SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Thursday, July 31, 2008
92. കമ്പികള്‍ എന്തിനെ സൂചിപ്പിക്കുന്നു ?
ഫിസിക്സ് മാഷ് ക്ലാസില്‍ ഒരു വര്‍ക്ക് കൊടുത്തു. കുട്ടികളുടെ നിരീക്ഷണശേഷി (Observation Skill ) വര്‍ദ്ധിപ്പിക്കാനുള്ള തായിരുന്നു അത് . “ നിങ്ങളുടെ വീടിനടുത്തെ ഇലക് ട്രിക് പോസ്റ്റില്‍ എത്ര ലൈനുകള്‍ ഉണ്ടെന്നു നോക്കിവരാനായിരുന്നു അത് “ . പിറ്റേ ദിവസം അവര്‍ ക്ലാസില്‍ അവരുടെ നിരീക്ഷണഫലം അവതരിപ്പിച്ചു. “ രണ്ടു മുതല്‍ ആറ് വരെ ലൈനുകള്‍“കുട്ടികള്‍ നിരീക്ഷണ ഫലമായി അവതരിപ്പിച്ചു. അതെങ്ങനെയാണ് വരിക ? ഏതൊക്കെയാണ് ആ ലൈനുകള്‍ എന്നു വ്യക്തമാക്കാമോ ? ( ഫേസ് , ന്യൂട്രല്‍ എന്നിവയെ അടിസ്ഥാന മാക്കിയാണെന്ന് അര്‍ഥം ) ഇത്തരത്തിലുള്ള അസൈന്‍മെന് കുട്ടികള്‍ക്ക് കൊടുത്ത് മുകളില്‍ പറഞ്ഞ രീതിയില്‍ അവതരിപ്പിച്ച് ക്ലാസില്‍ ചര്‍ച്ച നടത്തുന്നത് നല്ലതാണ് . അത് അവരുടെ നിരീക്ഷണ ഫലം വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കും
91. പ്രിസം : ചോദ്യങ്ങള്‍
1.മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രത്തിലെ തെറ്റുതിരുത്തുക 2.അതിന്റെ കാരണവും വ്യക്തമാക്കുക . 3.ചിത്രത്തില്‍ പതനരശ്മി ,അപവര്‍ത്തന രശ്മി , നോര്‍മല്‍ ,ബഹിര്‍ഗമന രശ്മി , പ്രിസത്തിന്റെ പാദം എന്നിവ അടയാളപ്പെടുത്തുക 4.പ്രിസത്തിന്റെ വശവും നോര്‍മലും തമ്മിലുള്ള ബന്ധമെന്ത് ? 5.അപവര്‍ത്തന രശ്മിയും പ്രിസത്തിന്റെ പാദവും തമ്മിലുള്ള ബന്ധമെന്ത് ? 6.ബഹിര്‍ഗമന രശ്മിയും പ്രിസത്തിന്റെ പാദവും തമ്മിലുള്ള ബന്ധമെന്ത് ?
Wednesday, July 30, 2008
90. നിരൂപകനോട് ഒരു അപേക്ഷ...
നമസ്കാരം ശ്രീ നിരൂപകാ, എന്നെ സംബന്ധിച്ച് ഈ പ്രശ്നത്തില്‍ എന്തെങ്കിലും മറുപടി പറഞ്ഞേ പറ്റൂ എന്നായിരിക്കുന്നു. അതിനുകാരണം താങ്കളുടെ ബുദ്ധിപരവും നയപരവുമായ പ്രകോപനം തന്നെ . മാത്രമല്ല മറുപടി പറഞ്ഞില്ലെങ്കില്‍ തെറ്റിദ്ധാരണാ ജനകവുമായേക്കാം . 1.ഈ ഫിസിസ്ക് വിദ്യാലയം എന്ന ബ്ലോഗിന്റെ ലക്ഷ്യങ്ങള്‍ ആ ബ്ലോഗില്‍ തന്നെ വിവരിച്ചീട്ടുണ്ട് . 2.ഇത് ബൂലോഗരെ തല്ലുകൂടിക്കാനുള്ള ബ്ലോഗല്ല എന്ന് അദ്യമായി വ്യക്തമാക്കട്ടെ. 3.ഇനി അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ കുറ്റം എന്റേതുതന്നെയാണ് . 4.ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അബദ്ധവശാല്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം . അത് സ്വാഭാവികമാണ്. മനുഷ്യസഹജവുമാണ് . 5.യഥാര്‍ത്ഥത്തില്‍ ചര്‍ച്ചയിലൂടെ ആശയവിനിമയം നടത്തുന്ന രീതിയാണ് ഇവിടെ ഉദ്ദേശിച്ചത് . ചില സന്ദര്‍ഭങ്ങളില്‍ അതില്‍ വീഴ്ച വന്നു എന്നു മാത്രം .യഥാ സമയത്ത് ഇടപെട്ടിരുന്നെങ്കില്‍ വീഴ്ച ഉണ്ടാവില്ല എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. അതും താങ്കള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് ഞാന്‍ അക്കാര്യം ചിന്തിച്ചത് . അതായത് അങ്ങനെയെങ്കിലും ചിന്തിച്ചുകൂടെ എന്ന കാര്യം . പക്ഷെ , യഥാ സമയത്ത് ഇടപെടാന്‍ കഴിഞ്ഞില്ല ; കാരണം ഇന്റര്‍ നെറ്റ് അല്ലേ , സ്വാഭാവിക ചര്‍ച്ചയൊന്നുമല്ലല്ലോ . 6.ഞാന്‍ മുമ്പേ തന്നെ ചൂണ്ടിക്കാണിച്ചിരുന്നുവല്ലോ അതില്‍ പലതും ഹാര്‍ഡ് സ്പോട്ടുകളായിരുന്നു എന്ന കാര്യം . അതായത് ട്രാന്‍സാക്ഷന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നവയായിരുന്നവ തന്നെ എന്നര്‍ഥം 7.എങ്കിലും ശ്രീ നിരൂപകാ . നമുക്ക് അന്യോന്യം ഉള്ള ആക്ഷേപങ്ങള്‍ നിറുത്തിക്കൂടെ . ഒന്ന് സര്‍ഗ്ഗാത്മകമായി ചിന്തിച്ചുകൂടെ ? 8.ജീവിതത്തില്‍ ആശയ സംഘട്ടനങ്ങള്‍ - അഭിപ്രായ വ്യത്യാസങ്ങള്‍ ഒക്കെ ഉണ്ടാകുമല്ലോ . കാലഘട്ടത്തിനും നിലപാടുകള്‍ക്കും അനുസരിച്ച് അത് മാറില്ലേ 10 അതല്ലേ ജീവിതം 11. നിരൂപകന് എത്ര വയസ്സായി ? 12.വയസ്സ് ചോദിച്ചതിന് കാരണം ജിവിത വീക്ഷണത്തെ ക്കുറിച്ച് മനസ്സിലാക്കാനാണ് . താങ്കളുടെ ജീവിത വീക്ഷണം അറിയാനാണ് . 13സ്ഥിരമായ ശത്രുത പുലര്‍ത്തുന്നതിനെക്കുറിച്ച് നിരൂപകന്റെ അഭിപ്രായമെന്ത് ? 13. അത് മനുഷ്യ സംസ്കാരത്തിന് ഗുണം ചെയ്യുമോ ? 15. താങ്കള്‍ക്കോ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്കോ ഈ രീതിയില്‍ പോസ്റ്റുകള്‍ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ ? 16. നമുക്ക് അഭിപ്രായ വ്യത്യാസങ്ങള്‍ വെടിഞ്ഞ് സഹകരിച്ചുകൂടെ 17. ശാസ്ത്ര ചര്‍ച്ചകളില്‍ പങ്കെടുത്തുകൂടെ 18 അഭിപ്രായം പറയുമല്ലോ ? നന്മ നേര്‍ന്നുകൊണ്ട് ....
Tuesday, July 29, 2008
89. തറവാടീ ഈ ചിത്രം നോക്കൂ
Monday, July 28, 2008
88. മൈക്രോഫോണ്‍ ചോദ്യങ്ങള്‍ ???
1.മൈക്രോഫോണില്‍ നടക്കുന്ന ഊര്‍ജ്ജമാറ്റമെഴുതുക 2.ഇതില്‍നിന്ന് ലഭിക്കുന്ന വൈദ്യുതി ഉപയോഗിച്ച് ഒരു ബള്‍ബ് കത്തിയ്ക്കാനാകുമോ ? 3.എ.സി. ഉപയോഗിച്ച് വൈദ്യുത വിശ്ലേഷണം നടത്തിക്കൂടെ? സാദ്ധ്യമല്ലെങ്കില്‍ എന്തുകൊണ്ട് ?
87. ബള്‍ബ് പ്രകാശിക്കുമോ ?
മുകളില്‍ കോടുത്തിരിക്കുന്ന ചിത്രം നിരീക്ഷിച്ച് താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക 1. മുകളില്‍കൊടുത്തിരിക്കുന്ന ചിത്രത്തില്‍ താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ ബള്‍ബിലെ പ്രകാശത്തിനുണ്ടാകുന്ന മാറ്റം വ്യക്തമാക്കുക a).സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ b). ചിത്രത്തില്‍ സെല്‍ മാറ്റി അതേ വോള്‍ട്ടിലുള്ള എ.സി സ്രോതസ്സ് ഘടിപ്പിച്ച് സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ 2.പ്രകാശ തീവ്രത കുറയാനുള്ള കാരണം കണ്ടെത്തുക ? 3.താഴെ പറയുന്ന സന്ദര്‍ഭങ്ങളില്‍ ഒരു എ.സി ജനറേറ്ററിന്റെ പ്രേരിത ഇ.എം.എഫ്.ലും ആവൃത്തിയിലും എന്ത് മാറ്റങ്ങള്‍ ഉണ്ടാകുന്നു a) ഭ്രമണവേഗതക്ക് വ്യത്യാസമില്ലാതെ ആര്‍മേച്ചര്‍ കോയിലിന്റെ ചുറ്റുകളുടെ എണ്ണം ഇരട്ടിയാക്കുന്നു. b).ചുറ്റുകളുടെ എണ്ണം സ്ഥിരമാക്കി വെച്ചുകൊണ്ട് ഭ്രമണ വേഗത ഇരട്ടിയാക്കുന്നു
86. ഔട്ട് പുട്ട് വോള്‍ട്ടേജ് എത്ര ?
മുകളില്‍ കൊടുത്തിരിക്കുന്ന ചിത്രം നിരീക്ഷിച്ച് താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക 1.ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് ഏതുതരം ട്രാന്‍സ്‌ഫോര്‍മര്‍ ആണ് ? 2.ഇതിലെ പ്രൈമറി കോയിലും സെക്കന്‍ഡറി കോയിലും തമ്മിലുള്ള വ്യത്യാസങ്ങള്‍ ലിസ്റ്റ് ചെയ്യുക? 3.ഈ വ്യത്യാസങ്ങള്‍ക്ക് കാരണം കണ്ടുപിടിക്കുക ? 4.ട്രാന്‍സ്‌ഫോമറിന്റെ ഔട്ട് പുട്ട് വോള്‍ട്ടേജ് കണ്ടുപിടിക്കുന്നതിനുള്ള സമവാക്യമെഴുതുക ? 5.ഒരു ട്രാന്‍സ്‌ഫോമറിന്റെ പ്രൈമറിയില്‍ 100 ചുറ്റുകളും സെക്കന്‍ഡറിയില്‍ 1000 ചുറ്റുകളും ഉണ്ട്. ഇന്‍ പുട്ടില്‍ 12വോള്‍ട്ട് ഡി.സി പ്രയോഗിച്ചാല്‍ ഔട്ട് പുട്ടില്‍ ലഭിക്കുന്ന വോള്‍ട്ടേജ് എത്ര? ഇത് നിങ്ങള്‍ കണ്ടു പിടിച്ചതെങ്ങനെ ?
85. ട്രാന്‍സ്‌ഫോര്‍മര്‍ : ശ്രീ തറവാടിയോട് ചില ചോദ്യങ്ങള്‍ ??
ബ്ലോഗ് സന്ദര്‍ശിച്ചതിനും കമന്റിട്ടതിനും നന്ദി. ഒരു കാര്യം കൂടി വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു. അത് “കാരിയര്‍ കമ്മ്യൂണിക്കേഷനാണ്” ഇത് ഞങ്ങളെ സംബന്ധിച്ചിടത്തോളം പുതിയ അറിവാണ്. അതായത് ഉയര്‍ന്ന വോള്‍ട്ടേജ് വഹിക്കുന്ന കമ്പികള്‍ വാര്‍ത്താവിനിമയത്തിന് ഉപയോഗിക്കുന്നു എന്നല്ലേ അതിന്റെ അര്‍ഥം 1. ഇത് ആര്‍ തമ്മിലുള്ള വാര്‍ത്താവിനിമയത്തിനാണ് ഉപയോഗിക്കുന്നത് ? 2.എന്തുകൊണ്ടാണ് ഗ്രാമങ്ങളില്‍ ,വിതരണലൈനില്‍ ഇത് ഉപയോഗിക്കാത്തത് ? 3.ഒരു ഇലക് ട്രോണിക് ഉപകരണത്തിലെ ട്രാന്‍സ്‌ഫോര്‍മര്‍ പോളിച്ചുനോക്കിയപ്പോള്‍ കുറച്ച് ഷീറ്റുകള്‍ ലാമിനേറ്റ് അടുപ്പിച്ച് വെച്ചിരിക്കുന്നു. അതിന്റെ ഉള്ളിലാണ് ചെമ്പുകമ്പിച്ചുറ്റ് . അത് ഒരു ചുരുളേ കാണുന്നുള്ളൂ. അത് പുറമേ കാണുന്നത് പ്രൈമറിയാണോ സെക്കന്‍ഡറിയാണോ എന്ന് തിരിച്ചറിയാമോ ? 4.വീട്ടില്‍ സ്റ്റെപ് അപ് ഉപയോഗിച്ചാല്‍ വൈദ്യുത ചാര്‍ജ്ജ് കൂടുമോ ? ആശംസകളോടെ ( ഇവിടെ ചരച്ച ചെയ്യുന്ന കാര്യങ്ങള്‍ ഒരു കമന്റിനേക്കാളും പ്രാധാന്യമുള്ളതുകൊണ്ടാണ് പോസ്റ്റായി പ്രസിദ്ധീകരിക്കുന്നത് )
84. ട്രാന്‍സ്‌ഫോമര്‍ : ശ്രീ മണികണ്ഠനോട് ചില ചോദ്യങ്ങള്‍ കൂടി??
നമസ്കാരം ശ്രീ മണികണ്ഠന്‍ , ഉത്തരം പറഞ്ഞുതന്നതിന് നന്ദി . എങ്കിലും ചില സംശയങ്ങള്‍ കൂടി ചോദിക്കാന്‍ അനുവദിക്കണം . 1.മുകളില്‍ കൊടുത്തത് ഒരു വിതരണ ട്രാന്‍സ്‌ഫോര്‍മര്‍ ആണ്. അതായത് സ്റ്റെപ് ഡൌണ്‍ ട്രാന്‍സ്‌ഫോര്‍മര്‍ .അപ്പോള്‍ അതായത് ഇന്‍പുട്ടില്‍ പ്രൈമറി കോയിലുകളും ഔട്ട് പുട്ടില്‍ സെക്കന്‍ഡറി കോയിലുകളും.ഇന്‍പുട്ടിലെ പ്രൈമറി കോയിലില്‍ ഡെല്‍റ്റാ കണക്ഷനും ഔട്ട് പുട്ടിലെ സെക്കന്‍ഡറി കോയിലില്‍ സ്റ്റാര്‍ കണക്ഷനും . ഇതല്ലേ ഉദ്ദേശിച്ചത് ? 2.U,V,W എന്നത് മൂന്ന് ഫേസുകളെയാണ് സൂചിപ്പിക്കുന്നത് അല്ലേ ? ഇങ്ങനെ ഈ അക്ഷരങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകിച്ച് വല്ല കാരണവും ഉണ്ടൊ ? N എന്നത് പിന്നെ ന്യൂട്രല്‍ എന്നതുകൊണ്ട് ആകാം അല്ലേ ? 3.ഈ ഓയിലിന്റെ പേരെന്താണ് എന്നു വ്യക്തമാക്കാമോ ? കഴിയുമെങ്കില്‍ അതിന്റെ നിര്‍മ്മാണവും ? 4.ഉയര്‍ന്ന വോള്‍ട്ടേജ് വഹിച്ചുകൊണ്ടു പോകുന്ന കമ്പികളുടെ അടുത്തുകൂടെ കിളികള്‍ പറന്നാല്‍ വല്ല അപകടവും സംഭവിക്കുമോ ? 5.വെല്‍ഡിംഗില്‍ ഈ ട്രാന്‍സ്‌ഫോര്‍മര്‍ ഓയില്‍ എന്തിനാണ് ഉപയോഗിക്കുന്നത് ? 6.ചില ആളുകളുടെ ശരീരത്തില്‍കൂടി വൈദ്യുതി കടന്നുപോയാലും പ്രശ്നമൊന്നും ഇല്ല .അതിന് എന്തെങ്കിലും ശാസ്ത്രീയ വിശദീകരണം ഉണ്ടോ ? 7.ഉയര്‍ന്ന വോള്‍ട്ടേജ് വഹിക്കുന്ന ട്രാനസ്‌മിഷന്‍ ലൈനില്‍ ഈ എര്‍ത്ത് വയര്‍ മിന്നലില്‍ നിന്ന് പുര്‍ണ്ണമായും സംരക്ഷിക്കുമെന്ന് ഉറപ്പാണോ? ആശംസകളോടെ
Sunday, July 27, 2008
83. ട്രാന്‍സ്ഫോര്‍മര്‍(ഫോട്ടോ ) ചില സംശയങ്ങള്‍ ??
Saturday, July 19, 2008
Friday, July 11, 2008
81. പരീക്ഷണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വീട്ടില്‍വെച്ച് ചെയ്യുമ്പോള്‍
പുതിയ വിദ്യാഭ്യാസ രീതിയിലെ പാഠ്യപദ്ധതിയില്‍ പരീക്ഷണങ്ങള്‍ക്ക് മുഖ്യസ്ഥാനമാണല്ലോ .അതുകൊണ്ടുതന്നെ അദ്ധ്യാപകര്‍ ക്ലാസ്സില്‍വെച്ച് പല പരീക്ഷണങ്ങളും നടത്താറുണ്ട് .ചില അദ്ധ്യാപകരാകട്ടെ ,കുട്ടികള്‍ക്ക് ഹോംവര്‍ക്കായി ചില പരീക്ഷണങ്ങള്‍ നടത്താനായി നിര്‍ദ്ദേശിക്കാറുണ്ട് .
പരീക്ഷണങ്ങള്‍ വഴിയുള്ള പഠനം ഏതൊരു വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം സുഗ്രാഹ്യവും സന്തോഷകരവുമാണല്ലോ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ‘പരീക്ഷണങ്ങള്‍ ‘ എന്നത് ചില വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അപകടകാരികളായി മാറാറുണ്ട് .
ഒരിയ്ക്കല്‍ ഒരദ്ധ്യാപകന്‍ എട്ടാംക്ലാസ്സിലെ സയന്‍സിലെ‘ ധാരാവൈദ്യുതി ‘എന്ന അദ്ധ്യായം പഠിപ്പിക്കുകയായിരുനു.ബാറ്ററി ,കണക്ഷന്‍ വയര്‍, ടോര്‍ച്ച് ബള്‍ബ് എന്നിവ ശരിയായ രീതിയില്‍ ബന്ധിപ്പിച്ച് ലളിതമായ സര്‍ക്യൂട്ട് നിര്‍മ്മിച്ചുകൊണ്ടാണ് ആ അദ്ധ്യാപകന്‍ തന്റെ പരീക്ഷണങ്ങള്‍ക്ക് തുടക്കംകുറിച്ചത് . കുട്ടികളും പ്രസ്തുത പരീക്ഷണത്തില്‍ പങ്കാളികളായിട്ടുണ്ടായിരുന്നു.
പിറ്റേന്ന് ആ അദ്ധ്യാപകന്‍ കാലത്ത് സ്റ്റാഫ് റൂമില്‍ എത്തിയപ്പോള്‍ പ്രസ്തുത ക്ലാസ്സിലെ മിടുക്കനായ വിദ്യാര്‍ത്ഥി ‘അന്‍വര്‍‘ തന്നെ കാത്തുനില്‍ക്കുന്നതാണ് കണ്ടത്
.കാര്യം അന്വേഷിച്ചപ്പോള്‍ കുട്ടി വിവരം ചുരുക്കിപ്പറഞ്ഞു.
കഴിഞ്ഞ ദിവസത്തിലെ പരീക്ഷണത്തിലെ ഹരം മൂത്ത് വീട്ടില്‍ചെന്നപ്പോള്‍ പ്രസ്തുത പരീക്ഷണം തന്നെ തന്റെ അനിയന് കാണിച്ചുകൊടുത്താലോ എന്നൊരാശയം മനസ്സിലുദിച്ചത്രെ !
ഉടന്‍ തന്നെ ടോര്‍ച്ചുബള്‍ബും ബാറ്ററിയും കണക്ഷന്‍ വയറുമൊക്കെ സംഘടിപ്പിച്ച് സര്‍ക്യൂട്ടുണ്ടാക്കി പരീക്ഷണം നടത്തി.
പക്ഷെ, ബള്‍ബിനു പ്രകാശം കുറവ് ?
ബാറ്ററിയുടെ ചാര്‍ജ്ജിന്റെ കുറവായിരിക്കാം കാരണമെന്നു തോന്നി.
പിന്നീടത്തെ ചിന്ത ബള്‍ബിന്റെ പ്രകാശം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചായി.
ഇതിനെന്തുചെയ്യാം?
വേറെ ബാറ്ററിയാണെങ്കിലോ കിട്ടാനുമില്ല .ഉടന്‍തന്നെ ഒരു ബുദ്ധിതോന്നി.
നിലവിലുള്ള ബാറ്ററിമാറ്റി , വീട്ടിലെ ചുമരിലുള്ള കറന്റിന്റെ ( a.c )പ്ലഗ്ഗില്‍ വയറുകള്‍ കുത്തി ; സ്വിച്ച് ഓണ്‍ ചെയ്തു.
സര്‍ക്യൂട്ടിലെ ബള്‍ബ് ഒറ്റ മിന്നല്‍ .
പിന്നെ ഒന്നും സംഭവിച്ചില്ല.
- ഇതിന്റെ കാരണമന്വേഷിയ്ക്കാനാണ് അന്‍വര്‍ സയന്‍സ് അദ്ധ്യാപകനെ കാത്തുനിന്നത് .
കുട്ടിയുടെ പറച്ചില്‍ കേട്ടപ്പോള്‍ ആദ്യം ചിരിക്കാനാണ് തോന്നിയതെങ്കിലും ഉടന്‍തന്നെ അദ്ധ്യാപകന് കാര്യത്തിന്റെ ഗൌരവം മനസ്സിലായി.
അബദ്ധത്തിലെങ്ങാനും ഷോക്കേറ്റാലോ ?
മരണം വരെ സംഭവിയ്ക്കാനുള്ള സാഹചര്യത്തിലേയ്ക്കാണ് കുട്ടിയുടെ പരീക്ഷണം ചെന്നെത്തിയിരിക്കുന്നത് എന്ന കാര്യം അദ്ധ്യാപകന്‍ അന്‍വറിനെ പറഞ്ഞുമനസ്സിലാക്കി.
അന്‍വര്‍ പോയിക്കഴിഞ്ഞപ്പോള്‍ മാഷിന് ഒരു കാര്യം മനസ്സിലോര്‍മ്മവന്നു. ഇത് ഒരു കുട്ടിയുടെ കാര്യം മാത്രമാവില്ലല്ലോ ?
ചിലപ്പോള്‍ വേറേയും ചിലര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരിക്കില്ലേ?
അന്നത്തെ ദിവസം പ്രസ്തുത ക്ലാസ്സില്‍ ചെന്നപ്പോള്‍ , ബാറ്ററിയും കണക്ഷന്‍ വയറുമൊക്കെ ഉപയോഗിച്ചുള്ള ലളിതമായ സര്‍ക്യൂട്ട് വേറെ ആരെങ്കിലും വീട്ടില്‍വെച്ച് ഉണ്ടാക്കിയോ എന്ന് മാഷ് ചോദിച്ചു.
അഞ്ചാറുകുട്ടികള്‍ എണീറ്റുനിന്നു.
അപ്പോള്‍, അതിലൊരുകുട്ടി ചോദിച്ചു.
ഈ സര്‍ക്യൂട്ടില്‍നിന്ന് ഷോക്കേല്‍ക്കാത്തതെന്താ , മാഷേ ?
മാഷ് , വോള്‍ട്ടേജിലുള്ള വ്യത്യാസത്തെ സംബന്ധിച്ച് വിശദമാക്കിക്കഴിഞ്ഞപ്പോഴേയ്ക്കും എണീറ്റുനിന്നവരില്‍ വേറൊരുകുട്ടി പറഞ്ഞു.
“ബാറ്ററിയോട് കണക്ട് ചെയ്ത രണ്ടു വയറിന്റേയും അറ്റം നാവില്‍ തൊടുവിച്ചപ്പോള്‍ ചെറിയ തരിപ്പ് അനുഭവപ്പെടുന്നുണ്ടല്ലോ , മാഷേ “
മാഷ് പീന്നിട് കാത്തുനിന്നില്ല.
ഏതു പരീക്ഷണങ്ങളും ,പ്രത്യേകിച്ച് വൈദ്യുതി ഉപയോഗിച്ചുള്ളവ , വീട്ടില്‍ ഒറ്റക്കു ചെയ്യരുതെന്നും പ്രസ്തുത വിഷയത്തെക്കുറിച്ച് അറിവുള്ള രക്ഷാകര്‍ത്താവിന്റെ സഹായത്തോടുകൂടി മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നും കര്‍ശനമായി പറഞ്ഞു.
മാത്രമല്ല, തന്റെ അയല്‍പ്പക്കത്തെ ‘റോമി‘ എന്ന കുട്ടി , അച്ഛന്റെ ടൂവീലറില്‍നിന്ന് ഗ്ലാസില്‍ പെട്രോളെടുത്ത് കത്തിച്ച് തീപ്പൊള്ളലേറ്റ് ആശുപത്രിയിലായ കാര്യവും പറഞ്ഞുകൊടുത്തു.
അടുത്ത പിരീഡ് , മാഷിന് പത്താം ക്ലാസ്സിലായിരുന്നു.
അവിടെ, മാഷ് പരീക്ഷണങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു.
അപ്പോള്‍ ആ ക്ലാസ്സില്‍ മാഷിന് പഠിപ്പിയ്ക്കേണ്ടത് ,വീട്ടിലെ‘ വൈദ്യുത ഉപഭോഗം‘ കണക്കാക്കുന്നതിനെ സംബന്ധിച്ചായിരുന്നു.
ആ പിരീഡിന്റെ അവസാനം , മാഷ് ‘ഹോവര്‍ക്ക് ‘ കൊടുത്തത് ഇങ്ങനെയായിരുന്നു.
രക്ഷാകര്‍ത്താവിന്റെ സഹായത്തോടെ , ഓരോ ദിവസവും നിശ്ചിത സമയത്ത് , വീട്ടിലെ ‘ വാട്ട് ഔവര്‍ മീറ്ററിലെ ‘ റീഡിംഗ് ശാസ്ത്ര പുസ്തകത്തില്‍ രേഖപ്പെടുത്തുക .
ഇതിനു വേണ്ടുന്ന പട്ടിക ( തിയ്യതി , സമയം , റീഡിംഗ് എന്നിവ അടങ്ങുന്നത് ) മാഷ് ബോര്‍ഡില്‍ വരച്ചിടുകയും ചെയ്തു.
**************************************************************************************************************************
ഉച്ച സമയത്തെ ഇന്റര്‍വെല്ലില്‍ , ഊണുകഴിഞ്ഞുള്ള സമയത്ത് മാഷ് ഇക്കാര്യം സ്റ്റാഫ് റൂമില്‍ വിശദീകരിച്ചു.
അപ്പോള്‍ , സയന്‍സ് പഠിപ്പിക്കുന്ന വേറൊരു അദ്ധ്യാപകന്‍ തന്റെ ഒരു അനുഭവം പറഞ്ഞു.
വാട്ടും (W) വോള്‍ട്ടും( V) തമ്മിലുള്ള വ്യത്യാസമായിരുന്നു , അന്ന് ക്ലാസ്സില്‍ വിശദീകരിച്ചത് .
പലപ്പോഴും 60 വാട്ട് ബള്‍ബിനെ 60 വോള്‍ട്ട് ബള്‍ബെന്ന് തെറ്റായി പലരും പറയാറുണ്ടെന്ന വസ്തുതയും പറഞ്ഞു.
പിറ്റേന്ന് , പ്രസ്തുത ക്ലാസ്സില്‍ ചെന്നപ്പോള്‍ ക്ലാസില്‍ ഒരു ബഞ്ചില്‍ ചിരിയും വര്‍ത്തമാനവും !!!
കാര്യം ചോദിച്ചപ്പോള്‍ ഒരു കുട്ടി എണീറ്റുനിന്നു പറഞ്ഞുവെത്രെ
“ മാഷു കാരണം മണ്‍സൂറിന് വഴക്കുകേട്ടു “
മാഷ് , വിവരം തിരക്കിയപ്പോള്‍ മണ്‍സൂര്‍ പറഞ്ഞു
ഇന്നലെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയപ്പോള്‍ വേറൊരാള്‍ ബള്‍ബുവാങ്ങാന്‍ വന്നിരുന്നുവെത്ര
.വാങ്ങാന്‍ വന്ന ആള്‍ ചോദിച്ചത് 60 വോള്‍ട്ടേജിന്റെ ബള്‍ബ് എന്നായിരുന്നുവെത്രെ .
അപ്പോഴാണ് മണ്‍സൂര്‍ താന്‍ പഠിച്ച ശാസ്ത്ര സത്യം വിശദീകരിച്ചത്
വാട്ടും വോള്‍ട്ടേജും തമ്മിലുള്ള വ്യത്യാസം പറഞ്ഞുമുഴുവനാക്കും മുന്‍പേതന്നെ കടക്കാരനില്‍നിന്നും ബള്‍ബ് വാങ്ങാന്‍ വന്ന ആളില്‍നിന്നും ഉച്ചത്തിലുള്ള ശകാരം മണ്‍സൂറിനു കിട്ടിയത്രെ.
“നിന്റെ പഠിപ്പ് നിന്റെ കയ്യില്‍ വെച്ചാല്‍ മതി.ഞങ്ങളുടെ അടുത്ത് എടുക്കേണ്ട ..........” എന്നുതുടങ്ങിയ ശകാരം മുഴുവനാക്കുംമുന്‍പേ താന്‍ രംഗത്തുനിന്നും ബുദ്ധിപൂര്‍വ്വം സ്ഥലം വിട്ട കാര്യവും മണ്‍സൂര്‍ പറഞ്ഞുവെത്രെ.
ഇതുകേട്ട അപ്പുറത്തെ കസേരയിലിരുന്ന മലയാളം മാഷ് ഇങ്ങനെ പറഞ്ഞു
“ ഇതൊക്കെ നിങ്ങളുടെ സയന്‍സില്‍ മാത്രമല്ല ,ഞങ്ങളുടെ മലയാളത്തിലും ഉണ്ടാവാറുണ്ട് “
തുടര്‍ന്ന് , അദ്ദേഹം തനിക്കുണ്ടായ അനുഭവം വിശദീകരിച്ചു.
.......... ‘ക്ഷണക്കത്തും‘ , ക്ഷണനക്കത്തും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നു അന്നത്തെ മലയാളം ക്ലാസിലെ ചര്‍ച്ച.
‘ക്ഷണക്കത്താണ്‘ ശരിയായ പദപ്രയോഗമെന്നും ‘ക്ഷണനക്കത്ത് ‘ തെറ്റാണെന്നും ,‘ ക്ഷണനം ‘ എന്ന വാക്കിന്റെ അര്‍ത്ഥം ‘ വധിക്കുക‘ എന്നാണെന്നുമൊക്കെ അദ്ധ്യാപകന്‍ വിശദീകരിച്ചു.
ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ക്ലാസിലെ മിടുക്കനായ വിദ്യാര്‍ത്ഥി ‘ തരുണ്‍ ‘ മുന്‍ പറഞ്ഞപോലെ വഴക്കുകേട്ട കാര്യം പറഞ്ഞത് .
തരുണിന്റെ വീട്ടില്‍ വളരേ അടുത്ത ഒരു ബന്ധു കല്യാണം ക്ഷണിക്കാന്‍ വന്നുവെത്രെ.
(പ്രസ്തുത ബന്ധുവാണെങ്കിലോ തരുണിന്റെ അച്ഛന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുമാണ് .മാത്രമല്ല, ഒട്ടേറെ സാമ്പത്തിക സഹായങ്ങള്‍ തരുണിന്റെ അച്ഛന് ആ ബന്ധുവില്‍നിന്ന് കിട്ടിയിട്ടുമുണ്ടത്രെ. അതുകൊണ്ടുതന്നെ വല്ലാത്ത ഒരു കടപ്പാടും പ്രസ്തുത ബന്ധുവിനോട് തരുണിന്റെ കുടുംബത്തിന് ഉണ്ടുതാനും.)
സംസാര മദ്ധ്യേ പ്രസ്തുത ബന്ധു ‘ക്ഷണനക്കത്തെന്ന് ‘ സൂചിപ്പിച്ചുവെത്രെ .ഉടന്‍തന്നെ തരുണിന്റെ മനസ്സിലെ ‘ വ്യാകരണയോദ്ധാവ് ‘ അനിയന്ത്രിതമായി സടകുടഞ്ഞ് എണീറ്റത്രെ !!!
അതിനാല്‍ ,അടുത്തുണ്ടായിരുന്ന തരുണ്‍, ‘ കടപ്പാടും ‘ മറ്റും പെട്ടെന്ന് മറന്ന് ഇടക്കുകയറി പറഞ്ഞു തുടങ്ങി.
...............പ്രസ്തുത ബന്ധു പറഞ്ഞത് തെറ്റാണെന്നും ക്ഷണക്കത്തും ക്ഷണനക്കത്തും തമ്മിലുള്ള വ്യത്യാസം അതിഭീമമാണെന്നും പറഞ്ഞു.
......... പറഞ്ഞു മഴുവനാക്കുംമുന്‍പേതന്നെ അടുക്കളയില്‍നിന്ന് അമ്മ ‘ തരുണിനെ‘ വിളിച്ചു.
പറഞ്ഞു പൂര്‍ത്തിയാക്കാന്‍ പറ്റാത്തതിലുള്ള നൈര്യാശത്താല്‍ , അതിവേഗം പാഞ്ഞെത്തിയ തരുണിന് - - തന്റെ പുതിയ അറിവിന്റെ സമ്മാനമെന്നോണം ലഭിച്ചത് -- അമ്മയുടെ വക‘ ചൂടന്‍ ‘ പിച്ചും തിരുമ്മലുമായിരുന്നു.
അതിഥിയായ ബന്ധു പോയിക്കഴിഞ്ഞശേഷം അച്ഛന്റെ കയ്യില്‍നിന്ന് ഉഗ്രന്‍ ശകാരവും തലക്ക് കിഴുക്കും ലഭിച്ചത്രെ!!
ശ്രീ .എം. കൃഷ്ണന്‍ നായര്‍ , ശ്രീ സുകുമാര്‍ അഴീക്കോട് ......... തുടങ്ങിയ വിമര്‍ശകരെ ആരാധിച്ചുകൊണ്ടു നടന്നിരുന്ന തരുണിന് ഈ സംഭവം ഒരു പുതിയ വെളിച്ചം നല്‍കിയത്രെ!!
********************************************************************************************************************************
സ്റ്റാഫ് റൂമില്‍ ,പിന്നെ പലര്‍ക്കും ഈ വിഷയത്തില്‍ പറയാനുണ്ടെന്ന് അവരുടെ മുഖം സൂചിപ്പിച്ചുവെങ്കിലും ക്ലാസ് തുടങ്ങുവാനുള്ള ബെല്‍ അടിച്ചതിനാല്‍ ചര്‍ച്ച അവിടെ വെച്ച് അവസാനിപ്പിക്കേണ്ടി വന്നു.

Tuesday, July 08, 2008
80. അനില്‍ മാഷിന്റെ അദ്ധ്യാപന തന്ത്രങ്ങള്‍
നാട്ടിക എം.എല്‍.എ ശ്രീ ടി.എന്‍ . പ്രതാപന്‍ വിളിച്ച ‘ നാട്ടിക നിയൊജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഒരു മീറ്റിംഗില്‍ വെച്ചാണ് ശ്രീ അനില്‍ മാഷിനെ ഞങ്ങള്‍ പരിചയപ്പെട്ടത് . ശ്രീ പ്രതാപന്റെ പ്രത്യേക ക്ഷണിതാവായി വന്നതായിരുന്നു മാഷ് . ചില മാജിക്ക് കാണിച്ച് കാണികളില്‍ താല്പര്യമുണത്തിക്കൊണ്ടായിരുന്നു മാഷിന്റെ രംഗപ്രവേശം മലപ്പുറം ബി, ആര്‍ ,സി യിലാണ് അനില്‍ മാഷ് വര്‍ക്ക് ചെയ്യുന്നതെന്ന് പിന്നിടറിഞ്ഞു. മാഷ് യോഗത്തില്‍ അവതരിപ്പിച്ച ചില അദ്ധ്യാപന തന്ത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. 1.മാസത്തില്‍ ഒരു അഥിതി: ലോക്കലില്‍ നിന്ന് പരിചിതനായ - ഏതെങ്കിലും ഒരു തൊഴിലില്‍ പ്രാവീണ്യമുള്ള ഒരാളെ സ്ക്കുളില്‍ കോണ്ടൂവന്ന് ക്ലാസ്സെടുക്കുന്നു. 2.ഭാഷക്കൊരുദിനം : ആഴ്ചയിലെ ഒരു ദിനം ഒരു പ്രസ്തുത ഭാഷക്കായി ഉപയോഗിക്കുക .അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം എല്ലാ വിദ്യാര്‍ത്ഥികളും അന്ന് കഴിയുന്നതും ആ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക ( പ്രത്യേകിച്ച് ഇംഗ്ലീഷിന്റെ കാര്യത്തില്‍ ഇത് നല്ലവണ്ണം ഫലവത്താകും ) 3.സ്കൂള്‍ തലമേളകള്‍ സ്കൂള്‍ തലത്തില്‍ തന്നെ സയന്‍സ് എക്സിബിഷന്‍ , മാത് സ് എക്സിഷന്‍ ,സാമൂഹ്യം ..........എന്നിവ നടത്തുക ഇപ്പോള്‍ വിദ്യാഭ്യാസ ജില്ലാ അടിസ്ഥാനത്തിലാണ് നടക്കുന്നത് 4.ഞാനും ഒരു താരം ക്ലാസിലെ ഒരു കുട്ടിക്ക് തന്റെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ഒരു അവസരം കൊടുക്കുക . മറ്റു ക്ലാസുകളിലും കുട്ടിക്ക് അവതരിപ്പിക്കാന്‍ അനുവാദം നല്‍കാം 5.ലിറ്റില്‍ മാസ്റ്റര്‍ ഒരു കുട്ടി ഒരു ദിവസം ടീച്ചറിന്റെ റോള്‍ കൈകാര്യം ചെയ്യുന്നു. അല്ലെങ്കില്‍ അവന്‍ അന്നേദിവസം ടീച്ചറിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്നു. 6.കുട്ടികളുടെ ലാബ് കുട്ടികള്‍ വീട്ടില്‍ നിന്ന് കൊണ്ടുവന്നവ പ്രവര്‍ത്തിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ അവതരിപ്പിച്ച അനില്‍ മാഷിന് ആശംസകള്‍ നേരുന്നു ഫോണ്‍ നമ്പര്‍ 9387413570
Thursday, July 03, 2008
79. വൈദ്യുത ലാമ്പുകള്‍ : വിമര്‍ശനാത്മക ബോധനശാസ്ത്രത്തിലൂടെ
പത്താംക്ലാസിലെ വൈദ്യുതിയുടെ താപപ്രകാശ ഫലങ്ങള്‍ എന്ന അദ്ധ്യായം വിമര്‍ശനാത്മക ബോധനശാസ്ത്രത്തിലൂടെ പഠിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഒരു ലഘുകുറിപ്പാണ് ഇവിടെ ഉദ്ദേശിക്കുന്നത് അദ്ധ്യാപകന്‍ കഴിഞ്ഞമാസം കൊടുങ്ങല്ലൂരില്‍ ഹലോജന്‍ ലാമ്പുകളും ഹലൈഡ് ലാമ്പുകളും ഒരു ലൈബ്രറിയുടെ ഉദ്ഘാടനവേദിയില്‍ ഉപയോഗിച്ചപ്പോള്‍ സ്പീക്കര്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ക്ക് കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ട് ഹോസ്പിറ്റലിലായ കാര്യം വിശദീകരിക്കുന്നു . ഇതിനുവേണ്ടി അന്നത്തെ പത്രവാര്‍ത്ത ക്ലാസില്‍ വായിക്കുന്നു. വാര്‍ത്തക്കുവേണ്ടി ഇവിടെയും ഇവിടെയും ക്ലിക്ക് ചെയ്യുക . പത്രവാര്‍ത്ത വായിച്ചുകൊണ്ട് ക്ലാസില്‍ അവതരിപ്പിക്കുന്നതാണ് ഉചിതം അതിനുശേഷം താഴെ പറയുന്ന ചോദ്യങ്ങള്‍ ചര്‍ച്ചക്കായി നല്‍കുന്നു 1.നാം സാധാരണ ഉപയോഗിക്കുന്ന ബള്‍ബിന്റെ പേരെന്ത് ? 2.ഇന്‍കാന്‍ഡസെന്റ് എന്ന പദത്തിന്റെ അര്‍ഥമെന്ത് ? 3.ഇന്‍കാന്‍ഡസെന്റ് ലാമ്പ് , ഡിസ്‌ചാര്‍ജ് ലാമ്പ് , ഫ്ലൂറസെന്റ് ലാമ്പ് , സി.എഫ് .എല്‍ , ആര്‍ക്ക് ലാമ്പ് , ഹലോജന്‍ ലാമ്പ് , ഹലൈഡ് ലാമ്പ് എന്നിവയെക്കുറിച്ച് നിങ്ങള്‍ക്ക് വിവരശേഖരണം നടത്തുക ? 4.ഒരു ഇന്‍കാന്‍ഡസെന്റ് ലാമ്പില്‍ പ്രകാശം ഉണ്ടാകുന്നതെങ്ങനെ ? 5.ഒരു ഡിസ്‌ചാര്‍ജ് ലാമ്പില്‍ പ്രകാശം ഉണ്ടാകുന്നതെങ്ങനെ ? 6.എന്താണ് ഫ്ലൂറസെന്‍സ് ? 7.ഫ്ലൂറസെന്‍സും ഫോസ്‌ഫോറസെന്‍സും തമ്മിലുള്ള വ്യത്യാസമെന്ത് ? 8.ഡിസ്‌ചാര്‍ജ് ലാമ്പിലും ഫ്ലൂറസെന്‍സ് ലാമ്പിലും പ്രകാശം ഉണ്ടാകുന്നതിലുള്ള വ്യത്യാസമെന്ത് ? 9.ആര്‍ക്ക് ലാമ്പുകള്‍ എവിടെയൊക്കെ യാണ് ഉപയോഗിക്കുന്നത് ? 10.ഫ്ലൂറസെന്‍സ് ലാമ്പുകള്‍ തറയില്‍ വീണു പൊട്ടിയാല്‍ വൃത്തിയാക്കുന്നതെങ്ങനെ ? 11.ഇന്‍കാന്‍ഡസെന്റ് ലാമ്പുകളെ അപേക്ഷിച്ച് ഫ്ലൂറസെന്റ് ലാമ്പിനുള്ള മേന്മകള്‍ എന്തൊക്കെ ? 12.പൊതുസ്ഥലങ്ങളില്‍ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഉണ്ടോ ? ആരാണ് ഇത് നിയന്ത്രിക്കുന്നത് ? ആ സ്ഥാപനത്തിന്റെ പേരെന്ത് ? അടുത്തദിവസം ക്ലാസില്‍ അവ അവതരിപ്പിക്കുന്നു. ചര്‍ച്ച നടക്കുന്നു സാധാരണ അനുഭവപ്പെടുന്ന ഹാര്‍ഡ് സ്പോട്ടുകള്‍ക്ക് ഉത്തരം ഇവിടെ പറയുന്നു.നെറ്റില്‍ തന്നെ റഫറന്‍സ് നടത്തിയാണ് ഈ ഉത്തരം ലഭ്യമായത് . ഉത്തരം ശരിയല്ലെന്നു തോന്നുന്ന പക്ഷം മാന്യ വായനക്കാര്‍ അറിയിക്കുമല്ലോ 1.ഒരു ഇന്‍കാന്‍ഡസെന്റ് ലാമ്പിന്റെ ഫിലമെന്റില്‍ക്കൂടി വൈദ്യുതി കടന്നുപോകുമ്പോള്‍ പ്രകാശം ഉണ്ടാകുന്നതെങ്ങനെ ? ഇന്‍കാന്‍ഡസെന്റ് ലാമ്പിന്റെ ഫിലമെന്റ് വളരേ വണ്ണം കുറവാണ് . ഒരു ചാലകത്തിന്റെ വണ്ണംകുറയുമ്പോള്‍ പ്രതിരോധം കൂടുമല്ലോ .അതുകൊണ്ടുതന്നെ ഇതില്‍ക്കൂടി വൈദ്യുതി കടന്നുപോകുമ്പോള്‍ ഈ ഉയര്‍ന്ന പ്രതിരോധം നിമിത്തം താപം ഉല്പാദിപ്പിക്കപ്പെടുന്നു. ഈ താപം നിമിത്തം ഫിലമെന്റ് ചുട്ടുപഴുക്കുകയും പ്രകാശം പുറപ്പെടുവിക്കുകയും ചെയ്യുന്നു. 2.ഇന്‍കാന്‍ഡസെന്റ് ലാമ്പിന്റെ ഒരു പ്രധാന ദോഷമെന്ത് ? അത് ഉപയോഗിക്കുന്ന വൈദ്യുതോര്‍ജ്ജത്തിന്റെ വലിയൊരു പങ്ക് താപോര്‍ജ്ജമായി മാറ്റുന്നു. ഒരു ഇന്‍കാന്‍ഡസെന്റ് ലാമ്പും ഫ്ലൂറസെന്റ് ലാമ്പും പുറപ്പെടുവിക്കുന്ന പ്രകാശോര്‍ജ്ജത്തെക്കുറിച്ച് താരതമ്യം ചെയ്യാമോ ? നാം കൊടുക്കുന്ന വൈദ്യുതോര്‍ജ്ജത്തില്‍ നിന്ന് ഒരു ഇന്‍കാന്‍ഡസെന്റ് ലാമ്പ് 15 lumens / watt പ്രകാശം ഉണ്ടാക്കുന്നുവെങ്കില്‍ ഫ്ലൂറസെന്റ് ലാമ്പ് ഉണ്ടാക്കുന്ന പ്രകാശം 50 നും 100 നും ഇടക്കായിരിക്കും . 3. ഒരു ഇന്‍കാന്‍ഡസെന്റ് ലാമ്പ് വളരെ അധിക കാലം ഉപയോഗിക്കാന്‍ കഴിയാത്തതെന്തുകൊണ്ട് ? ഇന്‍കാന്‍ഡസെന്റ് ലാമ്പ് പ്രവര്‍ത്തിക്കുമ്പോള്‍ വളരെ അധികം താപം ഉണ്ടാകുന്ന കാര്യം അറിയാമല്ലോ . ഈ താപം നിമിത്തം ടങസ്റ്റണ്‍ ഫിലമെന്റിന്റെ വളരെ ചെറിയ ഭാഗം ബാഷ്പീകരിക്കുകയും ഗ്ലാസിന്റെ ഉള്‍ഭാഗത്ത് നിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു.തല്‍ഫലമായി ഫിലമെന്റ് കട്ടികുറയുകയും പ്രസ്തുത ഭാഗം പൊട്ടുകയും ചെയ്യുന്നു. അങ്ങനെ ബള്‍ബ് ഫ്യൂസായി പോകുകയും ചെയ്യുന്നു. 4.ബള്‍ബ് ഫ്യൂസായി , ബള്‍ബ് അടിച്ചുപോയി , ബാറ്ററി അടിച്ചു പോയി എന്നിങ്ങനെയുള്ള വാക്കുകള്‍ പലരും ഉപയോഗിക്കാറുണ്ടല്ലോ . ഒരു ഭൌതിക ശാസ്ത്രാദ്ധ്യാപകനെന്ന നിലയില്‍ ഈ പദങ്ങളെ നിങ്ങള്‍ വിലയിരുത്തുന്നതെങ്ങനെ ? 5.ഇതിന്റെ പ്രവര്‍ത്തനം ഇന്‍കാന്‍ഡസെന്റ് ലാമ്പിന്റേതുപോലെത്തെന്നെ യാണ് പക്ഷെ , ഒരു ചെറിയ വ്യത്യാസം മാത്രം . ഹലോജന്‍ ബള്‍ബില്‍ സ്ഥിതിചെയ്യുന്ന ടങസ്റ്റണ്‍ ബള്‍ബ് ഒരു ക്വാര്‍ട്സ് ആവരണത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത് . ഇതിനുള്ളീല്‍ ഹലോജന്‍ വാതകം നിറച്ചിരിക്കും . ബള്‍ബ് പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ടങ്സ്റ്റണ്‍ ബാഷ്പവുമായി ഈ ഹലോജന്‍ വാതകം പ്രവര്‍ത്തിക്കും അതിന്റെ ഫലമായി ബാഷ്പമായി മാറിയ ടങ്‌സ്റ്റണ്‍ വീണ്ടും തിരിച്ച് ഫിലമെന്റീല്‍ തന്നെ നിക്ഷേപിക്കപ്പെടുന്നു. ഇത്തരത്തിലുള്ള റീസൈക്ലിംഗ് പ്രക്രിയ ടങ്‌സ്റ്റണ്‍ ഫിലമെന്റിനെ ഏറെക്കാലം നിലനിര്‍ത്തുന്നു. ടങസ്ടണ്‍ ഫിലമെന്റ് കൂടുതല്‍ ചൂടാകുമ്പോള്‍ ക്വാര്‍ട്സ് ആവരണം തൊട്ടടുത്തുള്ളതിനാല്‍ അതും ചൂടാകുന്നു. അതുകൊണ്ടുതന്നെ ഹലോജന്‍ ബള്‍ബ് പ്രവര്‍ത്തിക്കുമ്പോള്‍ കൂടുതല്‍ താപം ഉല്പാദിപ്പിക്കപ്പെടുന്നു. 4.വൈദ്യുതി കടന്നുപോകുമ്പോള്‍ ടങ്സ്റ്റണ്‍ ഫിലമെന്റിലെ ആറ്റങ്ങള്‍ പ്രകാശം പുറപ്പെടുവിക്കുന്നതെങ്ങനെ ? വൈദ്യുതി കടന്നു പോകുമ്പോല്‍ ഉയര്‍ന്ന പ്രതിരോധം നിമിത്തം ആറ്റങ്ങള്‍ ഉത്തേജിക്കപ്പെടുന്നു.അതിനാല്‍ ആറ്റത്തിനുള്ളിലെ ചില ഇലക്ട്രോണുകള്‍ താഴ്ന്ന ഊര്‍ജ്ജ നിലയില്‍നിന്ന് ഉയര്‍ന്ന ഊര്‍ജ്ജ നിലയിലെത്തുന്നു.ഈ ഉയര്‍ന്ന ഊര്‍ജ്ജനിലയിലെത്തുമ്പോള്‍ അവക്കു ലഭിച്ച കൂടുതല്‍ ഊര്‍ജ്ജം ഫോട്ടോണുകളായി പുറത്തേക്കു വിടുന്നു. അങ്ങനെ ലഭിച്ച ഊര്‍ജ്ജം പുറത്തേക്കുവിട്ട് അവ മുന്‍പത്തെ ഊര്‍ജ്ജനില കൈവരിക്കുന്നു. 5.സാധാരണ ഉപയോഗിക്കുന്ന ഇന്‍കാന്‍ഡസെന്റ് ലാമ്പിലെ ടങ്ങ്‌സ്റ്റണ്‍ ഫിലമെന്റിന്റെ പ്രത്യേകതെയെന്ത് ? ഒരു അറുപതു വാട്ട് ബള്‍ബ് നമുക്ക് ഉദാഹരണമായി എടുക്കാം . ഈ ബള്‍ബിലെ ടങ്സ്റ്റണ്‍ ഫിലമെന്റിന് 2 മീറ്റര്‍ നീളവും വണ്ണം 0.01 ഇഞ്ചും ആയിരിക്കും . ചിലയിനം ബള്‍ബില്‍ അത് ഡബ്ബിള്‍ കൊട്ടായിട്ടാണ് ക്രമീകരിക്കുക . തന്മൂലം ഫിലമെന്റിനെ ചെറിയ സ്ഥാനത്ത് ഒതുക്കുവാന്‍ കഴിയുന്നു.അങ്ങനെ ഫിലമെന്റായി ഉപയോഗിക്കുന്ന കമ്പി ചുരുളാക്കുകയും പ്രസ്തുത ചുരുളിനെ വലിയ ചുരുളാക്കുകയും ചെയ്യുന്നു. അങ്ങനെ ഇത്തരത്തില്‍ ചെയ്യുന്നതുവഴി നാം കാണുന്ന ഫിലമെന്റിന് ഒരു ഇഞ്ചില്‍ താഴെ മാത്രമേ നീളം ഉണ്ടാകുകയുള്ളൂ. 6.ടങസ്റ്റണ്‍ എന്ന ലോഹം വൈദ്യുത ബള്‍ബിലെ ഫിലമെന്റായി തിരഞെടുക്കാന്‍ കാരണമെന്ത് ? ഒരു ചാലകം പ്രകാശം പുറപ്പെടുവിക്കണമെങ്കില്‍ ഉയര്‍ന്ന ഊഷ്മാവിലെത്തണമല്ലോ .മിക്കവാറും എല്ലാ ലോഹങ്ങളും ഉയര്‍ന്ന ഊഷ്മാവിലെത്തുമ്പോഴേക്കും ഉരുകി ദ്രാവകമായി മാറുന്നു. എന്നാല്‍ ടങ്‌സ്റ്റണ്‍ അങ്ങനെയല്ല. ടങസ്റ്റണിന്റെ ദ്രവണാങ്കം വളരേ ഉയര്‍ന്നതാണ് 7.ഫ്ലൂറസെന്റ് ലാമ്പും ഡിസ്‌ചാര്‍ജ് ലാമ്പും തമ്മിലുള്ള പ്രധാന വ്യത്യാസമെന്ത് ? ഡിസ്‌ചാര്‍ജ് ലാമ്പില്‍ ഉണ്ടാകുന്ന പ്രകാശം ദൃശ്യപ്രകാശമാണ് . അതിന്റെ നിറം അതില്‍ നിറച്ചിട്ടുള്ള വാതകത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഫ്ലൂറസെന്റ് ലാമ്പില്‍ഉണ്ടാകുന്ന പ്രകാശം ദൃശ്യപ്രകാശമല്ല . അള്‍ട്രാവയലറ്റ് രശ്മികളാണ് . ഈ അള്‍ട്രാവയലറ്റ് രശ്മികള്‍ ട്യൂബിന്റെ ഉള്‍ഭാഗത്ത് പൂശിയിട്ടുള്ള ഫ്ലൂറസെന്റ് കോട്ടിംഗില്‍ പതിക്കുന്നു .ഈ ഫ്ലൂറസെന്റ് കോട്ടിംഗ് അള്‍ട്രാവയലറ്റ് രശ്മികളെ ദൃശ്യപ്രകാശമാക്കി മാറ്റുന്നു. അതായത് അങ്ങനെ നമുക്ക് ധവള പ്രകാശം ലഭിക്കുന്നു. 8. എന്താണ് ഫ്ലൂറസെന്‍സ് ? അള്‍ട്രാവയലറ്റ് രശ്മികളെ ദൃശ്യപ്രകാശമാക്കി മാറ്റുന്ന പ്രക്രിയയാണ് ഫ്ലൂറസെന്‍സ് 9.ഫ്ലൂറസെന്‍സും ഫോസ്‌ഫോറസെന്‍സും തമ്മിലുള്ള വ്യത്യാസമെന്ത് ? ഫ്ലൂറസെന്‍സ് പദാര്‍ത്ഥങ്ങള്‍ ലഭിച്ച പ്രകാശത്തെ ഉടന്‍തന്നെ പ്രകാശമാക്കി മാറ്റുന്നു. എന്നാല്‍ ഫോസ്ഫറുകള്‍ ലഭിച്ച പ്രകാശത്തെ അല്പാല്പമായാണ് വിട്ടുകൊടുക്കുന്നത് . 10..ഫ്ലൂറസെന്‍സ് ലാമ്പുകള്‍ തറയില്‍ വീണു പൊട്ടിയാല്‍ വൃത്തിയാക്കുന്നതെങ്ങനെ ? ജനലും വാതിലും തുറന്നിടണം . എന്നാല്‍ മാത്രമേ ലാമ്പിലുള്ള വാതകം പുറത്തുപോകുകയുള്ളൂ. വൃത്തിയാക്കാന്‍ വാക്വം ക്ലീനര്‍ ഉപയോഗിക്കരുത് . ഉള്‍ഭാഗത്തെ ഫ്ലൂറസെന്റ് കോട്ടിംഗ് വിഷമാണ് അത് തറയില്‍ നിന്ന് ഒപ്പി എടുക്കണം . ചൂലുപയോഗിച്ചാല്‍ അത് തറയില്‍ മുഴുവന്‍ പടരാനിടയുണ്ട് . പൊട്ടിയ ഭാഗങ്ങള്‍ ഒരു പ്ലാസ്റ്റിക്ക് കവറില്‍ ഇട്ട് സൂക്ഷിക്കണം . മണ്ണില്‍ അവിടവിടെയായി ഇടരുത് . കേടായ ഫ്ലൂറസെന്റ് ട്യുബ് വലിച്ചെറിയരുത് . 11.പൊതുസ്ഥലങ്ങളില്‍ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഉണ്ടോ ? ആരാണ് ഇത് നിയന്ത്രിക്കുന്നത് ? ആ സ്ഥാപനത്തിന്റെ പേരെന്ത് ? നിയന്ത്രണങ്ങള്‍ ഉണ്ട് . ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് എന്നാണതിന്റെ പേര് . അവരുടെ അനുമതിയോടുകൂടി മാത്രമേ ഇത്തരം ലാമ്പുകള്‍ , ലിഫ്റ്റുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കാവൂ.
Subscribe to:
Posts (Atom)