വിയര്‍ക്കുമ്പോള്‍ തണുത്തവെള്ളം കുടിക്കുന്നത് നല്ലതാണോ എന്ന എന്റെ പോസ്റ്റിന് , ശ്രീ സൂരജ് നല്കിയ കമന്റാണ് ഈ പോസ്റ്റിനാധാരം .
നമസ്കാരം ശ്രീ സൂരജ് ,
കമന്റിട്ടതിനും കരുത്തുറ്റ വാദഗതികള്‍ മുന്നോട്ടുവെച്ചതിനും നന്ദി ശ്രീ സൂരജ്.
താങ്കളെപ്പോലെയുള്ള ഒരാള്‍ എന്റെ പോസ്റ്റ് ശ്രദ്ധിച്ചു എന്നറിയുന്നതും അത് വിലയിരുത്തി അഭിപ്രായം പറയുന്നതുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നല്‍കുന്നവയാണെന്ന് ആമുഖമായി പറഞ്ഞുകൊള്ളട്ടെ.
ഇനി ഞാന്‍ വിഷയത്തിലേക്ക് കടക്കട്ടെ
.ഞാന്‍ ഈ പോസ്റ്റുകളുടെ തുടക്കത്തിലേ സൂചിപ്പിച്ചിരുന്നതാണ് ഇത് വേറിട്ടൊരു ചിന്താഗതിക്കുള്ള ശ്രമമാണെന്ന കാര്യം .
നാം പലപ്പോഴും ടെക് സ്റ്റ് ബുക്കുകളില്‍ മാത്രമാണ് നമ്മുടെ ചിന്തയെ തളച്ചിടുന്നത് . അതിനപ്പുറത്തേയ്ക്ക് .... പോകുന്നുമില്ല , പോയിട്ട് പ്രയോജനം ചെയ്യാറുമില്ല.
യുക്തിചിന്തയും യുക്തിവാദവുമൊക്കെ ഈശ്വര വിശ്വാസത്തോടും മതങ്ങളോടും മാത്രമായി ഒതുക്കിനിര്ത്തുന്നതിലാണ് പലര്‍ക്കും താല്പര്യം .
അത് സയന്സിന്റേയും ടെക് നോളജിയുടേയും കാര്യത്തിലായാല്‍ പലരും അത് ഇഷ്ടപ്പെടില്ല.
കാരണം നാം വിശ്വസിക്കുന്ന ശാസ്ത്രവും ടെക് നോളജിയുമൊക്കെ പൂണ്ണമായും ശരിയാണെന്ന മുന്‍വിധിതന്നെ .
ഇതില്‍ നിന്നു വിരുദ്ധമായി ചിന്തിക്കാന്‍ നടത്തുന്ന ശ്രമമാണ് ഈ പ്രവര്‍ത്തനം .
പലപ്പോഴും ഇത്തരം ചിന്തകള്‍ വരിക കുട്ടികളില്‍ നിന്നായിരിക്കും എന്ന കാര്യം പ്രത്യേകം എടുത്തു പറയട്ടെ
അതും ക്ലാസില്‍ മോശപ്പെട്ട അഥവാ വിഡ്ഡിയെന്നൊക്കെ അദ്ധ്യാപകരും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളുമൊക്കെ മുദ്രകുത്തിയ കുട്ടികളില്‍നിന്ന് !
അഥവാ ഇത്തരം വേറിട്ട ചോദ്യം ചോദിച്ചാല്‍ അദ്ധ്യാപകന്റെ വിഡ്ഡീയെന്ന ആക്ഷേപവും ,പിന്നെ അകമ്പടിയായി മറ്റുവിദ്യാര്‍ത്ഥികളുടെ കൂട്ട ച്ചിരിയുമാണ് ഉണ്ടാകുക .
എങ്കിലും എന്റെ അനുഭവത്തില്‍ ഉള്ള കാര്യം ഞാന്‍ പറയട്ടെ .
ഇത്തരക്കാര്‍ പത്താം ക്ലാസ് തോറ്റ് അന്യ സംസ്ഥാനത്തോ വിദേശത്തോ ഒക്കെ പോയി ഉയരുന്നത് പല കേസുകളിലും കണ്ടിട്ടുണ്ട്.
ഇത്തരക്കാര്‍ അപൂവ്വമാണെങ്കിലും അത്തരം കുട്ടികളെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ് .
ഇനി ഞാന്‍ ശ്രീ സൂരജിന്റെ കമന്റിലേക്കു കടക്കട്ടെ,
താങ്കളുടെ വിശിഷ്ടതാപധാരിതയെക്കുറിച്ചുള്ള പ്രസ്താവന ശരിയാണ്
“ജലത്തിന്റെ ഉയര്‍ന്ന വിശിഷ്ടതാപധാരിത മൂല മാണ് അന്തരീക്ഷത്തിന്റെ താപനിലയിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങള്‍ ശരീരത്തെ പെട്ടെന്ന് ബാധിക്കാത്തത് . ( ഒരു കിലോഗ്രാം പദാര്‍ത്ഥത്തിന്റെ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ താപത്തിന്റെ അളവാണ് ആ പദാര്‍ത്ഥത്തിന്റെ വിശിഷ്ടതാപധാരിത ) “
ഇക്കാര്യം നാം പഠിക്കുന്നതും പഠിപ്പിക്കുന്നതുമൊക്കെത്തന്നെയാണ് .
ടെക് സ്റ്റ് ബുക്കിലെ ഈ വസ്തുതകളെ തെറ്റ് എന്നു പറയുകയല്ലെ ഇവിടെ ചെയ്യുന്നത് .
പക്ഷെ , അതിനെ മാത്രം വെച്ചുകൊണ്ട് ശരീരം എന്ന വ്യൂഹത്തെ വിലയിരുത്താതെ ലെ -ഷാറ്റ്ലിയര്‍ തത്ത്വം ഉപയോഗിച്ച് വിലയിരുത്താന്‍ ശ്രമിച്ചുവെന്നു മാത്രം .
അങ്ങനെ വിലയിരുത്തുമ്പോള്‍ കിട്ടുന്ന അറിവുകളെ ഈ വേദിയില്‍ പങ്കുവെച്ചുവെന്നു മാത്രം.
ചോദ്യം : 1
കുടിവെള്ളമടക്കമുള്ള ഭക്ഷണസാധനങ്ങളുടെ താപനില അവ വയറ്റില്‍ (ആമാശയത്തില്‍) ചെല്ലുന്നതോടെ ശരീരത്തിന്റെ കേന്ദ്ര താപവുമായി മിനിറ്റുകള്‍ക്കകം താദാത്മ്യം പ്രാപിക്കും.......
ഉത്തരം :
ഇക്കാര്യം ശരിതന്നെ . എതിരഭിപ്രായമില്ല .
ഇവിടെ എനിക്കു സംശയം തോന്നുന്നതും അറിയാനായി ആഗ്രഹിക്കുന്നതും ഈ “ കേന്ദ്ര താപത്തെയാണ് “
അതിന്റെ അടിസ്ഥാനത്തെയാണ്
അതുകൊണ്ടാണ് ഞാന്‍ ആന്തരാവയവ താപനില എന്ന വസ്തുതയിലേക്ക് നീങ്ങിയത് .
അടുത്തകാര്യം “ മിനിറ്റുകള്‍ക്കകം താദാത്മ്യം പ്രാപിക്കും “ എന്നത് .
ഇതെങ്ങേനെ സംഭവിക്കുന്നു ?
താപത്തിന്റെ മിശ്രണ തത്ത്വം എന്ന സിദ്ധാന്തമനുസരിച്ച് -- “ വ്യത്യസ്ത താപനിലയിലുള്ള രണ്ടുവസ്തുക്കള്‍ സമ്പര്‍ക്കത്തിലിരുന്നാല്‍ താപനിലകൂടിയ വസ്തുവില്നിന്ന് താപനില കുറഞ്ഞതിലേക്ക് , അവയുടെ താപനില തുല്യമാകുന്നതുവരെ താപം പ്രവഹിക്കും . ചൂടുള്ള വസ്തുവിനുണ്ടായ താപനഷ്ടവും തണുത്ത വസ്തുവിനുണ്ടായ താപലാഭവും തുല്യമായിരിക്കും “
അപ്പോള്‍ തണുത്ത ആഹാരമാണ് കഴിക്കുന്നതെങ്കില്‍ ശരീരത്തിന് താപ നഷ്ടവും ചൂടുള്ള ആഹാരമാണ് കഴിക്കുന്നതെങ്കില്‍ ശരീരത്തിന് താപ ലാഭവും ഉണ്ടാകുമല്ലോ
ഇവിടെ സംഭവിക്കുന്നത് ‘ സമ്പര്‍ക്കം മൂലമല്ലേ
അങ്ങനെ താപനില തുല്യമാകാന്‍ സമയമെടുക്കുന്നതുകൊണ്ടല്ലെ “ മിനിറ്റുകള്‍ക്കകം താദാത്മ്യം പ്രാപിക്കും “ എന്ന് താങ്കള്‍ പ്രസ്താവിച്ചത് എന്നു വിചാരിക്കുന്നു.
ചോദ്യം : 2
.“ താങ്കള്‍ പറയുമ്പോലുള്ള ഒരു കോശ നശീകരണവും ശീതികരിച്ചോ ചൂടാക്കിയോ നാം സാധാരണ കുടിക്കുന്ന വെള്ളം മൂലം ഉണ്ടാവില്ല. “
..... ഉത്തരം :
എന്റെ പോസ്റ്റില്‍ “ കോശ നശീകരണം “ എന്ന പദം ഉപയോഗിച്ചിട്ടില്ല എന്നാണ് എനിക്കുതോന്നുന്നത് .
കോശ നശീകരണം എന്ന പദം ‘ കോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യതിയാനം ‘ സംഭവിക്കാം എന്ന രീതിയില്‍ എഴുതിയതുകോണ്ടുവന്നതാവാം
. ഒരു തരതരത്തില്‍ പറഞ്ഞാല്‍ , കോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യതിയാനം സംഭവിച്ചാല്‍ അത് കോശനശീകരണം തന്നെയാകില്ലേ അല്ലേ . ശരിയാണ് താങ്കള്‍ പറഞ്ഞത് .
ഇനി എന്തുകൊണ്ടാണ് അത്തരത്തില്‍ പറഞ്ഞത് എന്നുവെച്ചാല്‍ ....
നല്ല ചൂടുള്ള വസ്തുവായാലും തണുത്തവസ്തുവായാലും ശരീരത്തിനുള്ളിലേക്ക് പ്രവേശിച്ചാല്‍ നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും.
ഈ ബുദ്ധിമുട്ടിനെയാണ് സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ കോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യതിയാനം സംഭവിക്കും എന്ന പദങ്ങള്‍ കൊണ്ട് സൂചിപ്പിച്ചത് .
അമിതമായ തണുത്തതോ , അമിതമായ ചൂടുള്ളതോ ആയ വസ്തു കഴിച്ചാല്‍ .....
വായ പൊള്ളുന്നതും പല്ല് പുളിക്കുന്നതും തൊണ്ട, നാവ് എന്നിവ തരിക്കുന്നതുമൊക്കെ കോശതലത്തിലെ പ്രവര്‍ത്തനത്തിന്റെ വ്യതിയാനമായി കണ്ടുകൂടെ .അല്ലെങ്കില്‍ അങ്ങനെ സംഭവിച്ചാല്‍ അവിടത്തെ കോശങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യതിയാനം സംഭവിക്കില്ലെ . ഈ വസ്തുത ഏവരും സമ്മതിക്കുന്ന കാര്യമല്ലേ .
ഇപ്പോള്‍ എനിക്ക് ഒരു കാര്യം ഓര്‍മ്മവരുന്നു.
കുറേ നാള് മുന്‍പ് ഒരു അലോപ്പതി ഡോകടറുമായി ( എം.ബി.ബി.എസ് , എം.ഡി - ഇ .എന്‍ .ടി സ്പെഷലിസ്റ്റ് ) - കഴിക്കുന്ന ആഹാരത്തിന്റെ താപനിലയെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനായി അവസരം ലഭിച്ചു.
ആ അവസരത്തില്‍ അദ്ദേഹം ചില കാര്യങ്ങള്‍ - ചെവിയുമായി ബന്ധപ്പെട്ടത് - പറഞ്ഞു .
അതായത് , ചെവി വെള്ളമുപയോഗിച്ച് ക്ലീന്‍ ചെയ്യുന്ന അവസരത്തില്‍ ശരീരോഷ്മാവുമായി വ്യത്യാസമുള്ള ജലം ഉപയോഗിച്ചാല്‍ രോഗിക്കു തലചുറ്റുമത്രെ!
ചര്‍ച്ചക്കിടയില്‍ ഇക്കാര്യം സൂചിപ്പിച്ചുവെന്നു മാത്രം .
ചോദ്യം : 3
“കഴിക്കുന്ന ഭക്ഷണത്തിന്റെ താപം അറിയുന്നത് ചുണ്ടിലെയും വായിലെയും തൊണ്ടയിലെയുമൊക്കെ നാഡികള്‍ വഴിയാണ്. “
ഉത്തരം :
അംഗീകരിക്കുന്നു
ചോദ്യം : 4
“അവയിലൂടെ വയറ്റിലേക്കു കടന്നുപോകുന്ന വെള്ളത്തിനു തൊലിപ്പുറത്തുള്ള ശീതോഷ്ണാവസ്ഥകളെ നേരിട്ടു സ്വാധീനിക്കാനുമാവില്ല.തൊലിപ്പുറത്തുള്ള ചൂടിന്റെ ക്രമീകരണം ത്വക്കിലെ രക്തയോട്ടവുമായി ബന്ധപ്പെട്ടുള്ളതാണ്. അതിന്റെ ഒരു ഉപ മെക്കാനിസമാണ് ജലത്തിന്റെ ലേറ്റന്റ് ഹീറ്റ് ഉപയോഗിച്ചുള്ള വിയര്‍ക്കല്‍ പ്രക്രിയ. “
ഉത്തരം :
ഇവിടെയാണ് എനിക്കു മനസ്സിലാവാത്ത കാര്യങ്ങള്‍ ഉള്ളത് .
ത്വക്കിനു സംഭവിച്ച രക്തയോട്ടം എങ്ങേനെ ഉണ്ടായി ?
ആ രക്ത ഓട്ടത്തിനു കാരണത്തെക്കുറിച്ച് പറയുമ്പൊള് സിമ്പതറ്റിക് നെര്‍വസ് സിസ്റ്റത്തേയും പാരാസിമ്പതറ്റിക് നെര്‍വസ് സിസ്റ്റത്തേയും അഡ്രിനല്‍ ഗ്ലാന്സിനേയും അത് ഉല്പാദിപ്പിക്കുന്ന ഹോര്‍മോണുകളെയും കുറിച്ച് പറയേണ്ടി വരും .
അത് സാധാരണ ക്കാരുടെ ഭൌതികശാസ്ത നിലവാരത്തില്‍ നിന്ന് അപ്പുറത്താകുകയും ചെയ്യും .( എങ്കിലും എന്റെ തന്നെ “ മാനസിക ടെന്‍ഷന്‍ ഉണ്ടാകുന്നതെങ്ങേനെ എന്ന പോസ്റ്റില്‍ ലളിത മായ വിവരണം ഇവിടെ മുന്‍ പറഞ്ഞവയെക്കുറിച്ച് നല്‍കിയിട്ടുണ്ടുതാനും )
ശരീരം വിയര്ക്കുന്നതിതുമായി ബന്ധപ്പെട്ട കാര്യത്തില്‍ ലേറ്റന്റ് ഹീറ്റിന് സ്വാധിനമുണ്ട് എന്ന കാര്യം ഒരു പുതിയ അറിവാണ് . അത് എങ്ങെനെ എന്നുകൂടി അറിയാന്‍ താല്പര്യമുണ്ട് .
ഒരിക്കല്‍കൂടി ശ്രീ സൂരജിന് ആശംസകള്‍ നേരുന്നു.
ശാസ്ത്രം ജനകീയമാക്കാനുള്ള ശ്രമങ്ങള്‍ ഇനിയും ശ്രീ സൂരജ് തുടരുമെന്ന് പ്രതീക്ഷിക്കട്ടെ .
ഈ പോസ്റ്റുനു തന്നെ വേറെ രണ്ടു കമന്റുകള്‍ കൂടി വന്നിരുന്നു
അവക്ക് മറുപടിയും ഇവിടെ നല്കുവാന് ശ്രമിക്കട്ടെ ,
അപ്പു , പടിപ്പുര എന്നിവരുടെ അഭിനന്ദനങ്ങള്‍ക്കു നന്ദി
ശ്രീ അനൊണിമസ് ഉന്നയിച്ച ആശയങ്ങള്‍ക്കുള്ള മറുപടി മുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷെ , എനിക്കു തോന്നുന്നു ഇവിടെ എന്തോ ഒരു തെറ്റിദ്ധാരണ വന്നീട്ടുണ്ടെന്ന്
ആമാശയത്തിലെത്തിയ വെള്ളത്തിലെ താപത്തിലെ സ്വാധീനം ‘ ചാലനം ( കണ്ടക്ഷന്‍ ) വഴി ത്വക്കിലെത്തുന്നു എന്ന ധാരണ വന്നോ എന്നു സംശയം .
അങ്ങനെ എടുക്കരുത് .
അത് തെറ്റുമാണ് ; അങ്ങേനെ ഞാന്‍ വ്യക്തമാക്കിയിട്ടുമില്ല.
എങ്കിലും ശ്രീ അനോണിമസ്സിനും നന്ദി
SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Wednesday, April 30, 2008
Tuesday, April 29, 2008
62. വിയര്‍ക്കുമ്പോള്‍ തണുത്ത വെള്ളം കുടിക്കുന്നത് നല്ലതാണോ ?
വെള്ളം കുടിക്കുമ്പോള്‍ നാമിതൊക്കെ ഓര്‍ക്കാറുണ്ടോ എന്ന പോസ്റ്റിന് ശ്രീ കുട്ടി രണ്ടാമതിട്ട കമന്റാണ് ഈ പോസ്റ്റിനാധാരം.
നമസ്കാരം ശ്രീ കുട്ടി,
വീണ്ടും ആശയ സമ്പുഷ്ടമായ കമന്റിട്ടതിന് നന്ദി.
ചോദ്യം :1
ഉഷ്ണിക്കുമ്പോള്‍ തണുത്തവെള്ളം കുടിക്കുവാനാണ് എല്ലാവര്ക്കും ഇഷ്ടം . പക്ഷെ അത് നല്ലതല്ല എന്ന് ഞാന്‍ കേട്ടിട്ടുണ്ട് . എന്തുകൊണ്ടാണത് ?
ഉത്തരം
നമുക്ക് ഈ വസ്തുത നിലവിലുള്ള ഭൌതികശാസ്ത്ര നിയമങ്ങള്‍ വെച്ച് വിശകലനംചെയ്തു നോക്കാം.
ലെ- ഷാറ്റ്ലിയര്‍ തത്ത്വമുപയോഗിച്ചാണ് ഞാന്‍ മനുഷ്യശരീരം എന്ന ലിവിംഗ് ഓര്‍ഗാനിസത്തെ വിശകലനം ചെയ്തത് എന്ന കാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.
ഉഷ്ണിക്കുമ്പോള്‍ ശരീരം വിയര്‍ക്കുന്നത് ശരീരം അതിനനുകൂലമായ താപനിലയിലേക്കെത്തിച്ചേരാന് സ്വയം സീകരിക്കുന്ന ഒരു പ്രവര്‍ത്തനമാണല്ലോ.
അതായത് വിയത്ത് തുടങ്ങുന്ന അവസരത്തില്‍ ശരീരത്തിന്റെ ചൂട് കൂടുതല്‍ തന്നെയാണ് .
ഈ അവസരത്തിലാണ് നാം തണുത്തവെള്ളം കുടിക്കുന്നത് .
അതിനാല്‍ തന്നെ ‘ ഈ വെള്ളത്തിന്റെ ‘തണുപ്പിനെ‘ വിശകലനം ചെയ്യേണ്ടതുണ്ട്.
മുന്‍പ് സൂചിപ്പിച്ചതുപോലെ ശരീരോഷ്മാവിനെയാണല്ലോ നാം അടിസ്ഥാന താപനിലയായി എടുത്തത് .
അതായത് ഫ്രെയിം ഓഫ് റഫറന്‍സ് .
അതില്‍ കൂടിയാല്‍ ചൂടുള്ള വസ്തുവായും കുറവായാല്‍ തണുത്ത വസ്തുവായും നമുക്ക് എടുക്കാമല്ലോ.
അപ്പോള്‍ , പലപ്പോഴും സംഭവിക്കുന്നത് , വളരേ തണുത്ത ജലത്തെയാണ് നാം തണുത്ത വസ്തുവായി കരുതുന്നത് .
അതുകൊണ്ടുതന്നെ ഈ വളരേ തണുത്ത ജലം ചുടുള്ള ശരീരത്തില്‍ പൊടുന്നനെ പതിക്കുമ്പോള്‍ കോശതലത്തില്‍ പോലും വ്യതിയാനം സംഭവിക്കാനിടയുണ്ട്.
ഇങ്ങേനെ പൊടുന്നനെ സംഭവിക്കുന്ന ഊഷ്മ വ്യതിയാനങ്ങള്‍ ശരീരത്തിന് നല്ലതല്ല. അത് കോശങ്ങളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. അതായത് , എ.സി കാറിലിരിക്കുന്ന ആള് പൊടുന്നനെ വെയിലത്തേക്കിറങ്ങുന്നതും നല്ലതല്ല എന്ന് മനസ്സിലാക്കണം.
‘ഇവിടെയും പൊടുന്നനെയുള്ള ഊഷ്മ വ്യതിയാനമാണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുക.
ചിലര്‍ക്ക് എ.സി റൂമില്‍ നിന്ന് സാധാരണ ഊഷ്മാവിലേയ്ക്കും സാധാരണ ഊഷമാവില്നിന്ന് എ.സി യിലേയ്ക്കും പല വട്ടം ചുരുങ്ങിയ സമയത്തിനുള്ളില്‍ മാറികയറേണ്ടതായി വന്നേക്കാം.
ഇത് അവനവന്റെ ജോലിയുടെ ഭാഗമായും ആകാം .
പക്ഷെ , അത് ശരീരത്തിന് ദോഷമാണെന്നേ പ റയുവാനൊക്കൂ.
സാധാരണ വെളിച്ചത്തില്‍ നിന്ന് സിനിമാടാക്കീസിനുള്ളിലേയ്ക്ക് കടക്കുമ്പോള്‍ പൊടുന്നേനെ ഇരുട്ട് അനുഭവപ്പെടാറില്ലേ
അത് കൃഷ്ണമണി എന്ന സുഷിരത്തിന്റെ വികാസത്തിനെടുക്കുന്ന സമയമാണെന്ന കാര്യം നമുക്ക് അറിയാമല്ലോ.
ഇക്കാര്യം ഇവിടെ പറഞ്ഞത് ശരീരം താപത്തിന്റെ കാര്യത്തില്‍ മാത്രമല്ല പ്രകാശത്തിന്റെ കാര്യത്തിലും ഒരു ബാലന്‍സിംഗ് ടെക് നോളജി കൊണ്ടു നടക്കുന്നുണ്ട് എന്ന് സൂചിപ്പിക്കാനാണ് .
ഇനി വീണ്ടും നമുക്ക് തണുത്ത ജലം കുടിക്കുന്നതിലേയ്ക്ക് മടങ്ങാം .
വളരേ തണുത്ത ജലം കുടിക്കുന്നതുപോലെതന്നെയാണ് വളരേ ചൂടുള്ള ജലം കുടിക്കുന്നതും !
ഇവിടേയും ഊഷ്മ വ്യതിയാനം പൊടുന്നനെയാണ് സംഭവിക്കുന്നത് .
അതുകൊണ്ടുതന്നെ ശരീര കോശങ്ങള്‍ക്ക് ഇത് ദോഷമാണെന്നറിയുക
പക്ഷെ, നമുക്ക് വളരേ തണുത്ത വസ്തുവിനേയും വളരേ ചൂടുകൂടിയ വസ്തുവിനേയും ഇഷ്ടമാണ് എന്നത് ഒരു വസ്തുതയാണ്.
ഐസ് ക്രീമും ചുടുചായയും ഇതിന് ഉദാഹരണമാണ് .
നല്ല വേനല്‍ക്കാലത്ത് നട്ടുച്ചക്ക് ചൂടുബിരിയാണി കഴിച്ചതിനുശേഷം ആവിപറക്കുന്ന ചുടുചായ ആസ്വാദ്യതയോടെ കുടിക്കുന്നവരെ നമുക്ക് അറിയാമല്ലോ!
അതുകൊണ്ടുതന്നെ ഐസ് ക്രീമും ചുടുചായയും ആധുനികത നല്കിയ ശാസ്ത്രത്തിന്റെ തെറ്റായ ശീലമാണെന്ന് അറിയുക.
ഇത് നമ്മുടെ ശരീരം അംഗീകരിക്കുന്നവയല്ല; നാമത് ചെയ്യുന്നുണ്ടെങ്കില്‍ പോലും!
കേരളത്തില്‍ വിവാഹത്തോടനുബന്ധിച്ചുള്ള ഉച്ചതിരിഞ്ഞുള്ള പാര്‍ട്ടിയില്‍ ചിലയിടങ്ങളില്‍ ഐസ് ക്രീമും ചുടുചായയും ഒരുമിച്ചാണ് വിളമ്പുക .
നാമത് ഒന്നിനു പിറകെ മറ്റൊന്നായി കഴിക്കാറുണ്ട്.’
പക്ഷെ , അത് ശരീരത്തിനു ദോഷകരമാണെന്ന് അറിയുക
( മുന്‍പു പറഞ്ഞ എ.സിയുടെ കാര്യം ഇവിടെയും പല്ലിനും വായക്കും ആമാശയത്തിനും ബാധകം തന്നെയാണ് )
ചില കാര്യങ്ങള്‍ ശരീരത്തിനു നല്ലതല്ലെങ്കില്ക്കുടി നാം മാനസികമായി ഇഷ്ടപ്പെടുന്നുണ്ട് .
അതിലൊന്നുമാത്രമാണ് ഈ തണുപ്പും , ചൂടും !
അതിന്റെ കമ്പോളവല്‍ക്കരണമാണ് ഐസ് ക്രീമും ചുടുചായയും എന്നറിയുക .
പുതിയ ഇഷ്ടങ്ങള്‍ ഉണ്ടാക്കുകയും അതിനെ ശീലമാക്കി മാറ്റുകയും അതിനെ കമ്പോളവല്‍ക്കരിക്കുകയും ചെയ്യലാണല്ലോ ആധുനിക മാനേജ്മെന്റ് തന്ത്രം .
എം .ബി. എ ക്കാര് പഠിക്കുന്നതും പ്രായോഗികമാക്കുന്നതും ഇതൊക്കെ തന്നെ .
അതില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ ഒരു വ്യക്തി ഒറ്റക്കുവിചാരിച്ചാല് സാദ്ധ്യമല്ലതന്നെ .
വിധേയമായിപ്പോകും ; അത്രയ്ക്കുള്ള അതിന്റെ വശ്യതയും സാമൂഹിക തന്മയത്വവും!
ചോദ്യം :2
തണുത്തവെള്ളം കുടിക്കുമ്പോള്‍ ആശ്വാസം തോന്നുന്നതിനെക്കുറിച്ച് ..........?
ഉത്തരം
ഒന്നാമത്തെ കാരണം ഞാന്‍ മുന്‍പ് പറഞ്ഞതാണ് . അതായത് തണുപ്പു നല്കുന്ന സുഖവുമായി ശരീരം കണ്ടീഷണിംഗ് ചെയ്യപ്പെട്ടത് .
എന്നാല്‍ അതിലും പ്രധാനമായ മറ്റൊരു കാര്യമുണ്ട് .
വിയര്‍ക്കുന്നതുവഴി ശരീരത്തിന് ജല നഷ്ടം സംഭവിക്കുന്നു.
ഇത് വ്യക്തിയെ അറിയിക്കുന്ന സിഗ്നലാണ് ദാഹം .
അപ്പോള്‍ നാം തണുത്ത വെള്ളം കുടിക്കുന്നതുവഴി രണ്ടാമതൊരു കാര്യവും കൂടി ചെയ്യുന്നുണ്ട് ; അതായത് ദാഹ ശമനം!
അതായത് ശരീരത്തിന് വിയര്‍പ്പുവഴി നഷ്ടപ്പെട്ട ജലം തിരിച്ചു നല്കുന്നു.
അതായത് രണ്ടു സുഖങ്ങള്‍ ശരീരത്തിനു ലഭിക്കുന്നു ; ഒന്നാമത്തേത് മിഥ്യാ സുഖമാണെങ്കിലോപ്പോലും!
ചോദ്യം : 3
മൂത്രത്തിന്റെ ചൂടിനെക്കുറിച്ച് ................
ഉത്തരം
ശരീരതാപനില എന്ന് നാം പറയുന്ന താപനില ശരീരത്തിലെ എല്ലായിടത്തും ഒരു പോലെയല്ല .
( അത് ഭൂമിയിലെ ഗുരുത്വകര്ഷണം പോലെത്തന്നെയാണ് . )
അത് വ്യത്യസ്തമാണ് . രാജ്യങ്ങള്ക്കനുസരിച്ചും വ്യത്യാസം വരാം .
( ഇങ്ങനെയും ഒരു വാദം നിലവിലുണ്ട്....)
പക്ഷെ ഈ വ്യത്യാസം അത്ര വലുതല്ല തന്നെ .
അതുകോണ്ട്തന്നെ ശരീരത്തിന്റെ പല ഭാഗത്തും ഊഷ്മാവ് വ്യത്യസമായതിനാല് വീണ്ടും ശരാശരി എന്ന നില പാടിലേക്ക് നാം വരേണ്ടതാണ് . പക്ഷെ , ഇവിടെ ശരാശരിയുളവാക്കുന്ന ഉത്തരം സ്വീകാര്യമല്ല.
കാരണം , പ്രധാന ഭാഗങ്ങളിലെ - എളുപ്പത്തില്‍ അളക്കാവുന്ന ഭാഗങ്ങലിലെ- താപനില കണക്കാക്കുകയാണ് എളുപ്പ മാര്‍ഗ്ഗം .
അതാണ് ബുദ്ധിപരവും.......
( കേന്ദ്രം ഭരിക്കാനായി രാഷ്ടീയ പാര്‍ട്ടികള്‍ക്ക് ഹിന്ദി ബെല്‍ട്ടിലെ വോട്ട് നേടുന്നതിലല്ലെ മുഖ്യ ശ്രദ്ധ പുലര്ത്തേണ്ടൂ)
അതായത് ആന്തരാവയവങ്ങളിലെ താപനില പുറം ഭാഗത്തെ അപേക്ഷിച്ച് കൂടുതലായിരിക്കും .
നാവിനടിയില്‍ തെര്‍മോമീറ്റര്‍ വെച്ച് താപനില അളക്കുന്നത് ഓര്‍ക്കുക.
ആന്തരാവയവത്തിലാണ് മൂത്രം സ്ഥിതിചെയ്യുന്നത് എന്നത് ഓര്‍ക്കുക
അതുകൊണ്ട് തന്നെ മൂത്രത്തിന് അവയുടെ താപ നില കൈവരിക്കാന്‍ വിഷമമില്ല എന്നു മനസ്സിലാക്കം.
ഈ മൂത്രത്തെ ബാഹ്യ അവയവമായ കൈവിരല്‍കൊണ്ട് സ്പര്‍ശിക്കുമ്പോള്‍ ചൂടുകൂടുതല്‍ തോന്നുന്നതിന്റെ കാരണം ഇപ്പോള്‍ മനസ്സിലായല്ലോ.
ഞാന്‍ ഇവിടെ ‘താപം’ , താപനില എന്നിവയെ ഭൌതിക ശാസ്ത്ര ത്തിന്റെതായ രീതിയില്‍ വീക്ഷിച്ചപ്പോഴാണ് ഗതികോര്‍ജ്ജത്തിന്റെ കാര്യം പറഞ്ഞത്
ഒരു വസ്തുവിലെ ആകെ ഗതികോര്‍ജ്ജത്തിന്റെ അളവാണ് താപം .
ഒരു വസ്തുവിലെ ശരാശരി ഗതികോര്‍ജ്ജത്തിന്റെ അളവാണ് താപനില .
ഈ വസ്തുത വെച്ചുകൊണ്ട് തണുത്തവെള്ളം കുടിച്ചാല്‍ എന്താണ് സംഭവിക്കുക ?
താപനിലയില്‍ കുറവുണ്ടാകും .
പക്ഷെ , ആകെ ഗതികോര്‍ജ്ജത്തില്‍ വര്‍ദ്ധനവുണ്ടാകും
അതായത് ശരീരത്തിന്റെ താപത്തില്‍ തണുത്തവെള്ളം കുടിച്ചാല്‍ വര്ദ്ധനവുണ്ടാകുമെന്നര്ത്ഥം . ഇതേ തിയറി മൂത്രം ഒഴിച്ചുകളഞ്ഞാലുണ്ടാകുന്ന അവസ്ഥയീല്‍ നമുക്ക് അപ്ലൈ ചെയ്യാം . മൂത്രം ഒഴിച്ചുകഴിഞ്ഞാല്‍ ആകെ ഗതികോര്‍ജ്ജത്തില്‍ കുറവുണ്ടാകുന്നു; താപത്തില്‍ കുറവുണ്ടാകുന്നുവെന്നര്ഥം. ചോദ്യം 4. സോഡാ വാട്ടറിന്റെ കാര്യം ............? സോഡാ വാട്ടര്‍ എന്നത് ജലവും കാര്‍ബണ്‍ ഡയോക് സൈഡും ചേര്‍ന്ന മിശ്രിതമാണല്ലോ. അതിലെ ജലം മുന്‍ പറഞ്ഞ രീതിയില്‍ ദാഹശമനത്തിനുതകുന്നതാണ് . പക്ഷെ , കാര്‍ബണ്‍ ഡയോക്സൈഡ് - അത് ശരീരത്തിന് ഒരു ഉത്തേജനം മാത്രമേ ചെയ്യുന്നുള്ളൂ. പക്ഷെ , സോഡാ വാട്ടര്‍ കുടിക്കുമ്പോള്‍ ഉണ്ടാകുന്ന ശാരീരിക അവസ്ഥ ഒരു സുഖമായി ശീലിച്ചാല്‍ പിന്നെ രക്ഷയില്ല കേട്ടോ !

Sunday, April 27, 2008
61. ഉഷ്ണിക്കുമ്പോള്‍ ശരീരം വിയര്‍ക്കുന്നത് നല്ലതാണോ ?
വെള്ളം കുടിക്കുമ്പോള്‍ നാമിതൊക്കെ ഓര്‍ക്കാറുണ്ടോ എന്ന പോസ്റ്റിന് കമന്റിട്ട ശ്രീ കുട്ടിക്കുള്ള മറുപടിയാണ് ഇവിടെ ഒരു പോസ്റ്റായി പബ്ലിഷ് ചെയുന്നത് നമസ്കാരം ശ്രീ കുട്ടി, കമന്റിട്ടതിനും ലെ- ഷാറ്റ് ലിയര്‍ തത്ത്വം ഉപയൊഗിച്ച് ശരീരമെന്ന വ്യൂഹത്തെ വിശകലനം ചെയ്തതിനും നന്ദി. താങ്കള്‍ പറഞ്ഞത് ശരിയാണ് ലെ- ഷാറ്റ്ലിയര്‍ തത്ത്വം സൂചിപ്പിക്കുന്നത് സംതുലനാവസ്ഥയിലുള്ള ഒരു വ്യൂഹത്തെ തന്നെയാണ്. അത്തരത്തില്‍ 100% സംതുലനാവസ്ഥയിലുള്ള വ്യൂഹം പ്രായോഗിക ജീവിതത്തില്‍ അപൂവ്വമാണെന്നാണ് എന്റെ അറിവ് . (അതിനെക്കുറിച്ച് കൂടുതല്‍ അറിവുള്ളവര്‍ അറിയിക്കുക ) അതുകൊണ്ടാണ് ഒരു Living Organisam ആയ മനുഷ്യശരീരത്തിനെ സംതുലനാവസ്ഥയിലുള്ള വ്യൂഹമായികണ്ട് വിശകലനം ചെയ്തത് . അപ്പോള്‍ നമുക്ക് പുതിയ പല ചിന്തകളും ഉടലെടുക്കുന്നതായി അനുഭവപ്പെടും. ശരീരശാസ്ത്രനിയമങ്ങള്ക്ക് പുതിയ ചില മാനങ്ങള്‍ കൈവരിക്കുന്നതായി അനുഭവപ്പെടും വാട്ടര്‍ തെറാപ്പിയുടെ തെറ്റായ കൈകാര്യം ചെയ്യല്‍ മനസ്സിലാവും അതായത് , അമിതമായി വെള്ളം കുടിച്ചാല്‍ അത് ഇല്ലായ്മ ചെയ്യാന്‍ ശരീരം ശ്രമിക്കും അതുകൊണ്ട് കൂടുതല്‍ മൂത്രം ഒഴിക്കേണ്ടി വരുന്നു എന്നര്‍ഥം . അമിതമായ തണുപ്പേള്ക്കുമ്പോള് ശരീരം വിറക്കുന്നതു കണ്ടിട്ടില്ലേ ഇതും തണുപ്പിനെരെ ശരീരം ചെയ്യുന്ന പ്രതിരോധ പ്രവര്‍ത്തനമായി ഏതോ ഒരു ലേഖനത്തില്‍ വായിച്ച കാര്യം എനിക്ക് ഓര്‍മ്മ വരുന്നു, കൈകള്‍ കൂട്ടിയുരസുമ്പോള്‍ ചൂടാകാറില്ലേ അതുപോലെ മുന്‍ പറഞ്ഞ രീതിയിലുള്ള ശരീര ചലനം വഴി ശരീരം താപത്തെ സ്വയം നിര്‍മ്മിക്കാന്‍ തുടങ്ങുന്നു ശരിയൊ തെറ്റോ എന്നൊന്നും എനിക്ക് ഉറപ്പില്ല. ( റിഫ്ളക്സ് ഏകഷന് - സിമ്പതറ്റിക് നെര്‍വസ് സിസ്റ്റം - പാരാ സിമ്പതറ്റിക് നെര്‍വസ് സിസ്റ്റം എന്നിവ ഉപയോഗിച്ച് വിശദീകരിച്ചാല്‍ ഉത്തരം വേറെ ആകാം ) അറിവുള്ളവര്‍ പറയട്ടെ ഇനി വിയര്ക്കുമ്പോഴത്തെ കാര്യം അതും താങ്കള്‍ പറഞ്ഞത് ശരിയാണ് വിയര്‍ക്കുമ്പോള്‍ ശരീരോഷ്മാവിന്റെ സംതുലനാവസ്ഥക്ക് ഭംഗം വരും ആ ഭംഗം ഇല്ലായ്മ ചെയ്യുവാനാണല്ലോ ശരീരം വിയര്ക്കൂന്നത് അങ്ങനെ വിയര്‍പ്പ് ത്വക്കിനു പുറത്ത് ഉണ്ടാകുകയും ബാഷ്പീകരണം വഴി വിയര്‍പ്പ് ജലബാഷ്പമായി അന്തരീക്ഷത്തിലേയ്ക്ക് പോകുകയും ചെയ്യുമ്പോള്‍ ശരീരത്തിന് തണുപ്പു ലഭിക്കുന്നു ശരീരത്തില്‍ നിന്നുള്ള താപം ഇത്തരത്തില്‍ ബാഷ്പീകരണത്തിന് വിയര്‍പ്പ് കണികകള്‍ ഉപയോഗിക്കുന്നു. (ഓര്‍ക്കുക , വിയര്‍ത്തിരിക്കുമ്പോള്‍ കാറ്റടിച്ചാല്‍ തണുക്കുന്നത് .) പക്ഷെ ,ഇത്തരത്തില്‍ വിയര്പ്പിക്കാനാവശ്യമായ ജലം ശരീരത്തിനില്ലേങ്കില് ( അതായത് ത്വക്ക് വഴി പുറത്തുകളയാനാവശ്യ മായ ജലം ) പ്രശ്നമാണ്. അത് പ്രസ്തുത വ്യൂഹത്തിന് തന്നെ കേട് സംഭവിക്കുന്നതിന് ഇടയാക്കുന്നു . ഒരിക്കല്‍കൂടി നന്ദി പറഞ്ഞുകൊണ്ട് ആശംസകളോടെ
Saturday, April 26, 2008
60. മരുന്ന് കഴിച്ചതുകോണ്ടാണോ രോഗം മാറുന്നത് ?
കയ്പ്പക്ക ഭക്ഷ്യവസ്തുവാണോ എന്ന ചോദ്യത്തിന് കമന്റിട്ട ശ്രീ താരാപഥത്തിനുള്ള മറുപടിയാണ് ഈ പോസ്റ്റിലൂടെ നല്‍കുന്നത്
നമസ്കാരം ശ്രീ താരാപഥം ,
കമന്റിട്ടതിനും ആശയ സ്മ്പുഷ്ടമായ അഭിപ്രായം പറഞ്ഞതിനും നന്ദി രേഖപ്പെടുത്തുന്നു
ഈ പോസ്റ്റിനെ ലേബല്‍ ‘ആക്ഷേപഹാസ്യമാനെന്ന ലേബല്‍ ‘ ശ്രദ്ധിച്ചുവെന്നു വിചാരിക്കട്ടെ.
അതുകൊണ്ടുതന്നെ , ഞാന്‍ കയ്പ്പക്ക ഉപയോഗിച്ച് ഉണ്ടാക്കിയ കറിയൊ , അല്ലെങ്കില്‍ മാമ്പഴ പുളിശ്ശേരിയൊ കഴിക്കാത്തവനാണെന്ന ധാരണ ഒഴിവാക്കണമെന്നപേക്ഷ .
ഞാന്‍ ഇടുന്ന പോസ്റ്റിലൂടെ ഉന്നയിക്കുന്ന കാര്യങ്ങള്‍ വ്യക്തിപരമല്ല തികച്ചും വിഷയാധിഷ്ഠിതമാണ് എന്നു പറഞ്ഞു കോള്ളട്ടെ .
ഇനി കാര്യത്തിലേക്കു കടക്കാം .
താങ്കള്‍ ഉന്നയിച്ച കമന്റിലൂടെ കാര്യങ്ങള്‍ ശരിയാണ്.
രുചിയാണോ ഗുണമാണോ മനുഷ്യന്റെ ഭക്ഷ്യവസ്തുവിനെ തീരുമാനിക്കുന്നത് എന്നത് .
പക്ഷെ , മനുഷ്യന്റെ ആദ്യ കാലഘട്ടം - അതായത് തീ കണ്ടുപിടിക്കുന്നതിനു മുമ്പ് - രുചിയാണ് അല്ലെങ്കില്‍ രുചിയും മണവും ആണ് മനുഷ്യന്റെ ഭക്ഷ്യവസ്തുവിനെ തീരുമാനിച്ചിരുന്നത് .
രുചിയും മണവും നല്കുന്ന അവസ്ഥ തിരിച്ചറിയാന്‍ അവന്റെ ജന്മ വാസന അവനെ സഹായിച്ചിരുന്നു എന്നുവേണം കരുതാന്‍
( പ്രസിദ്ധ നരവംശ ശാസ്ത്രജ്ഞനായ ഡെസ് മണ്ട് മോറിസിന്റെ ബുക്കുകളില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് എന്റെ ഓര്‍മ്മ.
Naked Ape ആണെന്നു തോന്നുന്നു ആ പുസ്തകം . )
പിന്നീട് അറിവിന്റെ ( ശാസ്ത്രത്തിനെ ) വികാസത്തില്‍ ഭക്ഷണത്തിന്റെ ഗുണം എന്ന ‘വസ്തുത (Concept ) രൂപമെടുക്കാന്‍ തുടങ്ങി.
പിന്നീടത് രുചിയും ഗുണവും എന്നതിലേക്കു നീങ്ങി
ചില പ്രത്യേക സാഹചര്യത്തില്‍ അത് - രുചിയേക്കാള്‍ ഗുണത്തിന് പ്രാധാന്യം നല്കി.
അത്തരമൊരു സാഹചര്യമാണ് രോഗാവസ്ഥ എന്നുവേണം കരുതാന്‍ .
പ്രസ്തുത അവസ്ഥയില്‍ ഗുണമാണ് മുന്നിട്ടുനില്ക്കുക എന്നറിയാമല്ലോ
ഇനി നമുക്ക് മരുന്നിനെക്കുറിച്ച് ചിന്തിച്ചുനോക്കാം
മരുന്നാണോ ശരീരമാണോ പ്രവര്‍ത്തിക്കുന്നത് ?
മരുന്നു കഴിച്ചാല്‍ രോഗം മാറും .
അപ്പോള്‍ മരുന്നല്ലേ ശരീരത്തില്‍ പ്രവര്‍ത്തിച്ചത് .
ന്യായമായ കാര്യകാരണ ബന്ധം .
തെറ്റു പറയാന്‍ ഒക്കത്തില്ല .
ഇനി ഞാനൊന്നു ചോദിക്കട്ടെ ,
ഭൂമി സൂര്യനെ ചുറ്റുകയാണോ , സൂര്യന് ഭൂമിയെ ചുറ്റുകയാണോ ?
ഉത്തരം വ്യക്തം
ഭൂമി സൂര്യനെ ചുറ്റുകയാണ്
എന്തുകൊണ്ട്
അതിനു തക്കതായ കാര്യ കാരണ ബന്ധം കണ്ടുപിടിക്കാനും അംഗീകരിക്കാനും നമുക്കു കഴിഞ്ഞു.
അത്ര തന്നെ
( ഗലീലിയോയുടെ വേദനകള്‍ ഇവിടെ സ്മരണീയം )
ഇനി നമുക്ക് ന്യൂട്ടനെക്കുറിച്ച് ചിന്തിക്കാം
ആപ്പിള്‍ താഴേക്ക് വിഴാന്‍ കാരണമെന്ത് ?
ഭൂമി ആകര്‍ഷിക്കുന്നതുകൊണ്ട് .
അതുമാത്രമാണോ ?
ആപ്പിളിന് ഭൂമിയേക്കാള്‍ മാസ് കൂടിയിരുന്നെങ്കിലോ ?
അതല്ല ആപ്പിള്‍ ഭൂമിയില്‍നിന്ന് വളരേ അകലത്തില്‍ സ്ഥിതിചെയ്തിരുന്നുവെങ്കിലോ
അതുമല്ല ഭൂമിയേക്കാള്‍ മാസ് കൂടുതലുള്ള വസ്തു ആപ്പിളിന്റെ അടുത്ത് സ്ഥിതിചെയ്തിരുന്നുവെങ്കിലോ
അതുമല്ല ആപ്പിളിന്റെ സാന്ദ്രത വായുവിനെ അപേക്ഷിച്ച് കുറവായിരുന്നെങ്കിലോ - ഉദാഹരണത്തിന് ഹൈഡ്രജനെപ്പോലെ
ഉത്തരം വ്യത്യസ്ഥമായേനെ എന്നല്ലാതെ എന്തു പറയാന്‍
ഈ ലോജിക്കേ മരുന്നിന്റെ കാര്യത്തില്‍ എടുക്കേണ്ടതുള്ളൂ
ഈ ലോജിക്ക് നമുക്ക് എങ്ങനെ ശരീരത്തിന്റെ കാര്യത്തില്‍ നടപ്പില്‍ വരുത്താം .
ഒന്നാലോചിച്ചു നോക്കൂ
കണ്ണില്‍ ചെറിയ പൊടി പോയാല്‍ വെള്ളം വരും .
ആരാണ് വെള്ളം ഉല്പാദിപ്പിച്ചത് ?
പൊടിയാണോ , അതോ കണ്ണാണോ ?
( വാദിക്കാനായി വേണമെങ്കില്‍ പൊടിയാണെന്നു പറയാം .
അങ്ങനെയുമുണ്ടല്ലോ തര്‍ക്കശാസ്ത്രത്തിലെ വിധികള്‍
ഒരു കൊലപാതകം നടന്നു എന്ന് കരുതുക
ആരാണ് ആളെ കൊന്നത് ?
തോക്കിലെ ഉണ്ട .
അതൊ തോക്കാണൊ ?
അതോ തോക്ക് ഉപയോഗിച്ച ആളാണോ ?
അതോ തോക്ക് ഉപയോഗിച്ച വ്യക്തിയെ പറഞ്ഞയച്ച ആളാണൊ ?
തോക്ക് കണ്ടു പിടിച്ചതു കൊണ്ടല്ലേ തോക്ക് ഉപയോഗിച്ചത് ?
അപ്പോള്‍ യഥാര്‍ത്ഥത്തില്‍ തോക്കു കണ്ടുപിടിച്ച ആളല്ലേ കുറ്റക്കാരന്‍ ?
അതുപോലെ മദ്യപിച്ചതുമൂലം ഉണ്ടായ വാക്കു തര്‍ക്കത്തില്‍ കൊല നടന്നു
ആരാണ് കുറ്റക്കാരന്‍ ?
വ്യക്തിയാണൊ ?
അതോ മദ്യമൊ? )
വീണ്ടും വിഷയത്തിലേക്കു തിരിച്ചുവരാം
കണ്ണാണ് എന്ന് തീരുമാനിക്കയാണെങ്കില്‍
ഒ കെ
അപ്പോള്‍ വേറിട്ട ഒരു ചിന്താ രീതി ഉടലെടുത്തു
അപ്പോള്‍ മരുന്ന് ശരീരത്തി അഥവാ അവയവങ്ങളില്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നു എന്നകാര്യത്തില്‍ തര്‍ക്ക മില്ല
ഈ പ്രതികരണമാണ് മരുന്നിന്റെ പ്രവര്‍ത്തനമായി നാം വിലയിരുത്തുന്നത്
ശരീരത്തിന് സ്വയം അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുവാനുള്ള കഴിവുണ്ട്
അത് സ്വയം റിപ്പയര്‍ ചെയ്യും . അതിന് സെല്‍ഫ് ഹീലിംഗ് പവര്‍ ഉണ്ട്
ഇനി വേറൊരു ചോദ്യം
കയ്യ് ഒടിഞ്ഞാല്‍ ........
മരുന്നാണോ ശരീരമാണോ അസ്ഥിയെ യോജിപ്പിക്കാന്‍ ശ്രമിച്ചത്
ഇതിനും ഉത്തരം കണ്ടെത്തിനോക്കൂ
ഇനി മരുന്നു കഴിക്കുംപ്പോല് ചില ശാരീരിക പ്രവര്‍ത്തനങ്ങളെ വേഗത്തിലാക്കും
എന്സെമുകളുടെ അമിത സ്രവം ഉണ്ടാകും
ഇത്തരം കാര്യങ്ങളോക്കെ മെഡിസിന് പഠിച്ചവര്‍ പറയും
പക്ഷെ , മരുന്ന് ശരീരപ്രശ്നത്തില് മുകളില്‍ പറഞ്ഞ ലോജിക് കൊണ്ടുവന്നാല്‍ അവര്‍ അതിന് എതിരായി തിരും
‘എങ്കിലും അമേരിക്കയിലെ ഹെല്‍ത്ത് മിശിഹ ‘ എന്നറിയപ്പെട്ടിരുന്ന ലോകപ്രശസ്തനായ ഡോ; ഹെര്‍ബര്‍ട്ട് എം. ഷെല്‍ട്ടണ്‍ തന്റെ‘ AN INTRODUCTION TO NATURAL HYGIENE ‘എന്ന പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു
“ ആരോഗ്യമുള്ളവര്‍ക്ക് മരുന്നു നല്കിയാല് അത് രോഗമുണ്ടാക്കുന്നു ; രോഗമുള്ളവര്‍ക്ക് അത് നല്കിയാല് ആരോഗ്യമുണ്ടാക്കും എന്ന് നമുക്ക് എങ്ങനെ കരുതുവാന്‍ കഴിയും ? രോഗികള്‍ ക്കു നല്കിയാലും അത് രോഗമുണ്ടാക്കും എന്ന് മനസ്സിലാക്കാന്‍ എന്താണ് വിഷമം .“
ആന്റി ബയൊട്ടിക്കിനെകുറിച്ച് ഇംഗ്ലണ്ടിലെ ലാന്‍സെറ്റ് മാസികയില്‍ വന്ന ലേഖനം ഒരിക്കല്‍ ഒച്ചപ്പാടുണ്ടാക്കിയ സംഭവം ഞാന്‍ ഓര്‍ക്കുന്നു.
അത് ശരീരത്തിനാവശ്യമായ ജീവാണുക്കളേയും നശിപ്പിക്കുന്നു എന്നതായിരുന്നു അത്
വാല്‍ക്കഷണം
ഇത്തരത്തില്‍ എഴുതി എന്നു വിചാരിച്ച് ആരും മരുന്നിനെക്കുറിച്ച് എതിരായി ചിന്തിക്കരുതെന്നപേക്ഷ .
അതിലുള്ള വിശ്വാസവും കുറക്കരുതെന്നപേക്ഷ .
ഇങ്ങനെയും ചില കാര്യങ്ങള്‍ ഉണ്ട് എന്നു പറയാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളു
ആരെയും വ്യക്തിപരമായൊ , അരുടെയെങ്കിലും വിശ്വാസത്തേയൊ ഹനിക്കണമെന്ന ഉദ്ദേശത്തോടെയല്ല എഴുതിയത് എന്ന് ഒരിക്കല്‍ കൂടി സൂചിപ്പിക്കുന്നു
നിലവിലുള്ള വിശ്വാസങ്ങള്‍ തകര്‍ക്കാനല്ല ഇത്തരത്തില്‍ എഴുതിയത് ഇങ്ങനെയും ചിന്തിക്കാം എന്നു ചൂണ്ടിക്കാട്ടി എന്നു മാത്രം

Friday, April 25, 2008
59. വെള്ളം കുടിക്കലിലല്ല ; ജീവിത രീതി മാറ്റലാണ് പ്രധാനം!!
വെള്ളം കുടിക്കുമ്പോള്‍ നാമിതൊക്കെ ഓര്‍ക്കാറുണ്ടോ എന്ന പോസ്റ്റില്‍ കമന്റിട്ട ശ്രീ താരോദയത്തിനുള്ള മറുപടിയാണ് ഈ പോസ്റ്റിലൂടെ നല്‍കുന്നത് . നമസ്കാരം ശ്രീ താരാപഥം , പോസ്റ്റ് വായിച്ചതിനും കമന്റിട്ടതിനും നന്ദി . കേരളത്തിലെ പ്രകൃതിചികിത്സകരില്‍ പ്രമുഖരായ ശ്രീ വര്‍മ്മ സാര്‍, ശ്രീ ഉല്പലാക്ഷന് സാര്‍ , ശ്രീ ടി.കെ .ശേഖരന് സാര്‍ എന്നിവരുടെ ക്ലാസ്സുകള്‍ കേള്‍ക്കുന്നതിനും പുസ്തകങ്ങള്‍ വായിക്കുന്നതിനും കഴിഞ്ഞീട്ടുണ്ട് . നെടുപുഴയുള്ള ഉല്പലാക്ഷന് സാറിന്റെ പ്രകൃതി ചികിത്സാ ആശുപത്രിയില്‍നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. അവിടത്തെ ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുണ്ട് വര്മ്മസ്സാറിന്റെ മുണ്ടൂരുള്ള പ്രകൃതി ചികിത്സാ സാനിട്ടോറിയത്തില്‍ നിന്ന് ഭക്ഷണം കഴിക്കുവാനും ക്യാമ്പ് അറ്റന്‍ഡു ചെയ്യുവാനും ക്ലാസുകളില്‍ അറ്റന്‍ഡു ചെയ്യുവാനും കഴിഞ്ഞീട്ടുണ്ട്. കേരളത്തിലെ പ്രകൃതിചികിത്സക്ക് സൈദ്ധാന്തിക അടിത്തറ നല്കുന്നതില് ഒരു പ്രധാന പങ്കു വഹിച്ചിട്ടുള്ള ശേഖരന് സാറുമായി പലവട്ടം ചര്‍ച്ച നടത്തുന്നതിനും സംശയനിവാരണത്തിനും കഴിഞ്ഞിട്ടുണ്ട്. ഇതൊന്നും തന്നെ എന്തെങ്കിലും അസുഖത്തിന്റെ പേരിലല്ല എന്നുകൂടി വ്യക്തമാക്കട്ടെ. ശ്രീ സ്വാമിനാഥന് , ആചാര്യ ലക്ഷണ ശര്‍മ്മ .. തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. ജര്‍മ്മന്‍ പ്രകൃതി ചികിത്സകനായ ലൂയി കൂനി , അമേരിക്കന്‍ പ്രകൃതി ചികിത്സകനായ ഹെര്‍ബര്‍ട്ട് .എം .ഷെല്‍ട്ടണ്‍ ...... തുടങ്ങിയവരുടെയൊക്കെ പുസ്തകങ്ങള്‍ വായിക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അതിന്റെയൊക്കെ വെളിച്ചത്തിലാണ് ഈ പോസ്റ്റില്‍ പ്രകൃതി ചികിത്സയെ , അല്ല, പ്രകൃതി ജീവനത്തെ ചേര്‍ത്തത് . എങ്കിലും പോസ്റ്റ് ഉദ്ദേശിച്ചത് അതില്‍ തന്നെ സൂചിപ്പിച്ചീട്ടുള്ള - പുസ്തകത്തിന്റെ - പ്രായോഗിക ജീവിതവുമായുള്ള സമീപനത്തെയാണ് . അത്തരം ചിന്തകള്‍ വായിക്കുന്നവരുടെ മനസ്സില്‍ ഉണ്ടാകുന്നതിനുവേണ്ടിയാണ്. ഇത്രയും സൂചിപ്പിച്ചത് സ്വയം പുകഴ്ത്തലായി കണക്കാക്കരുതെന്നപേക്ഷ. എഴുതുന്നതീലെ ആധികാരികത വ്യക്തമാക്കുന്നതിനു വേണ്ടി മാത്രമാണെന്നറിയുക . എന്നിരുന്നാലും തെറ്റു പറ്റില്ലെന്ന ഉറപ്പ് പറയുവാനും എനിക്ക് സാധിക്കില്ല. തെറ്റുപറ്റിയാല്‍ അത് അംഗീകരിക്കുവാനും തിരുത്തുവാനുമുള്ള ഹൃദയ വിശാലത എപ്പോഴും കൊണ്ടു നടക്കാന്‍ ശ്രമിക്കാറുണ്ട്. പിന്നെ , താങ്കള്‍ പറഞ്ഞ കാര്യം ശരി തന്നെയാണ് ശ്രീ താരാപഥം പ്രകൃതിചികിത്സകര്‍ പറയുന്നതുപോലെ വെള്ളം കുടിക്കുവാന്‍ മാത്രമല്ല , ജീവിക്കുവാന്‍ തന്നെ സാധാരണക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് . കാരണം നാം അത്ര മാത്രം പ്രകൃതിയില്‍ നിന്ന് അകന്നു കഴിഞ്ഞു എന്നു മാത്രം . ശീലങ്ങള്‍ മാറ്റുവാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന കാര്യം നമുക്കറിയാമല്ലോ. പക്ഷെ എന്തെങ്കിലും അസുഖങ്ങള്‍ വരുമ്പോള്‍ - പ്രകൃതി ചികിത്സകരുടെ അടുത്ത് അഭയം പ്രാപിച്ചാല്‍ - ഒരു നിവൃത്തിയുമില്ല . അവര്‍ പറയുന്നത് അനുസരിക്കുക മാത്രം! പിന്നെ സഹന ശക്തിയുടെ കാര്യത്തില്‍ ........ നിര്‍ബന്ധിപ്പിച്ച് ഒരാള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ മാനസിക പ്രശ്നം ഉണ്ടാകുമെന്നാണ് പറയുന്നതും അനുഭവങ്ങള്‍ സൂചിപ്പിക്കുന്നതും . മാത്രമല്ല അടിച്ചമര്‍ത്തല്‍ - ഈ സഹന ശക്തി എന്നു പറയുന്നത് - പല ,മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് മനശാസ്ത്രവും സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ , നമ്മുടെ തെറ്റായ ശീലങ്ങളെ ഒരു സുപ്രഭാതത്തില്‍ പൊടുന്നനെ മാറ്റാതെ -ക്രമേണ- കുറേശെ- ആയി മാറ്റുക . അതാണ് നല്ലത് . പ്രായോഗിക പ്രകൃതി ചികിത്സകര്‍ അംഗീകരിക്ക പ്പെട്ട തത്വവും. ഒരിക്കല്‍ കൂടി നന്ദി , ശ്രീ താരാപഥം . കമന്റിട്ടതിനും ഇത്തരത്തില്‍ സര്ഗ്ഗാല്ത്മ ചര്‍ച്ചക്ക് തുടക്കം കുറിച്ചതിനും നന്ദി
Thursday, April 24, 2008
58. വെള്ളം കുടിക്കുമ്പോള്‍ നാമിതൊക്കെ ഓര്‍ക്കാറുണ്ടോ ?
ഞാന്‍ ഇവിടെ വീണ്ടും ലെ-ഷാറ്റ്ലിയര്‍ എന്ന ശാസ്ത്രജ്ഞനെ കൊണ്ടുവരട്ടെ .
“ സംതുലനാവസ്ഥയിലുള്ളൊരു വ്യൂഹത്തിന്റെ ഊഷ്മാവ് , മര്‍ദ്ദം , ഗാഡത എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ മാറ്റം വരുത്തിയാല്‍ വ്യൂഹം ഇതുമൂലമുണ്ടാകുന്ന ഫലം ഇല്ലായ്മ ചെയ്യുന്നതിന് പുനര്‍ക്രമീകരണം നടത്തുന്നു.”.
ഇതിനെയാണ് ലെ-ഷാറ്റ്ലിയര്‍ തത്ത്വം എന്നു പറയുന്നത്..
ഞാന്‍ ഇവിടെ ഇക്കാര്യം പറയുവാന്‍ കാര്ണം എന്തെന്നുവെച്ചാല്‍ എങ്കില്‍ മാത്രമേ എനിക്ക് അഥവാ എന്റെ വാദമുഖങ്ങള്‍ക്ക് അല്പമെങ്കിലും നിലനില്പുള്ളൂ എന്നതിനാലാണ്..
ഇനി നമുക്ക് വിഷയ്ത്തിലേക്ക് കടക്കാം..
ഉഷ്ണിക്കുന്ന സമയത്ത് നാം ചൂടുവെള്ളം കുടിച്ചുവെന്നിരിക്കട്ടെ ..
അപ്പോള്‍ , അതുമൂലമുണ്ടാകുന്ന ഫലം ഇല്ലായ്മ ചെയ്യാന്‍ ശരീരം ശ്രമിക്കും..
അതായത് , ശരീരം കൂടുതലായി വിയര്‍ക്കുന്നു എന്നര്‍ത്ഥം .
ഇനി വിയര്‍ക്കുന്ന സമയത്ത് തണുത്തവെള്ളം കുടിച്ചാലോ ?.
ഒന്നു നിക്കണേ .......
വെള്ളവും ഭക്ഷണവും അകത്താക്കുന്നതിനെക്കുറിച്ച് ശ്രീ വര്‍മ്മസ്സാര്‍ ( കേരളത്തിലെ പ്രകൃതിചികിത്സാചാര്യന്‍ ) പറഞ്ഞിട്ടുള്ളത് ഒന്നു പറയാം. വെള്ളത്തിനെ കഴിക്കണെമെന്നും ഭക്ഷണത്തെ കുടിക്കണമെന്നു മാണ് ..
എന്നുവെച്ചാല്‍ എന്താണ് അര്‍ഥം ?.
ഭക്ഷ്യവസ്തുവിനെ നല്ലവണ്ണം ചവച്ചരച്ച് ദ്രാവകരൂപത്തിലാക്കിയതിനു ശേഷം മാത്രം ആമാശയത്തിലേക്കിറക്കുക ..
അതുപോലെ വെള്ളത്തെ വായില്‍ ഉള്‍ക്കൊണ്ട് സാവധാനത്തില്‍ ഇറക്കുക ..
ഇങ്ങനെയൊക്കെ ചെയ്താല്‍ ആരോഗ്യം നന്നാവുമത്രെ ..
ശരീരത്തിന്റെ നിയമങ്ങള്‍ ( ശരീര ധര്‍മ്മങ്ങള്‍ - ശരീരത്തിന്റെ ധാര്‍മ്മികത ) പാലിച്ചു ജീവിക്കണമത്രെ. സ്വന്തം ശരീരത്തിന്റെ ധാര്‍മ്മികത പാലിക്കാത്തവന് സമൂഹത്തിന്റെ ധാര്‍മ്മികത പാലിക്കുമോ ആവോ .
ഇനി ഞാന്‍ തുടരട്ടെ ....
വിയര്‍ക്കുന്ന സമയത്ത് തണുത്ത വെള്ളം സാവധാനത്തില്‍ കുടിച്ചുവെന്നിരിക്കുക .
അപ്പോള്‍ തണുത്ത വെള്ളത്തിന്റെ തണുപ്പ് വായിനകത്തും അതുപോകുന്ന വഴിക്കും ലഭിക്കുന്നു..
അതായത് വെള്ളം പോകുന്ന ഭാഗത്തെ ചൂട് കുറയുന്നു എന്നര്‍ഥം..
ഇനി വേഗത്തിലാണ് വെള്ളം കുടിച്ചതെങ്കിലോ ?.
അത് പോകുന്ന ഭാഗത്തെ ചൂടിനെ ഇല്ലായ്മ ചെയ്യാന്‍ തണുത്ത വെള്ളത്തിനാകില്ല എന്നതു തന്നെ . .
ചിലപ്പോള്‍ ഉഷ്ണിച്ചിരിക്കുന്ന സമയത്ത് നാം തണുത്ത വെള്ളം കുടിച്ചാല്‍ വീണ്ടും വിയര്ക്കുന്നതുകാണാം’.
ഇവിടെ എനിക്ക് സംശയത്തിന്റെ സ്വാധീനം അനുഭവപ്പെടുന്നു..
തണുത്തവെള്ളം എന്നു പറഞ്ഞാല്‍ അതിനും ചൂടില്ലേ ..
ചൂടിന്റെ ഏറ്റക്കുറച്ചിലാണല്ലോ തണുപ്പും ചൂടും എന്നത് ..
( രജനീഷ് / ജിദ്ദു കൃഷ്ണ മൂര്‍ത്തി എന്നിവരോട് കടപ്പാട് ).
അതുകൊണ്ടു തന്നെ തണുപ്പിന് ഒരു അവലംബകം അഥവാ ഒരു frame of reference വേണ്ടിവരുന്നു.
നമുക്ക് ഇതിനുവേണ്ടി ശരീരോഷമാവിന്റെ താപനില എടുക്കാം ,.
അതിനു താഴെയുള്ളത് തണുത്തത് എന്ന നിലയിലെത്താം ..
എന്നിരുന്നാലും എനിക്കൊരു സംശയം ?.
താപനില അടിസ്ഥാനമാക്കി എങ്ങനെ പറയാം ?.
തണുത്ത വെള്ളം കുടിച്ചാല്‍ ശരീരത്തിന്റെ താപനില ( ശരാശരി ഗതികോര്‍ജ്ജം - Kinetic Energy ) കുറയുന്നു. .
അപ്പോള്‍ താപത്തിന്റെ അവസ്ഥ എന്തായിരിക്കും ?.
അതായത് ആകെ ഗതികോര്ജജം( Kinetic Energy ) എന്നര്‍ഥം ..
അത് കൂടൂകതന്നെ ചെയ്യും ..
എന്താണ് അതിനു കാരണം?.
കാരണം തണുത്ത വെള്ളത്തിനും ചൂടില്ലേ .
ഇക്കാര്യം മുന്‍പ് നാം സൂചിപ്പിച്ചതല്ലെ .
ഇനി വെള്ളം കുടിച്ചുകഴിഞ്ഞ് നാം മൂത്ര മൊഴിക്കുമ്പോഴോ .... സംശയമെന്ത് ?
മൂത്രത്തിന് ചൂടില്ലേ
മൂത്രം ഒരിക്കലും തണുത്തിരിക്കാറില്ലല്ലോ
അതിനാല്‍ ആകെ ശരീരതാപത്തില്‍ കുറവുണ്ടാകുന്നു
ഇത് ശരീരതാപനിലയിലും മാറ്റം വരുത്തുന്നു
മൂത്രം ഒഴിക്കേണ്ടിവരുമെന്ന കാരണം കൊണ്ട് വെള്ളം കുടിക്കാത്തവരേ ; നിങ്ങള്‍ നിങ്ങളുടെ ശരീരത്തിനോട് ചെയ്യുന്നത് പാപമാണെന്നറിയുക
അപ്പോള്‍ വേറൊരു ചോദ്യം ?.
വിയര്‍ക്കുമ്പോള്‍ തണുത്ത വെള്ളം കുടിക്കണോ , ചൂടുവെള്ളം കുടിക്കണോ , അതോ തണുത്ത അന്തരീക്ഷത്തില്‍ ഇരിക്കണോ , അതോ ശരീരത്തെ ചൂടുള്ള അന്തരീക്ഷത്തില്‍ നിന്ന് മാറ്റിനിറുത്തണോ എന്നതാണ് ചോദ്യം ..
അതോക്കെ സാഹചര്യത്തിനനുസരിച്ച് എന്നു മാത്രമേ പറയാന്‍ കഴിയുകയുള്ളു..
എന്നിരുന്നാലും ശരീരോഷ്മാവിനേക്കാളും അമിതമായ ചൂടുള്ളതോ / തണുത്തതോ ആയവ ഒഴിവാക്കുന്നത് ബുദ്ധിപരമാണെന്ന വസ്തുത പറയാതിരിക്കാന്‍ നിവൃത്തിയില്ല..
എങ്കിലും മുകളില്‍ പറഞ്ഞവയില്‍നിന്ന് ഒന്നിലധികം ഓപ്ഷനുകള്‍ ലഭിച്ചാല്‍ അനുയോജ്യമായവയെ യുക്തിപൂര്‍വ്വം തെരഞ്ഞെടുക്കണം.
ഉഷ്ണം ഉഷ്ണേ നഃ ശാന്തി എന്നൊരു കമന്റ് കഴിഞ്ഞ പോസ്റ്റില്‍ വന്നിരുന്നു ..
ഇക്കാര്യത്തിലൊരു തീരുമാനമെടുക്കാന്‍ എനിക്കവുന്നില്ല..
ഇതേക്കുറിച്ചറിവുള്ളവര് സഹായിക്കണമെന്നപേക്ഷ .
വിയര്‍ക്കുമ്പോള്‍ സോഡ കുടിച്ചാലോ ? സോഡാ വാട്ടറില്‍ നുരഞ്ഞുപൊങ്ങി വരുന്നത് കാര്‍ബണ്‍ ഡയോക്സൈഡ് ആണെന്നറിയുക . എന്നീട്ടു ചിന്തിച്ചാല്‍ ഉത്തരം ലഭിക്കും.
വെള്ളം ആവശ്യത്തിന് കുടിക്കാത്തതിനാല്‍ എന്തുമാത്രം പേര് അസുഖത്തിന്നിരയാവുന്നുണ്ട് എന്നറിയാമോ ? എന്നുവെച്ച് അമിതമായി വെള്ളം കുടിക്കുകയുമരുത് . അമിതമായി വെള്ളം കുടിച്ചാല്‍ വൃക്കകള്‍ക്ക് അധിക ജോലി നല്‍കുക എന്നതായിരിക്കും ഫലം . വാട്ടര്‍ തെറാപ്പി എന്ന ചികിത്സയില്‍ അതികാലത്തെ രണ്ടുകുപ്പിവെള്ളം കുടിച്ച് ആരോഗ്യവാന്മാരാകുന്നവരേ സൂക്ഷിക്കുക ! ആവശ്യത്തിനു മാത്രം ; അതാണ് മിതവും!
ഇത് ഈ ബ്ലോഗറുടെ ചില തോന്നലുകള്‍ മാത്രമാണ് . ആധികാരികമായി പറയുവാന്‍ കഴിവുള്ളവരുണ്ടെങ്കില്‍ തിരുത്തുവാന്‍ തയ്യാറാണ്. പാഠ്യവസ്തുവിനേയും പ്രായോഗികതയേയും തമ്മില്‍ ബന്ധിപ്പിക്കാനൊരു ശ്രമം മാത്രം ; കാര്യം ഇത് വേറിട്ടൊരു രീതിയാണെങ്കിലും!

Tuesday, April 22, 2008
57. വിയര്‍ക്കുമ്പോള്‍ ചൂടുവെള്ളം കുടിക്കുന്നതാണോ തണുത്ത വെള്ളം കുടിക്കുന്നതാണോ ശരീരത്തിനു നല്ലത് ?
ഒരു ദിവസം എക്ട്രാ വര്‍ക്കിനായി (അദ്ധ്യാപകന് വന്നില്ലെങ്കില്‍ പകരത്തിനു പോകുന്നത് ) ഒമ്പതു ബി യില്‍ ചെന്നപ്പോള്‍ ഒരു കുട്ടി ചോദിച്ച ചോദ്യമാണ് മുകളില്‍ തലക്കെട്ടായി കൊടുത്തിരിക്കുന്നത് .
ക്ലാസ്സില്‍ ഒന്നും എടുക്കുന്നില്ലെങ്കില്‍ ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കുട്ടികള്‍ ചോദിക്കുക പതിവാണ് .
ക്ലാസ്സിലെ അത്ര മിടുക്കനല്ലാത്ത വിദ്യാര്‍ത്ഥിയാണ് ഈ ചോദ്യകര്‍ത്താവ് എന്നത് ഇവിടെ ശ്രദ്ധേയം !
നല്ല രസമുള്ള ചോദ്യം അല്ലേ ഞാനാണെങ്കില്‍ , ഇത് ഒരു ചര്‍ച്ചക്കുള്ള വകുപ്പാക്കി അവസാനം ലെ-ഷാറ്റ്ലിയര്‍ തത്ത്വത്തെ കൊണ്ടുവന്ന് ഒത്തുതീര്‍പ്പാക്കി പിള്ളെര്‍ക്കും സന്തോഷം എനിക്കും സന്തോഷം അപ്പോഴെക്കും മണിയടിച്ചു

Monday, April 21, 2008
56. വോള്‍ട്ടേജ് കുറഞ്ഞാല്‍ ഉപയോഗിക്കേണ്ട ട്രാന്‍സ്ഫോര്‍മര്‍ ഏതാണ് ?
വോള്‍ട്ടേജ് കുറഞ്ഞാല്‍ ഉപയോഗിക്കേണ്ട ട്രാന്‍സ്ഫോര്‍മര്‍ ഏതാണ് ? സ്ഥലം : പതിവുപോലെ തന്നെയുള്ള ഒരു അദ്ധ്യാപക പരിശീല ക്ലാസ് . പുസ്തകത്തിലുള്ളവയെ ജീവിതവുമായി ബന്ധപ്പെടുത്തി ക്ലാസ് മുറികളില്‍ ചര്‍ച്ച നടക്കണം എന്നതിനെ സംബന്ധിച്ചായിരുന്നു ചര്‍ച്ച . പല മാഷന്മാരും അതിനു കാരണമായി പല തടസ്സങ്ങളും എടുത്തുകാട്ടി . അങ്ങനെ പോള്‍സണ്‍ മാഷുടെ ഊഴവുമെത്തി. (പോള്‍സണ്‍ മാഷിനെക്കുറിച്ചു പറയുകയാണെങ്കില്‍ ; സംസ്ഥാന വിദ്യാസ വകുപ്പു സംഘടിപ്പിച്ച് ടീച്ചിംഗ് എയ്ഡ് നിര്‍മ്മാണത്തില്‍ ഒന്നാംസ്ഥാനം നേടിയ അദ്ധ്യാപകന് എന്ന പൊന്‍തൂവലാണ് ആദ്യം ശ്രദ്ധയില്‍ വരിക. പിന്നേയും ഒട്ടനവധി വിശേഷണങ്ങള്‍ ഉണ്ട് . അവയൊക്കെ പിന്നീട് പറയാം.) പോള്‍സണ്‍ മാഷ് പറഞ്ഞു തുടങ്ങി .. തന്റെ തൊട്ടടുത്ത വിദ്യാലയത്തിലെ ഒരു സ്ക്കുളില് ഫിസിക്സിനെക്കുറിച്ച് ഒരു ക്ലാസെടുക്കാന്‍ സ്കൂള്‍ അധികൃതര്‍ ക്ഷണിച്ചത്രെ . അങ്ങനെയാണ് മാഷ് അവിടെ എത്തിയത് . സ്കൂളിനെക്കുറിച്ച് പറയുകയാണെങ്കില്‍ ഉയര്‍ന്ന വിജയ ശതമാനം പുലര്‍ത്തുന്ന സ്ക്കൂള് . എ പ്ലസ്സുകാരുടെ എണ്ണം ഒട്ടേറെ.. ഫിസിക്സില്‍ മാഷിന്റെ ഇഷ്ട ഭാഗം വൈദ്യുത കാന്തിക പ്രേരണമാണ് അങ്ങനെ മാഷ് ആ ഭാഗത്തില്‍ നിന്നുതന്നെ തുടങ്ങമെന്നു വെച്ചു. ആമുഖമെന്നോണം ഒരു ചോദ്യത്തില്‍ നിന്നും തുടങ്ങമെന്നും വെച്ചു ട്രാന്‍സ്ഫോമറിന്റെ അദ്ധ്യായമൊക്കെ നിങ്ങള്‍ പഠിച്ചില്ലേ .. കുട്ടികള്‍ ഉവ്വ് എന്ന മറുപടിയും നല്കി . എന്നാല്‍ ഞാനൊരു ചോദ്യം ചോദിച്ചോട്ടെ എന്നാല്‍ അങ്ങനെ ആകട്ടെ എന്നു കുട്ടികളും പുതിയ മാഷിനെ കണ്ടപ്പോഴുള്ള കൌതുകം എല്ലാവരുടെ മുഖത്തും ഉണ്ട് . മാഷ് ചോദ്യം അവതരിപ്പിച്ചു. ഈയ്യടുത്ത കാലത്ത് പത്രത്തില്‍ ഒരു വാര്‍ത്ത വന്നിരുന്നു. ഉദയംകോട് കോളനിയില്‍ വോള്‍ട്ടേജ് ക്ഷാമം ഉണ്ടായി . സംഗതി പതിവായപ്പോള്‍ അവിടത്തെ ജനങ്ങള്‍ പ്രക്ഷോപമാരംഭിച്ചു. മുന്നോടിയായി സമര വിളംബര ജാഥയും നടത്തി . ഉടനടി തന്നെ കെ.എസ് .ഇ .ബി. പ്രശ്നത്തില്‍ ഇടപെട്ടു. ട്രാന്‍സ്ഫോമര്‍ മാറ്റിവെച്ചു. നിങ്ങള്‍ ട്രാന്സ്ഫോമറിനെക്കുറിച്ചു പഠിച്ചിട്ടുണ്ടല്ലോ സ്റ്റെപ് അപ് ട്രാന്‍സ്ഫോമര്‍ - വോള്‍ട്ടേജ് ഉയര്‍ത്തുവാന്‍ ഉപയോഗിക്കുന്നു എന്നും സ്റ്റെപ് ഡൌണ്‍ ട്രാസ്ഫോമര്‍ വോള്‍ട്ടേജ് താഴ്ത്തുവാന്‍ ഉപയോഗിക്കുന്നു എന്നും നിങ്ങള്‍ക്ക് അറിയാമല്ലോ എന്നാല്‍ ഇവിടെ കെ.എസ്.ഇ.ബി ഏതു തരം ട്രാന്‍സ്ഫോമറാണ് പുതിയതായി വെച്ചത് മാഷ് കുട്ടികളോട് ഒരു കടലാസില്‍ ഉത്തരമെഴുതി തരുവാന്‍ ആവശ്യപ്പെട്ടു. കഴിയുമെങ്കില്‍ ആ ട്രാന്‍സ്ഫോമര്‍ ഉപയോഗിക്കാനുണ്ടായ കാരണവും എഴുതിക്കോ എന്നും പറഞ്ഞു. ക്ലാസിലെ എല്ലാകുട്ടികളും എ ഗ്രേഡിനു മുകളില്‍ ഉള്ളവരാണ് എന്ന് ഹെഡ്മാസ്റ്റര് സൂചിപ്പിച്ചത് അപ്പോഴും മാഷിന്റെ മനസ്സില്‍ ഉണ്ടായിരുനു ഉത്തരമെഴുതിയ കടലാസുകള്‍ മാഷ് കളക്ട് ചെയ്തു. അവ ഓരോന്നായി പരിശോധിച്ചു എല്ലാ കുട്ടികളും എഴുതിയിരിക്കുന്നത് സ്റ്റെപ്പ് അപ് ട്രാന്‍സ്ഫോമര്‍ എന്നായിരുന്നു. മാഷ് ഒന്നു നിറുത്തി. ചുറ്റുമുള്ള സഹ അദ്ധ്യാപകരെ ഒന്നു വീക്ഷിച്ചു. എന്നീട്ട് ഒരു ചോദ്യം ചോദിച്ചു “ എന്താ കുട്ടികള്‍ ഇങ്ങനെ തെറ്റായ ഉത്തരമെഴുതുവാന്‍ കാരണം ? പിന്നീട് അതേക്കുറിച്ച് ഉശിരന്‍ ചര്‍ച്ച നടന്നു അവസാനം നിഗമനത്തിലും എത്തിച്ചേര്‍ന്നു
വാല്‍ക്കഷണം
? അപ്പോഴും ചില ടീച്ചേഴ്സ് ചോദിച്ചു “ അതില്‍ തെറ്റുണ്ടോ ?”
വാല്‍ക്കഷണം
? അപ്പോഴും ചില ടീച്ചേഴ്സ് ചോദിച്ചു “ അതില്‍ തെറ്റുണ്ടോ ?”
Subscribe to:
Posts (Atom)