Wednesday, September 24, 2008

115. ഫിസിക്സ് ക്ലസ്റ്റര്‍ : Std:10 പവര്‍ ഉല്പാദനവും വിതരണവും

പത്രവാര്‍ത്ത :
വൈദ്യുത ചാര്‍ജ് വര്‍ദ്ധിപ്പിക്കേണ്ടിവരും .കെ.എസ്.ഇ.ബി
സംസ്ഥാനത്ത് കാലവര്‍ഷം കുറവ് ലഭിക്കുന്ന സാഹചര്യത്തില്‍ വൈദ്യുത ചാര്‍ജ് ഇനിയും വര്‍ദ്ധിപിക്കേണ്ടിവരുമെന്ന് വൈദ്യുത ബോര്‍ഡ് അറിയിച്ചു.വിലയേറിയ താപവൈദ്യുതി വാങ്ങേണ്ടിവരുന്നതിനാല്‍ ബോര്‍ഡിന് പ്രതിദിനം ലക്ഷക്കണക്കിന് രൂപ നഷ്ടമുണ്ടാകുന്നുണ്ടത്രെ .മൂലമറ്റത്ത് ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് ശരാശരി രണ്ടുരൂപ ചിലവ് വരുമ്പോള്‍ കായംകുളം പോലെയുള്ള വൈദ്യുത നിലയങ്ങളില്‍ നിന്ന് യൂണിറ്റിന് 12 രൂപ ചിലവ് വരുന്നുണ്ട് . ഇനി മുതല്‍ പ്രതിമാസം 150 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് ഓരോ യൂണിറ്റിനും ഉയര്‍ന്ന നിരക്ക് നല്‍കേണ്ടിവരും
നിങ്ങള്‍ക്ക് കൂടുതല്‍ വൈദ്യുത ചാര്‍ജ് നല്‍കേണ്ടിവരുമോ ?
കാരണമെന്ത് ?
ചാര്‍ട്ട് പ്രദര്‍ശിപ്പിക്കുന്നു.
ചര്‍ച്ച
സൂചകങ്ങള്‍
1.മൂലമറ്റത്തും കായം‌കുളത്തും വൈദ്യുതി ഉല്പാദിപ്പിക്കുമ്പോള്‍ വൈദ്യുതി ചിലവില്‍ വ്യത്യാസം ഉണ്ടാകാന്‍ കാരണമെന്ത് ?
2.ഇവിടങ്ങളില്‍ പവര്‍ ഉല്പാദന രീതിയില്ഉള്ള വ്യത്യാസം എന്ത് ?
3.നിങ്ങളുടെ വീട്ടിലെ പ്രതിമാസ ബില്‍ എത്രയാണ് ?
4.വൈദ്യുത ബില്‍ കുറക്കാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ ?
വര്‍ക്ക്‍ഷീറ്റ് :
കേരളത്തില്‍ ഇല്ലാത്തതും വ്യാവസായിക അടിസ്ഥാനത്തില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നതുമായ മൂന്നാമതൊരുതരം വൈദ്യുതി നിലയം കൂടി ഉണ്ട് . അവയെ പൊതുവെ എന്തുതരം വൈദ്യുത നിലയങ്ങള്‍ എന്നാണ് വിളിക്കുക ?
താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍ A,B,C എന്നീ കോളങ്ങള്‍ ഉചിതമായ രീതിയില്‍ ബന്ധിപ്പിക്കുക
        A BC
ഊര്‍ജ്ജ പരിവര്‍ത്തനം യാന്ത്രികോര്‍ജ്ജ സ്രോതസ്സ് വൈദ്യുത നിലയം
യാന്ത്രികോര്‍ജ്ജം-->
വൈദ്യുതോര്‍ജ്ജം
യുറേനിയം ബ്രപ്‌മകുളം
ആണവോര്‍ജ്ജം -->
താപോര്‍ജ്ജം -->
യാന്ത്രികോര്‍ജ്ജം-->
വൈദ്യുതോര്‍ജ്ജം
ഡീസല്‍ ശബരിഗിരി
താപോര്‍ജ്ജം-->
യാന്ത്രികോര്‍ജ്ജം-->
വൈദ്യുതോര്‍ജ്ജം
ജലം കല്പാക്കം
**മൂലമറ്റം പവര്‍ഹൌസില്‍ ഉപയോഗിക്കുന്ന പവര്‍ ജനറേറ്ററും കടകളില്‍ ഉപയോഗിക്കുന്ന പവര്‍ ജനറേറ്ററും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാം ? 1.ഗ്രാഫ് A ,B യില്‍ കാണിച്ച വൈദ്യുതി ഏതുതരം ജനറേറ്ററില്‍ നിന്ന് ലഭിക്കുന്നു?
2.A ,B ഏതുതരം വൈദ്യുതിയെ സൂചിപ്പിക്കുന്നു ?
3.ഗ്രാഫില്‍ കാണുന്ന തരത്തിലുള്ള വൈദ്യുതി ലഭിക്കാന്‍ ജനറേറ്ററുകളില്‍ എന്തെല്ലാം വ്യത്യാസങ്ങളാണ് ഉണ്ടാക്കേണ്ടത് ?
ചാര്‍ട്ട് പ്രദര്‍ശനം :
കൂടംകുളം -തൃശൂര്‍ 650km400kv
മൂലമറ്റം-പള്ളം 70km220kv
ചര്‍ച്ചാ സൂചകങ്ങള്‍ :
1.വിതരണ ലൈനുകളിലെ വോള്‍ട്ടേജിന് വ്യത്യാസം വന്നതെന്തുകൊണ്ട് ?
2.ദൂരം ഒരു കാരണമാണോ ?
3.എന്തിനാണ് വോള്‍ട്ടേജ് ഇത്രയും ഉയര്‍ത്തുന്നത് ?
വര്‍ക്ക്‍ഷീറ്റ് :
പവര്‍സ്റ്റേഷനില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോള്‍ട്ടേജ് എത്രയാണ് ?
വര്‍ക്ക്‍ഷീറ്റ്:
ചിത്രം നിരീക്ഷിച്ച് താഴെപറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതുക 1.A,B,C,D,E,F,G എന്നിവ പൂരിപ്പിക്കുക
2.വിതരണ ട്രാന്‍സ്‌ഫോമറില്‍ ന്യൂട്രല്‍ പോയിന്റ് നിര്‍മ്മിക്കുന്നതെങ്ങനെ ?
3.ന്യൂട്രല്‍ പോയിന്റ് ഇടക്കിടെ എര്‍ത്ത് ചെയ്യുന്നതിന്റെ ആവശ്യകതയെന്ത് ?
4.നിങ്ങളുടെ വീട്ടിലേയ്ക്ക് എത്ര ലൈനുകള്‍ എത്തുന്നുണ്ട് ?
5.ഈ ലൈനുകള്‍ ഗാര്‍ഹിക സര്‍ക്യൂട്ടിലെ ഏത് ഉപകരണമായാണ് ആദ്യം ബന്ധിക്കുന്നത് ?
വര്‍ക്ക്‍ഷീറ്റ് :
ഒരു വീട്ടില്‍ വൈദ്യുത ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നത് ഭാഗീകമായി ചിത്രീകരിച്ചിരിക്കുന്നു. ചിത്രം പൂര്‍ത്തിയാക്കുക ?
പ്രവര്‍ത്തനം:
ആവശ്യമായ വസ്തുക്കള്‍ : ഒരു ത്രീ പിന്‍ സോക്കറ്റ് , ഹോള്‍ഡറില്‍ ഘടിപ്പിച്ച രണ്ട് വയറുമായി ബന്ധിപ്പിച്ച ബള്‍ബ് ബള്‍ബിലേക്കുള്ള വയറുകള്‍ ചുവടെ നല്‍കിയ പ്രകാരം വിവിധ രീതിയില്‍ ബന്ധിപ്പിക്കുന്നു.
1.ഫേസിനും ന്യൂട്രലിനും ഇടയില്‍
2.ഫേസിനും എര്‍ത്തിനും ഇടയില്‍
3.ന്യൂട്രലിനും എര്‍ത്തിനും ഇടയില്‍
4.ഫേസിനും ഫേസിനും ഇടയില്‍
5.ന്യൂട്രലിനും ന്യൂട്രലിനും ഇടയില്‍
വര്‍ക്ക്‍ഷീറ്റ് :
ഏതൊക്കെ സാഹചര്യങ്ങളില്‍ ബള്‍ബ് പ്രകാശിക്കുന്നു
( സൂചന: ഫേസ് =230വോള്‍ട്ട് , ന്യൂട്രല്‍ =0 വോള്‍ട്ട് , എര്‍ത്ത് = 0 വോള്‍ട്ട് )
ബന്ധിപ്പിച്ചിരിക്കുന്ന രീതി ബള്‍ബിന്റെ അവസ്ഥബള്‍ബിലേക്ക് ചെലുത്തിയ
പൊട്ടെന്‍ഷ്യല്‍ വ്യത്യാസം
ഫേസിനും ന്യൂട്രലിനും ഇടയില്‍ .......................................................................
ഫേസിനും എര്‍ത്തിനും ഇടയില്‍ .......................................................................
ന്യൂട്രലിനും എര്‍ത്തിനും ഇടയില്‍ ........................................................................
ഫേസിനും ഫേസിനും ഇടയില്‍ .........................................................................
ന്യൂട്രലിനും ന്യൂട്രലിനും ഇടയില്‍ ........................................................................
വര്‍ക്ക്‍ഷീറ്റ് :
ഫേസിനും ന്യൂട്രലിനും ഇടയില്‍ മാത്രമാണ് ഉപകരണങ്ങളെ ഘടിപ്പിക്കുന്നത് .എന്നാല്‍ ത്രീ പിന്‍ പ്ലഗ്ഗ് ഉപയോഗിക്കുമ്പോള്‍ എര്‍ത്ത് പിന്‍ ഉപകരണങ്ങളുടെ കവചം ( ബോഡി) വുമായി ബന്ധിപ്പിക്കുന്നു. ഇതുകൊണ്ടുള്ള മേന്മകള്‍ എന്തെല്ലാം ?

Tuesday, September 23, 2008

114. ഫിസിക്സ് ക്ലസ്റ്റര്‍ : Std:8 ലെന്‍സുകള്‍ ( september:20)

പ്രവര്‍ത്തനം :1 കുട്ടികളെ രണ്ട് ഗ്രൂപ്പ് ആക്കുന്നു. ഓരോ ഗ്രൂപ്പും കോണ്‍‌വെക്സ് ലെന്‍സ് ഉപയോഗിച്ച് മെഴുകുതിരി നാളത്തിന്റെ വ്യക്തമായ പ്രതിബിംബം സ്‌ക്രീനില്‍ രൂപീകരിക്കുന്നു.പ്രതിബിംബം അവ്യക്തമാക്കും വിധം സ്ക്രീനിന്റെ സ്ഥാനം അദ്ധ്യാപിക ഒരു ഗ്രൂപ്പില്‍ അല്പം പിറകോട്ടും , മറ്റേ ഗ്രൂപ്പില്‍ മുമ്പോട്ടും മാറ്റുന്നു. ഓരോ ഗ്രൂപ്പിനും കോണ്‍‌വെക്സ് ലെന്‍സും കോണ്‍കേവ് ലെന്‍സും നല്‍കി ഇവയില്‍ ഏതെങ്കിലും ഒരു ലെന്‍സ് ഉപയോഗിച്ച് സ്ക്രീന്‍ മെഴുകുതിരി , ലെന്‍സ് ഇവയുടെ സ്ഥാനം മാറ്റാതെ വീണ്ടും പ്രതിബിംബം സ്ക്രീനില്‍ രൂപീകരിക്കുവാന്‍ അദ്ധ്യാപിക ആവശ്യപ്പെടുന്നു. വര്‍ക്ക് ഷീറ്റ് :1 1.സ്ക്രീന്‍ പുറകോട്ട് മാറ്റിയപ്പോള്‍ എന്തു സംഭവിച്ചു ? 2.വ്യക്തമായി പ്രതിബിംബം ലഭിക്കാന്‍ ഏതുതരം ലെന്‍സാണ് ഉപയോഗിച്ചത് ?അത് എവിടെ ക്രമീകരിച്ചു? 3.സ്ക്രീന്‍ മുന്നിലേക്ക് മാറ്റിയപ്പോള്‍ എന്തു സംഭവിച്ചു ?വ്യക്തമായി പ്രതിബിംബം ലഭിക്കാന്‍ ഏതുതരം ലെന്‍സാണ് ഉപയോഗിച്ചത് ?അത് എവിടെ ക്രമീകരിച്ചു? 4.ഒന്നാമത്തെയും രണ്ടാമത്തെയും പ്രവര്‍ത്തനത്തെ കണ്ണിന്റെ ഏതൊക്കെ ന്യൂനതകളുമായി ബന്ധപ്പെടുത്താം ? എന്തുകൊണ്ട് ? നോട്ട് : 1.ഓരോ ഗ്രൂപ്പും രണ്ടു പ്രവര്‍ത്തനങ്ങളും ചെയ്യണം 2.ഹ്രസ്വദൃഷ്ടി , ദീര്‍ഘദൃഷ്ടി ,പരിഹാ‍ര മാര്‍ഗ്ഗങ്ങള്‍ .. എന്നിവയുള്‍പ്പെടെ അദ്ധ്യാപിക ആശയക്രോഡീകരണം നടത്തണം

Sunday, September 21, 2008

113. ഫിസിക്സ് ക്ലസ്റ്റര്‍ : സെപ്തംബര്‍ 20 സ്റ്റാന്‍ഡേര്‍ഡ് :8 അളവുകള്‍ യൂണിറ്റുകള്‍

1.പരീക്ഷണം ചെയ്യുന്നതിന് 500 വെളിച്ചെണ്ണ വാങ്ങിവരാന്‍ രണ്ട് ക്ലാസുകളിലെ രണ്ട് കുട്ടികളോട് ഒരേപോലെയുള്ള രണ്ട് കുപ്പികള്‍ നല്‍കി അദ്ധ്യാപകന്‍ ആവശ്യപ്പെട്ടു.വെളിച്ചെണ്ണ വാങ്ങിയത് രണ്ട് വ്യത്യസ്ത കടകളില്‍ നിന്നായിരുന്നു. ലാബിലെ മേശപ്പുറത്ത് കുപ്പികള്‍ അടുത്തടുത്ത് വെച്ചപ്പോള്‍ ഒരു കുപ്പിയിലെ വെളിച്ചെണ്ണയുടെ അളവ് മറ്റേതിനേക്കാള്‍ കൂടുതലാണെന്നു കണ്ടു. കടക്കാര്‍ രണ്ടുപേരും അളവില്‍ കൃത്രിമം കാണിക്കുന്നവര്‍ ആയിരുന്നില്ല. 1) വെളിച്ചെണ്ണ സാധാരണയായി അളക്കുന്ന യൂണിറ്റേത് ? 2) മറ്റേതെങ്കിലും യൂണിറ്റ് ഉപയോഗിച്ച് വെളിച്ചെണ്ണ അളക്കാമോ ? 3).എന്തുകൊണ്ടായിരിക്കും കുട്ടികള്‍ വാങ്ങിയ വെളിച്ചെണ്ണയുടെ അളവില്‍ വ്യത്യാസം വന്നത് ? 4)ഒരു കിലോഗ്രാം ജലവും ഒരു ലിറ്റര്‍ ജലവും ഒരേ പോലെയുള്ള കുപ്പികളില്‍ എടുത്താല്‍ അളവില്‍ വ്യത്യാസം ഉണ്ടാകുമോ ? കാരണം വ്യക്തമാ‍ക്കുക ? 2.ജലം , എണ്ണ , ഇരുമ്പുപൊടി , കോര്‍ക്ക് എന്നിവ വ്യത്യസ്ത പാത്രങ്ങളില്‍ എടുക്കുന്നു. ഇവയെല്ലാം ഒരു ബീക്കറിലേയ്ക്ക് മാറ്റുന്നു. കലര്‍ത്തിയ ശേഷം എന്ത് നിരീക്ഷിക്കുവാന്‍ കഴിയുമെന്ന് ഊഹിച്ചെഴുതുക ? ( കുട്ടികള്‍ എഴുതിയത് അവതരിപ്പിക്കുന്നു) ഇനി പരീക്ഷണം ചെയ്തുനോക്കി നിരീക്ഷണഫലം രേഖപ്പെടുത്തി ഊഹവും നിരീക്ഷണഫലവും ഒന്നുതന്നെയാണൊ എന്ന് ഉറപ്പിക്കുന്നു 1) എണ്ണയുടെ സ്ഥാ‍നം എവിടെയാണ് ? 2) ഇരുമ്പുപൊടി ജലത്തില്‍ താഴ്‌ന്ന് കിടക്കുന്നതെന്തുകൊണ്ട് ? 3) ഒരു ഖരവസ്തുവായിട്ടുകൂടി കോര്‍ക്ക് പൊന്തിക്കിടക്കുന്നതെന്തുകൊണ്ട് ? 3.തന്നിരിക്കുന്ന ഇരുമ്പുകൊണ്ടു നിര്‍മ്മിച്ച ഒരു ദീര്‍ഘചതുരക്കട്ട ( ഒരു മാഗ്‌നറ്റ് ആയാലും മതി) യുടെ വ്യാപ്തം അതിന്റെ വശങ്ങളുടെ അളവുകള്‍ ഉപയോഗിച്ച് അളന്നും , കവിഞ്ഞൊഴുകും പാത്രവും ജലവും അളവ് ജാറും ഉപയോഗിച്ച് അളന്നും താരതമ്യം ചെയ്യുക ( യൂണിറ്റുകള്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ് ) 4.പെന്‍‌സില്‍ , നീളം കൂടിയ കമ്പി , ഗ്രാഫ് പേപ്പര്‍ ഇവ തന്നിരിക്കുന്നു. ക‌മ്പിയുടെ കനം ( വണ്ണം) കണക്കാക്കുക 5. താഴെ പറയുന്ന അളവുകള്‍ അടിസ്ഥാന അളവുകള്‍ , വ്യുല്പന്ന യൂണിറ്റുകള്‍ എന്നിങ്ങനെ തരംതിരിച്ചെഴുതുക മീറ്റര്‍ , കിലോഗ്രാം , സെക്കന്റ് , കാന്റില , കെല്വില്‍ , മോള്‍ , മില്ലീലിറ്റര്‍ , പ്രകാശവര്‍ഷം,m/s,m2,m3,kg/mm3 6.മീറ്റര്‍ , കിലോഗ്രാം , ഗ്രാം ,ലിറ്റര്‍, മുഴം , പൌണ്ട് ,നാഴിക , അടി ,മിനിട്ട് , വര്‍ഷം , പ്രകാശവര്‍ഷം , വ്യാഴവട്ടക്കാലം , ഗ്യാലന്‍ , ടി.എം.സി എന്നീയുണിറ്റുകളെ അവയുടെ അളവുകളുമായി ബന്ധപ്പെടുത്തി ആരോഹണക്രമത്തില്‍ വര്‍ഗ്ഗീ‍കരിക്കുക

Tuesday, September 16, 2008

112. ശ്രീ ഉണ്ണികൃഷ്ണന്റെ രണ്ടാമത്തെ പരീക്ഷണം

ശ്രീ ഉണ്ണികൃഷ്ണന്‍ താന്‍ നടത്തിയ രണ്ടാമത്തെ പരീക്ഷണത്തെക്കുറിച്ച് ഒരു ഇമെയില്‍ അയച്ചിരുന്നു . ഫോട്ടാ സഹിതമാണ് അയച്ചത് . അത് ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഒന്നാമത്തെ കത്ത് Dear Sunil Sir, Thank you very much for publishing the experiments. I gave 36V to a 40 waats bulb and found the bulb is glowing with less brightness. I am attaching a picture of the experiment, Thanking you, Unnikrishnan രണ്ടാമത്തെ കത്ത് Sir, I can view the web page. But I do not know how to post myself. Now I saw a comment that the circuit can be explained with ohms law. As per ohms law, Voltage devided by Current is Resistance. There is no inductance coming into the circuit. Some others says that there is inductnce effect. Can you suggest a simple web site with out much mathematics to learn? Yours faithfully, Unnikrishnan

Monday, September 15, 2008

111. ഉത്തരം പറയാമോ ?

1. മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രെവര്‍മാര്‍ പിന്നില്‍ നിന്നു വരുന്ന വാഹനങ്ങളെ കാണുന്നതിനുപയോഗിക്കുന്ന ദര്‍പ്പണം ശ്രദ്ധിച്ചിട്ടുണ്ടോ ? ഇത് ഏത് ദര്‍പ്പണമാണെന്നു പറയാ‍മോ ? മോട്ടോര്‍ വാഹനങ്ങളില്‍ പിന്‍ഭാഗദൃശ്യങ്ങള്‍ കാണുന്നതിന് ഡ്രൈവര്‍മാര്‍ കോണ്‍‌വെക്സ് ദര്‍പ്പണം ഉപയോഗിക്കുന്നു 2. വക്രതാ‌ആരവും ഫോക്കസ് ‌ദൂരവും തമ്മിലുള്ള ബന്ധം ? ഫോക്കസ് ദൂരത്തിന്റെ ഇരട്ടിയായിരിക്കും വക്രതാ‌ആരം ഫോക്കസ് ദൂരം f ഉം ആരം r ഉം ആണെങ്കില്‍ : r = 2f 3. 50 cm ഫോക്കസ് ദൂരമുള്ള ഒരു കോണ്‍‌കേവ് ദര്‍പ്പണത്തിന്റെ വക്രതാ‌ആരം എത്രയായിരിക്കും ? ഫോക്കസ് ദൂരം , f=50 cm വക്രതാ‌ആരം , r=2f =2 x50 =100cm 4. 50 cm വക്രതാ‌ആരമുള്ള ഒരു കോണ്‍‌കേവ് ദര്‍പ്പണത്തിന്റെ ഫോക്കസ് ദൂരം എത്രയായിരിക്കും ? വക്രതാ‌ആരം , r=50 cm ഫോക്കസ് ദൂരം, f=r/2 =50/2 =25cm

Sunday, September 14, 2008

110. ശ്രീ ഉണ്ണികൃഷ്ണന്റെ പരീക്ഷണം - ബള്‍ബുകള്‍ സീരീസില്‍

ബള്‍ബുകള്‍ സീരീസില്‍ എന്ന പോസ്റ്റിനെ സംബന്ധിച്ച് ശ്രീ ഉണ്ണികൃഷ്ണന്‍ ഒരു മെയില്‍ അയച്ചിരുന്നു. അദ്ദേഹത്തിന്റെ അനുമതിയോടെ അത് പ്രസിദ്ധീകരിക്കുന്നു.ചിത്രവും അദ്ദേഹം അയച്ചുതന്നതാണ് . ആദ്യത്തെ കത്ത് Respected Sunil Sir, I am an electronic Technician and interested in doing experiments for learning. I came across your Malayalam web site and found experiments about series bulbs. I never believed you that one bulb in the series circuit is not glowing. So I tried to do the experiment by myself. I bought 2 nos. of 15 watts bulb and one 40 watts bulb. Connected them together in series and switched on. It was surprise to note that you are right. The 40 watts bulb is not at all burning. First I thought that there was some short circuit in the 40 watts bulb. So I checked the voltages across each bulb and the readings are as given: 40 watts bulb: 9.42 V 15W bulb 1 : 115.3 V 15 W bulb2: 109.2 v Supply voltage: 232V Resistance of 15 W lamp1 = 288 ohms Resistance of 15 w 2 = 275 ohms Res 40 w = 97 ohms I tried to understand the behavior of the circuit and read all the opinions given on your page. However, I am in total confusion as the voltages measured are not matching with the values as predicted by Thravati sir. Can you give me an explanation to the experimental result? Anything wrong with my wiring? I humbly request you to clear my doubts, Thanking you, Sincerley Unnikrsihnan, രണ്ടാമത്തെ കത്ത് : Respected Sir, In my earlier mail I forgot to mention the Current in the circuit. It is 45.8 mA. I eagerly waiting for your reply. Thanking you Unnikrishnan.

109. ശ്രീ രമേഷ് മാഷിന് അഭിനന്ദനങ്ങള്‍

കഴിഞ്ഞ ക്ലസ്റ്ററിന് ശ്രീ രമേശന്‍ മാസ്റ്റര്‍ അവതരിപ്പിച്ച ടോപ്പിക്കാണ് സര്‍ക്യൂട്ടുകള്‍ ശ്രേണീരീതിയില്‍ ,സമാന്തരരീതിയില്‍ എന്നത് . പത്താം ക്ലാസ് ഫിസിക്സിലെ രണ്ട് അദ്ധ്യായങ്ങളെ ബന്ധപ്പെടുത്തിയുള്ള ടോപ്പിക്കായിരുന്നു അത് . കാണാപ്പാഠം പഠിച്ച് ഉത്തരമെഴുതുക എന്ന രീതിയില്‍നിന്ന് വ്യത്യസ്തമായ ഒരു പഠനാനുഭവം നല്‍കുന്ന ഒരു അദ്ധ്യാപനരീതിയായിരുന്നു അത് . ജീവിതവുമായി ബന്ധപ്പെട്ട് ഒരു പഠനരീതി. ഞങ്ങള്‍ അത് സ്കൂളില്‍ അവതരിപ്പിച്ചപ്പോള്‍ കുട്ടികള്‍ക്കും അത് ഏറെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ച് പെണ്‍കുട്ടികളെ സംബന്ധിച്ച് ഫേസ് , ന്യൂട്രല്‍ എന്നിവയെക്കുറീച്ച് അവര്‍ക്ക് പ്രായോഗിക ജീവിതത്തില്‍ വ്യക്തമാ‍യ കാഴ്ചപ്പാട് ഇല്ലായിരുന്നു.അവര്‍ക്ക് ഇത് ഒട്ടേറെ ഗുണം നല്‍കി . ആ മാസത്തെ ക്ലസ്റ്ററില്‍ ഇത് അവതരിപ്പിച്ചു. അദ്ധ്യാപകരില്‍ നിന്ന് ഏറെ പ്രശംസ ഇതിന് നേടാനായി എന്നകാര്യമാണ് ഈ പരീക്ഷണത്തെക്കുറിച്ച് പറയാനുള്ളത് . ഒട്ടനവധി സി.ഒ കള്‍ ഈയൊരു പരീക്ഷണം വഴി പഠിപ്പിക്കാന്‍ കഴിയും എന്നത് ഏറെ പ്രതീക്ഷ നല്‍കുന്നു. ഇനി രമേശന്‍ മാഷിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ; അദ്ദേഹം അഷ്ടമിച്ചിറ ഗാന്ധി സ്മാരക ഹൈസ്കൂളിലെ ഫിസിസ്ക് അദ്ധ്യാപകനാണ് . ഇപ്പോള്‍ ഒ.എസ്.എസ്സില്‍ ( ഓണ്‍ സൈറ്റ് സപ്പോര്‍ട്ട് - ) ഡപ്യൂട്ടേഷനിലാണ് . മാഷിനെ സംബന്ധിച്ചു പറയുകയാണെങ്കില്‍ ലളിതവും ഏതൊരദ്ധ്യാപകനും പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുന്ന പഠനരീതികളുമായാണ് മാഷ് അദ്ധ്യാപനപരിശീലന കേന്ദ്രത്തില്‍ വരിക. അതായത് അവ നമുക്ക് ചെലവുകുറഞ്ഞ രീതിയില്‍ നിര്‍മ്മിക്കാന്‍ കഴിയൂമെന്നര്‍ഥം . മാഷുടെ ഇ മെയില്‍ അഡ്രസ്സ് ഇവിടെ കൊടുക്കുന്നു ramesh_pullelil@yahoo.co.in രമേഷ് മാഷിന്റെ ബ്ലോഗ് അഡ്രസ്സ് താഴെ കൊടുക്കുന്നു http://rameshpullelil.blogspot.com ഇനി അടുത്തതായി ഈ വിഷയത്തെക്കുറിച്ച് കലൂരില്‍ നിന്ന് ശ്രീ ഉണ്ണികൃഷ്ണന്‍ ഒരു ഇ -മെയില്‍ അയച്ചിരുന്നു. അദ്ദേഹം ഇത് പ്രാക്റ്റിക്കലായി ചെയ്തതിനെക്കുറിച്ചാണ് അത് . അത് ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനായി അദ്ദേഹത്തോട് അനുവാദം ചോദിച്ചിട്ടുണ്ട് . അനുവാദം ലഭിച്ചാല്‍ അത് പ്രസിദ്ധീകരീക്കുന്നതാണ് . രസകരമായ ഒരു പ്രാക്ടിക്കല്‍ റിപ്പോര്‍ട്ട് ആണ് അത് . ഇനി ഏതാനും ഫോട്ടോസ് കൂടി ; ശ്രേണീരീതില്‍ ഫ്ലെയിം ബള്‍ബ് , എല്‍.ഇ.ഡി എന്നിവ കണക്ട് ചെയ്തപ്പോള്‍ എടുത്തതാ‍ണ് ഒന്നുനോക്കൂ. മൂന്ന് 15 വാട്ട് ബള്‍ബ് സീരീസില്‍ രണ്ട് 15 വാട്ട് ബള്‍ബ് ഒരു 1വാട്ട് എല്‍.ഇ.ഡി സീരീസില്‍ ( അതില്‍ 15 വാട്ട് ബള്‍ബിന്റെ പ്രകാശം ശ്രദ്ധിക്കൂ അത് കുറവല്ലേ ?) ഒരു 15 വാട്ട് ബള്‍ബ് ഒരു 40 വാട്ട് ബള്‍ബ് ഒരു 3 വാട്ട് ഫ്ലെയിം ബള്‍ബ് സീരീസില്‍ രണ്ട് 15 വാട്ട് ബള്‍ബ് ഒരു 3 വാട്ട് വാട്ട് ഫ്ലെയിം ബള്‍ബ് സീരീസില്‍

Friday, September 12, 2008

108. വീട്ടില്‍ വൈദ്യുതോര്‍ജ്ജം ലാഭിക്കാന്‍ L.E.D ?

L.E.D ബള്‍ബുകള്‍ ഇപ്പോള്‍ വിപണിയില്‍ ധാരാളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട് . ഇത് ഉപയോഗിക്കുകയാണെങ്കില്‍ വൈദ്യുതോര്‍ജ്ജം വീടുകളില്‍ ലാഭിക്കാം . പലരും സീറോ വാട്ട് എന്ന പേരില്‍ ഉപയോഗിക്കുന്ന ബള്‍ബുകളില്‍ പലതും 15 വാട്ടിന്റേതായിരിക്കാം. എന്നാല്‍ ഈ L.E.D ബള്‍ബ് ഒരു വാട്ടിന്റേതാണ് . ചില ദൈവ വിശ്വാസികള്‍ ദൈവങ്ങളുടെ ഫോട്ടോയുടെ മുന്‍‌പില്‍ 15 വാട്ട് ബള്‍ബ് ദിവസം മുഴുവനും കത്തിച്ചിടുന്നതു കണ്ടിട്ടുണ്ട് . അവര്‍ക്കും ഈ മാര്‍ഗ്ഗത്തിലേക്ക് ( L.E.D ബള്‍ബ്)വേണമെങ്കില്‍ തിരിയാം . ഒരു ദിവസം ഒരു വൈദ്യുത ഉപകരണം ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം കണക്കാക്കാന്‍ താഴെ പറയുന്ന സമവാക്യം ഉപയോഗിക്കാം . ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം = വാട്ടിലുള്ള പവര്‍ x മണിക്കൂര്‍/1000. അതായത് 15 വാട്ട് ബള്‍ബ് ഉപയോഗിച്ചാല്‍ : ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു ദിവസം = വാട്ടിലുള്ള പവര്‍ x മണിക്കൂര്‍/1000. =15x 24/1000 =0.36 യൂണിറ്റ് അതായത് 15 വാട്ട് ബള്‍ബ് ഉപയോഗിച്ചാല്‍ : ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു മാസം = വാട്ടിലുള്ള പവര്‍ x മണിക്കൂര്‍/1000. =15x 24x30/1000 =10.8 യൂണിറ്റ് 1 വാട്ട് ബള്‍ബ് ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു ദിവസം : ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു ദിവസം = വാട്ടിലുള്ള പവര്‍ x മണിക്കൂര്‍/1000 =1x 24/1000 =0.024 യൂണിറ്റ് 1 വാട്ട് ബള്‍ബ് ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു മാസം : ഉപയോഗിച്ച വൈദ്യുതോര്‍ജ്ജം ഒരു ദിവസം = വാട്ടിലുള്ള പവര്‍ x മണിക്കൂര്‍/1000 =1x 24x30/1000 =0.72 യൂണിറ്റ് അപ്പോള്‍ 15 വാട്ട് ബള്‍ബിനു പകരം 1വാട്ട് L.E.D ബള്‍ബ് ഉപയോഗിക്കുമ്പോള്‍ ഒരു മാസം ഒരു വീട്ടില്‍ ലഭിക്കുന്ന ഊര്‍ജ്ജലാഭം യൂണിറ്റില്‍ =10.8 യൂണിറ്റ് -0.72 യൂണിറ്റ് =10.08 യൂണിറ്റ് ഇപ്രകാരം ഒരു ഗ്രാമത്തിലെ 1000 വീടുകളില്‍ ചെയ്താല്‍ ഉണ്ടാകുന്ന ഊര്‍ജ്ജലാഭം =10.08 യൂണിറ്റ് x 1000 =10080 യൂണിറ്റ് വാല്‍ക്കഷണം 1. വിപണിയില്‍ ഇപ്പോല്‍ 230 വോള്‍ട്ട് എ. സി യില്‍ പ്രവര്‍ത്തിക്കുന്ന L.E.D ബള്‍ബിന് ( കളര്‍ലസ്സ് ) 45 രൂപയാണ് വില .അത് തന്നെ കളര്‍ ഉള്ള താണെങ്കില്‍ 50 രൂപയും . വിവിധ കമ്പനികള്‍ക്കനുസരിച്ച് വില കുറയാം . ഡിമാന്റ് അനുസരിച്ചും വിലയില്‍ വ്യത്യാസം വരാം 2. flame lamp ന്റെ ചിത്രവും കൊടുത്തിട്ടുണ്ട് , അത് 3 വാട്ട് വൈദ്യുതി ചിലവഴിക്കുമെന്നാണ് കടക്കാരന്‍ പറഞ്ഞത് . 4. ഉയര്‍ന്ന വാട്ടിന്റെ , 230 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന L.E.D ബള്‍ബ് വിപണിയില്‍ ലഭ്യമാണോ എന്ന് അറിയില്ല.ഇനി ലഭ്യമാണെങ്കില്‍ തന്നെ അവ കണ്ണിന്റെ കാര്യത്തില്‍ - വായനക്ക് - എങ്ങനെയായിരിക്കും എന്ന കാര്യത്തിലും പലരും സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഫ്ലെയിം ബള്‍ബ് L.E.D ബള്‍ബ് L.E.D ബള്‍ബ് തുറന്നപ്പോള്‍ L.E.D ബള്‍ബിന്റെ മുകള്‍ഭാഗം -മൂടി വാല്‍ക്കഷണം 2 ഈ എല്‍ .ഇ .ഡി - ലാമ്പ് കൂടുതല്‍ അറിയുന്നവര്‍ കാര്യങ്ങള്‍ വിശദമാക്കണമെന്നപേക്ഷ . പത്താം ക്ലാസിലെ വൈദ്യുതിയുടെ താപ പ്രകാശഫലങ്ങള്‍ എന്ന അദ്ധ്യായത്തിലെ ഒരു പാഠഭാഗമാണ് ഇത്
Get Blogger Falling Objects