന സോഫ്റ്റ് വെയറുകളെ പൊതുവായി............എന്നുപറയുന്നു
6.ലിനക്സില്‍ ഉപയോഗിയ്ക്കുന്ന ഒരു ഫയല്‍ കമ്പ്രഷന്‍ യൂട്ടിലിറ്റിയാണ്.................
7.ചലച്ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഫയലുകളുടെ Extensions ഏതെന്ന് എഴുതുക ?
8.ലിനക്സില്‍ ലഭ്യമായ ഒരു മൂവീപ്ലെയറാണ്.................
9.ശബ്ദ ഫയലുകളെ തിരിച്ചറിയുന്ന Extensions ഏതെന്ന് എഴുതുക ?
10.ശബ്ദ ഫയലുകള്‍ കേള്‍ക്കുന്നതിനുപയോഗിയ്ക്കുന്ന Software കളെ പൊതുവെ...............എന്നു പറയുന്നു
11.ലിനക്സില്‍ ഉള്‍പ്പെടുത്തിയീട്ടുള്ള ഒരു സൌണ്ട് പ്ലെയറാണ്..................
12.pdf ന്റെ പൂര്‍ണ്ണ രൂപമെഴുതുക ?
13.pdf ഫയലുകളുടെ Extension ................. ആണ്
14.pdf ഫയലുകള്‍ ദൃശ്യമാക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്‌വെയറുകളെ ...........എന്നു പറയുന്നു.
ഉത്തരങ്ങള്‍
1..png,.tif,.bmp,.jpg
2.g Thump Image Viewer
3.Zipping
4.Unsipping
5.ഫയല്‍ കമ്പ്രഷന്‍ യൂട്ടിലിറ്റി
6.ആര്‍ക്കീവ് മാനേജര്‍
7..mpg,.mpeg,.mov,.dat
8.Totem Movie Player
9..ogg,.wav,.mp3
10.Sound Players
11.XMMS
12.Portable Document Format
13..pdf
14.pdf Viewers

Tuesday, June 12, 2007

22. Std: X - Physics - താപം ( യൂണിറ്റ് ടെസ്റ്റ് )

1.താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഒറ്റ വാക്കില്‍ ഉത്തരമെഴുതുക ?
(a) വിശിഷ്ടതാപധാരിതയുടെ യൂണിറ്റെഴുതുക ?
(b) ജലത്തിന്റെ തിളനില എത്ര ?
(c) മഞ്ഞുകട്ടയുടെ ദ്രവണാങ്കം എത്ര ?
(d) റഫ്രിജറേറ്ററില്‍ ഉപയോഗിയ്ക്കുന്ന ദ്രാവകമേത് ?
(e) ആപേക്ഷിക ആ‍ര്‍ദ്രത അളക്കുവാനുള്ള ഉപകരണമേത് ?
2. താഴെ പറയുന്ന പ്രസ്താവനകളില്‍ അടങ്ങിയിരിയ്ക്കുന്ന പ്രതിഭാസങ്ങള്‍ ഏതെന്നു വ്യക്തമാക്കുക ?
(a) രണ്ട് ഐസ് കഷണം ചേര്‍ത്ത് അമര്‍ത്തി അല്പ സമയം കഴിയുമ്പോള്‍ അത് ഒന്നാകുന്നു
(b) ഒരു ഗ്ലാസ് പ്ലേറ്റില്‍ എടുത്ത ഒരു തുള്ളി സ്പിരിറ്റ് ബാഷ്പമായിമാറുന്നു.
(c) നാഫ്‌തലിന്‍ ഗുളികകള്‍ (പാറ്റാഗുളിക ) അല്പ സമയം തുറന്നുവെച്ചിരുന്നാല്‍ അത് ക്രമേണ ഇല്ലാതാവുന്നു.
(d) ഒരു കഷണം കര്‍പ്പൂരം ഒരു ഗ്ലാസ് പ്ലേറ്റില്‍ വെച്ച് കുറഞ്ഞതാപനിലയില്‍ ചൂടാക്കുമ്പോള്‍ അത് ക്രമേണ ഇല്ലാതാകുന്നു.
3.താഴെ പറയുന്ന പ്രസ്താവനകളിലെ തെറ്റുതിരുത്തുക ?
(a) മര്‍ദ്ദം കൂടുമ്പോള്‍ ഒരു ദ്രാവകത്തിന്റെ തിളനിലയില്‍ മാറ്റമുണ്ടാകുന്നില്ല.
(b) തിളയ്ക്കല്‍ എല്ലാ താപനിലയിലും നടക്കുന്നു
(c) ബാഷ്പീകരണം വേഗത്തില്‍ നടക്കുന്നു.
(d) അന്തരീക്ഷത്തില്‍ അടങ്ങിയീട്ടുള്ള ജലബാഷ്പത്തിന്റെ അളവാണ് ആപേക്ഷിക ആര്‍ദ്രത
(e) ആപേക്ഷിക ആര്‍ദ്രത അളക്കുവാനുള്ള ഉപകരണമാണ് ഹൈഡ്രോമീറ്റര്‍
(f) ഉപ്പ് ഉത്പതനത്തിന് വിധേയമാകുന്ന വസ്തുവാണ്
(g) ഒരു വസ്തുവിനെ ചൂടാക്കുമ്പോള്‍ അവയിലെ തന്മാത്രകളുടെ ഗതികോര്‍ജ്ജത്തിന് വ്യത്യാസം സംഭവിയ്ക്കുന്നില്ല.
(h) ഖരാവസ്ഥയിലാണ് തന്മാത്രകള്‍ക്ക് ചലനസ്വാത്രന്ത്ര്യം കൂടുതല്‍
(i) ഒരു ദ്രാവകം ഖരാവസ്ഥയിലേയ്ക്കുമാറുന്ന താപനിലയാണ് തിളനില
(j) മര്‍ദ്ദം കൂടുമ്പോള്‍ ഐസിന്റെ ദ്രവണാങ്കത്തിന് വ്യത്യാസം സംഭവിയ്ക്കുന്നില്ല.
(k) പുനര്‍ഹിമായനം നിമിത്തമാണ് ഐസ് ക്രീം പെട്ടെന്ന് ഉരുകിപ്പോകാത്തത്
(m) ആവിയില്‍ പാകംചെയ്യുന്ന ആ‍ഹാര സാധനങ്ങള്‍ (പുട്ട് ,ഇഡ്‌ളി മുതലായവ ) എളുപ്പത്തില്‍ വേവുന്നതിനു കാരണം ഉത്‌പതനമാണ്.
ഉത്തരങ്ങള്‍
1.(a)J/kg K
(b)1000 C
(c).00 C
(d).ഫ്രിയോണ്‍
(e) ഹൈഗ്രോമീറ്റര്‍

2.(a) പുനര്‍ഹിമായനം
(b) ബാഷ്പീകരണം
(c) ഉത്‌പതനം
(d) ഉത്‌പതനം

3. (a) മര്‍ദ്ദം കൂടുമ്പോള്‍ ഒരു ദ്രാവകത്തിന്റെ തിളനില കൂടുന്നു
(b) ബാഷീകരണം എല്ലാ താപനിലയിലും നടക്കുന്നു
(c) ബാഷ്പീകരണം സാവധാനത്തില്‍ നടക്കുന്നു.
(d) അന്തരീക്ഷത്തില്‍ അടങ്ങിയീട്ടുള്ള ജലബാഷ്പത്തിന്റെ അളവാണ് ആര്‍ദ്രത
(e) ആപേക്ഷിക ആര്‍ദ്രത അളക്കുവാനുള്ള ഉപകരണമാണ് ഹൈഗ്രോമീറ്റര്‍
(f) കര്‍പ്പൂരം ഉത്പതനത്തിന് വിധേയമാകുന്ന വസ്തുവാണ്
(g) ഒരു വസ്തുവിനെ ചൂടാക്കുമ്പോള്‍ അവയിലെ തന്മാത്രകളുടെ ഗതികോര്‍ജ്ജം കൂടുന്നു.
(h) വാതകാവസ്ഥയിലാണ് തന്മാത്രകള്‍ക്ക് ചലനസ്വാത്രന്ത്ര്യം കൂടുതല്‍
(i) ഒരു ദ്രാവകം വാതകാവസ്ഥയിലേയ്ക്കുമാറുന്ന താപനിലയാണ് തിളനില
(j) മര്‍ദ്ദം കൂടുമ്പോള്‍ ഐസിന്റെ ദ്രവണാങ്കം കുറയുന്നു.
(k) ഐസ് കട്ടയുടെ ഉയര്‍ന്ന ദ്രവീകരണലീനതാപം നിമിത്തമാണ് ഐസ് ക്രീം പെട്ടെന്ന് ഉരുകിപ്പോകാത്തത്
(m) ആവിയില്‍ പാകംചെയ്യുന്ന ആ‍ഹാര സാധനങ്ങള്‍ (പുട്ട് ,ഇഡ്‌ളി മുതലായവ ) എളുപ്പത്തില്‍ വേവുന്നതിനു കാരണം ജലത്തിന്റെ ഉയര്‍ന്ന ബാഷ്പീകരണലീനതാപമാണ് .

Sunday, June 10, 2007

21.വരുന്നൂ ; കാലാവസ്ഥാ ബോംബുകള്‍ (സാങ്കല്പികം )

യുദ്ധങ്ങളീല്‍ ബോബുകള്‍ക്ക് മുഖ്യസ്ഥാനമാണല്ലോ ഉള്ളത് . സര്‍വനാശസംഹാരിയായ ആറ്റംബോംബുമുതല്‍ വൈറല്‍ ബോംബുവരെ -- ഈ രംഗത്തെ പുരോഗതി എത്തിനില്‍ക്കുന്നു. ആധുനീകയുദ്ധതന്ത്രത്തില്‍ ,യുദ്ധമൂലം നശിച്ചുവെണ്ണീറായ ഭൂപ്രദേശം ലഭിയ്ക്കുക എന്നത് ഒരു വിജയം തന്നെയല്ല. ഇത്തരമൊരു കാഴ്ചപ്പാടാണ് വൈറല്‍ ബോബുപോലെയുള്ള ബോംബുകളുടെ നിര്‍മ്മാണത്തിലേയ്ക്ക് ശാസ്ത്രജ്ഞന്മാരേ നയിച്ചത് . വൈറല്‍ ബോംബുകള്‍ക്ക് ഒരു നിര്‍ദ്ദിഷ്ട പ്രദേശത്തെ ജനങ്ങളെ രോഗഗ്രസ്ഥമാക്കാ‍ന്‍ ലഴിയുന്നു. (ഇത്തരമൊരു ബോംബിന്റെ പരീക്ഷണഫലം ഏതൊക്കെ ജനതയാണൊ അനുഭവിച്ചത് ?)

എന്നാല്‍ ഇതിനേക്കാള്‍ ഒരു പിടി മുന്നില്‍നില്‍ക്കുന്നവയാണ് കാലാവസ്ഥാബോംബുകള്‍ . (ചരിത്രത്തില്‍, എത്രയെത്ര സൈനികനീക്കങ്ങളാണ് പ്രതികൂലകാലാവസ്ഥ നിമിത്തം പരാജയപ്പെട്ടത് ) പരിസ്ഥിതിയിലുണ്ടായ മാറ്റത്തേയും കാലാവസ്ഥയേയും തമ്മില്‍ ബന്ധിപ്പിച്ചുനടത്തിയ പഠനമാണ് ഇത്തരമൊരു ബോംബിന് ആധാരമായിത്തീര്‍ന്നത് .അപ്രതീക്ഷിതമായ പേമാരി,വരള്‍ച്ച എന്നിവ വരുത്തിവെയ്ക്കുന്ന ‘എല്‍‌നിനോ’ പ്രതിഭാസത്തെക്കുറിച്ച് വിശദമായ പഠനം ശാസ്ത്രജ്ഞര്‍ നടത്തി. ഇതില്‍നിന്ന് മനസ്സിലായത് ; ഭൂമിയിലെ ഒരു സ്ഥലത്തെ ഊഷ്മാവിലുള്ള വ്യതിയാനം ‌(Temerature Variation ) മറ്റൊരു സ്ഥലത്തെ കാലാവസ്ഥാ വ്യതിയാനത്തിന് (Climatic Chanage ) കാരണമാകുന്നു എന്നതാണ് . എന്നുവെച്ചാല്‍ കൃത്രിമമായി ഒരു സ്ഥലത്തെ ഊഷ്മാവ് വര്‍ദ്ധിപ്പിച്ചാല്‍ അത് ഭൂമിയില്‍ ഒരു സ്ഥലത്ത് വരള്‍ച്ചയോ പേമാരിയോ ഉണ്ടാക്കുന്നു.( എന്തിനേറെപ്പറയുന്നു., നമുക്കുലഭ്യമാകുന്ന മണ്‍സൂണിനെപ്പോലും വ്യതിചലിപ്പിയ്ക്കാന്‍ വലിയ പ്രയാസമൊന്നും ഇല്ലത്രെ!!) ഈയൊരു സാദ്ധ്യത ഉപയോഗപ്പെടുത്തി ഒരു രാജ്യത്തില്‍ ഒരു രാജ്യത്തില്‍ പേമാരിയോ വരള്‍ച്ചയോ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് അമേരിയ്ക്കയിലെ പ്രതിരോധവകുപ്പിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത് .. ഇത്തരത്തില്‍ ഒരു രാജ്യത്തിന്റെ കാര്‍ഷിക-ആരോഗ്യമേഖല നശിക്കുന്നതുവഴി രാജ്യം സാമ്പത്തികത്തകര്‍ച്ചയെ അഭിമുഖീകരിയ്ക്കുന്നു..പക്ഷെ, സോവിയറ്റ് യൂണിയന്റെ അധപ്പതനത്തോടുകൂടി യുദ്ധരംഗത്തെ ഗവേഷണങ്ങള്‍ക്ക് പണവും സമയവും ചെലവഴിയ്ക്കാന്‍ അമേരിയ്ക്കന്‍ പ്രതിരോധവകുപ്പ് തയ്യാറാ‍യില്ല. അങ്ങനെ ഈ ‘കാലാവസ്ഥാബോബ് ‘ കോള്‍ഡ് സ്റ്റോറേജിലായി.

പക്ഷെ,ഇപ്പോഴത്തെ അള്‍ട്രാമോഡേണ്‍ യുദ്ധതന്ത്രങ്ങളില്‍ ‘ഫിനാന്‍സ് ‘ ഒരു മുഖ്യഘടകമാണല്ലോ.ഭൂപ്രദേശങ്ങള്‍ വീണ്ടേടുക്കാനുള്ള യുദ്ധങ്ങള്‍ , പ്രാചീനവും പഴഞ്ചനുമായി മാറിക്കൊണ്ടിരിയ്ക്കുന്നു. ( കാര്‍ഗില്‍ യുദ്ധം നടക്കുമ്പോള്‍തെന്നെ ‘ ലാഹോര്‍ ദില്ലി ബസ് ഗതാഗതവും’ , പഞ്ചസാര ഇടപാടും , ഇറാനില്‍നിന്ന് ഇന്ത്യയിലേയ്ക്കുള്ള ഗ്യാസ് പൈപ്പ് ലൈന്‍ ഇടപാട്... എന്നിവ നടന്നിരുന്നത് ഇവിടെ സ്മരണീയം ) പണത്തിന്റെ ഹിമാലയങ്ങളായ വന്‍‌കിട കമ്പനികളെ വിഴുങ്ങലോ തകര്‍ക്കലോആയി പുത്തന്‍ രീതികള്‍ . ഇത്തരമൊരു അവസ്ഥയിലാണ് ‘കാലാവസ്ഥാബോംബുകള്‍’ കോള്‍ഡ് സ്റ്റോറേജില്‍നിന്ന് പുറത്തിറങ്ങിയത് .

കാലാവസ്ഥാബോംബുകള്‍ ഉപയോഗിയ്ക്കുകവഴി ശത്രുരാജ്യത്തിന്റെ കാര്‍ഷികരംഗം നശിപ്പിയ്ക്കാന്‍ കഴിയുന്നു. അങ്ങനെ പ്രസ്തുതരാജ്യം ഭക്ഷ്യപ്രശ്നം പരിഹരിയ്ക്കാന്‍ വേണ്ടി ‘വല്ല്യേട്ടന്‍’ രാജ്യത്തിനുമുമ്പില്‍ ഓച്ഛാനിച്ചുനില്‍ക്കുന്നു. (വിശക്കുന്നവന് എന്തോന്ന് യുദ്ധം ? ഭക്ഷണമല്ലേ പ്രധാനം ?) തങ്ങളുടെ അമിതവിള ഉല്പാദനത്തിന് വിപണികണ്ടെത്തുകവഴി വല്ല്യേട്ടന്‍ രാജ്യത്തിന് സാമ്പത്തികപുരോഗതി കൈവരിയ്ക്കാന്‍ കഴിയുന്നു. എങ്കിലും ഓര്‍ക്കുക ; ഇതൊരു തുടക്കം മാത്രം . ഇനിയും ഇതിന് ഒട്ടേറേ അനുബന്ധങ്ങള്‍ വരാനിരിയ്ക്കുന്നതേയുള്ളൂ.
വാല്‍ക്കഷണം
ചോദ്യോങ്ങള്‍ ( ബ്രാക്കറ്റില്‍നിന്നും ഉത്തരം കണ്ടെത്തുക )
1. ഇങ്ങനെ ഒരു നുണലേഖനം പ്രസിദ്ധീകരിക്കുന്നതെന്തുകൊണ്ട് ?
( തമാശയ്ക്ക് ,
വെറൂതെ ,
വട്ട്കേസ് ,vസര്‍ഗ്ഗാത്മകത കുട്ടികളില്‍ വളര്‍ത്താന്‍ ,
കുട്ടികളെ നുണയന്മാരാക്കിത്തീര്‍ക്കാന്‍,
പുത്തന്‍ ആശയങ്ങള്‍ കുട്ടികളില്‍ ഉണ്ടാക്കുന്നതിനുള്ള ശേഷിവളര്‍ത്താന്‍ )
2. ഇങ്ങനെയൊരു ബോംബ് ഉണ്ടാക്കാന്‍ കഴിയുമോ ?
( കഴിയും ,
കഴിയില്ല,
ഈ ചോദ്യത്തിന് പ്രസക്തിയില്ല്യ ,
കാലാവസ്ഥയും ഊഷ്മാവും തമ്മിലുള്ള ബന്ധം മനസ്സിലാക്കലാണ് ലക്ഷ്യം ,
ലെ- ഷാറ്റ്‌ലിയര്‍ തത്ത്വം മനസ്സിലാക്കലാണ് ലക്ഷ്യം )
3.ഇന്ത്യയില്‍ വന്യജീവികളുടേയും വളര്‍ത്തുമൃഗങ്ങളുടേയും കണക്കെടുപ്പുണ്ട് , ജനസഖ്യയെക്കുറിച്ച് കണക്കെടുപ്പുണ്ട് . എന്നാല്‍ മരസംഖ്യയെക്കുറിച്ച് കണക്കെടുക്കാത്തതെന്തുകൊണ്ട് ?
( എന്തൊരു വിഡ്ഡിച്ചോദ്യം ? ,
ഭാവിയിലുണ്ടാകും ,
അതൊന്നും വേണ്ട ,
വേറെ ചില കാരണങ്ങള്‍ )
4.ഇനി ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങള്‍ ഉണ്ടോ ?
( വേണമെങ്കില്‍ ചോദിയ്കാം ,
ഉണ്ട് ,
ഇല്ല,
ആലോചിയ്ക്കട്ടേ )
5.എന്തുകൊണ്ടാണ് ഇതില്‍ അമേരിയ്ക്കയെ പ്രത്യേകിച്ച് എടുത്തുപറഞ്ഞത് ? (വെറുതെ ,
അവരെക്കുറിച്ച് വേറുപ്പുണ്ടാക്കാന്‍,
അവരെ കുറ്റം പറഞ്ഞാലേ ജനത്തിന് ഇഷ്ടപ്പെടൂ എന്നുള്ളതുകൊണ്ട് ,
അവരാണ് ആദ്യമായി ആറ്റം ബോബ് പ്രയോഗിച്ചത് എന്നുള്ളതുകൊണ്ട് ,
അമേരിയ്ക്കയുടെ ബുദ്ധിശക്തിയിലും സാമ്പത്തികശക്തിയിലുമുള്ള അസൂയകൊണ്ട് )
6. നമുക്ക് അമേരിയ്കയോട് ദേഷ്യമാണ് .എന്നീട്ടും എന്തുകൊണ്ടാണ് നാം അങ്ങോട്ട് ജോലി അന്വേഷിച്ചുപോകുന്നത് ?
(അവര്‍ വിളിച്ചീട്ട് ,
കൂടുതല്‍ കാശുകിട്ടുന്നതുകൊണ്ട് ,
ആദര്‍ശം വേറെ ജീവിതം വേറെ ,
ഹിപ്പോക്രസി )

Monday, June 04, 2007

20. Std:X ഫിസിക്സ് കൂടുതല്‍ വിശദീകരണങ്ങള്‍ (താപം)

1.“ജലത്തിനാണ് കൂടുതല്‍ വിശിഷ്ടതാപധാരിത“- ഇത് നിത്യജീവിതത്തില്‍ എങ്ങനെ ഉപകാരപ്രദമാകുന്നു എന്നതിന് കൂടുതല്‍ ഉദാഹരണങ്ങള്‍ എഴുതുക?
 2.ഐസ്‌ക്രീം പെട്ടെന്ന് ഉരുകിപ്പോകുന്നില്ല . എന്തുകൊണ്ട് ?
 3.തണുപ്പുള്ള രാജ്യങ്ങളില്‍ തടാകങ്ങളിലേയും നദികളിലേയും ജലം പെട്ടെന്ന് ഐസാകുന്നില്ല . എന്തുകൊണ്ട് ?
 4. 00C ലുള്ള തണുത്തജലം കുടിയ്ക്കുന്നതിനേക്കാള്‍ തണുപ്പ് അതേ താപനിലയിലുള്ള ഐസ് ക്രീം കഴിയ്ക്കുമ്പോള്‍ തോന്നുന്നു. എന്തുകൊണ്ട് ?
 5.പുനര്‍ഹിമായനം എന്തെനു വ്യക്തമാക്കുക ?
 6.മഞ്ഞിലൂടെ സ്കേറ്റ് ചെയ്യുന്ന വ്യക്തിയ്ക്ക് പുനര്‍ഹിമായനം എങ്ങനെയാണ് പുനര്‍ഹിമായനം സഹായകരമാവുന്നത് ?
 7.പ്രഷര്‍കുക്കര്‍ ഉപയോഗിച്ച് എളുപ്പം ആഹാരം പാകംചെയ്യാന്‍ കഴിയുന്നതിനുപിന്നിലെ തത്ത്വം വിശദീകരിയ്ക്കുക ?
 8.മുറിയ്ക്കുള്ളില്‍ തൂക്കിയിട്ടിരുന്ന നനഞ്ഞ വസ്ത്രങ്ങള്‍ ഉണങ്ങുന്നതെന്തുകൊണ്ട് ? 9..ഒരു ഗ്ലാസ് പ്ലേറ്റില്‍ എടുത്ത ഒരു തുള്ളി സ്പിരിറ്റ് ബാഷ്പമായി മാറുന്നതെന്തുകൊണ്ട് ?
 10.ഒരു കയ്യില്‍ അല്പം സ്പിരിറ്റ് അല്ലെങ്കില്‍ ഈഥര്‍ വീഴ്‌ത്തുക .എന്ത് അനുഭവപ്പെടുന്നു ? എന്തുകൊണ്ട് ?

  ഉത്തരങ്ങള്‍ 

 1. (a )ചൂടാക്കിയ വെള്ളം നിറച്ച വാട്ടര്‍ ബാഗുകള്‍ ഉപയോഗിച്ച് ശരീരം ദീര്‍ഘനേരം ചൂടുപിടിയ്ക്കാം (b).സോളാര്‍ ഹീറ്റര്‍.......മുതലായവ ഉപയോഗിച്ച് പകല്‍ നേരത്ത് ചൂടാക്കിയ ജലത്തിന് അടുത്ത ദിവസം രാവിലേയും ഏകദേശം അതേ താപനിലയായിരിയ്ക്കും.
 2.ഐസ് ക്രീമിന് ഉയര്‍ന്ന ദ്രവീകരണലീനതാപമുള്ളതിനാല്‍ ലഭിച്ചിട്ടുള്ള ഐസ് ക്രീം മുഴുവന്‍ ഉരുകിത്തീരാന്‍ അന്തരീക്ഷത്തില്‍നിന്ന് ധാരാളം താപം സ്വീകരിയ്ക്കേണ്ടതുണ്ട് .
 3.തണുപ്പുള്ള രാജ്യങ്ങളിലെ ജലം ഐസായി മാറണമെങ്കില്‍ ഓരോ കിലോഗ്രാമിനും 335 x 10 3J താപം പുറത്തുവിടേണ്ടതുണ്ട് . എന്നാല്‍ അന്തരീക്ഷം ഇത്രയും താപം സ്വീകരിയ്ക്കത്തക്കവണ്ണം തണുത്തീട്ടില്ല. അതുകൊണ്ട് വളരേ കുറച്ച് ജലം മാത്രം ഐസായി മാറുന്നു. 4.00C ലുള്ള ഐസ് ക്രീം കഴിയ്ക്കുമ്പോള്‍ ശരീരത്തില്‍ നിന്നും അതിന്റെ ദ്രവീകരണതാപത്തിനു തുല്യമായ താപം (335 x 10 3J) സ്വീകരിയ്ക്കുന്നു
 5.മര്‍ദ്ദം കൂടുമ്പോള്‍ ഐസിന്റെ ദ്രവണാങ്കം കുറയുകയും അതിന്റെ ഫലമായി ഐസ് ഉരുകുകയും ചെയ്യുന്നു. മര്‍ദ്ദം നീങ്ങുമ്പോള്‍ ഉരുകിയ ഐസ് ഘനീഭവിയ്ക്കുന്നു. ഈ പ്രതിഭാസമാണ് പുനര്‍ഹിമായനം.
 6.സ്കേറ്റ് ചെയ്യുന്ന ആള്‍ മഞ്ഞിലൂടെ തെന്നിനീങ്ങുമ്പോള്‍ സ്കേറ്റ് ചെയ്യാനുപയോഗിയ്ക്കുന്ന ഉപകരണത്തിനും ഐസ് പാളിയ്ക്കും ഇടയില്‍ ആളുകളുടെ ഭാരം കാരണം മര്‍ദ്ദം കൂടുകയും ഐസ് ഉരുകി നേരിയ ജലപാളി ഉണ്ടാകുകയും ചെയ്യുന്നു. തന്മൂലം സ്കേറ്റ് ചെയ്യുന്ന ആള്‍ക്ക് വേഗത്തില്‍ തെന്നിനീങ്ങാന്‍ കഴിയുന്നു.

 7.ജലോപരിതലത്തിലെ മര്‍ദ്ദം കൂടിയാല്‍ തിളനില വര്‍ദ്ധിയ്ക്കുന്നു. ഈ തത്ത്വമാണ് പ്രഷര്‍കുക്കറില്‍ പ്രയോജനപ്പെടുത്തിയിരിയ്ക്കുന്നത് .അടച്ചുവെച്ച പ്രഷര്‍ കുക്കറിനെ ചൂ‍ടാക്കുമ്പോള്‍ പാത്രത്തിനകത്തെ ജലം തിളയ്ക്കുകയും നീരാവി തിങ്ങുന്നതുമൂലം അകത്തെ മര്‍ദ്ദം ഉയരുകയും ചെയ്യുന്നു. ഇതുമൂലം ജലത്തിന്റെ തിളനില ഉയരുന്നു. സാധാരണയായി പ്രഷര്‍കുക്കറില്‍ ജലം തിളയ്ക്കുന്നത് ഏകദേശം 1200C താപനിലയിലാണ് . ഈ ഉയര്‍ന്ന താപനിലയില്‍ ആഹാരപദാര്‍ഥങ്ങള്‍ എളുപ്പം പാകം ചെയ്യാന്‍ കഴിയുകയും ചെയ്യുന്നു.പ്രഷര്‍കുക്കറിന്റെ നോസിലില്‍ വെയ്ക്കുന്ന മാസ് ഒരു നിശ്ചിത അളവില്‍ മര്‍ദ്ദം നിലനിര്‍ത്താന്‍ സഹായിയ്ക്കുന്നു. ഈ സംവിധാനത്തില്‍ വല്ല തകരാറും സംഭവിയ്ക്കയാണെങ്കില്‍ പാത്രത്തിനകത്തെ മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിച്ചാലുണ്ടാകുന്ന അപകടങ്ങളില്‍നിന്ന് രക്ഷനേടാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് Safety Valve.

 8..നനഞ്ഞ വസ്ത്രങ്ങലിലെ ജലം ബാഷ്പീകരിച്ച് അന്തരീക്ഷത്തിലേയ്ക്ക് പോകുന്നതിന്റെ ഫലമായി വസ്ത്രം ഉണങ്ങുന്നു. അതിനാവശ്യമായ ലീനതാപം അന്തരീക്ഷത്തില്‍നിന്ന് സ്വീകരിയ്ക്കുന്നു.

 9.ഗ്ലാസ് പ്ലേറ്റില സ്പിരിറ്റ് ചുറ്റുപാടുകളില്‍നിന്ന് താപം സ്വീകരിച്ച് ബാഷ്പീകരിയ്ക്കുന്നു.
 10.കൈയ്യില്‍ വീഴ്‌ത്തിയ സ്പിരിറ്റ് അല്ലെങ്കില്‍ ഈഥര്‍ ബാഷ്പീകരിയ്ക്കുന്നു. ഇതിനാവശ്യമായ ബാഷ്പീകരണലീനതാപം കൈയ്യില്‍നിന്ന് സ്വീകരിയ്ക്കുന്നതിനാല്‍ കൈക്ക് തണുപ്പ് അനുഭവപ്പെടുന്നു.
Get Blogger Falling Objects