Friday, December 28, 2007

52. കമ്പ്യൂട്ടര്‍ - തുടക്കക്കാര്‍ അറിയേണ്ട കാര്യങ്ങള്‍

കീ ബോര്‍ഡ് പരിചയപ്പെടാം
1.ബാക്ക് സ്പേസ് : കഴ്‌സറിന്റെ ഇടതുഭാഗത്തെ ഒരക്ഷരമോ സ്പേസോ മായ്ക്കാന്‍
2.ഹോം കീ : കഴ്‌സര്‍ അതിരിക്കുന്ന വരിയുടെ ആദ്യഭാഗത്ത് എത്തിയ്ക്കാന്‍
3.എന്‍ഡ് കീ: കഴ്‌സര്‍ അതിരിക്കുന്ന വരിയുടെ അവസാന ഭാഗത്ത് എത്തിയ്ക്കാന്‍
4.പേജ് അപ് : മുന്‍പേജിലേയ്ക്ക് പോകാന്‍
5.പേജ് ഡൌണ്‍ : അടുത്ത പേജിലേയ്ക്ക് പോകാന്‍
6.എന്റര്‍ കീ : പുതിയ ഖണ്ഡിക ( വരി ) തുടങ്ങാ‍ന്‍
7.ഡിലിറ്റ് കീ : കഴ്‌സറിന്റെ വലതുഭാഗത്തെ അക്ഷരമോ സ്പേസോ , സെലക്ട് ചെയ്ത ഭാഗമോ നീക്കം ചെയ്യാന്‍
8.ഷിഫ്റ്റ് : കീകളിലെ രണ്ടു ചിഹ്നങ്ങളില്‍ മുകളിലത്തെ ചിഹ്നം കിട്ടാനും താല്‍കാലികമായി ക്യാപ്പിറ്റല്‍ ലെറ്ററോ സ്മോള്‍ ലെറ്ററോ ആക്കാനും
9.സ്പേസ് ബാര്‍: വാക്കുകള്‍ക്ക് അകലം നല്‍കാന്‍
10.ക്യാപ്‌സ് ലോക്ക് : ഇംഗ്ലീഷില്‍ ക്യാപ്പിറ്റല്‍ ലെറ്റര്‍ കിട്ടാന്‍
11.ടാബ് : നിശ്ചിത അകലം ക്രമീകരിയ്ക്കാന്‍
വേഡ് പ്രോസസിംഗ്
1. ടൈറ്റില്‍ ബാര്‍ : നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫയലിന്റേയും പ്രോഗ്രാമിന്റേയും പേരാണ് ഇതില്‍ കാണുവാന്‍ കഴിയുക .കൂടാതെ മിനിമൈസ് , മാക് സിമൈസ് / റീസ്റ്റോര്‍ , ക്ലോസ് എന്നീ ബട്ടണുകളും വലതുഭാഗത്ത് കാണാം.
2.മാക് സിമൈസ് / റീസ്റ്റോര്‍ ബട്ടണ്‍ : ഒന്നില്‍കൂടുതല്‍ വിന്‍ഡോകള്‍ ഒരേസമയത്ത് സ്ക്രീനില്‍ കാണണമെങ്കില്‍ ഓരോന്നിന്റേയും വലുപ്പം കുറയ്ക്കണം . അതിന് റീസ്റ്റാര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി . റീസ്റ്റോര്‍ ചെയ്ത വിന്‍ഡോ ഇഷ്ടപ്പെട്ട സ്ഥലത്തേയ്ക്ക് വലിച്ചുമാറ്റുന്നതിന് അതിന്റെ ടൈറ്റില്‍ ബാറില്‍ ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്താല്‍ മതി. ഇപ്രകാരം റീസ്റ്റോര്‍ ചെയ്യപ്പേട്ട വിന്‍ഡോയുടെ ടൈറ്റില്‍ ബാറില്‍ മാക് സിമൈസ് ബട്ടണ്‍ പ്രത്യക്ഷപ്പെടും .അതില്‍ ക്ലിക്ക് ചെയ്താല്‍ വിന്‍ഡോ പഴയരൂപത്തില്‍ സ്ക്രീനില്‍ നിറഞ്ഞുകാണാം . ഒന്നിലധികം വിന്‍ഡോകള്‍ ഓപ്പണ്‍ ചെയ്ത് റീസ്റ്റോര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്ത് വലുപ്പം കുറച്ച് ഡ്രാഗ് ചെയ്ത് ഇഷ്ടമുള്‍ലിടത്ത് വെയ്ക്കാവുന്നതാണ് .
3.മിനിമൈസ് ബട്ടണ്‍ : ഒന്നില്‍കൂടുതല്‍ വിന്‍ഡോകള്‍ ഒരേസമയത്ത് ഉപയോഗിയ്ക്കേണ്ട സന്ദര്‍ഭത്തില്‍ വിന്‍ഡോകള്‍ ക്ലോസ് ചെയ്യാതെ ചെറുതാക്കി സ്ക്രീനിന്റെ താഴെ കാണുന്ന ടാസ്ക് ബാറില്‍ ഐക്കണ്‍ രൂപത്തിലാക്കിയ വിന്‍ഡോയായി സൂക്ഷിയ്ക്കാം . ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ അത് വലുതാക്കുകയും ചെയ്യാം. ചെറുതാക്കാന്‍ മിനിമൈസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക . വലുതാക്കാന്‍ ടാസ്ക് ബാറിലെ മിനിമൈസ് ചെയ്ത വിന്‍ഡോയില്‍ ക്ലിക്ക് ചെയ്യുക .
4.മെനുബാര്‍ : ഫയല്‍ , എഡിറ്റ് , ഫോര്‍മാറ്റ് , ടൂള്‍സ് എന്നിവ അതില്‍ ഉണ്ട് .
5.ടൂള്‍ ബാര്‍ : ബോള്‍ഡ് , ഇറ്റാലിക് , അണ്ടര്‍ലൈന്‍ രീതികളില്‍ അക്ഷരങ്ങളെ ശ്രദ്ധേയമാക്കാനുള്ള ടൂളുകളും എഡിറ്റ് മെനുവിലെ പ്രവര്‍ത്തനങ്ങളായ കട്ട് , കോപ്പി , പേസ്റ്റ് , അണ്‍ഡു തുടങ്ങിയവയ്ക്കുള്ള ടൂളുകളും മറ്റു പലവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടൂളുകളും ഇതില്‍ ഉണ്ട് .
6.വേഡ് ജാലകത്തിലെ ഭാഗങ്ങള്‍ : (1) ടെറ്റില്‍ ബാര്‍ (2) മെനുബാര്‍ (3,4) ടൂള്‍ ബാര്‍ (5) റൂളര്‍ (6) ഡ്രോയിംഗ് ടൂള്‍ ബാര്‍ (7) സ്റ്റാറ്റസ് ബാര്‍ (8) ടാസ്ക് ബാര്‍ (9) ഹൊറിസോണ്ടല്‍ സ്ക്രോള്‍ ബാര്‍ (10) വെര്‍ട്ടിയ്ക്കല്‍ സ്ക്രോള്‍ ബാര്‍
7. അണ്‍‌ഡു / റീഡു : ചില സന്ദര്‍ഭങ്ങളില്‍ ഫയലില്‍ വരുത്തിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ആവശ്യമില്ലാതെ വരികയും തൊട്ടുമുമ്പുണ്ടായിരുന്നത് മതിയെന്നും തോന്നുകയും ചെയ്യാം . അത്തരം സന്ദര്‍ഭങ്ങളില്‍ എഡിറ്റ് മെനുവിലെ അണ്‍‌ഡു ക്ലിക്ക് ചെയ്തോ ടൂള്‍ബാറിലെ അണ്‍‌ഡു ഐക്കണില്‍ ക്ലിക്ക് ചെയ്തോ തൊട്ടുമുമ്പത്തെ അവസ്ഥ തിരികെ കൊണ്ടുവരാം .ഇങ്ങനെ പലതവണ പിറകോട്ടുപോകാം . അവിടെ നിന്നും മുന്നോട്ടു പോകണമെങ്കില്‍ റീഡു ക്ലിക്ക് ചെയ്താല്‍ മതി .
8.സെല്‍ : സ്‌പ്രെഡ് ഷീറ്റിലെ ഒരു കളം (കള്ളി )
9.സെല്‍ അഡ്രസ്സ് : സെല്ലിനെ അറിയുവാന്‍ ഉപയോഗിക്കുന്ന സൂചകം

Monday, December 24, 2007

51. നൂതന വൈദ്യുത പവര്‍ പ്ലാന്റ് മാതൃക : തൃത്താല സ്വദേശിയ്ക്ക് പേറ്റ്ന്റ്

ജലവൈദ്യുതിയുടെ പേറ്റന്റ് പത്തിരട്ടി വര്‍ദ്ധിപ്പിയ്ക്കാന്‍ തൃത്താല സ്വദേശി നിര്‍ദ്ദേശിച്ച മാര്‍ഗത്തിന് പേറ്റന്റ് . നാലാല്‍ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള കണ്ണനൂര്‍ പുതിയവീട്ടില്‍ മുഹമ്മദ് ഇബ്രാഹിമിന്റെ റിവര്‍ ന്യൂറോളജി പവര്‍ സിസ്റ്റമെന്ന സിദ്ധാന്തത്തിനാണ് പേറ്റ്ന്റ് ലഭിച്ചത് . പത്തുമീറ്റര്‍ ഇടവിട്ട് പരമ്പരകളായി യന്ത്രങ്ങള്‍ സ്ഥാപിച്ച് ടര്‍ബയിനിലെത്തുന്ന വെള്ളത്തിന്റെ പതനശേഷി വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഉല്പാദനം കൂട്ടാമെന്ന് ഇബ്രാഹിം അവകാശപ്പെടുന്നു. അഞ്ച് സെന്റീമീറ്റര്‍ പൈപ്പ് ഉപയോഗിച്ചാണ് പദ്ധതിയുടെ പ്രവര്‍ത്തനമെന്നതിനാല്‍ പരിസ്ഥിതികക്കു ദോഷമില്ലെന്ന് അമ്പതുകാരനായ ഇബ്രാഹിം അവകാശപ്പെടുന്നു.
കണ്ടുപിടുത്തം അംഗീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ പേറ്റന്റ് ഓഫീസില്‍നിന്ന് ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ഇന്ത്യ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട് .
കണ്ണന്നൂരിലെ പുഴയോരത്തുള്ള വീട്ടില്‍ 1982 മുതല്‍ ചിന്തകളിലായിരുന്നുവെന്ന് അവകാശപ്പെടുന്ന ഇബ്രാഹിം കോസ്മിക് റിസീവര്‍ എന്നാണ്‍ സ്വയം അവകാശപ്പെടുന്നത് . കുന്നുകളില്‍ പരീക്ഷിയ്ക്കാവുന്ന ഹില്‍ടോപ്പ് ഹിത്ഷൂ ഹൈഡല്‍ ഓട്ടോ റിവോള്‍വിംഗ് മെക്കാനിയ്ക്കല്‍ പവര്‍ പ്ലാന്റ് , സാധാരണ ഭൂമിയില്‍ ചെയ്യാവുന്ന എയ്‌റോ വെല്‍ത്ത് ഹൈഡല്‍ ഓട്ടോ വെല്‍ത്ത് റിവോള്‍വിംഗ് പവര്‍ പ്ലാന്റ് എന്നിവ ഇദ്ദേഹം മുന്നോട്ടുവെയ്ക്കുന്ന വൈദ്യുത പദ്ധതികളുടെ ചില മാതൃകകളാണ്.വെള്ളത്തിന്റെ പുനുരുപയോഗമാണ് ഇതില്‍ പ്രധാനം

Saturday, December 15, 2007

50. C.B.S.E STD VII Second Term Exam History NEW TYPE QUESTIONS മാതൃകാ ചോദ്യങ്ങള്‍

MODEL QUESTION PAPER 2007-08, ( Time: 1hr)
STD: VII, HISTORY , ( Marks: 40)

Section A 1/2 x 10=5 1. Fill in the blanks:-
1...............was an Englishman who came to India towards the end of the sixteenth century.
2. Agra under Akbar and................reached the zenith of art and culture.
3. From 1585 to ..................Lahore was the capital of Akbar`s Empire.
4. Dargahs of famous..........saints attracted Hindus and Muslims alike.
5....................in sinh was an important trading town.
6. The teachings of ................are contained in the Adi Granth.
7. The Sufi teacher or guru was called a...................
8. The Sufi saints lived in a .........................
9. The saint kabir was a disciple of Swami....................
10The followers of Kabir are called..........................
11. Correct the following statements (10x1/2=5)
1. The mugal rule was from sixteenth century to eighteenth century.
2. Maps drawn by Duarte Barbosa and Ralph Fitch tell us about the administrative divisions under the Mugal Empire.
3. Mohammed Hussein was the court historian of the Akbar.
4. Shajahan constructed Fatehpur Sikri.
5. Redfort was built by Humayoon.
6. Lahore was the Capital of Shajahan`s Empire from 1585 to 1598
7. Hampi was an important centre of sugar and gold.
8. The bhakthi movement was started in the eighteenth century in north India.
9. During the midevel period the bhakthi movement spread in South India.
10.Kabir was a Sufi saint.
111. Short Answer type questions (10 x 3=30)
1. Deepa wanted to know how we get the details of towns in Mugal India. Can you help her.?
2. Suppose you have gone to Delhi and nearby states in last month. Describe the details of places in connection with Mugal Empire ? What are the specialties of those buildings ? Who founded those ?
3. What is meant by trading towns ? What they differ from others ?
4.Give details of pilgrimage centers of Mugal India ?
5.Name the cities that were important in the western India under the Mugals ?
6.What are the five sacred symbols of Sikhism ? Among them which one do you like most ? Why ?
7.Make a list of Sufi and Bhakti saints of the period ? Among them which one do you like most ? why ?
8.Find out the similarities and difference between philosophy and teachings of Sufi and Bhakthi saints ? Now a days , which are the philosophies or teachings do you think useful to people in daily life ?
9.The Sufi and Bhakthi movements cause the social reform . Do you agree with that ? Now a days , is there any movements like that in our kerala state ? If yes write the details? If no , do you think such a movement is necessary for the current situation ? If so which are the social reforms do you want ?
10.What is the importance of Kabir ? Can you identify any of his teachings in present day religious ceremonies?
C.B.S.E , STD VII , Second Term Exam , History, NEW TYPE QUESTIONS , മാതൃകാ ചോദ്യങ്ങള്‍.

49. C.B.S.E STD VII Second Term NEW TYPE QUESTIONS മാതൃകാ ചോദ്യങ്ങള്‍

MODEL QUESTION PAPER 2007-08, ( Time: 1hr)
STD: VII, GEOGRAPHY , ( Marks: 40)
Section A , (1 x 15=15)
1.Fill in the blanks:-
1.The climate is actually the................ weather conditions
2.The Earth is at a distance of about ..........from the sun
3.The Earth's surface is directly heated by the ...........radiations .
4.The temperature of air .............from equator towards the poles .
5.The study of weather is called .............
6.The word Thermometer literally means .................
7.Andres Celsius was a ......................astronomer
8.The difference between Maximum and minimum temperature of 24 hours in a day is the ...............
9.Atmospheric pressure is .................at the sea level
10 Variation in the atmospheric pressure is due to ..................
11 Atmospheric pressure decreases with ...................in altitude
12.Equatorial low pressure belt is also called....................
13.The roaring forties are associated with .............................
14. What is the expansion of mb ?
15........... is used to measure atmospheric pressure Section B
1While talking with Anu , Beevi said that today`s Climate is bad. Hearing this Rani told them that the question is geographically wrong . Why ? What is your opinion about Rani`s statement ?.What is the difference between Weather and Climate ? (5)
2.Can you find out the main factors affecting the temperature of your own school surroundings ?(3)
3.What is the reason for the difference in atmospheric temperature ? What are the factors affecting it ?(2)
4.What is the difference between heat and temperature ?(1)
5.Can you compare the terms Atmospheric pressure and Human blood pressure ?(2) 6.How is wind formed ?(2) 7.Can you say any relationships between Vasco Da Gama`s journey and winds ? (2)
8.How are winds named ? Can you say any names of winds in your own place or nearby ? In which time OR month you feel the stronger winds ?(3)
9.What is the difference between land and sea breezes ? Which one you like most ? Why ?(3)
10.What is atmospheric pressure ? How can we measure it ? Can we feel it ? For that can you explain some simple experiments ?
C.B.S.E , STD VIII , NEW TYPE OF QUESTIONS മാതൃകാ ചോദ്യങ്ങള്‍

Tuesday, December 04, 2007

48. Std: VIII PHYSICS മാതൃകാ ചോദ്യങ്ങള്‍ (അര്‍ദ്ധ വാര്‍ഷീകപ്പരീക്ഷ)

1താഴെ പറയുന്നവയുന്നവയുടെ യൂണിറ്റെഴുതുക ?
പ്രവേഗം , ത്വരണം , മന്ദീകരണം , വേഗത
2. താഴെ പറയുന്ന അക്ഷരങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു എന്ന് വ്യക്തമാക്കുക ?
cm, km , h , s ,m ,t ,a ,v , u
3. താഴെ പറയുന്നവയെ സദിശ അളവ് , അദിശ അളവ് എന്നിങ്ങനെ പട്ടികപ്പെടുത്തുക ?
ദൂരം , സമയം , സ്ഥാനാന്തരം ,വിസ്തീര്‍ണ്ണം , പ്രവേഗം ,മാസ് , ത്വരണം ,സാന്ദ്രത
4. പത്തുമീറ്റര്‍ ചുറ്റളവുള്ള വൃത്തത്തിന്റെ പരിധിയിലൂടെ ഒരാള്‍ സഞ്ചരിച്ച് തുടങ്ങിയിടത്തുതന്നെ എത്തുന്നു. അയാള്‍ സഞ്ചരിച്ച ദൂരമെത്ര ? അയാള്‍ക്കുണ്ടായ സ്ഥാനാന്തരമെത്രയായിരിക്കും ?
5.താഴെ പറയുന്ന പ്രസ്ഥാവനകള്‍ സദിശ അളവ് ,വേഗത , പ്രവേഗം ,അദിശ അളവ് ,ത്വരണം , മന്ദീകരണം , സമചലനം എന്നിവയെ സംബന്ധിക്കുന്നവയാണ് . അവ ഏതെന്ന് കണ്ടെത്തുക ?
(a) യൂണിറ്റ് സമയത്തില്‍ സഞ്ചരിച്ച ദൂരം
(b) യൂണിറ്റു സമയത്തിലുണ്ടായ സ്ഥാനാന്തരം
(c) യൂണിറ്റു സമയത്തിലുണ്ടായ പ്രവേഗമാറ്റം
(d) പ്രവേഗമാറ്റത്തിന്റെ വര്‍ദ്ധനവ്
(e) പ്രവേഗം കുറഞ്ഞു വരുമ്പോഴുണ്ടാകുന്ന പ്രവേഗമാറ്റനിരക്ക്
(f) ദിശ ചേര്‍ത്തു പറയുന്ന അളവുകള്‍
(g) ദിശ ചേര്‍ത്തു പറയേണ്ടാത്ത അളവുകള്‍
(h) തുല്യ സമയത്തില്‍ തുല്യ ദൂരം സഞ്ചരിക്കുന്ന വസ്തു
6.താഴെ പറയുന്ന സമവാക്യങ്ങള്‍ വേഗത ,പ്രവേഗം , ത്വരണം , വേഗതകളുടെ ശരാ‍ശരി , സഞ്ചാരത്തിന്റെ ശരാശരി വേഗത എന്നിവയെ സംബന്ധിക്കുന്നവയാണ് . അവ ഏതെന്നു കണ്ടെത്തുക ?
(a)       വേഗതകളുടെ തുക
          വേഗതകളുടെ എണ്ണം
(b)      ആകെ സഞ്ചരിച്ച ദൂരം
          അതിനെടുത്ത സമയം
(c)       ദൂരം
         സമയം
(d)       സ്ഥാനാന്തരം
          സമയം
(e)       പ്രവേഗമാറ്റം
          അതിനെടുത്ത സമയം
7. അവലംബകത്തെക്കുറിച്ചുള്ള ചര്‍ച്ചാവേളയില്‍ ‘നമ്മുടെ സ്കൂള്‍ കെട്ടിടം ചലനാവസ്ഥയിലാണ് എന്ന് നമുക്ക് പറയാമെന്ന് ‘ സുവിന്‍ പറഞ്ഞു. ഇതെങ്ങനെ സാദ്ധ്യമാകും ? നിങ്ങള്‍ക്ക് ഉത്തരം നിര്‍ദ്ദേശിയ്ക്കാമോ ?
8. സ്ഥാനാന്തരത്തെക്കുറിച്ചുള്ള ചര്‍ച്ചാവേളയില്‍ ‘ഒരാള്‍ 100 മീറ്റര്‍ സഞ്ചരിച്ച് പുറപ്പെട്ട അതേ സ്ഥാനത്തുതന്നെ തിരിച്ചെത്തിയാല്‍ സ്ഥാനാ‍ന്തരം പൂജ്യമായിരിക്കുമെന്ന് ‘ ദിവ്യ പറഞ്ഞു. ദിവ്യയുടെ പ്രസ്താവനയെക്കുറിച്ച് നിങ്ങള്ളുടെ അഭിപ്രായമെന്ത് ? എന്തുകൊണ്ട് ?
9. നിങ്ങളുടെ സ്കൂളിന്റെ കൊടിമരത്തിന്റെ സ്ഥാനം ഓഫീസ് റൂമിന്റെ വാതിലില്‍നിന്ന് 10 മീറ്റര്‍ നേരെ കിഴക്കാണ് സ്ഥിതിചെയ്യുന്നതെന്ന് സങ്കല്പിക്കുക . എങ്കില്‍ ഈ അളവ് ദൂരമാണോ അതോ സ്ഥാനാന്തരമാണോ ? എന്തുകൊണ്ട് ?
10 താഴെ പറയുന്ന പ്രസ്താവനകളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തിയെഴുതുക
(a) മുകളിലേക്കെറിയുന്ന കല്ലിന്റെ ചലനം ത്വരണത്തിന് ഉദാഹരണമാണ് .
(b) ഉയരമുള്ള തെങ്ങില്‍നിന്ന് വീഴുന്ന തേങ്ങയുടെ പ്രവേഗം കുറയുന്നു.
(c) ഒരു വസ്തുവിന്റെ സ്ഥാനാന്തരം അത് ചലിക്കുന്ന പാതയെ ആശ്രയിച്ചിരിക്കുന്നു
(d) വിസ്തീര്‍ണ്ണം ഒരു സദിശ അളവാണ് .
11. താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളെ അനുപ്രസ്ഥതരംഗം , അനുദൈര്‍ഘ്യതരംഗം എന്നിങ്ങനെ പട്ടികപ്പെടുത്തുക ?
(a) തരംഗത്തിന്റെ സഞ്ചാരദിശയ്ക്ക് ലംബമായി മാദ്ധ്യമത്തിലെ കണങ്ങള്‍ കമ്പനം ചെയ്യുന്നു.
(b) തരംഗത്തിന്റെ സഞ്ചാരദിശയ്ക്ക് സമാന്തരമായി മാദ്ധ്യമത്തിലെ കണങ്ങള്‍ കമ്പനം ചെയ്യുന്നു
(c) ശൃംഗങ്ങള്‍ തമ്മിലുള്ള അകലമാണ് തരംഗദൈര്‍ഘ്യം
(d) ഗര്‍ത്തങ്ങള്‍ തമ്മിലുള്ള അകലമാണ് തരംഗദൈര്‍ഘ്യം
(e) അടുത്തടുത്ത സമ്മര്‍ദ്ദിത പ്രദേശങ്ങള്‍ തമ്മിലുള്ള അകലമാണ് തരംഗദൈര്‍ഘ്യം
(f) അടുത്തടുത്ത മര്‍ദ്ദം കുറഞ്ഞ പ്രദേശങ്ങള്‍ തമ്മിലുള്ള അകലമാണ് തരംഗദൈര്‍ഘ്യം
(g) ഒരു സമ്മര്‍ദ്ദിത പ്രദേശവും തുടര്‍ന്ന് മര്‍ദ്ദം കുറഞ്ഞ പ്രദേശവും ഒന്നിനുപിറകെ മറ്റൊന്നായി സൃഷ്ടിക്കപ്പെടുന്നു.
12. താഴെ പറയുന്ന അക്ഷരങ്ങള്‍ ഒരു തരംഗവുമായി ബന്ധപ്പെട്ടതാണ് .അവ എന്തെന്നു വ്യക്തമാക്കുക ? u, v , a , Hz , dB
13. താഴെ പറയുന്ന പദങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു എന്ന് വ്യക്തമാക്കുക ?
ഇന്‍ഫ്രാസോണിക് ശബ്ദം , ശ്രവണപരിധി , അള്‍ട്രാസോണിക് ശബ്ദം , സൂപ്പര്‍സോണിക് ശബ്ദം , സബ്ബ്‌സോണിക്
14.താഴെ പറയുന്നവ ഒച്ച , സംഗീത സ്വരം എന്നിവയെ സംബന്ധിക്കുന്നവയാണ് . അവ ഏതെന്ന് വ്യക്തമാക്കാമോ ?
(a) കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്
(b) ക്രമമായ കമ്പനഫലമാണ്
(c) അരോചകമാണ്
(d) ഹൃദയ ഉത്തേജകമാണ്
(e) ആരോഗ്യത്തിന് ഹാനികരമാണ്
(f) ബധിരധയ്ക്ക് കാരണമാവുന്നു
15. താഴെ പറയുന്ന പ്രസ്താവനകളില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തിയെഴുതുക ?
(a) ഒരു സെക്കന്‍ഡില്‍ തരംഗം സഞ്ചരിക്കുന്ന ദൂരമാണ് തരംഗദൈര്‍ഘ്യം
(b) ഒരു സെക്കന്‍ഡില്‍ ഒരു ബിന്ദുവിലൂടെ കടന്നുപോകുന്ന ശൃംഗങ്ങളുടേയോ ഗര്‍ത്തങ്ങളുടേയോ എണ്ണമാണ് തരംഗപ്രവേഗം
(c) ആവൃത്തിയുടെ യൂണിറ്റാണ് ഡെസിബെല്‍
(d) കേള്‍ക്കുന്ന ശബ്ദത്തിന്റെ കൂര്‍മ്മതയുടെ അളവാണ് ഗുണം
(e) f=v x t

Sunday, December 02, 2007

47. അദ്ധ്യാപകര്‍ക്കുള്ള വര്‍ക്ക് ഷീറ്റ് ഉത്തരസൂചന

വര്‍ക്ക് ഷീറ്റ് 7--1
ചാലകങ്ങള്‍: അലൂമിനിയം , ഇരുമ്പ് , ചെമ്പ് , വെള്ളി
അര്‍ദ്ധചാലകങ്ങള്‍ : ജെര്‍മേനിയം ,സിലിക്കണ്‍
ഇന്‍സുലേറ്റേഴ്‌സ് : പേപ്പര്‍, മരം ,ഗ്ലാസ് ,പ്ലാസ്റ്റിക്
വര്‍ക്ക് ഷീറ്റ് 7--2
1 , 3 , 5 , 6 , 8
വര്‍ക്ക് ഷീറ്റ് 7--3
1, 3 , 5 , 7 , 9 , 11 , 14 , 15
വര്‍ക്ക് ഷീറ്റ് 7--4
1 , 3 , 7 , 10 , 13
വര്‍ക്ക് ഷീറ്റ് 7--5
2 , 3 , 7 , 8
വര്‍ക്ക് ഷീറ്റ് 7--6
2 , 3 , 5 , 7 , 9
വര്‍ക്ക് ഷീറ്റ് 7--7
1 , 3
വര്‍ക്ക് ഷീറ്റ് 7--8
ഫോര്‍വേഡ് ബയസിംഗ് : 1, 3 , 5 , 6 , 8 , 11
റിവേഴ്‌സ് ബയസിംഗ് : 2 , 7, 10

Saturday, December 01, 2007

46. Std:X PHYSICS ELECTRONICS ( അദ്ധ്യാപകര്‍ക്കുള്ള വര്‍ക്ക് ഷീറ്റുകള്‍)

വര്‍ക്ക് ഷീറ്റ് 7--1
താഴെ കൊടുത്തിരിക്കുന്നവയെ ചാലകങ്ങള്‍ , അര്‍ദ്ധ ചാലകങ്ങള്‍ , ഇന്‍സുലേറ്റേഴ്‌സ് എന്നിങ്ങനെ തരം തിരിക്കുക ?
ജെര്‍മേനിയം ,പേപ്പര്‍, മരം, അലൂമിനിയം ,ഇരുമ്പ് , സിലിക്കണ്‍ ,ഗ്ലാസ് ,പ്ലാസ്റ്റിക്ക് , ചെമ്പ് , വെള്ളി
വര്‍ക്ക് ഷീറ്റ് 7--2
താഴെ പറയുന്നവയില്‍ ഏതാണ് ‘താപനില വര്‍ദ്ധിക്കുമ്പോള്‍ ഒരു ഇന്‍‌ട്രിന്‍സിക് അര്‍ദ്ധചാലകത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ‘ എന്ന് രേഖപ്പെടുത്തുക ?
1.കൂടുതല്‍ സംയോജക ഇലക് ട്രോണുകള്‍ സ്വതന്ത്രമാക്കപ്പെടുന്നു.
2.സംയോജക ഇലക് ട്രോണുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഇല്ല
3.ഒരു ഇലക് ട്രോണ്‍ സ്വതന്ത്രമാകുമ്പോള്‍ അതോടൊപ്പം ഒരു ഹോള്‍ ഉണ്ടാകുന്നു
4.ഒരു ഇലക് ട്രോണ്‍ സ്വതന്ത്രമാകുന്നതോടൊപ്പം ഹോള്‍ ഉണ്ടാകുന്നില്ല.
5.ഓരോ ‘ഇലക് ട്രോണ്‍ - ഹോള്‍ ‘ ജോഡി ഉണ്ടാകുന്നു.
6.സ്വതന്ത്രമാക്കപ്പെടുന്ന ഹോള്‍ പോസറ്റീവ് ചാര്‍ജുള്ള കണത്തെപ്പോലെ സഞ്ചരിക്കുന്നു
7.സ്വതന്ത്രമാക്കപ്പെടുന്ന ഹോള്‍ നെഗറ്റീവ് ചാര്‍ജുള്ള കണത്തെപ്പോലെ സഞ്ചരിക്കുന്നു
8.ഇലക് ട്രോണ്‍ ഒരു സ്വതന്ത്ര ഇലക് ട്രോണായി സഞ്ചരിക്കുന്നു.
വര്‍ക്ക് ഷീറ്റ് 7--3
താഴെ പറയുന്നവയില്‍ ഏതാണ് ‘ഒരു ഇന്‍ട്രിന്‍സിക് അര്‍ദ്ധചാലകത്തിനോട് സെല്‍ ഘടിപ്പിച്ചാലുള്ള പ്രവര്‍ത്തനങ്ങള്‍‘ എന്ന് രേഖപ്പെടുത്തുക ?
1. താപോര്‍ജ്ജം കൊണ്ട് ‘ഇലക് ട്രോണ്‍ -ഹോള്‍ ‘ ജോഡി ഉണ്ടാകുന്നു
2.ഇലക് ട്രോണ്‍ ഉണ്ടാകുന്നതോടൊപ്പം ഹോള്‍ ഉണ്ടാകുന്നില്ല.
3.ഹോളുകള്‍ നെഗറ്റീവ് പൊട്ടന്‍ഷ്യല്‍ ഉള്ള അഗ്രത്തേയ്ക്ക് സഞ്ചരിക്കുന്നു.
4.ഹോളുകള്‍ പോസറ്റീവ് പൊട്ടന്‍ഷ്യല്‍ ഉള്ള അഗ്രത്തേയ്ക്ക് സഞ്ചരിക്കുന്നു.
5.ക്രിസ്റ്റലിലെ ആറ്റങ്ങള്‍ അതാത് സ്ഥാനത്ത് സ്ഥിതിചെയ്യുന്നു.
6.ഹോളുകള്‍ ചലിക്കുന്നില്ല.
7.ക്രിസ്റ്റലില്‍ ഉണ്ടാകുന്ന ഹോള്‍ കറന്റിന്റെ ദിശ (I h) പോസറ്റീവ് ധ്രുവത്തില്‍നിന്ന് നെഗറ്റീവ് ധ്രുവത്തിലേയ്ക്കായിരിക്കും.
8.ക്രിസ്റ്റലില്‍ ഉണ്ടാകുന്ന ഹോള്‍ കറന്റിന്റെ ദിശ നെഗറ്റീവ് ധ്രുവത്തില്‍ നിന്ന് പോസറ്റീവ് ധ്രുവത്തിലേയ്ക്കായിരിക്കും.
9.ഇലക് ട്രോണ്‍ പോസറ്റീവ് പൊട്ടന്‍ഷ്യല്‍ അഗ്രത്തിലേയ്ക്ക് നീങ്ങുന്നു.
10.ഇലക് ട്രോണ്‍ നെഗറ്റീവ് പൊട്ടന്‍ഷ്യല്‍ അഗ്രത്തിലേയ്ക്ക് നീങ്ങുന്നു.
11.ക്രിസ്റ്റലിലുണ്ടാകുന്ന ഇലക് ട്രോണ്‍ കറന്റിന്റെ ദിശ പോസറ്റീവ് ധ്രുവത്തില്‍നിന്ന് നെഗറ്റീവ് ധ്രുവത്തിലേയ്ക്കാണ്.
12.ക്രിസ്റ്റലിലുണ്ടാകുന്ന ഇലക് ട്രോണ്‍ പ്രവാഹത്തിന്റെ ദിശ നെഗറ്റീവ് ധ്രുവത്തില്‍നിന്ന് പോസറ്റീവ് ധ്രുവത്തിലേയ്ക്കാണ്
13.ഹോള്‍ കറന്റിന്റേയും ഇലക് ട്രോണ്‍ കറന്റിന്റേയും ദിശ വ്യത്യസ്തമാണ് .
14.ഹോള്‍ കറന്റിന്റേയും ഇലക് ട്രോണ്‍ കറന്റിന്റേയും ദിശ വ്യത്യസ്തമല്ല.
15.ക്രിസ്റ്റല്‍ പൂജ്യം കെല്‍‌വിനില്‍ ആയിരിക്കുമ്പോള്‍ കറന്റ് പൂജ്യമായിരിക്കും
വര്‍ക്ക് ഷീറ്റ് 7--4
താഴെ പറയുന്നവയില്‍ ഏതാണ് ഒരു സിലിക്കണ്‍ ക്രിസ്റ്റലിനെ ആര്‍സനിക്ക്‍കൊണ്ട് ഡോപ്പ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങളെന്ന് കണ്ടെത്തുക ?
1.സിലിക്കണ്‍ ആറ്റത്തെ ആദേശംചെയ്ത് ആസ്ഥാനത്ത് ആര്‍സനിക് ആറ്റം പ്രവേശിക്കുന്നു.
2.ആര്‍സനിക്ക് ആറ്റത്തെ ആദേശംചെയ്ത് ആസ്ഥാനത്ത് സിലിക്കണ്‍ ആറ്റം പ്രവേശിക്കുന്നു.
3.ആര്‍സനിക്ക് ആറ്റത്തിലെ 5 സംയോജക ഇലക് ട്രോനണുകളില്‍ 4 എണ്ണം അടുത്തുള്ള സിലിക്കണ്‍ ആറ്റങ്ങളുമായി സഹസംയോജക ബന്ധനത്തില്‍ ഏര്‍പ്പെടുന്നു.
4.സിലിക്കണ്‍ ആറ്റത്തിലെ 5 സംയോജക ഇലക് ട്രോണുകളില്‍ 4 എണ്ണം അടുത്തുള്ള ആര്‍സനിക് ആറ്റങ്ങളുമായി സഹസംയോജക ബന്ധനത്തിലേര്‍പ്പെടുന്നു.
5.സിലിക്കണ്‍ ആറ്റത്തിലെ നാലാമത്തെ ഇലക് ട്രോണ്‍ സ്വതന്ത്രമാകുന്നു.
6.സിലിക്കണ്‍ ആറ്റത്തിലെ അഞ്ചാമത്തെ ഇലക് ട്രോണ്‍ സ്വതന്ത്രമാകുന്നു.
7.ഇലക് ട്രോണ്‍ മെജോറിറ്റി ചാര്‍ജ് വാഹകരാകുന്നു.
8.ഇലക് ട്രോണ്‍ മൈനോറിറ്റി ചാര്‍ജ് വാഹകരാകുന്നു.
9.ഹോളുകള്‍ മെജോറിറ്റി ചാര്‍ജ് വാഹകരാണ് .
10.ഹോളുകള്‍ മൈനോറിറ്റി ചാര്‍ജ് വാഹകരാണ് .
11.ധാരാളം സ്വതന്ത്ര ഇലക് ട്രോണുകള്‍ ഉള്ളതിനാല്‍ n-ടൈപ്പ് അര്‍ദ്ധചാലകം മൊത്തത്തില്‍ നെഗറ്റീവ് ആണ്.
12.ധാരാളം സ്വതന്ത്ര ഇലക് ട്രോണുകള്‍ ഉള്ളതിനാല്‍ n-ടൈപ്പ് അര്‍ദ്ധചാലകം മൊത്തത്തില്‍ പോസറ്റീവ് ആണ്.
13. ധാരാളം സ്വതന്ത്ര ഇലക് ട്രോണുകള്‍ ഉള്ളതിനാല്‍ n-ടൈപ്പ് അര്‍ദ്ധചാലകം മൊത്തത്തില്‍ ന്യൂട്രല്‍ ആണ്.
വര്‍ക്ക് ഷീറ്റ് 7--5
താഴെ പറയുന്നവയില്‍ ഏതാണ് ‘ഒരു n-ടൈപ്പ് അര്‍ദ്ധചാലകം സെല്ലിനോട് ഘടിപ്പിച്ചാല്‍ സംഭവിക്കുന്നതെന്ന് രേഖപ്പെടുത്തുക ?
1.ഇലക് ട്രോണ്‍ നെഗറ്റീവ് പൊട്ടന്‍ഷ്യല്‍ അഗ്രത്തേയ്ക്ക് നീങ്ങുന്നു.
2.ഇലക് ട്രോണ്‍ പോസറ്റീവ് പൊട്ടന്‍ഷ്യല്‍ അഗ്രത്തേയ്ക്ക് നീങ്ങുന്നു.
3.വൈദ്യുത പ്രവാഹദിശ പോസറ്റീവ് അഗ്രത്തില്‍നിന്ന് നെഗറ്റീവ് അഗ്രത്തിലേയ്ക്കാണ്.
4.വൈദ്യുത പ്രവാഹത്തിന്റെ ദിശ നെഗറ്റീവ് അഗ്രത്തില്‍നിന്ന് പോസറ്റീവ് അഗ്രത്തിലേയ്ക്കാണ്.
5.സര്‍ക്യൂട്ടില്‍ വൈദ്യുതി പ്രവാഹം ഉണ്ടാകുന്നില്ല.
6.സെല്ലിന്റെ ധ്രുവങ്ങള്‍ പരസ്പരം മാറ്റി ഘടിപ്പിച്ചാല്‍ ക്രിസ്റ്റലിലെ കറന്റിന്റെ അളവ് വര്‍ദ്ധിക്കുന്നു.
7..സെല്ലിന്റെ ധ്രുവങ്ങള്‍ പരസ്പരം മാറ്റി ഘടിപ്പിച്ചാല്‍ ക്രിസ്റ്റലിലെ കറന്റിന്റെ അളവില്‍ വ്യത്യാസം സംഭവിക്കുന്നില്ല.
8..സെല്ലിന്റെ ധ്രുവങ്ങള്‍ പരസ്പരം മാറ്റി ഘടിപ്പിച്ചാല്‍ ക്രിസ്റ്റലിലെ കറന്റിന്റെ ദിശ വിപരീതമാകുന്നു.
വര്‍ക്ക് ഷീറ്റ് 7--6
താഴെ പറയുന്നവയില്‍ ഏതാണ് ഇന്‍ഡിയത്തിന്റെ ആറ്റങ്ങള്‍കൊണ്ട് സിലിക്കണ്‍ ക്രിസ്റ്റലിനെ ഡോപ്പ് ചെയ്യുമ്പോള്‍ സംഭവിക്കുന്നതെന്ന് രേഖപ്പെടുത്തുക ?
1.ഇന്‍ഡിയം ആറ്റത്തിന്റെ അഞ്ച് ഇലക് ട്രോണുകള്‍ അടുത്തുള്ള അഞ്ച് സിലിക്കണ്‍ ആറ്റങ്ങളുമായി ചേര്‍ന്ന് സഹസംയോജക ബന്ധനം ഉണ്ടാക്കുന്നു.
2.ഇന്‍ഡിയം ആറ്റത്തിന്റെ മൂന്ന് സംയോജക ഇലക് ട്രോണുകള്‍ അടുത്തുള്ള മൂന്ന് സിലിക്കണ്‍ ആറ്റങ്ങളുമായി ചേര്‍ന്ന് മൂന്ന് സഹസംയോജക ബന്ധനം ഉണ്ടാക്കുന്നു.
3.ഇലക് ട്രോണിന്റെ അഭാവം ഒരു ഹോള്‍ ആയി മാറുന്നു.
4.ഒരു ഇലക് ട്രോണ്‍ സ്വതന്ത്രമാകുന്നു.
5.ഇന്‍ഡിയം ആറ്റങ്ങള്‍ സ്വീകാരികളായി വര്‍ത്തിക്കുന്നു.
6.ഇന്‍ഡിയം ആറ്റങ്ങള്‍ ദാതാവായി വര്‍ത്തിക്കുന്നു.
7.ഹോളുകള്‍ മെജോറിറ്റി ചാര്‍ജ് വാഹകരാണ്
8.ഹോളുകള്‍ മൈനോറിറ്റി ചാര്‍ജ് വാഹകരാണ്.
9.ഇലക് ട്രോണുകള്‍ മൈനോറിറ്റി ചാര്‍ജ് വാഹകരാണ്.
10.ഇലക് ട്രോണുകള്‍ മെജോറിറ്റി ചാര്‍ജ് വാഹകരാണ്.
വര്‍ക്ക് ഷീറ്റ് 7--7
താഴെ പറയുന്നവയില്‍ ഏതാണ് ഒരു p-ടൈപ്പ് അര്‍ദ്ധചാലകം സെല്ലിനോട് ഘടിപ്പിച്ചാല്‍ സംഭവിക്കുന്നതെന്ന് രേഖപ്പെടുത്തുക .
1.പ്രധാന ചാര്‍ജ് വാഹകര്‍ ഹോളുകളാണ്.
2.പ്രധാന ചാര്‍ജ് വാഹകര്‍ ഇലക് ട്രോണുകളാണ്.
3.ഹോളുകള്‍ ക്രിസ്റ്റലിന്റെ പോസറ്റീവ് അഗ്രത്തുനിന്ന് നെഗറ്റീവ് അഗ്രത്തേയ്ക്ക് പ്രവഹിക്കുന്നു.
4.ഹോളുകള്‍ ക്രിസ്റ്റലിന്റെ നെഗറ്റീവ് അഗ്രത്തുനിന്ന് പോസറ്റീവ് അഗ്രത്തേയ്ക്ക് പ്രവഹിക്കുന്നു
5.സെല്ലിന്റെ ധ്രുവങ്ങള്‍ പരസ്പരം മാറ്റിഘടിപ്പിച്ചാല്‍ കറന്റിന്റെ അളവ് കുറയുന്നു.
6.സെല്ലിന്റെ ധ്രുവങ്ങള്‍ പരസ്പരം മാറ്റിഘടിപ്പിച്ചാല്‍ കറന്റിന്റെ അളവ് കൂടുന്നു.
7.സെല്ലിന്റെ ധ്രുവങ്ങള്‍ പരസ്പരം മാറ്റിഘടിപ്പിച്ചാല്‍ കറന്റിന്റെ ദിശയില്‍ വ്യതിയാനം ഉണ്ടാകുന്നില്ല.
വര്‍ക്ക് ഷീറ്റ് 7--8
താഴെ പറയുന്ന പ്രസ്താവനകള്‍ വായിച്ച് അവ ഫോര്‍വേഡ് ബയസിംഗ് / റിവേഴ്‌സ് ബയസിംഗ് എന്നീ ഹെഡിങ്ങുകള്‍ക്കു താഴെ പട്ടികപ്പെടുത്തുക .
1.ബാഹ്യപൊട്ടന്‍ഷ്യല്‍ വ്യത്യാസം പൊട്ടന്‍ഷ്യല്‍ ബാരിയറിന് എതിര്‍ദിശയിലാകുന്നു.
2.ബാഹ്യപൊട്ടന്‍ഷ്യല്‍ വ്യത്യാസവും ബാരിയര്‍ പൊട്ടന്‍ഷ്യലും ഒരേ ദിശയിലാണ്.
3.ബാഹ്യവോള്‍ട്ടേജ് പൊട്ടന്‍ഷ്യല്‍ ബാരിയറിനേക്കാള്‍ കൂടുതലാണ്.
4.ബാഹ്യവോള്‍ട്ടേജ് പൊട്ടന്‍ഷ്യല്‍ ബാരിയറിനേക്കാള്‍ കുറവാണ്.
5.p-ഭാഗത്തെ ഹോളുകളും n-ഭാഗത്തെ ഇലക് ട്രോണുകളും സന്ധിയിലേയ്ക്കു നീങ്ങുന്നു.
6.വൈദ്യുത പ്രവാഹം ഉണ്ടാകുന്നു.
7.വൈദ്യുത പ്രവാഹം ഉണ്ടാകുന്നില്ല.
8.ഡയോഡിന്റെ പ്രതിരോധം കുറവാണ് .
9.ഡയോഡിന്റെ പ്രതിരോധത്തില്‍ വ്യത്യാസമില്ല.
10.ഡയോഡിന്റെ പ്രതിരോധം കൂടുതലാണ്. 11.ഇലക് ട്രോണുകളും ഹോളുകളും സന്ധിയില്‍‌വെച്ച് സംയോജിക്കുന്നു
Get Blogger Falling Objects