SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്‍ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
drop down menu
Wednesday, May 13, 2020
Tuesday, May 12, 2020
Monday, October 28, 2019
1108.NMMS programme നന്ദി പറയുന്നു @ KNMVHSS Vatanappally
*Chavakkad NMMS Coaching Programme*
*Center :KNMVHSS Vatanappally*
*നന്ദി പറയുന്നു.*
*================*
നമ്മുടെ സ്കൂളിൽ അവധി ദിവസങ്ങളിൽ നടന്നുവന്നിരുന്ന NMMS Coaching Class ഇന്ന് (27-10-19 ഞായർ) ഉച്ചതിരിഞ്ഞ് 4 മണിക്ക് അവസാനിച്ചിരിക്കുന്നു.
1. 💐ഇത്തരമൊരു പ്രോഗ്രാം നടപ്പിൽ വരുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച ശ്രീമതി ഷജന ടിച്ചർ , ശ്രീ റൈജു മാസ്റ്റർ എന്നിവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
2.💐കൂടാതെ , എല്ലാ വിധത്തിലുള്ള സഹായവും സഹകരണവും ചെയ്തു തന്ന സ്കൂൾ മാനേജർ ശ്രീ കെ.വി സദാനന്ദൻ അവർകൾകളോട് പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുന്നു.
3💐നമ്മുടെ പി ടി.എ പ്രസിഡണ്ട് ശ്രീ സജീഷ് ചാളിപ്പാടാണ് കോച്ചിംഗ് ക്ലാസ് നടക്കുന്ന മുറിയിലേക്ക് ഒരു വൈറ്റ് ബോർഡ് സ്പോൺസർ ചെയ്തത് ; അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇവിടെ പ്രത്യേകം സ്മരിക്കുന്നു.
4.💐മിക്കവാറും എല്ലാ അവധി ദിവസത്തിലും വന്ന് വേണ്ട നേതൃത്വം നൽകുകയും വേണ്ടതായ കാര്യങ്ങൾ ചെയ്തു തരികയും ചെയ്ത മാനേജ്മെന്റ് പ്രതിനിധി ശ്രീ സന്ദീപിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
5.💐അവധി ദിവസങ്ങളിൽ പ്രസ്തുത കോച്ചിംഗ് ക്ലാസിൽ വന്ന് സഹായിച്ച , പ്രത്യേകിച്ച് പരീക്ഷാ ദിവസങ്ങളിൽ ഇൻവി ജിലേറ്ററായി ജോലി ചെയ്ത , എന്റെ എല്ലാ സഹപ്രവർത്തകർകരോടും നമ്മുടെ ബി എഡ് ട്രെയിനികളോടും എല്ലാ വിധ നന്ദിയും കടപ്പാടും അറിയിക്കുന്നു.
6.💐ക്ലാസ് നടക്കുന്ന ദിവസങ്ങളിൽ , മുറികളും ഗോവണിയും മുറ്റവും വൃത്തിയാക്കുകയും ചായ തിളപ്പിച്ചു നൽകുകയും ചെയ്ത നമ്മുടെ സ്കൂളിലെ ചേച്ചിമാർക്ക് പ്രത്യേകം നന്ദി പറയുന്നു.
7.💐ഈ കോച്ചിംഗ് ക്ലാസിൽ , നമ്മുടെ സ്കൂളിലെ കുട്ടികളുടെ ഫീസ് സ്പോൺസർ ചെയ്ത കുഞ്ഞിക്കാവു ടീച്ചറിന്റെ മക്കൾ , ഗീത ടീച്ചർ, രാജി ടീച്ചർ എന്നിവരോട് സ്നേഹാദരപൂർവം നന്ദി രേഖപ്പെടുത്തുന്നു.
8.💐ക്ലാസു നടക്കുന്ന എല്ലാ ദിവസവും വന്ന് വേണ്ടത്ര നിർദ്ദേശങ്ങളും സഹായ സഹകരണവും ചെയ്തു തന്ന വലപ്പാട് ഉപജില്ലാ എച്ച് എം കോർഡിനേറ്റർ ശ്രീ അബ്ദുൾ കാദർ മാഷിന് നന്ദി രേഖപടുത്തുന്നു.
9💐വലപ്പാട് - മുല്ലശ്ശേരി ഉപജില്ലയിലെ എല്ലാ എച്ച് എം മാരും സ്ക്കൂളിലെ വിവിധ ടീച്ചേഴ്സും അവധി ദിവസങ്ങളിൽ നടക്കുന്ന ഈ ക്ലാസിൽ പങ്കെടുത്ത് ഈ പ്രോഗ്രാം വിജയിപ്പിക്കുന്നതിന് വേണ്ടി ശ്രമിച്ചിട്ടുണ്ട് ; അവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
10.💐ഈ ക്ലാസു തുടങ്ങിയ ദിവസം മുതൽ ഫോണിലൂടെയും വാട്ട്സ് അപ്പിലൂടെയും വിവിധ നിർദ്ദേശങ്ങൾ തന്ന് പ്രോഗ്രാം കുറ്റമറ്റതാക്കി തീർക്കുന്നതിനും രക്ഷിതാക്കൾക്കുള്ള കൗൺസലിംഗ് ക്ലാസിന് നേതൃത്വം നൽകുകയും ചെയ്ത എച്ച് എം ഫോറം കൺവീനർ ശ്രീ ജെയിസ് മാഷിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
11.💐ഇത്തരമൊരു ആശയം ചാവക്കാട് വിദ്യാഭ്യാസ ജില്ലാ തലത്തിൽ നടപ്പിലാക്കുന്നതിനു വേണ്ടി ദിവസങ്ങളോളം എച്ച് എം മാരേയും സ്കൂൾ തല കൺവീനർ മാരേയും സെന്റർ എച്ച് എം മാരേയും മോട്ടിവേറ്റ് ചെയ്തത് നമ്മുടെ ബഹുമാനപ്പെട്ട ഡി ഇ ഒ ശ്രീമതി ശറഫുന്നീസ മാഡമാണ് ; മാഡത്തിന് പ്രത്യേകം നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.
12💐NMMS Coaching Class ലെ കുട്ടികളും രക്ഷിതാക്കളും നൽകിയ നന്ദിയുടേയും സ്നേഹത്തിന്റേയും കടപ്പാടിന്റേയും വാക്കുകൾ സന്തോഷത്തിന്റെ പൂമഴയായാണ് അനുഭവപ്പെട്ടത് എന്ന കാര്യം സ്മരിക്കുന്നു.
13.💐 ക്ലാസു നടക്കുന്ന എല്ലാ ദിവസങ്ങളിലും റൂം അറേഞ്ച്മെന്റ് നടത്തുകയും ഓഫീസ് , കിച്ചൺ എന്നിവ തുറക്കുകയും കുട്ടികൾക്ക് വേണ്ട ബിസ്ക്കറ്റുകൾ വാങ്ങി കൊണ്ടുവരികയും മൊക്കെ ചെയ്ത ശ്രീകുമാർ ചേട്ടന് സ്നേഹപൂർവം നന്ദി പറയുന്നു.
14💐. എല്ലാ ക്ലാസുകളിലും അറ്റൻഡ സ് എടുക്കൽ, ആബ്സന്റീസ് മെസേജ് ചെയ്യൽ , പങ്കെടുത്ത ടീച്ചേഴ്സിന്റെ ഹാജർ മെസേജ് ചെയ്യൽ , മാർക്ക് ലിസ്റ്റ് പി ഡി എഫ് ലും എക്സൽ ഷീറ്റിലും തയ്യാറാക്കൽ , അവശ്യം വേണ്ടുന്ന റിപ്പോർട്ട് തയ്യാറാക്കൽ , സ്കൂളിലെ പാരലൽ കോച്ചിംഗ് സംവിധാനം എല്ലാ ദിവസവും വൈകീട്ട് 4 മണി മുതൽ 5 മണി വരെ നടത്തൽ , അമ്മമാരേ സംഘടിപ്പിച്ച് പാരലൽ കോച്ചിംഗ് സംവിധാനത്തിൽപ്പെട്ട കുട്ടികൾക്ക് പരീക്ഷയടുക്കൽ . MAT SAT എന്നിവയിലെ ഡിഫിക്കൽട്ട് ചോദ്യങ്ങൾക്ക് വാട്ട്സ്അപ്പിലൂടെ ഉത്തരം പറഞ്ഞു കൊടുക്കൽ എന്നിവയൊക്കെ ഷജന ടീച്ചറാണ് നിർവഹിച്ചത് എന്ന കാര്യം പ്രത്യേകം സ്മരിക്കുന്നു.
15 .💐 നമ്മുടെ സ്കൂളിലെ ,കോച്ചിംഗ് ക്ലാസിലെ രക്ഷിതാക്കൾക്കു വേണ്ട ബോധവൽക്കരണം നടത്തുകയും പാരലൽ കോച്ചിംഗ് സംവിധാനത്തിലെ PTA യോഗം നടത്തുകയും ടീച്ചേഴ്സിനിടയിൽ ഇത്തരമൊരു പരിക്ഷാ പരിശീലനത്തിന്റെ ആവശ്യകതാബോധം വളർത്തുകയും അങ്ങനെ അത് NTS കോച്ചിംഗ് എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുകയുമൊക്കെ ചെയ്തത് ശ്രീ റൈജു മാഷാണ് എന്ന കാര്യം പ്രത്യേകം സ്മരിക്കുന്നു.
16.💐 ഈ കോച്ചിംഗിന് ഉജ്ജ്വല പ്രഭ നൽകി ആകർഷണവലയം തീർത്തത് എൻസൈൻ അക്കാദമിയും അതിന്റെ ഫാക്കൽട്ടികളുമാണ് .
17.💐 തുടർച്ചയായി 4 മണിക്കൂറോളം കുട്ടികളെ ബോറടിപ്പിക്കാതെ , തമാശ പറഞ്ഞ് , ആടി -പ്പാടി രസിപ്പിച്ച് , മോട്ടിവേറ്റ് ചെയ്ത്, മറക്കാതിരിക്കാൻ സൂത്രവിദ്യകളുപയോഗിച്ച് ക്ലാസെടുക്കുക എന്ന മാന്ത്രിക വിദ്യാരീതി ടീച്ചിംഗിൽ നടപ്പിൽ വരുത്തിയാണ് ഈ അദ്ധ്യാപകർ കുട്ടികളെ കയ്യിലെടുത്തത് എന്ന കാര്യം പ്രത്യേകം സ്മരിക്കുന്നു .
18.*NMMS Coaching Class നു വേണ്ടി റൂം അനുവദിച്ചു തന്നിരുന്നത് ഹയർ സെക്കൻഡറി പ്രിൻസിപ്പാളായ റോഷ്നി ടീച്ചറാണ് . ടീച്ചർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.
റൂം അറേഞ്ച്മെന്റ് നടത്തിയത് അജിത ടീച്ചറിന്റെ നേതൃത്വത്തിൽ അഞ്ചു ടീച്ചർ ,രതി ടീച്ചർ, ആശ ടീച്ചർ, സൗമ്യ ടീച്ചർ, ജെഷി മാഷ് എന്നിവരും അവരുടെ പ്രിയ വിദ്യാർത്ഥികളുമാണ് എന്ന കാര്യം ഈ സന്ദർഭത്തിൽ നന്ദിയോടെ സ്മരിക്കുന്നു.
19💐 യാസിൻ സാർ (ജോഗ്രഫി),
, ശ്രീലാൽ സാർ ( മെന്റൽ എബിലിറ്റി )
, മുഹസിൻ സാർ ( കെമിസ്ട്രി ),
ജവഹർ സാർ ( ഭരണഘടന )
സായി കൃഷ്ണ സാർ
(ബയോളജി)
ജിഷ്ണു സർ
( ബയോളജി)
ഹാമീദ് സാർ
( ചരിത്രം)
ജിയാസ് മുഹമ്മദ് സാർ
( ഫിസിക്സ് )
സഫറുള്ള സാർ
( ഫിസിക്സ് )
മനു പ്രതാപ് സാർ
തുടങ്ങിയവർ കുട്ടികളുടെ മനസ്സിൽ താരങ്ങളായി മാറിക്കഴിഞ്ഞു.
20.💐 കെമിസ്ടി ക്ലാസ് മുഹസിൻ സാർ എടുത്തു കൊണ്ടിരിക്കെ , ചായും ബിസ്ക്കറ്റും കഴിക്കാനുള്ള ഇന്റർവെൽ സമയമായപ്പോൾ ക്ലാസു നിറുത്തേണ്ടതില്ല എന്നു പറഞ്ഞ് കുട്ടികൾ ബഹളം വെച്ചത് ഒരു വേറിട്ട സംഭവം തന്നെയായിരുന്നു.
21💐 വെൺമേനാട് സ്കൂളിലെ എച്ച് എം ഹുസൈൻ സാർ , തന്റെ സ്കൂളിലെ കുട്ടിയെ ബൈക്കിൽ കൊണ്ടുവരുന്നത് ഏറെ കൗതുകകരമായിരുന്നു.
22.💐 ഇനി മുതൽ നമ്മൾ ജയരാജ് വാരിയരേപ്പോലെ ക്ലാസിൽ ആടിപ്പാടേണ്ടി വരുവോ എന്ന ഒരു ടീച്ചറുടെ കമന്റ് ഫാക്കൽട്ടികളുടെ മികവായി കണക്കാക്കുന്നു.
23💐 പത്തോളം രക്ഷിതാക്കൾ ക്ലാസ് സമയത്ത് സ്കൂളിൽ എന്നും ഉണ്ടായിരുന്നു . മക്കളുടെ പഠനത്തിനു വേണ്ടി അവരോട് തോളോടു തോൾ ചേർന്നു നിൽക്കുന്ന ഈ രക്ഷിതാക്കൾ അഭിമാനം തന്നെയാണ്. ഏറെ നേരം ജനൽക്ക മ്പികളിൽ പ്പിടിച്ച് ക്ലാസ് കേൾക്കാൻ ഇവർ നിൽക്കാറുണ്ട് .
24 💐 NMMS എന്താണെന്ന് അറിയാത്തവരായിരുന്നു ഭൂരിഭാഗം അദ്ധ്യാപകരും ; ഇപ്പോൾ ആ അവസ്ഥ മാറിക്കിട്ടി
25💐💐💐💐 ഇനിയും വിട്ടു പോയ കാര്യങ്ങൾ ഒട്ടേറെ ...
ഒരിക്കൽ കൂടി സഹായിച്ചവർക്കും പ്രോത്സാഹനം നൽകിയവർക്കും നന്ദി പറയുന്നു.
എല്ലാ ക്ലാസുകളിലും എനിക്ക് പങ്കെടുക്കാൻ സാധിച്ചത് - പ്രസ്തുത ദിവസങ്ങളിലെ എന്റെ ഉത്തരവാദിത്തങ്ങൾ ( കല്യാണം, അടിയന്തിരം, പേരിടൽ , ... തുടങ്ങിയവയും മറ്റ് കാര്യങ്ങളും ) കുടുബം ഏറ്റടുത്തതു കൊണ്ടു മാത്രമാണ്. പ്രസ്തുത ദിവസങ്ങളിൽ ഗുരുതരമായ എന്തെങ്കിലും പ്രശ്നങ്ങൾ എനിക്ക് സമ്മാനിക്കാതിരുന്ന ദൈവത്തിന് പ്രത്യേകം നന്ദി
സുനിൽ
എച്ച് എം
കമലാ നെഹറു സ്ക്കൂൾ തൃത്തല്ലൂർ .
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
*Center :KNMVHSS Vatanappally*
*നന്ദി പറയുന്നു.*
*================*
നമ്മുടെ സ്കൂളിൽ അവധി ദിവസങ്ങളിൽ നടന്നുവന്നിരുന്ന NMMS Coaching Class ഇന്ന് (27-10-19 ഞായർ) ഉച്ചതിരിഞ്ഞ് 4 മണിക്ക് അവസാനിച്ചിരിക്കുന്നു.
1. 💐ഇത്തരമൊരു പ്രോഗ്രാം നടപ്പിൽ വരുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ച ശ്രീമതി ഷജന ടിച്ചർ , ശ്രീ റൈജു മാസ്റ്റർ എന്നിവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
2.💐കൂടാതെ , എല്ലാ വിധത്തിലുള്ള സഹായവും സഹകരണവും ചെയ്തു തന്ന സ്കൂൾ മാനേജർ ശ്രീ കെ.വി സദാനന്ദൻ അവർകൾകളോട് പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുന്നു.
3💐നമ്മുടെ പി ടി.എ പ്രസിഡണ്ട് ശ്രീ സജീഷ് ചാളിപ്പാടാണ് കോച്ചിംഗ് ക്ലാസ് നടക്കുന്ന മുറിയിലേക്ക് ഒരു വൈറ്റ് ബോർഡ് സ്പോൺസർ ചെയ്തത് ; അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇവിടെ പ്രത്യേകം സ്മരിക്കുന്നു.
4.💐മിക്കവാറും എല്ലാ അവധി ദിവസത്തിലും വന്ന് വേണ്ട നേതൃത്വം നൽകുകയും വേണ്ടതായ കാര്യങ്ങൾ ചെയ്തു തരികയും ചെയ്ത മാനേജ്മെന്റ് പ്രതിനിധി ശ്രീ സന്ദീപിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
5.💐അവധി ദിവസങ്ങളിൽ പ്രസ്തുത കോച്ചിംഗ് ക്ലാസിൽ വന്ന് സഹായിച്ച , പ്രത്യേകിച്ച് പരീക്ഷാ ദിവസങ്ങളിൽ ഇൻവി ജിലേറ്ററായി ജോലി ചെയ്ത , എന്റെ എല്ലാ സഹപ്രവർത്തകർകരോടും നമ്മുടെ ബി എഡ് ട്രെയിനികളോടും എല്ലാ വിധ നന്ദിയും കടപ്പാടും അറിയിക്കുന്നു.
6.💐ക്ലാസ് നടക്കുന്ന ദിവസങ്ങളിൽ , മുറികളും ഗോവണിയും മുറ്റവും വൃത്തിയാക്കുകയും ചായ തിളപ്പിച്ചു നൽകുകയും ചെയ്ത നമ്മുടെ സ്കൂളിലെ ചേച്ചിമാർക്ക് പ്രത്യേകം നന്ദി പറയുന്നു.
7.💐ഈ കോച്ചിംഗ് ക്ലാസിൽ , നമ്മുടെ സ്കൂളിലെ കുട്ടികളുടെ ഫീസ് സ്പോൺസർ ചെയ്ത കുഞ്ഞിക്കാവു ടീച്ചറിന്റെ മക്കൾ , ഗീത ടീച്ചർ, രാജി ടീച്ചർ എന്നിവരോട് സ്നേഹാദരപൂർവം നന്ദി രേഖപ്പെടുത്തുന്നു.
8.💐ക്ലാസു നടക്കുന്ന എല്ലാ ദിവസവും വന്ന് വേണ്ടത്ര നിർദ്ദേശങ്ങളും സഹായ സഹകരണവും ചെയ്തു തന്ന വലപ്പാട് ഉപജില്ലാ എച്ച് എം കോർഡിനേറ്റർ ശ്രീ അബ്ദുൾ കാദർ മാഷിന് നന്ദി രേഖപടുത്തുന്നു.
9💐വലപ്പാട് - മുല്ലശ്ശേരി ഉപജില്ലയിലെ എല്ലാ എച്ച് എം മാരും സ്ക്കൂളിലെ വിവിധ ടീച്ചേഴ്സും അവധി ദിവസങ്ങളിൽ നടക്കുന്ന ഈ ക്ലാസിൽ പങ്കെടുത്ത് ഈ പ്രോഗ്രാം വിജയിപ്പിക്കുന്നതിന് വേണ്ടി ശ്രമിച്ചിട്ടുണ്ട് ; അവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
10.💐ഈ ക്ലാസു തുടങ്ങിയ ദിവസം മുതൽ ഫോണിലൂടെയും വാട്ട്സ് അപ്പിലൂടെയും വിവിധ നിർദ്ദേശങ്ങൾ തന്ന് പ്രോഗ്രാം കുറ്റമറ്റതാക്കി തീർക്കുന്നതിനും രക്ഷിതാക്കൾക്കുള്ള കൗൺസലിംഗ് ക്ലാസിന് നേതൃത്വം നൽകുകയും ചെയ്ത എച്ച് എം ഫോറം കൺവീനർ ശ്രീ ജെയിസ് മാഷിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
11.💐ഇത്തരമൊരു ആശയം ചാവക്കാട് വിദ്യാഭ്യാസ ജില്ലാ തലത്തിൽ നടപ്പിലാക്കുന്നതിനു വേണ്ടി ദിവസങ്ങളോളം എച്ച് എം മാരേയും സ്കൂൾ തല കൺവീനർ മാരേയും സെന്റർ എച്ച് എം മാരേയും മോട്ടിവേറ്റ് ചെയ്തത് നമ്മുടെ ബഹുമാനപ്പെട്ട ഡി ഇ ഒ ശ്രീമതി ശറഫുന്നീസ മാഡമാണ് ; മാഡത്തിന് പ്രത്യേകം നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.
12💐NMMS Coaching Class ലെ കുട്ടികളും രക്ഷിതാക്കളും നൽകിയ നന്ദിയുടേയും സ്നേഹത്തിന്റേയും കടപ്പാടിന്റേയും വാക്കുകൾ സന്തോഷത്തിന്റെ പൂമഴയായാണ് അനുഭവപ്പെട്ടത് എന്ന കാര്യം സ്മരിക്കുന്നു.
13.💐 ക്ലാസു നടക്കുന്ന എല്ലാ ദിവസങ്ങളിലും റൂം അറേഞ്ച്മെന്റ് നടത്തുകയും ഓഫീസ് , കിച്ചൺ എന്നിവ തുറക്കുകയും കുട്ടികൾക്ക് വേണ്ട ബിസ്ക്കറ്റുകൾ വാങ്ങി കൊണ്ടുവരികയും മൊക്കെ ചെയ്ത ശ്രീകുമാർ ചേട്ടന് സ്നേഹപൂർവം നന്ദി പറയുന്നു.
14💐. എല്ലാ ക്ലാസുകളിലും അറ്റൻഡ സ് എടുക്കൽ, ആബ്സന്റീസ് മെസേജ് ചെയ്യൽ , പങ്കെടുത്ത ടീച്ചേഴ്സിന്റെ ഹാജർ മെസേജ് ചെയ്യൽ , മാർക്ക് ലിസ്റ്റ് പി ഡി എഫ് ലും എക്സൽ ഷീറ്റിലും തയ്യാറാക്കൽ , അവശ്യം വേണ്ടുന്ന റിപ്പോർട്ട് തയ്യാറാക്കൽ , സ്കൂളിലെ പാരലൽ കോച്ചിംഗ് സംവിധാനം എല്ലാ ദിവസവും വൈകീട്ട് 4 മണി മുതൽ 5 മണി വരെ നടത്തൽ , അമ്മമാരേ സംഘടിപ്പിച്ച് പാരലൽ കോച്ചിംഗ് സംവിധാനത്തിൽപ്പെട്ട കുട്ടികൾക്ക് പരീക്ഷയടുക്കൽ . MAT SAT എന്നിവയിലെ ഡിഫിക്കൽട്ട് ചോദ്യങ്ങൾക്ക് വാട്ട്സ്അപ്പിലൂടെ ഉത്തരം പറഞ്ഞു കൊടുക്കൽ എന്നിവയൊക്കെ ഷജന ടീച്ചറാണ് നിർവഹിച്ചത് എന്ന കാര്യം പ്രത്യേകം സ്മരിക്കുന്നു.
15 .💐 നമ്മുടെ സ്കൂളിലെ ,കോച്ചിംഗ് ക്ലാസിലെ രക്ഷിതാക്കൾക്കു വേണ്ട ബോധവൽക്കരണം നടത്തുകയും പാരലൽ കോച്ചിംഗ് സംവിധാനത്തിലെ PTA യോഗം നടത്തുകയും ടീച്ചേഴ്സിനിടയിൽ ഇത്തരമൊരു പരിക്ഷാ പരിശീലനത്തിന്റെ ആവശ്യകതാബോധം വളർത്തുകയും അങ്ങനെ അത് NTS കോച്ചിംഗ് എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുകയുമൊക്കെ ചെയ്തത് ശ്രീ റൈജു മാഷാണ് എന്ന കാര്യം പ്രത്യേകം സ്മരിക്കുന്നു.
16.💐 ഈ കോച്ചിംഗിന് ഉജ്ജ്വല പ്രഭ നൽകി ആകർഷണവലയം തീർത്തത് എൻസൈൻ അക്കാദമിയും അതിന്റെ ഫാക്കൽട്ടികളുമാണ് .
17.💐 തുടർച്ചയായി 4 മണിക്കൂറോളം കുട്ടികളെ ബോറടിപ്പിക്കാതെ , തമാശ പറഞ്ഞ് , ആടി -പ്പാടി രസിപ്പിച്ച് , മോട്ടിവേറ്റ് ചെയ്ത്, മറക്കാതിരിക്കാൻ സൂത്രവിദ്യകളുപയോഗിച്ച് ക്ലാസെടുക്കുക എന്ന മാന്ത്രിക വിദ്യാരീതി ടീച്ചിംഗിൽ നടപ്പിൽ വരുത്തിയാണ് ഈ അദ്ധ്യാപകർ കുട്ടികളെ കയ്യിലെടുത്തത് എന്ന കാര്യം പ്രത്യേകം സ്മരിക്കുന്നു .
18.*NMMS Coaching Class നു വേണ്ടി റൂം അനുവദിച്ചു തന്നിരുന്നത് ഹയർ സെക്കൻഡറി പ്രിൻസിപ്പാളായ റോഷ്നി ടീച്ചറാണ് . ടീച്ചർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.
റൂം അറേഞ്ച്മെന്റ് നടത്തിയത് അജിത ടീച്ചറിന്റെ നേതൃത്വത്തിൽ അഞ്ചു ടീച്ചർ ,രതി ടീച്ചർ, ആശ ടീച്ചർ, സൗമ്യ ടീച്ചർ, ജെഷി മാഷ് എന്നിവരും അവരുടെ പ്രിയ വിദ്യാർത്ഥികളുമാണ് എന്ന കാര്യം ഈ സന്ദർഭത്തിൽ നന്ദിയോടെ സ്മരിക്കുന്നു.
19💐 യാസിൻ സാർ (ജോഗ്രഫി),
, ശ്രീലാൽ സാർ ( മെന്റൽ എബിലിറ്റി )
, മുഹസിൻ സാർ ( കെമിസ്ട്രി ),
ജവഹർ സാർ ( ഭരണഘടന )
സായി കൃഷ്ണ സാർ
(ബയോളജി)
ജിഷ്ണു സർ
( ബയോളജി)
ഹാമീദ് സാർ
( ചരിത്രം)
ജിയാസ് മുഹമ്മദ് സാർ
( ഫിസിക്സ് )
സഫറുള്ള സാർ
( ഫിസിക്സ് )
മനു പ്രതാപ് സാർ
തുടങ്ങിയവർ കുട്ടികളുടെ മനസ്സിൽ താരങ്ങളായി മാറിക്കഴിഞ്ഞു.
20.💐 കെമിസ്ടി ക്ലാസ് മുഹസിൻ സാർ എടുത്തു കൊണ്ടിരിക്കെ , ചായും ബിസ്ക്കറ്റും കഴിക്കാനുള്ള ഇന്റർവെൽ സമയമായപ്പോൾ ക്ലാസു നിറുത്തേണ്ടതില്ല എന്നു പറഞ്ഞ് കുട്ടികൾ ബഹളം വെച്ചത് ഒരു വേറിട്ട സംഭവം തന്നെയായിരുന്നു.
21💐 വെൺമേനാട് സ്കൂളിലെ എച്ച് എം ഹുസൈൻ സാർ , തന്റെ സ്കൂളിലെ കുട്ടിയെ ബൈക്കിൽ കൊണ്ടുവരുന്നത് ഏറെ കൗതുകകരമായിരുന്നു.
22.💐 ഇനി മുതൽ നമ്മൾ ജയരാജ് വാരിയരേപ്പോലെ ക്ലാസിൽ ആടിപ്പാടേണ്ടി വരുവോ എന്ന ഒരു ടീച്ചറുടെ കമന്റ് ഫാക്കൽട്ടികളുടെ മികവായി കണക്കാക്കുന്നു.
23💐 പത്തോളം രക്ഷിതാക്കൾ ക്ലാസ് സമയത്ത് സ്കൂളിൽ എന്നും ഉണ്ടായിരുന്നു . മക്കളുടെ പഠനത്തിനു വേണ്ടി അവരോട് തോളോടു തോൾ ചേർന്നു നിൽക്കുന്ന ഈ രക്ഷിതാക്കൾ അഭിമാനം തന്നെയാണ്. ഏറെ നേരം ജനൽക്ക മ്പികളിൽ പ്പിടിച്ച് ക്ലാസ് കേൾക്കാൻ ഇവർ നിൽക്കാറുണ്ട് .
24 💐 NMMS എന്താണെന്ന് അറിയാത്തവരായിരുന്നു ഭൂരിഭാഗം അദ്ധ്യാപകരും ; ഇപ്പോൾ ആ അവസ്ഥ മാറിക്കിട്ടി
25💐💐💐💐 ഇനിയും വിട്ടു പോയ കാര്യങ്ങൾ ഒട്ടേറെ ...
ഒരിക്കൽ കൂടി സഹായിച്ചവർക്കും പ്രോത്സാഹനം നൽകിയവർക്കും നന്ദി പറയുന്നു.
എല്ലാ ക്ലാസുകളിലും എനിക്ക് പങ്കെടുക്കാൻ സാധിച്ചത് - പ്രസ്തുത ദിവസങ്ങളിലെ എന്റെ ഉത്തരവാദിത്തങ്ങൾ ( കല്യാണം, അടിയന്തിരം, പേരിടൽ , ... തുടങ്ങിയവയും മറ്റ് കാര്യങ്ങളും ) കുടുബം ഏറ്റടുത്തതു കൊണ്ടു മാത്രമാണ്. പ്രസ്തുത ദിവസങ്ങളിൽ ഗുരുതരമായ എന്തെങ്കിലും പ്രശ്നങ്ങൾ എനിക്ക് സമ്മാനിക്കാതിരുന്ന ദൈവത്തിന് പ്രത്യേകം നന്ദി
സുനിൽ
എച്ച് എം
കമലാ നെഹറു സ്ക്കൂൾ തൃത്തല്ലൂർ .
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Monday, October 07, 2019
Wednesday, September 25, 2019
Friday, September 20, 2019
Tuesday, January 29, 2019
1103.മൺപാത്രം
76. മൺപാത്രം നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കാറുണ്ടോ?
വെള്ളം തണുപ്പിക്കാനായാലും കറിവെക്കാനായാലും അത് ഉപയോഗിക്കുന്നത് നല്ലതാണ് .ഇല്ലെങ്കിൽ ഒന്നു പരീക്ഷിച്ചു നോക്കൂ.
വെള്ളം തണുപ്പിക്കാനായാലും കറിവെക്കാനായാലും അത് ഉപയോഗിക്കുന്നത് നല്ലതാണ് .ഇല്ലെങ്കിൽ ഒന്നു പരീക്ഷിച്ചു നോക്കൂ.
Saturday, November 25, 2017
1102.അധ്യാപനവൈകല്യങ്ങൾക്ക് (Teaching disorders ) ഒരു ചെക്ക് ലിസ്റ്റ്
താഴെ പറയുന്ന വൈകല്യങ്ങളാണ് സാധാരണയായി അധ്യാപനവൈകല്യങ്ങളായി (TEACHING DISORDERS) കണക്കാക്കുന്നത്
1 വീട്ടിലെ മാനസിക പിരിമുറുക്കങ്ങളും സംഘർഷങ്ങളും ക്ലാസ് മുറിയിൽ (പ്രത്യേകിച്ച് അധ്യാപന സമയത്ത് ) നിലനിറുത്തുക
2. യാതൊരുവിധ ആസൂത്രണമില്ലാതെ ക്ലാസിൽ വിഷയങ്ങൾ വിനിമയം നടത്തുക
3 . അധ്യാപകന് , തന്റെ പാഠ്യ വസ്തുവിൽ വിഷമമുള്ള ഭാഗം അഥവാ അറിയാത്ത ഭാഗം വരുമ്പോൾ പ്രസ്തുത ഭാഗം പഠിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ അതിവേഗത്തിൽ എടുത്തു തീർക്കുകയോ ചെയ്യുക . ചിലപ്പോൾ ഇത്തരം ഭാഗങ്ങൾ സ്പെഷൽ ക്ലാസ് വെച്ച് പെട്ടെന്ന് തീർക്കുകയും ചെയ്യാറുണ്ട് . അതായത് , ഹാർഡ് സ്പോട്ടിനെക്കുറിച്ച് അറിയാതിരിക്കുകയോ അല്ലെങ്കിൽ ഹാർഡ് സ്പോട്ടിന്റെ വിനിമയ രീതി അറിയാതിരിക്കുകയോ ചെയ്യുമ്പോൾ ഇത് സംഭവിക്കാറുണ്ട് .ഇതിനെ ജംമ്പിംഗ് എന്നാണ് സാധാരണയായി ചില വിദ്യാലയങ്ങളിൽ കളിയാക്കി പറയുന്നത്
4. ടീച്ചിംഗ് നോട്ട് എഴുതാതിരിക്കുക . അതായത് ,ഇന്ന ദിവസം ഇന്ന ക്ലാസിൽ പഠിപ്പിക്കേണ്ട ഭാഗം ഏതാണെന്നോ അവിടെ ഉപയോഗിക്കേണ്ട വിനിമയ രീതികൾ ഏതാണെന്നോ ,അദ്ധ്യാപന തന്ത്രങ്ങൾ ഏതാണെന്നോ ,ടീച്ചിംഗ് എയ്ഡുകൾ ഏതാണെന്നോ ഉള്ളതിനെക്കുറിച്ച് അറിയാതിരിക്കുക .
5. അകാരണമായി കുട്ടികളെ ശാസിക്കുകയും അപമാനിക്കുകയും അടിക്കുകയും ചെയ്യുക .
6. ചില കുട്ടികളെ സ്ഥിരമായി പരിഗണിക്കാതിരിക്കുക .
7. എല്ലാ ദിവസവും ഒരേ ടോണിൽ ,ഒരേ ശൈലിയിൽ ക്ലാസെടുക്കുക. വർഷങ്ങൾ കഴിഞ്ഞാലും പ്രസ്തുത രീതിക്ക് മാറ്റമില്ലാതിരിക്കുക.
8. പഠന വൈകല്യമുള്ള കുട്ടികളെ അവർക്ക് സർക്കാർ പറയുന്ന രീതിയിൽ പരിഗണിക്കാതിരിക്കുക .
9. തെറ്റായ രീതിയിലും അധ്യാപകരുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലുമുള്ള ക്ലാസ് മോണിറ്ററിംഗും സൂപ്പർ വിഷനും
10. രക്ഷിതാക്കളുമായി നല്ല രീതിയിൽ ബന്ധം സ്ഥാപിക്കാൻ കഴിയാതിരിക്കുക .
11 . ടീച്ചറുടെ കുടുംബ പ്രശ്നങ്ങളും സാമൂഹ്യ പ്രശ്നങ്ങളും ക്ലാസ് മുറിയിൽ കൊണ്ടുവരിക.
12. വിദ്യാലയത്തിൽ സൗഹൃദപരമായ ബന്ധം സ്റ്റാഫ് അംഗങ്ങൾ തമ്മിൽ ഇല്ലാതിരിക്കുക .പല കാര്യങ്ങൾക്കും അധ്യാപകർ തമ്മിൽ വഴക്കു കൂടുക. പ്രസ്തുത വഴക്കിൽ കുട്ടികളെ കരുവാക്കുക.
13. കുട്ടികളെക്കൊണ്ട് പഠന സംബന്ധമായ വർക്ക് ചെയ്യിപ്പിക്കാതിരിക്കുകയോ , ചെയ്യിപ്പിച്ച വർക്ക് പരിശോധിക്കാതിരിക്കുകയോ ചെയ്യുക.
14. ടീച്ചറെ ക്കുറിച്ച് വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും വിശ്വാസവും മതിപ്പും അഭിമാനവും ഇല്ലാതിരിക്കുക.
15. പിരീഡു മുഴുവൻ ക്ലാസിൽ ടീച്ചർ മാത്രം സംസാരിക്കുക . ക്ലാസ് ,ആക്ടിവിറ്റി കേന്ദ്രീകൃതം അല്ലാതിരിക്കുക.
16. ക്ലാസ് വിനിമയത്തിൽ കുട്ടികൾക്കോ ,ടീച്ചർക്കോ ,കുട്ടികൾക്കും ടീച്ചർക്കും വിരസത അനുഭവപ്പെടുക.
17. വിദ്യാഭ്യാസ രംഗത്തെ പുതിയ അധ്യാപന രീതികൾ അറിയാതിരിക്കുകയോ അല്ലെങ്കിൽ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുക.
18 . ടീച്ചറുടെ ശാരീരികമോ മാനസികമോ ആയ അസുഖങ്ങൾ നിമിത്തം ക്ലാസെടുക്കാൻ പറ്റാത്ത അവസ്ഥ .
19. ഓരോ ടോപ്പിക്കിനും അവശ്യം വേണ്ട സമയം പഠിപ്പിക്കുന്നതിനുവേണ്ടി ചെലവഴിക്കാതിരിക്കുക.
19. ഓരോ ടോപ്പിക്കിനും അവശ്യം വേണ്ട സമയം പഠിപ്പിക്കുന്നതിനുവേണ്ടി ചെലവഴിക്കാതിരിക്കുക.
20. കുട്ടികളെ വടി കൊണ്ട് അടിച്ചും മാനസികമായി പീഡിപ്പിച്ചും ക്ലാസിൽ അച്ചടക്കം നിലനിർത്തുക . ( ക്ലാസിൽ അധ്യാപനമികവിന്റെ മേന്മകൊണ്ട് അച്ചടക്കം നിലനിർത്തുവാൻ കഴിയേണ്ടതാണ്.).
21. വിദ്യാലയത്തിൽ നടക്കുന്ന പാഠ്യേതര കാര്യങ്ങളിൽ സഹകരിക്കാതിരിക്കുക .
22. തന്റെ വിഷയവുമായി ബന്ധപ്പെട്ട സമകാലിക കാര്യങ്ങളെക്കുറിച്ച് അറിയാതിരിക്കുക . അറിവുണ്ടെങ്കിലും ക്ലാസിൽ പറയാതിരിക്കുക . തന്റെ വിഷയവുമായി ബന്ധപ്പെട്ട പത്രവാർത്തകൾ പോലും ക്ലാസിൽ ചർച്ച ചെയ്യാതിരിക്കുക.
23. ഐ ടി യിൽ അറിവില്ലാതിരിക്കുകയോ അല്ലെങ്കിൽ ക്ലാസിൽ പാഠഭാഗ വിനിമയത്തിനു വേണ്ടി ഐ ടി അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിക്കാതിരിക്കുക .
24 . കമ്മ്യൂണിക്കേഷൻ സ്കിൽ ഇല്ലാതിരിക്കുക. അതായത് ടീച്ചർ പറയുന്നതെന്താണെന്ന് കുട്ടി കൾക്ക് മനസ്സിലാകാതിരിക്കുക .
25. വളരെ വേഗതയിൽ ക്ലാസെടുക്കുക . സ്ലോ ലേണേഴ്സിനെ പരിഗണിക്കാതിരിക്കുക.
26. ടെക്സ്റ്റ് ബുക്ക് മെത്തേഡ് ഉപയോഗിക്കുക . അതായത് ക്ലാസിൽ വന്നാൽ ടെക്സ്റ്റ് ബുക്ക് നിവർത്തിപ്പിടിച്ച് വായിക്കുക മാത്രം ചെയ്യുക.
27. ഗൈഡ് ബുക്ക് മെത്തേഡ് മാത്രം ഉപയോഗിക്കുക .അതായത് ക്ലാസിൽ വന്നാൽ ഗൈഡിലെ ചോദ്യോത്തരങ്ങൾ മാത്രം എഴുതി പഠിപ്പിക്കുക.
28. കുട്ടി സുഹൃത്തുക്കൾ ഇല്ലാതിരിക്കുക. തന്മൂലം ക്ലാസിലെ കുട്ടികളുടെ പ്രശ്നങ്ങൾ അറിയാതിരിക്കുക .
29. എല്ലാ മാസവും കുട്ടികളിൽ നിന്ന് തന്റെ ക്ലാസിനെക്കുറിച്ചും അധ്യാപന രീതിയെക്കുറിച്ചും മറ്റ് പ്രശ്നങ്ങളെക്കുറിച്ചും കുട്ടികളുടെ ഫീഡ്ബാക്ക് അഥവാ റിവ്യൂ എഴുതി വാങ്ങാതിരിക്കുക.
30. വിമർശനങ്ങളെ സർഗ്ഗാത്മകമായി കൈകാര്യം ചെയ്യാതിരിക്കുക .
31 .തന്റെ പ്രവർത്തന രീതികളിൽ മാറ്റം വരുത്താതിരിക്കുക .
33. കുട്ടികളോട് സ്നേഹവും വാത്സല്യവും പുലർത്താതിരിക്കുക.
34. കുട്ടികൾ ഇടപെടുന്നവ ( പുസ്തകം , സിനിമ,,... ) എന്തെന്ന് അറിയാതിരിക്കുക.
35. തന്റെ ക്ലാസിനെക്കുറിച്ച് മറ്റുള്ളവരുടെ ( സഹ ) അഭിപ്രായം തേടാതിരിക്കുക.
36. അധ്യാപക പരിശീലനങ്ങളിൽ പങ്കെടുത്തു ലഭിക്കുന്ന അറിവുകൾ ക്ലാസിൽ ഉപയോഗിക്കാതിരിക്കുക .
37. ക്ലാസിൽ കുട്ടികളുമായി കമ്പനി കൂടുന്നതിനു വേണ്ടി സമയം ചെലവഴിക്കാതിരിക്കുക .
38. തന്റെ ക്ലാസിലെ കുട്ടികൾക്കു വേണ്ട വർക്ക് ഷീറ്റുകൾ തയ്യാറാക്കാതിരിക്കുക .
39. കൃത്യ സമയത്ത് ക്ലാസിൽ എത്താതിരിക്കുക .
40 . മൂല്യ നിർണ്ണയം നടത്താതിരിക്കുകയോ ,ശരിയായ രീതിയിൽ നടത്താതിരിക്കുകയോ ചെയ്യുക.
41. എല്ലാത്തിനും പരിഹാരം ചൂരൽ ആണെന്ന ചിന്താഗതി . ( ഇത് തെറ്റായ ഒരു ഒറ്റമൂലി മെത്തേഡ് ആണ് )
42. താൻ പഠിച്ച ക്ലാസ് റൂം അന്തരീക്ഷവും വിനിമയ രീതികളുമാണ് ശരി എന്ന വിശ്വാസം.
43. ക്ലാസിൽ പഠിപ്പിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുൻകൂട്ടി ഗൃഹപാഠം ചെയ്യാതിരിക്കുക ( ഗൃഹപാഠം കുട്ടികൾക്ക് മാത്രമല്ല ടീച്ചർക്കും അത്യാവശ്യമാണെന്ന് അറിയുക )
44. പരീക്ഷക്ക് വരുന്ന ചോദ്യ മാതൃകകൾ കുട്ടികൾക്ക് നൽകാതിരിക്കുക .
45. മാതൃകാ ചോദ്യങ്ങൾ ടീച്ചർക്ക് നിർമ്മിക്കാൻ കഴിയാതിരിക്കുക
46. പരീക്ഷക്ക് വന്ന ചോദ്യങ്ങളുടെ ഉത്തരം ടീച്ചർക്ക് അറിയാതിരിക്കുക .
47 . പരീക്ഷയുടെ തലേന്നു മാത്രം പോർഷൻ തീർക്കുക .
48 .പരീക്ഷയുടെ തലേന്ന് അല്ലെങ്കിൽ രണ്ട് ദിവസം മുൻപ് സ്പെഷൽ ക്ലാസ് വെച്ച് മുന്നോ നാലോ അധ്യായങ്ങൾ ഒരുമിച്ചു തീർക്കുക
49. റിവിഷൻ നടത്താതിരിക്കുക .
50. അധ്യാപനം ഒരു കലയാണ് , കഴിവാണ് എന്ന് മനസ്സിലാക്കി പ്രവർത്തിക്കാതിരിക്കുക
... ഒരു നല്ല ടീച്ചർ ആകാനുള്ള ആശംസകളോടെ .....
ഫിസിക്സ് വിദ്യാലയം
ഫിസിക്സ് വിദ്യാലയം
Sunday, November 13, 2016
1101.സ്കൂളിനെ അച്ചടക്കത്തിലേക്കു നയിക്കുവാന്‍
സ്കൂളിനെ അച്ചടക്കത്തിലേക്കു നയിക്കുവാന്‍
- സ്കൂളില്‍ സമയ ബന്ധിത മായി ജോലികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട് . എല്ലാവര്‍ഷവും മെയ് മാസലെ ജോലി പ്രസ്തുത മാസത്തില്‍ തന്നെ ചെയ്യേണ്ടതാണ് . അതിലൊന്നാണ് ടി സി അപ്ലിക്കേഷന്‍ ഫോമം ഫില്‍ ചെയ്യല്‍ , അഡ്മിഷന് രജിസ്റ്റര്‍ പൂര്‍ത്തീകരിക്കല്‍ പുതിയ കുട്ടികളുടെ സമ്പൂര്‍ണ്ണ ഡേറ്റ അപ് ലോഡ് ചെയ്യല്‍ , തുടങ്ങിയവ
- ജൂണ്‍ മാസത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ ഡേറ്റ തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തലുകള്‍ വരുത്തേണ്ടതാണ്
- അദ്ധ്യാപകര്‍ സ്കൂള്‍ ആരംഭിക്കുന്നതിന് അരമണിക്കൂര്‍ മുപേയെങ്കിലും എത്തിച്ചേര്‍ന്ന് അന്നേ ദിവസത്തെ തന്റെ ഡ്യൂട്ടിക്ക് വേണ്ട തയ്യാറെടുപ്പുക ള്‍ നടത്തേണ്ടതാണ്
- എക്സ്ട്രാ വര്‍ക്കുകള്‍ വരികയാണെങ്കില്‍ പ്രസ്തുത ക്ലാസുകള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുവാനുള്ള കാര്യങ്ങള്‍ മുന്‍ കൂട്ടി തയ്യാറാക്കേണ്ടതാണ്
- അറിവിന്റെ വിനിമയത്തില്‍ ആധുനീക രീതി ഉപയോഗിക്കുന്നത് അദ്ധ്യാപകര്‍ക്ക് ഗുണം ചെയ്യും
- നല്ലവണ്ണം പഠിക്കുന്നവര്‍ക്ക് , പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് , വികൃതി കാട്ടുന്ന കുട്ടികള്‍ക്ക് ...എന്നിവര്‍ക്ക് ഒരേ രീതിയിലുള്ള അദ്ധ്യാപന രീതി ഗുണം ചെയ്യില്ല . അവര്‍ക്ക് വ്യത്യസ്ത രീതിയാണ് വേണ്ടത്
- പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളെ പ്രത്യേക രീതിയില്‍ പരിഗണിക്കുന്ന ഒരു വിനിമയ രീതി അദ്ധ്യാപനത്തിന് ആവശ്യമാണ്
- .അദ്ധ്യാപകര്‍ വൈകി ക്ലാസില്‍ എത്തിച്ചേരരുത് . അദ്ധ്യാപകര്‍ ക്ലാസില്‍ എത്തുന്നതിനു മുന്‍പേ തന്നെ കുട്ടികള്‍ പ്രസ്തുത വിഷയത്തിന്റെ പുസ്തകങ്ങള്‍ ഡസ്കില്‍ നിവര്‍ത്തി വെച്ചിരിക്കണം . തുടര്‍ന്ന് പഠന പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കണം . അദ്ധ്യാപകര്‍ ക്ലാസില്‍ വന്നതിനു ശേഷം പുസ്തകമെടുക്കുന്ന രീതി മാറ്റിയെടുക്കണം .
- ഹോം വര്‍ക്ക് കുട്ടികള്‍ക്ക് കൊടുക്കണം . അത് ചെയ്ത് വരുന്നില്ലേ എന്ന് ചെക്ക് ചെയ്യണം . നേരം കിട്ടുന്നില്ലെങ്കില്‍ ക്ലാസിലെ പ്രസ്തുത വിഷയത്തിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ അക്കാര്യത്തിന് വിനിയോഗിക്കാം
- ക്ലാസ് അവസാനിച്ച് അദ്ധ്യാപകന് ക്ലാസില്‍ നിന്ന് പുറത്ത് പോയതിനുശേഷം മാത്രമേ കുട്ടികള്‍ ക്ലാസില്‍ നിന്ന് പുറത്ത് പോകാവൂ
- ഏബ്സന്റ് ആയ കുട്ടികളില്‍ നിന്ന് പിറ്റേ ദിവസം തന്നെ ലീവ് വാങ്ങിയിരിക്കേണ്ടതാണ് . എങ്കിലും കുട്ടി വരുന്നില്ലെങ്കില്‍ അക്കാര്യം രക്ഷിതാവ് മുന്‍ കൂട്ടി ക്ലാസ് ടീച്ചറെ അറിയിക്കേണ്ടതാണ് .. രക്ഷിതാവ് അറിയിക്കുവാന്‍ മറന്നു പോയെങ്കില്‍ ക്ലാസ് ടീച്ചര്‍ അക്കാര്യം രക്ഷിതാവിനെ വിളിച്ച് അറിയിക്കേണ്ടതാണ്
- ക്ലാസ് ടീച്ചര്‍ വരാതിരുന്നാല്‍ ക്ലാസ് ടീച്ചര്‍ക്കു പകരം പോകുന്ന അദ്ധ്യാപകന് ക്ലാസ് ടീച്ചറിന്റെ എല്ലാ ജോലിയും ഉത്തരവാദിത്തത്തോടെ ചെയ്യേണ്ടതാണ് . ആബ്സന്റ് ആയ ക്ലാസ് ടീച്ചര്‍ പകരം പോയ ടീച്ചറോട് ( Substitute ) വിളിച്ച് കാര്യങ്ങള്‍ അനേഷിച്ചറിയേണ്ടതാണ്
- അതുപോലെ ഏതെങ്കിലു മൊരു സ്റ്റാഫ് അംഗം വരാതിരുന്നാല്‍ സ്കൂളില്‍ അന്നേദിവസം നടന്ന കാര്യങ്ങള്‍ അനേഷിച്ചറിയേണ്ടത് പ്രസ്തുത വ്യക്തിയുടെ ഉത്തരവാദിത്തമാണ് .
- ലീവ് ഉള്ളവര്‍ മുന്‍ കൂട്ടി എക് സ്ട്രാ വര്‍ക്ക് ബുക്കില്‍ എഴുതി വെക്കുകയും എച്ച് എം നെ അറിയിക്കുകയും ചെയ്യേണ്ടതാണ് . കാലത്ത് 9 മണിക്കു ശേഷം ലീവ് വിളിച്ചു പറയുന്നത് എക്സ്ട്രാ വര്‍ക്ക് ഇടുന്ന പ്രക്രിയക്ക് തടസ്സം നില്‍ക്കുന്നതാണ് .
- കാലത്ത് സ്കൂളില്‍ എത്തിയാലുടന്‍ രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്തേണ്ടതാണ് . വൈകി എത്തുന്ന അദ്ധ്യാപകര്‍ എച്ച് എം ന്റെ അനുവാദത്തോടെ മാത്രമേ രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടൂത്തുവാന്‍ പാടുള്ളൂ . രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്താത്ത കോളം നോക്കിയാണ് എക്സ് ട്രാവര്ക്ക് വൈരി ഫൈ ചെയ്യുന്നത്
- വികൃതി കാട്ടുന്ന കുട്ടികളുടെ പഠനപ്രശ്നങ്ങളെ അദ്ധ്യാപകര്‍ വിശകലനം ചെയ്യേണ്ടതാണ് . അവരുടെ നോട്ട് ദിവസവും ചെക്ക് ചെയ്യേണ്ടതാണ് . അവര്‍ക്ക് നിത്യേന പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതാണ് . ഇത് ഒരു ദിവസത്തെ കാര്യം മാത്രമല്ല മറിച്ച് തുടര്‍ പ്രക്രിയയാണ് . അവരുടെ രക്ഷിതാക്കളുമായി ബന്ധം നല്ല ബന്ധം പുലര്‍ത്തേണ്ടതാണ് . അവരുടെ വീട്ടില്‍ പോകേണ്ടതാണ് . അവരെ പുരോഗതിയിലേക്ക് നയിക്കുവാന്‍ ഉതകുന്ന കാര്യങ്ങള്‍ ചെയ്യേണ്ടതാണ്.
- ക്ലാസില്‍ നിന്ന് അദ്ധ്യാപകന്റെ അനുവാദമില്ലാതെ കുട്ടികള്‍ പുറത്തേക്കു പോകരുത്
- ക്ലാസ് ടീച്ചര്‍ സ്വന്തം ക്ലാസില്‍ നടക്കുന്ന കാര്യങ്ങള്‍ കൃത്യമായി അന്വേഷിച്ച് അറിയേണ്ടതാണ് . അത് ക്ലാസ് ലീഡറോടു മാത്രമല്ല മറ്റ് വിശ്വസ്തരായ കുട്ടികളോടും അന്വേഷിക്കേണ്ടതാണ് . ഇത്തരം കാര്യങ്ങള്‍ക്ക് ക്ലാസ് ഡയറി ഒരു സഹായകമാവുന്നതാണ് .
- ഇന്റര്‍വെല്‍ സമയത്ത് തന്റെ ക്ലാസിലെ കുട്ടികള്‍ എന്താണ് ചെയ്യുന്നതെന്ന് ക്ലാസ് ടീച്ചര്‍ അറിഞ്ഞിരിക്കേണ്ടതാണ് .
- ക്ലാസ് ടീച്ചര്‍ ക്ലാസ് ഡയറി കൃത്യമായി ദിവസവും പരിശോധീച്ച് നടപടികള്‍ സ്വീകരിക്കേണ്ടതാണ് .
- അഞ്ചുമുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ ഉച്ച ഭക്ഷണം വിളമ്പുന്നത് ക്ലാസ് ടീച്ചറുടേയോ അല്ലെങ്കില്‍ ക്ലാസ് ടിച്ചര്‍ ഏര്‍പ്പെടുത്തിയ അദ്ധ്യാപകന്റേയോ നേതൃത്വത്തിലായിരിക്കണം .
- ഭക്ഷണത്തിനുശേഷം ക്ലാസ് വൃത്തിയാക്കല്‍ , ബക്കറ്റ് കൊണ്ടു ചെന്ന് വെക്കല്‍ എന്നിവ വൈകാതെ ചെയ്യേണ്ടതാണ് .
- മോണിംഗ് ക്ലാസില്‍ നേരം വൈകി എത്തുന്ന കുട്ടികളുടെ കാര്യം അതാത് ക്ലാസ് ടീച്ചേഴ്സ് അറിയേണ്ടതാണ് .അക്കാര്യം രക്ഷിതാക്കളെ അറിയിച്ച് അവശ്യം വേണ്ട നടപടികള്‍ സ്വികരിക്കേണ്ടതാണ്
- കമ്പ്യൂട്ടര്‍ ക്ലാസ് , പി ടി , ലാംഗ്വേജ് ക്ലാസ് ( അറബിക് , ഉറുദു സംസ്കൃതം ,മലയാളം .. എന്നിവ) എന്നിവക്ക് പോകുമ്പോള്‍ കുട്ടികള്‍ അച്ചടക്കത്തോടെ വരിയായി പോകേണ്ടതാണ് .
- ഗ്രൌണ്ട് ഡ്യൂട്ടി ക്ക് ക്ലാസ് ചാര്‍ജ് ഇല്ലാത്ത അദ്ധ്യാപകരെ നിയോഗിക്കേണ്ടതാണ്
- കുട്ടികള്‍ കാണിക്കുന്ന സി ഇ വര്‍ക്കിന്റെ മാര്‍ക്ക് ഇടല് തുടച്ചയായി നടത്തേണ്ടതാണ് .
- സി ഇ വര്‍ക്ക് ചെയ്യാത്ത കുട്ടികളെ കണ്ടെത്തി പ്രസ്തുത വര്‍ക്ക് ചെയ്യിപ്പിക്കേണ്ടതാണ്
- ക്ലാസിലെ എല്ലാ കുട്ടികളുടെ യും വീട്ടില്‍ ക്ലാസ് ടീച്ചര്‍ ചുരുങ്ങിയത് ഒരു പ്രാവശ്യമെങ്കിലും സന്ദര്‍ശനം നടത്തേണ്ടതാണ്
- വെള്ളിയാഴ്ച ദിവസങ്ങളില്‍ സി ഇ വര്‍ക്ക് നല്കല് , വെരിഫിക്കേഷന് നടത്തല്‍ എന്നിവ ചെയ്യേണ്ടതാണ് .
Tuesday, August 23, 2016
1100. പാദ / അർദ്ധ | വാർഷിക പരീക്ഷ നിയമാവലി
പാദ / അർദ്ധ | വാർഷികപ്പരീക്ഷാ നിയമാവലി
- വിദാര്‍ത്ഥികള്‍ പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുന്‍പ് മാത്രമേ സ്കൂളില്‍ എത്തേണ്ടതുള്ളൂ
- ആദ്യ ദിവസം സ്കൂളിലെത്തിയാല്‍ അവനവന്റെ സീറ്റും പരീക്ഷാ റൂമും ഏതെന്ന് കണ്ടുപിടിക്കുക
- പരീക്ഷാ ഹാളിലെത്തിയാല്‍ അതാതുദിവസത്തെ പരീക്ഷാ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവനവന്റെ സീറ്റിലിരുന്ന് പഠിക്കുക
- അവനവന്റെ സീറ്റിനരികില്‍ കടലാസോ മറ്റോ ഉണ്ടെങ്കില്‍ എടുത്ത് കളയേണ്ടതാണ്
- ഫസ്റ്റ് ബെല്‍ ( ലോങ് ബെല്‍ ) അടിച്ചാല്‍ എല്ലാ കുട്ടികളും പരീക്ഷ എഴുതുന്നതിനാവശ്യമായ സാമഗ്രികളുമായി അവനവന് നിര്‍ദ്ദേശിക്കപ്പെട്ട ക്ലാസില്‍ കയറിയിരിക്കേണ്ടതാണ്
- സെക്കന്‍ഡ് ബെല്‍ അടിച്ചാല്‍ ക്ലാസില്‍ ടീച്ചര്‍ വരികയും ടീച്ചറെ എണീറ്റ് നിന്ന് അഭിവാദ്യം ചെയ്യേണ്ടതുമാണ്
- തേര്‍ഡ് ബെല്‍ അടിച്ചാല്‍ ടീച്ചര്‍ കുട്ടികള്‍ക്ക് ചോദ്യപേപ്പര്‍ തരുന്നതായിരിക്കുംചോദ്യപേപ്പറിന്റെ ഒന്ന് , മൂന്ന് എന്നീ പേജുകളില്‍ പേരും ക്ലാസ് നമ്പറും എഴുതി കുട്ടി ഒപ്പിടേണ്ടതാണ് .തുടര്‍ന്നുള്ള സമയം കൂള്‍ ഓഫ് ടൈം ആണ് . ഈ സമയത്ത് കുട്ടി എല്ലാ ചോദ്യങ്ങളും ശ്രദ്ധയോടെ വായിക്കുക .ശേഷം സമയമുണ്ടെങ്കില്‍ ഉത്തരങ്ങളെക്കുറിച്ച് വിശകലനം ചെയ്യാവുന്നതാണ് .ഈ സമയത്ത് ഉത്തരക്കടലാസില്‍ ഉത്തരമെഴുതരുത്
- എല്ലാ ദിവസവും ഇന്‍സ്ട്രുമെന്റ് ബോക്സ് കൊണ്ടുവരേണ്ടതാണ്
- ഒരേ നിറത്തില്‍ മഷിയുള്ള രണ്ട് പേനകള്‍ , പെന്‍സില്‍ , റബ്ബര്‍ , സ്കെയില്‍ …............(ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട സാമഗ്രികള്‍ ) തുടങ്ങിയവ ഓരോ കുട്ടിയും കൊണ്ടുവരേണ്ടതാണ്
- പരീക്ഷാസമയത്ത് മുന്‍ പറഞ്ഞ വസ്തുക്കളുടെ കൈമാറ്റം അനുവദിക്കുന്നതല്ല .
- ഉത്തരക്കടലാസില്‍ മുഴുവന്‍ പേര് , ( ഇനീഷ്യല്‍ സഹിതം ) സെപ്തംബര്‍ മാസത്തെ റോള്‍ നമ്പര്‍ , ക്ലാസ് , ഡിവിഷന് , വിഷയം എന്നിവ നിര്‍ദ്ദിഷ്ട സ്ഥാനത്ത് എഴുതേണ്ടതാണ്.
- ചോദ്യപേപ്പറില്‍ ടിക് മാര്‍ക്ക് ഇടല് , ഉത്തരം എഴുതല്‍ ,ഉത്തരം അടയാളപ്പെടുത്തല്‍ തുടങ്ങിയവ ചെയ്യരുത് . ഇങ്ങനെ ചെയ്താല്‍ അത് കോപ്പി അടിക്കുന്നതിനുള്ള തുടക്കമായി കരുതുകയും തക്കതായ ശിക്ഷാനടപടികള്‍ നേരിടുകയും ചെയ്യും
- പരീക്ഷാ ഹാളില്‍ ഉത്തരക്കടലാസ് കൈമാറ്റം ചെയ്യല്‍ , ചോദ്യക്കടലാസില് ഉത്തരം എഴുതി കൈമാറ്റം ചെയ്യല്‍ , ഡസ്കില്‍ എഴുതിയിടല്‍ , കടലാസില്‍ ഉത്തരം എഴുതികൊണ്ടുവരല് ,, ചുമരില്‍ ഉത്തരം എഴുതിയിടല്‍ തുടങ്ങിയവ ചെയ്യരുത് .
- പരീക്ഷാഹാളില്‍ പരീക്ഷ എഴുതുമ്പോള്‍ അന്യോന്യം സംസാരിക്കുവാന്‍ അനുവദിക്കുന്നതല്ല
- ആവശ്യമെങ്കില്‍ മാത്രം അഡീഷണല്‍ ഷീറ്റ് വാങ്ങുക
- പരീക്ഷാപേപ്പറില്‍ ഉത്തരങ്ങള്‍ നല്ല കയ്യക്ഷരത്തില്‍ എഴുതുക
- ഉത്തരമെഴുതിയ കടലാസ് ടീച്ചറെ തിരിച്ചേല്പിച്ച ശേഷം മാത്രമേ കുട്ടികള്‍ പരീക്ഷാഹാള് വിട്ട് പോകാവൂ
- പരീക്ഷക്കു നിര്‍ദ്ദേശിച്ച മുഴുവന്‍ സമയവും അതിനായി തന്നെ നീക്കിവെക്കേണ്ടതാണ്
- ഉച്ചസമയത്ത് ഭക്ഷണം കഴിച്ചുകഴിഞ്ഞ് അവനവന്റെ സീറ്റില്‍ വന്നിരുന്ന് അടുത്ത പരീക്ഷക്കുള്ള പഠനം തുടങ്ങേണ്ടതാണ് .
- കുട്ടികള്‍ അവനവന് നിര്‍ദ്ദേശിച്ച ക്ലാസില്‍ മാത്രമേ പോകുവാന്‍ പാടുള്ളൂ .മറ്റ് ക്ലാസ് മുറികളില്‍ പോകരുത്
- പരീക്ഷയെഴുതിക്കഴിഞ്ഞാല്‍ വരാന്തയിലോ സ്കൂള്‍ കോമ്പൌണ്ടിലോ കൂട്ടം കൂടി നിന്ന് സംസാരിക്കരുത് .വേഗം തന്നെ കുട്ടികള്‍ വീട്ടിലേക്ക് പോകേണ്ടതാണ്
- എല്ലാ പരീക്ഷയും കഴിഞ്ഞാല്‍ എല്ലാ ചോദ്യപേപ്പറും മൊത്തത്തില്‍ ടാഗ് ഇട്ട് കെട്ടി സൂക്ഷിക്കേണ്ടതാണ് .പരീക്ഷ കഴിഞ്ഞുള്ള വെക്കേഷനില്‍ അവയുടെ ഉത്തരങ്ങള്‍ അതാത് വിഷയങ്ങളുടെ നോട്ടില്‍ എഴുതിക്കൊണ്ടുവരേണ്ടതാണ് .പരീക്ഷക്കുശേഷം , അവധികഴിഞ്ഞ് വരുമ്പോള്‍ ,തുടര്‍ന്നുള്ള ആഴ്ചയില്‍ എല്ലാ ദിവസവും ഈ ചോദ്യപേപ്പറുകള്‍ ടാഗ് ചെയ്ത് കൈവശം വെക്കേണ്ടതാണ് . എങ്കില്‍ മാത്രമേ പരീക്ഷക്കുവന്ന ചോദ്യങ്ങള്‍ ക്ലാസില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഉത്തര വിശകലനം കുട്ടികള്‍ക്ക് പൂണ്ണമായി മനസ്സിലാകൂ.
- ഉത്തരക്കടലാസുകള്‍ തരുന്ന ദിവസം തന്നെ മാര്‍ക്കിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവ ബന്ധപ്പെട്ട ടീച്ചറുമായി ചര്‍ച്ചചെയ്ത് തീര്‍ക്കേണ്ടതാണ്
- ഉത്തരക്കടലാസുകള്‍ കൊടുക്കുന്ന ദിവസങ്ങളില്‍ കുട്ടികള്‍ മുടങ്ങരുത്
- ഉത്തരക്കടലാസുകള്‍ ലഭിച്ചുകഴിഞ്ഞാല്‍ അവ രക്ഷിതാക്കളെ കാണിച്ച് ഒപ്പുവാങ്ങി കുട്ടികള്‍ കൈവശം വെക്കേണ്ടതാണ്
Wednesday, August 17, 2016
1099.പ്രീമെട്രിക് സ്കോളര്‍ഷിപ്പും വാട്ട്സ് ആപ്പും തമ്മിലുള്ള വ്യത്യാസമെന്താ ?
പ്രീമെട്രിക് സ്കോളര്‍ഷിപ്പും വാട്ട്സ് ആപ്പും തമ്മിലുള്ള വ്യത്യാസമെന്താ ?
പല സ്കൂളുകളിലും ഇപ്പോള്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഒരു കീറാമുട്ടിയായി അവതരിപ്പിച്ചു തുടങ്ങിയീട്ടുണ്ട് . എന്നാല്‍ അത് ഒരു കീറാമുട്ടിയാണോ
1. മിക്ക അദ്ധ്യാപകരുടേയും കയ്യില്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉണ്ട് . അത് 3ജി അല്ലെങ്കില്‍ 4 ജി അയിരിക്കും
2.ഇത്തരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കുവാനോ അല്ലെങ്കില്‍ മറ്റ് ഫോട്ടോ എടുത്ത് ഫെയ്സ് ബുക്കിലും വാട്ട്സ് ആപ്പിലും അപ്ലോഡ് ചെയ്യുവാനോ ഒരു വിഷമവും ഇല്ല.
3.എങ്കില്‍ അതേ തന്ത്രം തന്നെ ഈ പ്രീ മെട്രിക്കിന്റെ കാര്യത്തിലും ഉപയോഗിച്ചു കൂടാ ?
4. http://scholarships.gov.in/ എന്ന സൈറ്റില്‍ ആദ്യം കയറുക
5. അതിനായി സ്മാര്‍ട്ട് ഫോണിലെ വേഗതയേറിയ ഏതെങ്കിലും വെബ്ബ് ബ്രൌസര്‍ ഉപയോഗിച്ചാല്‍ മതി
6. തുടര്‍ന്ന് New user ? Register ല്‍ കയറി രജിസ്റ്റര്‍ ചെയ്യുക
7. ആദ്യം താല്‍ക്കാലിക ഐഡി ലഭിക്കുമെങ്കിലും പിന്നീട് അത് ഉപയോഗിച്ച് കാര്യങ്ങള്‍ ഫില്‍ ചെയ്ത ശേഷം വേണ്ട രേഖകള്‍ സ്മാര്‍ട്ട് ഫോണ്‍ ക്യാമറ ഉപയോഗിച്ച് അപ് ലോഡ് ചെയ്യുക . നല്ല വണ്ണം നെറ്റ് കവറേജ് ഉള്ള സ്ഥലം വേണമെന്നത് ഒരു കാര്യം
8. പിന്നെ എന്താ ? നമുക്ക് പെര്‍മനന്റ് ഐ ഡി ലഭിക്കുകയായി
9. തുടര്‍ന്നുള്ള കാര്യങ്ങള്‍ നമ്മുടെ സ്കൂളില്‍ പ്രിന്റ് എടുത്തുകൂടെ
10. ഇത്തരം കാര്യങ്ങള്‍ എല്ലാ അദ്ധ്യാപകരും പഠിച്ചാലോ ?
രക്ഷിതാക്കളും പഠിച്ചാലോ ? പിന്നെ പ്രശ്നമില്ല തന്നെ
പല സ്കൂളുകളിലും ഇപ്പോള്‍ പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ഒരു കീറാമുട്ടിയായി അവതരിപ്പിച്ചു തുടങ്ങിയീട്ടുണ്ട് . എന്നാല്‍ അത് ഒരു കീറാമുട്ടിയാണോ
1. മിക്ക അദ്ധ്യാപകരുടേയും കയ്യില്‍ ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ ഉണ്ട് . അത് 3ജി അല്ലെങ്കില്‍ 4 ജി അയിരിക്കും
2.ഇത്തരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സെല്‍ഫി എടുക്കുവാനോ അല്ലെങ്കില്‍ മറ്റ് ഫോട്ടോ എടുത്ത് ഫെയ്സ് ബുക്കിലും വാട്ട്സ് ആപ്പിലും അപ്ലോഡ് ചെയ്യുവാനോ ഒരു വിഷമവും ഇല്ല.
3.എങ്കില്‍ അതേ തന്ത്രം തന്നെ ഈ പ്രീ മെട്രിക്കിന്റെ കാര്യത്തിലും ഉപയോഗിച്ചു കൂടാ ?
4. http://scholarships.gov.in/ എന്ന സൈറ്റില്‍ ആദ്യം കയറുക
5. അതിനായി സ്മാര്‍ട്ട് ഫോണിലെ വേഗതയേറിയ ഏതെങ്കിലും വെബ്ബ് ബ്രൌസര്‍ ഉപയോഗിച്ചാല്‍ മതി
6. തുടര്‍ന്ന് New user ? Register ല്‍ കയറി രജിസ്റ്റര്‍ ചെയ്യുക
7. ആദ്യം താല്‍ക്കാലിക ഐഡി ലഭിക്കുമെങ്കിലും പിന്നീട് അത് ഉപയോഗിച്ച് കാര്യങ്ങള്‍ ഫില്‍ ചെയ്ത ശേഷം വേണ്ട രേഖകള്‍ സ്മാര്‍ട്ട് ഫോണ്‍ ക്യാമറ ഉപയോഗിച്ച് അപ് ലോഡ് ചെയ്യുക . നല്ല വണ്ണം നെറ്റ് കവറേജ് ഉള്ള സ്ഥലം വേണമെന്നത് ഒരു കാര്യം
8. പിന്നെ എന്താ ? നമുക്ക് പെര്‍മനന്റ് ഐ ഡി ലഭിക്കുകയായി
9. തുടര്‍ന്നുള്ള കാര്യങ്ങള്‍ നമ്മുടെ സ്കൂളില്‍ പ്രിന്റ് എടുത്തുകൂടെ
10. ഇത്തരം കാര്യങ്ങള്‍ എല്ലാ അദ്ധ്യാപകരും പഠിച്ചാലോ ?
രക്ഷിതാക്കളും പഠിച്ചാലോ ? പിന്നെ പ്രശ്നമില്ല തന്നെ
Saturday, August 13, 2016
1098.പത്താം ക്ലാസുകാര്ക്കെന്താ കൊമ്പുണ്ടോ ?
പത്താം
ക്ലാസുകാര്ക്കെന്താ
കൊമ്പുണ്ടോ ?
ഇത്തരമൊരു
ചോദ്യം ഒന്നു മുതല്‍ പന്ത്രണ്ട്
വരെ ക്ലാസുകള്‍ ഉള്ള സ്കൂളുകളില്‍
പല ജീവനക്കാരിലും ഉണ്ടാകുന്നതാണ്
.
കാരണം ,
എന്തെന്നു വെച്ചാല്‍
, എന്തുവന്നാലും
പത്തിലെ കുട്ടികളുടെ കാര്യത്തില്‍
ഒരു കൂട്ടം അദ്ധ്യാപകര്‍
ചില ശ്രദ്ധ പുലര്‍ത്തുന്നു
എന്നതുതന്നെ .
ശരിയാം
വണ്ണം വിശകലനം ചെയ്യുകയാണെങ്കില്‍
ഇത്തരം ശ്രദ്ധ പുലര്‍ത്തുന്നതില്‍
കാര്യമുണ്ട് താനും
- പത്താം ക്ലാസിലെ റിസല്‍ട്ടാണ് ഒരു സ്കൂളിന്റെ റേറ്റിംഗ് സ്കൂള്‍ നിലനില്‍ക്കുന്ന സ്ഥലത്ത് നിശ്ചയിക്കുന്നത്
- ഈ റേറ്റിംഗ് അനുസരിച്ചാണ് പ്രസ്തുത സ്കൂളില്‍ കുട്ടികളുടെ അഡ്മിഷന് നിശ്ചയിക്കപ്പെടുന്നത് . അതായത് ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ എ പ്ലസ് , നൂറു ശതമാനം വിജയം എന്നിവ ഉള്ള സ്കൂള്‍ ആണെങ്കില്‍ അവിടെ ചേരുവാനായി ധാരാളം കുട്ടികള്‍ വരുമെന്നര്‍ഥം . ( അല്ലാതെ മികവ് പ്രവര്‍ത്തനങ്ങള്‍ വഴി റോഡില്‍ ജാഥ നടത്തിയതുകൊണ്ടോ പത്രവാര്‍ത്തകളും ഫോട്ടോകളും വന്നതുകൊണ്ടോ സ്കൂളിന്റെ യഥാര്‍ത്ഥ റേറ്റിംഗ് വര്‍ദ്ധിക്കുകയില്ല എന്ന് മനസ്സിലാക്കേണ്ടതുണ്ട് . മാത്രമല്ല മികവ് പ്രവര്‍ത്തനങ്ങള്‍ അധികം നടക്കുന്ന സ്കൂള്‍ എന്നുവെച്ചാല്‍ അവിടെ സിലബസ്സ് പ്രകാരം നിശ്ചിത അദ്ധ്യയന സമയം നടക്കുന്നില്ല എന്ന വസ്തുത രക്ഷിതാക്കള്‍ക്കിടയില്‍ ഇപ്പോള്‍ പരസ്യമായിതുടങ്ങിയീട്ടുണ്ട് . അതുകൊണ്ട് തന്നെ അദ്ധ്യയന സമയം നഷ്ടപ്പെടുത്തുന്ന മികവ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പല സ്കൂള്‍ പി ടി എ കളും പ്രോത്സാഹിപ്പിക്കാറില്ലത്രെ ! )
- അങ്ങനെ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ ഡിവിഷനുകള്‍ നിലനില്ക്കപ്പെടുകയോ വര്‍ദ്ധിക്കുകയോ ചെയ്യുകയും ജീവനക്കാരുടെ ജോലി സുരക്ഷ ഉറപ്പാക്കപ്പെടുകയും ചെയ്യുന്നു ,.
- അതുവഴി ,ജോലി സുരക്ഷാ പ്രശ്നം നിമിത്തം മദ്ധ്യവേനലവധിക്കാലത്തും മറ്റും നാട്ടില്‍ കുട്ടികള്‍ക്കുവേണ്ടി ഇറങ്ങി നടക്കേണ്ട അവസ്ഥ ഇല്ലാതാകുന്നു . അതായത് പ്രസ്തുത നാണക്കേണ്ട് അദ്ധ്യാപകര്‍ക്ക് ഒഴിവാക്കുവാന്‍ കഴിയുന്നു എന്നര്‍ഥം
- മറ്റൊന്ന് പത്താംക്ലാസുകാര് മറ്റു ക്ലാസുകാരെ ( ഒന്നുമുതല്‍ ഒമ്പതുവരെ ) അപേക്ഷിച്ച് പൊതു പരീക്ഷയെ അഭിമുഖീകരിക്കുന്നവരാണ് എന്ന വസ്തുത യാണ്
- മുകളീല്‍ പറഞ്ഞ കാര്യത്തിലും ഒരു എതിര്‍പ്പ് സ്കൂളുകളില്‍ വരാറുണ്ട് . കാര്യം മറ്റൊന്നു മല്ല . പത്താം ക്ലാസുകാരെപോലെ തന്നെ പൊതു പരീക്ഷ എഴുതുന്നവരല്ലെ പതിനൊന്നാം ക്ലാസുകാരും പന്ത്രണ്ടാം ക്ലാസുകാരും , പിന്നെ എന്തുകൊണ്ടാണ് പത്താം ക്ലാസുകാര്‍ക്ക് പ്രത്യേക ഒരു പ്രാധാന്യം എന്നൊരു ചോദ്യം ഹയര്‍ സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങള്‍ ഉള്ള സ്കൂളുകളില്‍ നിന്ന് ഉയര്‍ന്നു വരാറുണ്ട് . ഈ ചോദ്യവും പരിശോധിക്കപ്പെടേണ്ടതുണ്ട്
- പത്താക്ലാസ് റിസല്‍ട്ട് ആണ് സ്കൂളിന്റെ നിലനില്പ് എന്ന കാര്യം മുന്‍പ് സൂചിപ്പിച്ച വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമ,ല്ലോ . അതുകൊണ്ട് തന്നെ ഒരു കൂട്ടം അദ്ധ്യാപകര്‍ പ്രസ്തുത റിസല്‍ട്ട് വര്‍ദ്ധിപ്പിക്കുവാന്‍ കഠിനാദ്ധ്വാനത്തില്‍ ഏര്‍പ്പെടുക സ്വാഭാവികമാണ് . അതില്‍ പ്രധാനനം സ്പെഷല്‍ ക്ലാസുകളാണ് . മധ്യവേനല്‍ അവധിക്കാലത്ത് മെയ് മാസം മുതല്‍ ഈ സ്പെഷല്‍ ക്ലാസുകള്‍ തുടങ്ങുക പതിവാണ് ( ഈ വര്‍ഷം വേനലിന്റ് കാഠിന്യം നിമിത്തം ചില സ്ക്കുളുകളില്‍ സ്പെഷല്‍ ക്ലാസുകള്‍ ചുരുങ്ങിയിരിക്കാം ) . പിന്നെ സ്കൂള്‍ തുറന്നാല്‍ കാലത്ത് ഒന്പതുമണിമുതലും ഉച്ചതിരിഞ്ഞ് നാലുമണിമുതലും ഓരോ മണിക്കൂര്‍ വീതം സ്പെഷല്‍ ക്ലാസ് ഉണ്ടായിരിക്കും . ശനിയാശ്ച ദിവസം സ്കൂളിന് അവധിയാണെങ്കിലും സ്പെഷല്‍ ക്ലാസ് ഉണ്ടായിരിക്കും . ഓരോമാസവും പരീക്ഷ എടുക്കുകയും റിസല്‍ട്ട് ക്ലാസ് പി ടി എ യില്‍ അവതരിപ്പിക്കുകയും ചെയ്യും .
- അതായത് ,പത്താം തരത്തില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ സമാന രീതിയില്‍ പൊതുപരീക്ഷ നേരിടുന്ന ഹയര്‍സെക്കന്‍ഡറി / വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകരെ അപേക്ഷിച്ച് കൂടുതല്‍ സമയം ജോലി ചെയ്യുന്നു എന്ന വസ്തുത അഥവാ യാഥാര്‍ത്ഥ്യമാണ് ഇവിടെ പരിശോധിക്കപ്പെടേണ്ടത് . ക്ലാസ് എടുക്കല്‍ മാത്രമല്ല , പ്രതിമാസപ്പരീക്ഷ വഴി പേപ്പര്‍ നോട്ടം എന്നിവയും വര്‍ദ്ധിക്കുന്നു . പത്താംക്ലാസിലെ ക്ലാസ് ചാര്‍ജ്ജുള്ള അദ്ധ്യാപകര്‍ക്ക് എസ് എസ് എല്‍ സി കാര്‍ഡുമായുള്ള വര്‍ക്ക് ഏറെയാണ് . മാത്രമല്ല ഉത്തരവാദിത്തവും ഉള്ളതാണ് . അതിനാല്‍ പല സ്കൂളുകളിലും പത്താംക്ല്ലാസിന്റെ ക്ലാസ് ചാര്‍ജ്ജ് ഏറ്റെടുക്കുവാന്‍ ആളെ കിട്ടാറില്ല എന്ന വസ്തുതയും പരിശോധിക്കപ്പെടേണ്ടതാണ് .
- മുകളില്‍ പ്രസ്താവിച്ച കാരണങ്ങള്‍ കൊണ്ടാണ് പൊതുപരീക്ഷ നേരിടുന്ന വിഭാഗങ്ങള്‍ക്കിടയില്‍ പത്താം ക്ലാസുകാര്‍ക്ക് മുന്തിയ പരിഗണന ലഭിക്കുന്നത്
- ഈ മുന്തിയ പരിഗണന നിമിത്തം ഈ അദ്ധ്യാപകര്‍ അവരുടെ പത്താംക്ലാസ് കുട്ടികള്‍ക്ക് ക്ലാസ് നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ എതിര്‍ക്കുക സ്വാഭാവികമാണ് .
- സ്വാഭാവികമായി കാലത്ത് ഒന്‍പതുമണിക്ക് വന്ന് ക്ലാസെടുക്കുന്ന അദ്ധ്യാപകന് ഫസ്റ്റ് പിരീഡ് പ്രസ്തുത ക്ലാസില്‍ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന അതാണു താനും .
- മറ്റ് മേഖലകളിലെ മികവ് വഴി നമുക്ക് ഏറെ വിലയേറിയ പ്രോഫഷണല്‍ കോഴ്സുകളില്‍ ( ഡോക്ടര്‍ / എഞ്ചിനീയര്‍ ) സിറ്റ് ലഭിച്ചേക്കാം . പ്രസ്തുത കോഴ്സില്‍ അങ്ങനെ ലഭിച്ച കുട്ടികള്‍ക്ക് ഏറെ ബുദ്ധിമുട്ട് പഠന വിഷയങ്ങളില്‍ പ്രത്യേകിച്ച് കണക്ക് , സയന്‍സ് എന്നീവിഷയങ്ങളില്‍ ഉണ്ടായേക്കാം . കാരണം പല തും അടിസ്ഥാനം കിടക്കുന്നത് സ്കുള് വിദ്യാഭ്യാസ മേഖലയിലാണ് . അവ പഠിക്കാതെ വന്നാല്‍ പിന്നെ തുടന്ന് പഠിക്കുവാന്‍ സാദ്ധ്യമല്ലല്ലോ
- ചില സ്കൂളിലെ അദ്ധ്യാപകര്‍ അഞ്ചാംക്ലാസിലും എട്ടാംക്ലാസിലും പഠിപ്പിസ്റ്റ് കുട്ടികളെ തെരഞ്ഞുപിടിച്ച് ചേര്‍ത്തുക പതിവാണ് . കാരണം വേറൊന്നുമല്ല , അത്തരം കുട്ടികളാണ് പത്താംതരത്തില്‍ എ പ്ലസ്സുകളുടേയും ഉന്നത വിജയത്തിന്റേയൂം എണ്ണം വര്‍ദ്ധിപ്പിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം . അതിനാല്‍ അവര്‍ ചെയ്യുന്നത് മിടുക്ക് എന്നുമാത്രമേ പറയേണ്ടതുള്ളൂ
- ചില സ്കൂളുകളില്‍ , ബുദ്ധിയുള്ള ഹയര്‍സെക്കന്‍ഡറി വിഭാഗക്കാന്‍ ചുറ്റുപാടുള്ള ഹൈസ്ക്കുളുകളിലെ പത്താംതരത്തിലെ വിജയികളെ ചാക്കിട്ട് പടിച്ച് തങ്ങളുടെ ഹയര്‍സെക്കന്‍ഡറി റിസല്‍ട്ട് ഉയര്‍ത്തുകയും ചെയ്യാറുണ്ട് . എന്നാല്‍ സ്വന്തം സ്കുളിലെ പത്താംതരത്തിലെ ഉന്നതവിജയികളെ കിട്ടാത്ത ഹയര്‍സെക്കന്‍ഡറി വിഭാഗക്കാരും ഉണ്ട് എന്ന വസ്തുതയും ഉണ്ട്
- ഹൈസ്കൂള്‍ - ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കിടയിലെ സ്വരച്ചേര്‍ച്ച യില്ലായ്മ പലപ്പോഴും നാട്ടിലെ മറ്റ് ഹൈസ്കൂളില്‍നിന്നും ( എന്തിനേറെ സ്വന്തം ഹൈസ്കൂളില്‍ നിന്നു പോലും ) നല്ല മാര്‍ക്കുള്ള കുട്ടികളെ കിട്ടാതെ വരുന്നു എന്ന വസ്തുത ഇവിടെ പ്രത്യേകം പരിഗണനാര്‍ഹമാണ്
- അതുപോലെ തന്നെ , തൊട്ടടുത്തുള്ള എല്‍ പി / യു പി വിഭാഗത്തിലെ അദ്ധ്യാപകരെ പരിഗണിക്കുകയും നല്ല സൌഹൃദം പുലര്‍ത്തുകയും ചെയ്താല്‍ ഹൈസ്കൂള്‍ വിഭാഗത്തിലേക്ക് കുട്ടികളെ ലഭിക്കുവാന്‍ വലിയ പ്രയാസം ഉണ്ടാകില്ല
- കലാ കായിക ശാസ്ത്രമേളകളില് കുട്ടികള്‍ പങ്കെടു,ക്കുന്നതിന്റെ ഒരു പ്രധാന കാരണങ്ങളിലൊന്ന് ഗ്രേസ് മാര്‍ക്ക് ആണ് . അല്ലെങ്കില്‍ നല്ല സ്കൂളില്‍ പ്രസ്തുത കോട്ട വഴി സയന്‍സ് ഗ്രൂപ്പിന് അഡ്മിഷന് ലഭിക്കുക എന്നതാണ് . പക്ഷെ , പല രക്ഷിതാക്കളും ഈ വിഷയത്തിലും ബോധവാന്മാരായി തുടങ്ങിയിരിക്കുന്നു . കാരണം , പ്രത്യേക പരിഗണന വഴി സയന്‍സ് ഗ്രൂപ്പിന് അഡ്മിഷിന് ലഭിച്ചാലും പ്രസ്തുത സിലബസ്സ് പഠനത്തില്‍ മികവ് പുലര്‍ത്താത്ത കുട്ടിക്ക് തങ്ങുവാന്‍ പറ്റുന്നതല്ല എന്ന കഠിനയാഥാര്‍ത്ഥ്യം കുട്ടികളും രക്ഷിതാക്കളും ഒരു പോലെ മനസ്സിലാക്കി ത്തുടങ്ങിയിരിക്കുന്നു .
- അഡ്മിഷനു മായി ബന്ധപ്പെട്ട ഒരു അവഗണിക്കാന്‍ പറ്റാത്ത വസ്തുതയാണ് ട്യൂഷന് മാഷ് . പല ഉന്നത വിജയികളെയും വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹമെന്ന് പലരും മറക്കുന്നു . അതിനാല്‍ , ഇദ്ദേഹത്തിന്റെ അഭിപ്രായം കുട്ടികള്‍ മുഖവിലക്കെടുക്കുന്നു . പത്താം ക്ലാസുകാരുടെ ഹയര്‍ സെക്കന്‍ഡറി അഡ്മിഷനില്‍ ഇദ്ദേഹം മുഖ്യപങ്കുവഹിക്കുന്നു അതിനാല്‍ തന്നെ ഹയര്‍ സെക്കന്‍ഡറി വിഭാഗക്കാര്‍ ഉന്നത വിജയികളെ തങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ ഇവരുമായി സൌഹൃദ ബന്ധം പുലര്‍ത്തേണ്ടതുണ്ട് .
- എന്നിരുന്നാലും ** ജയിച്ചാല്‍ ട്യൂഷന് മാഷ് തോറ്റാല്‍ സ്കൂള്‍ മാഷ് ** എന്നൊരു ചൊല്ല് നിലവിലുണ്ടെന്ന് പല പത്താംക്ലാ സ് ടീച്ചേഴ്സും രഹസ്യമായി പറയാറുണ്ട്
- പത്താക്ലാസുകാര്‍ക്ക് ഇപ്പോ:ള്‍ കൊമ്പുണ്ടോ എന്ന് ഇനി വായനക്കാര്‍ തന്നെ തീരുമാനിക്കുക
Saturday, July 09, 2016
1097.ക്ലാസ് പി ടി എ എന്ത് ? എങ്ങനെ ?
- സ്കൂളിലെ അതാത് ഡിവിഷനില്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ക്ലാസ് ടീച്ചറും പ്രധാന അദ്ധ്യാപകനും കൂടിച്ചേര്‍ന്നതാണ് ക്ലാസ് പി ടി എ എന്ന് വേണമെങ്കില്‍ ലളിതമായി നിര്‍വ്വചിക്കാം
- മുന്‍പ് സൂചിപ്പിച്ച അംഗങ്ങളുടെ ഒരു യോഗം മാസത്തില്‍ ഒരു പ്രാവശ്യം ചേരാവുന്നതാണ്
- എങ്കിലും ഒരു പ്രത്യേക കാര്യപരിപാടിയില്ലാതെ കൂടുന്നത് ക്ലാസ് പി ടി എ യുടെ പ്രസക്തിയെ ഇല്ലാതാക്കുന്നതാണ്
- സാധാരണയായി , സ്കൂള്‍ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍ അല്ലെങ്കില്‍ ക്ലാസ് പരീക്ഷയുടേയോ ടേം പരീക്ഷയുടേയോ റിസല്‍ട്ട് രക്ഷിതാക്കളെ അറിയിക്കുന്ന അവസരത്തിലോ ക്ലാസ് പി ടി എ യുടെ യോഗം ചേരാവുന്നതാണ്
- പ്രസ്തുത യോഗങ്ങളുടെ പ്രധാന ലക്ഷ്യം കുട്ടികളുടെ പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ടായിരിക്കണം
- ക്ലാസ് പി ടി എ കൂടുന്നതിനു മുന്‍പ് ക്ലാസിലെ കുട്ടികളെക്കുറിച്ചും അവരുടെ രക്ഷിതാക്കളെ ക്കുറിച്ചും വ്യക്തമായ ധാരണ ക്ലാസ് ടീച്ചര്‍ക്ക് വേണ്ടതാണ്
- അദ്ധ്യയന വര്‍ഷാരംഭത്തില്‍ തുടങ്ങുന്ന ക്ലാസ് പി ടി എ യും പരീക്ഷയുടെ റിസല്‍ട്ട് അറിയിക്കാന്‍ വേണ്ടി കൂടുന്ന ക്ലാസ് പി റ്റി എ യും വ്യത്യസ്തരീതിയിലാണ് സംഘടിപ്പിക്കേണ്ടത്
- ക്ലാസ് പി ടി എ കൂടുന്ന സമയം തിയ്യതി തുടങ്ങിയവ മുന്‍കൂട്ടി കുട്ടികള്‍ വഴി രക്ഷിതാക്കളെ അറിയിക്കേണ്ടതാണ്
- പ്രസ്തുത യോഗത്തിന് വ്യക്തമായ ഒരു കാര്യപരിപാടി മുന്‍കൂട്ടി ക്ലാസ് ടീച്ചര്‍ ക്ലാസിലെ കുട്ടികളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കേണ്ടതാണ്
- പ്രസ്തുത കാര്യപരിപാടിയില്‍ 90 ശതമാനവും അവതരണം പ്രസ്തുത ക്ലാസിലെ കുട്ടികള്‍ തന്നെയായിരിക്കണം എന്ന വസ്തുത പറയേണ്ടതില്ലല്ലോ
- കാര്യപരിപാടിയുടെ ഒരു ലളിതമായ ഒരു ഫോര്‍മാറ്റ് താഴെ കൊടുക്കുന്നു
- പ്രാര്‍ത്ഥന
- സ്വാഗതം
- രക്ഷിതാക്കള്‍ അറിയാന്‍
- പരീക്ഷാ വിശകലനം / റിസല്‍ട്ട് അനാലിസിസ്
- പഠനാനുഭവം
- ഉന്നത വിദ്യാഭ്യാസ മേഖല
- മികവ് അവതരണം
- ക്ലാസ് ടീച്ചറിന്റെ ആമുഖം
- രക്ഷിതാക്കളുടെ അഭിപ്രായം
- ക്ലാസ് ടീച്ചറിന്റെ ക്രോഡീകരണം
- നന്ദി
- പ്രധാന അദ്ധ്യാപകന് സമയമുണ്ടെങ്കില്‍ യോഗത്തില്‍ പങ്കെടുത്ത് കാര്യങ്ങള്‍ നിരീക്ഷിച്ച് വിലയിരുത്താവുന്നതാണ്
- കാര്യപരിപാടി നടത്തുന്നതിന് അഥവാ കണ്ടക്ട് ചെയ്യുന്നതിന് ഒരു വിദ്യാര്‍ത്ഥിയെ ഏര്‍പ്പാടാക്കേണ്ടതാണ്
- രക്ഷിതാക്കള്‍ അറിയാന്‍ എന്ന പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത് ക്ലാസിലെ കുട്ടികളുടെ രക്ഷിതാക്കളെ ക്കുറിച്ചൂള്ള അഭിപ്രായമാണ് . അത് മീറ്റിംഗിനു മുമ്പേ തന്നെ ക്രോഡീകരിക്കേണ്ടതാണ് . എങ്കിലും ഏതെങ്കിലുമൊരു രക്ഷിതാവിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ ക്ലാസില്‍ പറയുവാന്‍ പാടില്ലാത്തതാകുന്നു .
- അതുപോലെ തന്നെ പരീക്ഷാ വിശകലനം എന്ന മേഖല കൈകാര്യം ചെയ്യുന്ന കുട്ടി ചോദ്യപേപ്പറിലെ ബുദ്ധിമുട്ടായ ചോദ്യങ്ങളുടെ വിശകലനം നടത്തേണ്ടതാണ് . മിടുക്കരായ കുട്ടികള്‍ പ്രസ്തുത ചോദ്യങ്ങള്‍ക്ക് എങ്ങനെ ഉത്തരമെഴുതി എന്ന കാര്യവും ഇവിടെ വ്യക്തമാക്കേണ്ടതാണ് .അതുപോലെ തന്നെ ഇന്നയിന്ന കാരണം കൊണ്ടാണ് മാര്‍ക്ക് നഷ്ടമായത് എന്ന കാര്യവും ഈ ഭാഗത്ത് വ്യക്തമാക്കാവുന്നതാണ്
- പഠനാനുഭവം എന്ന മേഖലകൊണ്ട് ഉദ്ദേശിക്കുന്നത് ക്ലാസിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്ന കുട്ടികളുടെ നിത്യേനയുള്ള പഠനരീതികളാണ് . അത് അവര്‍ തന്നെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്
- ഉന്നത വിദ്യാഭ്യാസ മേഖല എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു കോഴ്സിനെക്കുറിച്ചാണ്
- മികവ് അവതരണത്തില്‍ ക്ലാസിലെ കുട്ടികളുടെ ഏതെങ്കിലുമൊക്കെ യുള്ള മികവ് ആണ് ഉദ്ദേശിക്കുന്നത് . സ്പോഴ്സ് , കലോത്സവം , എക്സിബിഷന് …......തുടങ്ങിയവയിലൊക്കെ പ്രസ്തുത ക്ലാസിലെ കുട്ടികള്‍ സമ്മാനാര്‍ഹരായെങ്കില്‍ അവരുടെ പേരും ഇനവും ക്ലാസില്‍ പറയേണ്ടതുണ്ട് .കൂടാതെ , ഉദാഹരണമായി ലളിതഗാനത്തിലാണ് ഒരു കുട്ടിക്ക് ഉപജില്ലാ തലത്തില്‍ ഒന്നാം സമ്മാനം കിട്ടിയതെങ്കില് പ്രസ്തുത കുട്ടിക്ക് ആ ഗാനം യോഗത്തില്‍ അവതരിപ്പിക്കാം .
- രക്ഷിതാക്കളുടെ അഭിപ്രായപ്രകടനമെന്ന ഇനം ഏറ്റവും ശ്രദ്ധിക്കേണ്ടതാണ് സാധാരണയായി പല രക്ഷിതാക്കളും കുട്ടികളുടെ കുറ്റങ്ങള്‍ ആണ് മീറ്റിംഗില്‍ വിളിച്ചു പറയുക . എന്നാല്‍ അത് തെറ്റാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കിക്കണം . കുട്ടിയുടെ വ്യക്തിപരമായ ന്യൂനതകള്‍ ക്ലാസില്‍ വിളിച്ചു പറഞ്ഞാല്‍ കുട്ടി അത് ഇഷ്ടപ്പെടില്ല . മാത്രമല്ല , മറ്റുകുട്ടികള്‍ യോഗത്തിനു ശേഷം അവനെ പരിഹസിക്കുവാനും തുടങ്ങും . അതിനാല്‍ അത്തരം രീതികള്‍ ഒഴിവാക്കണമെന്ന് ക്ലാസ് ടീച്ചര്‍ രക്ഷിതാക്കളുടെ അഭിപ്രായത്തിനു മുന്‍പുള്ള ആമുഖത്തില്‍ പറയേണ്ടതാണ്
- സ്വാഗതവും നന്ദിയുമൊക്കെ പറയുന്ന കുട്ടികളെ ശരിയായി പരിശീലിപ്പിക്കേണ്ടതാണ്
- സമയ ബന്ധിതമായാണ് ക്ലാസ് പി ടി എ നടത്തേണ്ടത് . അതായത് അരമണിക്കൂര്‍ സമയമാണ് കാര്യപരിപാടിക്കായി ഉദ്ദേശിക്കുന്നത്
- സാധാരണ ഗതിയില്‍ ഉച്ചതിരിഞ്ഞ് 3 മണിക്ക് ക്ലാസ് പി ടി എ ചേരുകയാണെങ്കില്‍ 2.30 തൊട്ടേ രക്ഷിതാക്കള്‍ വന്നു തുടങ്ങും . അപ്പോള്‍ അവരെക്കൊണ്ട് ഒപ്പിടീക്കാനും സ്കോര്‍ ഷീറ്റ് ഉണ്ടെങ്കില്‍ അതില്‍ ഒപ്പിടീക്കാനും കുട്ടികളെ ഏര്‍പ്പാടാക്കിയാല്‍ മതി
- പല രക്ഷിതാക്കളും പ്രസ്തുത സമയത്ത് വരാതെ അതിനു മുന്‍പോ പിന്‍പോ ഒപ്പിട്ടു പോകുന്ന പ്രവണത കാണിക്കാറുണ്ട് . അതിനാല്‍ അക്കാര്യം മുന്‍പേ തന്നെ കുട്ടിയോടു പറഞ്ഞ് രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട് .അങ്ങനെ , ഒപ്പിടലല്ല പ്രാധാന്യമെന്നും മീറ്റിംഗില്‍ പങ്കെടുക്കലാണ് പ്രധാനമെന്നും രക്ഷിതാക്കള്‍ മനസ്സിലാക്കണം
- മികവ് അവതരണമെന്ന പേരില്‍ കുട്ടികളുടെ പരിപാടി അമിതമായാല്‍ ക്ലാസ് പി ടി എ യുടെ ലക്ഷ്യം തന്നെ മാറിപ്പോകാനിടയുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക
- ക്ലാസില്‍ പരിപാടികള്‍ ഓരോന്ന് അവതരിപ്പിച്ചു കഴിയുമ്പോള്‍ കുട്ടികള്‍ കയ്യടിക്കാം . പക്ഷെ , ഇവിടെ അതായത് ഈ സാഹചര്യത്തില്‍ അത് പാടില്ല എന്ന കാര്യം കുട്ടികളെ മുന്‍പേ പറഞ്ഞ ധരിപ്പിക്കേണ്ടതാണ് . കാരണമെന്തെന്നാല്‍ , അത് തൊട്ടടുത്തുള്ള മറ്റ് ക്ലാസുകള്‍ക്ക് ബുദ്ധിമുട്ടാകുമല്ലോ .
- ക്ലാസ് പി ടി എ യുടെ ഒരു റിവ്യൂ പിറ്റേ ദിവസം ഫസ്റ്റ് പിരീഡ് തന്നെ ക്ലാസ് ടീച്ചര്‍ നടത്തേണ്ടതാണ്അതില് , വിട്ടില്‍ ചെന്നപ്പോള്‍ രക്ഷിതാക്കള്‍ എന്തൊക്കെ അഭിപ്രായങ്ങള്‍ പറഞ്ഞു എന്നുള്ളത് പ്രത്യേകം എടുത്തു ചോദിക്കേണ്ടതാണ്
- മെച്ചപ്പെടുത്തുവാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കണം അടുത്ത ക്ലാസ് പി ടി എ നടത്തേണ്ടത്
- പങ്കെടുക്കാന്‍ പറ്റാത്ത രക്ഷിതാക്കളുമായി ബന്ധപ്പെട്ട് കാരണം അറിയേണ്ടതാണ്
- പരീക്ഷയുടെ സ്കോര്‍ ഷീറ്റ് യോഗത്തിന് രണ്ടു ദിവസം മുന്‍പേ ക്ലാസില്‍ ഒട്ടിക്കേണ്ടതാണ് . അങ്ങനെ യോഗത്തിനു മുന്‍പേ സ്കോറുകള്‍ വെരിഫൈ ചെയ്യുവാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കേണ്ടതാണ്
- സ്കോര്‍ഷീറ്റോടുകൂടി രക്ഷിതാവിന്റെ പേരും ഒപ്പും കോളം ഹെഡ്ഡിംഗ് ആയുള്ള ഒരു ഫോര്‍മാറ്റ് ( ലാന്‍ഡ്സ്കേപ്പില്‍ ഉള്ളത് ) യോഗത്തില്‍ വിതരണം ചെയ്താല്‍ കാര്യങ്ങള്‍ പെട്ടെന്ന് എളുപ്പമായിരിക്കും . ഇവിടെ രക്ഷിതാവിന് സ്കോറുകള്‍ മനസ്സിലാക്കിക്കൊടുക്കുവാനും ഒപ്പിടീക്കുവാനും മിടുക്കനായ ഒരു കുട്ടിയെ ഏര്‍പ്പാടക്കണമെന്ന കാര്യം ഓര്‍ക്കുമല്ലോ
- കാര്യപരിപാടിയിലെ ഇനങ്ങള്‍ അവതരിപ്പിക്കുന്ന കുട്ടികള്‍ക്ക് Substitute കള്‍ ഉണ്ടായിരിക്കേണ്ടതാണ് . അല്ലാത്ത പക്ഷം പ്രസ്തുത കുട്ടി അന്നേ ദിവസം മുടങ്ങിയാല്‍ ആ പരിപാടി അവതാളത്തിലാകും .
Wednesday, July 06, 2016
1096. ക്ലാസ് ഡയറി ഉപയോഗിച്ച് ക്ലാസിനെ പുരോഗതിയിലേക്ക് നയിക്കാം
- ക്ലാസ് മുറിയിലെ അദ്ധ്യാപനത്തില്‍ ഏറ്റവും മുഖ്യ പങ്കുവഹിക്കുന്ന ഒരു ടൂള്‍ ആണ് ക്ലാസ് ഡയറി . ക്ലാസ് ടീച്ചര്‍ക്ക് ക്ലാസ് മുറിയിലെ അച്ചടക്കത്തിനും നിയന്ത്രണത്തിനും രക്ഷിതാക്കളുമായി നല്ല ബന്ധം പുലര്‍ത്തുന്നതിനും ഈ ഡയറി മുഖ്യ പങ്കു വഹിക്കുന്നു . എന്നാല്‍ കഷ്ടമെന്നു പറയട്ടെ പല അദ്ധ്യാപകരും ക്ലാസ് ഡയറിയുടെ പ്രാധാന്യം മനസ്സിലാക്കുന്നില്ല
- ക്ലാസിലെ മേശപ്പുറത്ത് വെക്കുന്ന ഒരു 200 പേജുള്ള ഒരു പുസ്തകത്തെ ലളിതമായി പ്പറഞ്ഞാല് ക്ലാസ് ഡയറിയായി കണക്കാക്കാം . ക്ലാസ് ഡയറിയുടെ പുറത്ത് ക്ലാസ് , ഡിവിഷന് , ക്ലാസ് ടിച്ചറുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം . ഈ പുസ്തകത്തിന്റെ ഓരോ പേജിനും പേജ് നമ്പര്‍ ആവശ്യമാണ് .ഓരോ പേജിലും ഹെഡ്ഡിംഗ് ആയി അന്നേ ദിവസത്തെ തിയ്യതിയും ദിവസവും രേഖപ്പെടുത്തിയിരിക്കണം .
- സാധാരണ ഗതിയില്‍ ആദ്യത്തെ പിരീഡ് ഒരു ക്ലാസില്‍ ക്ലാസ് ടീച്ചര്‍ ആയിരിക്കുമല്ലോ . അതിനാല്‍ തന്നെ ഈ തിയ്യതിയും ദിവസവും രേഖപ്പെടുത്തുന്ന ജോലി ക്ലാസ് ടീച്ചറുടേതാണ് . എങ്കിലും മിടുക്കരായ ക്ലാസ് ലീഡര്‍ ക്ലാസില്‍ ഉണ്ടെങ്കില്‍ ഇക്കാര്യം ചെയ്യുവാന്‍ ക്ലാസ് ലീഡറേയും അനുവദിക്കാവുന്നതാ ണ് .തുടര്‍ന്ന് അന്നേ ദിവസം ക്ലാസില്‍ ആബ്സന്റ് ആയ കുട്ടികളുടെ പേര് എഴുതേണ്ടതാണ് .
- വൈകി എത്തുന്ന കുട്ടികളുണ്ടെങ്കില്‍ അക്കാര്യവും ടീച്ചര്‍ക്ക് രേഖപ്പെടുത്താവുന്നതാണ് .
- തുടര്‍ന്ന് ഓരോ പിരീഡിലും വരുന്ന ടീച്ചര്‍ക്ക് ഏതെങ്കിലും കുട്ടികളെക്കുറിച്ചൂള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്നതാണ് . ക്ലാസെടുക്കുമ്പോള്‍ വികൃതികാണിക്കുകയോ , ഹോം വര്‍ക്ക് ചെയ്യാതെ വരികയോ , പാഠപുസ്തകങ്ങള്‍ കൊണ്ടുവരാതെ വരികയോ , മറ്റ് പഠനോപകരണങ്ങള്‍ ( ഇന്‍സ്ട്രുമെന്റ് ബോക്സ് തുടങ്ങിയവ ) കൊണ്ടുവരാതെ വരികയോ ഇന്റര്‍വെല്‍ കഴിഞ്ഞുള്ള പിരീഡ് ആണെങ്കില്‍ വൈകി എത്തുകയോ ഒക്കെ ചെയ്യുന്നു ണ്ടെങ്കില് അക്കാര്യങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്താം . സമയമുണ്ടെങ്കില്‍ കുട്ടികളുടെ മികവും രേഖപ്പെടുത്താവുന്നതാണ്
- ഏതെങ്കിലും പിരീഡ് ടീച്ചര്‍ ഇല്ലെങ്കിലോ അഥവാ ടീച്ചര്‍ വൈകിവന്നാലോ ക്ലാസില്‍ അച്ചടക്ക പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യവും ക്ലാസ് ലീഡര്‍ക്ക് ഡയറിയില്‍ രേഖപ്പെടുത്താവുന്നതാണ് .
- എല്ലാദിവസവും ഉച്ചക്ക് ക്ലാസ് ലീഡര്‍ പ്രസ്തുത ഡയറി ക്ലാസ് ടീച്ചറെ കാണിക്കാനായി സ്റ്റാഫ് റൂമില്‍ വരേണ്ടതും ക്ലാസ് ടീച്ചര്‍ ക്ലാസ് ഡയറി വായിച്ചുനോക്കി വിലയിരുത്തി ചുവന്ന മഷികൊണ്ട് ഒപ്പുവെക്കേണ്ടതുമാണ് .
- ക്ലാസ് ഡയറിയില്‍ ചിലപ്പോള്‍ അതാത് പിരീഡ് ക്ലാസ് എടുക്കുന്ന അദ്ധ്യാപകര്‍ ക്ലാസിനെക്കുറിച്ചും ക്ലാസിലെ കുട്ടികളെക്കുറിച്ചും എന്തെങ്കിലും കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കും . അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ പ്രസ്തുത കുറിപ്പിന്റെ മാര്‍ജിനില്‍ Seen എന്നെഴുതി ക്ലാസ് ടീച്ചര്‍ ചുവന്ന മഷികൊണ്ട് ഒപ്പുവെക്കേണ്ടതാണ് .
- ആഴ്കയില് വെള്ളിയാഴ്ച ദിവസം ഉച്ചക്ക് ( അല്ലെങ്കില്‍ ഏതെങ്കിലും ഒരു ദിവസം ) പ്രധാന അദ്ധ്യാപകന് പ്രസ്തുത ക്ലാസ് ഡയറി പരിശോധിച്ച് ഒപ്പുവെക്കേണ്ടതാണ് .
- ക്ലാസ് ടീച്ചറും പ്രധാന അദ്ധ്യാപകനും ക്ലാസ് ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വസ്തുതകളുടെ സത്യാവസ്ത മനസ്സിലാക്കി അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തി ക്ലാസിനെ പുരോഗതിയിലേക്ക് നയിക്കേണ്ടതാണ് .
Wednesday, June 22, 2016
1095 .ഒരു എ പ്ലസ് വിലാപം
ഒരു എ പ്ലസ് വിലാപം
ഇത് ഒരു രക്ഷിതാവിന്റെ അഭ്യര്‍ത്ഥനയാണ് . വാട്ട്സ് അപ് മുഖേന ഇത് അറിയിക്കുന്നുവെന്നേ ഉള്ളൂ .
കാരണം എന്തെന്നാല്‍ ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷക്ക് എന്റെ മകള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു . അതായത് വ്യക്തമായി
പറഞ്ഞാല്‍ എന്റെ മകള്‍ ഫുള്‍ എ പ്ലസ് കാരിയായി മാറി എന്നര്‍ഥം . വീട്ടില്‍ അതിയായ സന്തോഷം
സ്കൂളിലും നാട്ടിലും സന്തോഷം
പഠിച്ച സ്കൂളില്‍ മിട്ടായി വിതരണം , ലഡു വിതരണം ഇത്യാദികള്‍ നടത്തി
സ്കൂളും ആധ്യാപകരും തിരിച്ചും ഇങ്ങോട്ട് സമ്മാന വിതരണം നടത്തി
വീട്ടില്‍ വന്ന് പ്രാദേശിക ഭരണാധികാരികളും ആദരിച്ചും
ഇത്രക്കും ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടില്‍ എ പ്ലസ് വാങ്ങിയത് വലിയ ഒരു കഴിവായി ഭൂലോകര്‍ വിലയിരുത്തി
തുടര്‍ന്നങ്ങോട്ട് സ്വീകരണങ്ങളായിരുന്നു
സര്‍ട്ടിഫിക്കറ്റുകള്‍ , മൊമൊന്റോകള് , കാഷ് അവാര്‍ഡ് എങ്ങിങ്ങനെ പോയി അത്
പ്രാദേശിക ചാനലുകളില്‍ ഫോട്ടോയും വീഡിയോയും വന്നു
പത്രത്താളിലെ പ്രാദേശിക വാര്‍ത്തകളില്‍ ഫോട്ടോയും ന്യൂസും വന്നു
ആദ്യമൊക്കെയുള്ള സ്വീകരണങ്ങളില്‍ കാഷ് അവാര്‍ഡ് കൂടി ഉണ്ടായിരുന്നു
വേദിയിലിരുത്തി വലിയ വ്യക്തികള്‍ പുകഴ്ത്തുന്നതു കേള്‍ക്കുവാന്‍ നല്ല രസമായിരുന്നു
പക്ഷെ , പിന്നീട് അത് വലീയ ഗുണമൊന്നും ചെയ്യുന്നില്ല എന്ന് മനസ്സിലായി
ദിവസവും സ്വീകരണം തന്നെ
പക്ഷെ , അത് ഒരു ലാമിനേറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റിലും പിന്നെ അഭിനന്ദനങ്ങള്‍ എന്ന് പേരെഴുതിയ മൊമൊന്റോയിലും ഒതുങ്ങി
അതായത് സര്‍വം പ്ലാസ്റ്റിക് മയം തന്നെ
ഈ അവസരത്തില്‍ സ്വീകരണവേളയില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ നല്കി ആദരിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നതിനെ എതിര്‍ക്കാത്തത് എന്തേ എന്ന്
തോന്നിയീട്ടുണ്ട്
അതായത് പ്ലാസ്റ്റിക് ഫ്ലസ്ക് മാത്രം നിരോധിച്ചാല്‍ മതിയോ ???
പിന്നെ സ്വീകരണ വേളയിലെ ഒരു ബോറടിയാണ്
കാലത്ത് 10 മണിക്ക് സ്വീകരണയോഗം വെച്ചു എന്നിരിക്കട്ടെ
ബസ്സ് കയറി 9.30 തന്നെ യോഗ സ്ഥലത്ത് എത്തും
പെണ്‍കുട്ടിയായതിനാല്‍ , കൂടെ രക്ഷിതാവും പോകാതെ പറ്റില്ലല്ലോ
അതിനാല്‍ രക്ഷിതാവും പോകും
അതിനാല്‍ തന്നെ അന്നത്തെ ദിവസത്തെ പണി പോകും
രൂപ 800 നഷ്ടം എന്നര്‍ഥം
പിന്നേയോ ബസ് യാത്ര , അതിന്റെ ചെലവ് എന്നിവ വഴിയുണ്ടാകുന്ന നഷ്ടം വേറെ
ഇനി മറ്റൊരു കാര്യം
പത്തുമണിക്കാണ് യോഗമെങ്കിലും മിക്കപ്പോഴും തുടങ്ങുമ്പൊള്‍ പത്തര പതിനോന്ന് ആകും
കാരണം വിശിഷ്ടാതിഥി വരേണ്ടെ
വിശിഷ്ടാതിഥിയെ സ്വീകരിക്കാന്‍ ചെണ്ടയും മറ്റ് വാദ്യഘോഷങ്ങളും ഉണ്ടായിരിക്കും
പിന്നെ പ്രസംഗങ്ങളുടെ ഘോഷയാത്രയാണ്
അതിനിടയില്‍ എപ്പോഴെങ്കിലും സര്‍ട്ടിഫിക്കറ്റും പ്ലാസ്റ്റിക് മൊമെന്റോയും വിതരണം ചെയ്താലായി
യോഗം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ രണ്ട് മണി കഴിഞ്ഞിരിക്കും
അതിനാല്‍
എന്റെ പ്രിയ എ പ്ലസ് കാരെ അനുമോദിക്കുന്ന സംഘാടകരെ
ഞങ്ങള്‍ക്ക് നിങ്ങളുടെ സര്‍ട്ടിഫിക്കറ്റും പൂച്ചെണ്ടും മൊമെന്റോയും വേണ്ട
പകരം രക്ഷിതാക്കള്‍ക്ക് നഷ്ടപ്പെടുന്ന ദിവസക്കൂലി കാഷ് അവാര്‍ഡ് ആയി തരൂ
ഒരു സ്വീകരണത്തിന് ആയിരം രൂപയെങ്കിലും തന്നാല്‍ ഞങ്ങള്‍ക്ക് നഷ്ടമില്ലാതെ ജീവിക്കാം
ഇത് ഒരു അപേക്ഷമാത്രം
പരിഹസിക്കയാണെന്ന് വിചാരിക്കരുത്
എല്ലാവര്ക്കും നന്ദി നേര്‍ന്നുകൊണ്ട്
ഇത് നിങ്ങള്‍ക്ക് അറിയാവുന്ന അനുമോദന യോഗ സംഘാടകര്‍ക്ക് ഷെയര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
നിറുത്തുന്നു
Tuesday, June 21, 2016
1094. ടീച്ചര്‍ 2020
ടീച്ചര്‍
2020
മകന് ഒരു
ഐ ടി കമ്പനിയില്‍ യു എസ് ബേസ്ഡ്
എഞ്ചിനീയര്‍ .
ലക്ഷത്തിനു
മേല്‍ മാസവരുമാനം .
രണ്ടു
വര്‍ഷമായി അമേരിക്കയിലായിരുന്നു
ഇപ്പോള്‍
നാട്ടില്‍ ബാഗ്ലൂരില്‍ ജോലി
നോക്കുന്നു
ഈ അടുത്തിടെയാണ്
മകന്റെ വിവാഹം കഴിഞ്ഞത് .
വധു പോസ്റ്റ്
ഗ്രാഡുവേറ്റ് വിത്ത് ബിഡ്
മാത്രമല്ല
സെറ്റ് , നെറ്റ്
തുടങ്ങിയ ന്യുനപക്ഷ യോഗ്യതകളും
കൂടെയുണ്ട്
മാത്രമല്ല
ഇരുന്നൂറുപവന് സ്വര്‍ണ്ണം
, പതിനഞ്ചുലക്ഷത്തിനു
മേല്‍ വിലയുള്ള കാര്‍ ,
നഗരത്തില്‍ ഒരു ഫ്ലാറ്റ്
തുടങ്ങിയവ വിവാഹസമ്മാനമായി
വരനു ലഭിച്ചു
അങ്ങനെ
ആകപ്പാടെ വധൂവരന്മാര്ക്ക്
സന്തോഷം ...
വിവാഹം
കഴിഞ്ഞ് ഏതാനും മാസങ്ങള്‍
കഴിഞ്ഞപ്പോള്‍ …........
വീടിനടുത്തുള്ള
ഒരു മാനേജ്മെന്റ് സ്കൂളില്‍
ഒരു ഒഴിവു വന്നു
മരുമകള്‍
പഠിച്ച വിഷയത്തിനായിരുന്നു
ഒഴിവ്
ഇക്കാര്യം
ഒരു ബന്ധുമാഷ് വഴി മകന്റെ
പിതാവിന്റെ ചെവിയിലെത്തി
നാട്ടില്‍
അന്തസ്സുള്ള ഒരു സ്കൂളില്‍
ജോലി കിട്ടിയാല്‍ …......
ഈ ഐ ടി
കമ്പനിയൊക്കെ എന്നുമെന്നും
ഉണ്ടാകില്ല …
പെണ്ണ്
വീട്ടിലുണ്ടെങ്കില്‍ ചെക്കന്
വീട്ടിലുണ്ടാവും ..
അങ്ങനെയായാല്‍
…..
വയസ്സുകാലത്ത്
മകനും മകളും വീട്ടിലുണ്ടാവും
തുടങ്ങിയ
ഉപദേശങ്ങള്‍ ബന്ധുമാഷ്
നടത്തി
തുടര്‍ന്ന്
ഇക്കാര്യം മകന്റെ പിതാവും
മരുമകളുടെ പിതാവും ചര്‍ച്ച
നടത്തി
അവസാനം
പ്രസ്തുത സ്കൂളില്‍ മാനേജരെകണ്ട്
ജോലി വാങ്ങാമെന്ന തീരുമാനത്തിലെത്തി
തുടര്‍ന്ന്
നാട്ടാചാരപ്രകാരമുള്ള തുക
കൊടുത്ത് മരുമകള്‍ക്ക് ജോലി
വാങ്ങി
…...................
….............
അങ്ങനെ
മരുമകള്‍
സ്കുളില്‍ പോയി ത്തുടങ്ങി
നേരത്തെ
പോകും
നേരം വൈകി
വരും
വീട്ടിലെത്തി
യാലും വിഷാദ ഭാവം തന്നെ
ഒരു ദിവസം
പൊട്ടിക്കരഞ്ഞുകൊണ്ടാണ്
മരുമകള്‍ വീട്ടിലെത്തിയത്
മകന്റെ
പിതാവും മാതാവും മരുമകളെ
ആശ്വസിപ്പിച്ചു
കാര്യം
ചോദിച്ചറിഞ്ഞു
അപ്പോഴാണ്
കാര്യം പറഞ്ഞത്
കാര്യം
സ്കൂളില്‍ ടീച്ചറാണെങ്കിലും
..
മറ്റു
പണികള്‍ കൂടി എടുക്കണമത്രെ
!!!
ഉച്ചസമയത്ത്
കുട്ടികള്‍ക്ക് ഭക്ഷണം
വിളമ്പി കൊടുക്കണമത്രെ
പാല്
കുപ്പിയില്‍ ഒഴിച്ചു കൊടുക്കണമത്രെ
കുട്ടികള്‍ക്ക്
അസുഖം വന്നാല്‍ ആശുപത്രിയില്‍
കൊണ്ടുപോയി വിട്ടില്‍ കൊണ്ടു
ചെന്നാക്കണമ ത്രെ
അതും
പോരാഞ്ഞ് കഴിഞ്ഞ ദിവസം മുതല്‍
വീണ്ടും ഒരു പണി കൂടി
സ്കുള്
ബസ്സിലെ ആയയുടെ പണി
കാലത്തും
വൈകീട്ടും സ്കൂള്‍ ബസ്സില്‍
കിളിയായി പോകണമത്രെ !
നോക്കണേ
മരുമകളുടെ ഗതി !!
ഇതേ വരേക്ക്
സ്വന്തം വീട്ടില്‍ ഉണ്ട
പാത്രം കഴുകാതെ വളര്‍ത്തിയതാണ്
ആരോമലായാ ഈ മരുമകളെ
എന്നീട്ട്
ഇപ്പൊള്‍
ചെറുപ്പം
മുതലേ തന്നെ എ സി കാറിലേ
യാത്രചെയ്ത് ശീലിച്ചീട്ടുള്ളൂ
വിളമ്പി
തരാതെ സ്വയം വിളമ്പി ശീലിച്ചീട്ടില്ല
എന്നീട്ടിപ്പോഴാണ്
ഈ വക പണികളൊക്കെ ചെയ്യണമെന്ന്
പറയുന്നത്
മകന്റെ
പിതാവ് ബന്ധു മാഷിനെ വിളിച്ചു
കാര്യം
പറഞ്ഞു
കൂടിയാലോചനകള്‍
നടത്തി
തുടര്‍ന്ന്
മരുമകളോട്
പറഞ്ഞു
“ നാളെ
മുതല്‍ ആരും നിന്നോട്
ഇക്കാര്യങ്ങള്‍ ചെയ്യാന്‍
പറയില്ല “
അവര്‍
മരുമകള്‍ക്ക് ഉറപ്പുകൊടുത്തു
മരുമകള്‍
പുഞ്ചിരിച്ചു
….................
….............
…..................
പിറ്റേന്ന്
മരുമകള്‍ ടീച്ചര്‍ സ്കൂളിലെത്തി
സ്റ്റാഫ്
റൂമിലുള്ള മറ്റ് ടീച്ചേഴ്സിനോട്
കാര്യം പറഞ്ഞു
“ എന്റെ
ഭര്‍ത്താവിന്റെ പിതാവ്
കൃത്യം ….. സമയത്തിന്
സ്കൂളിലെത്തും
അപ്പോള്‍
കാണാം “
കാണിച്ചു
തരും !!
മരുമകള്‍
ടിച്ചര്‍ കട്ടായം പറഞ്ഞു
മറ്റ്
ടീച്ചേഴ്സ് അതിനായി കാത്തിരുന്നു
…...
#..........
…....
കൃത്യസമയത്തു
തന്നെ ഇന്നോവാ കാറില്‍
ബന്ധുമാഷും പിതാവും സ്കൂളിലെത്തി
പ്രിന്‍സിപ്പാളിന്റെ
മുറിയിലെത്തി
പിന്നത്തെ
രംഗം
.
.
.
.
വന്നവര്‍
വേഗം തന്നെ തിരിച്ചൂ പോയി
പ്രിന്‍സിപ്പാള്‍
സ്റ്റാഫ് റൂമില്‍ എത്തി
മരുമകള്‍
ടീച്ചറോട് മറ്റു റ്റീച്ചര്‍
മാര്‍ കേള്‍ക്കെ പ്രഖ്യാപിച്ചു
ഇനി മുതല്‍
മരുമകള്‍ ടിച്ചര്‍ ബസ്സില്‍
ആയയായി പോകേണ്ട
കുട്ടികള്‍ക്ക്
ഉച്ചഭക്ഷണം നല്കേണ്ട്
പാല്
കൊടുക്കേണ്ട
അസുഖം
വന്ന കുട്ടികളെ ആശുപത്രിയില്‍
കൊണ്ടുപോകേണ്ട
ഇതും പറഞ്ഞ്
പ്രിസിപ്പല്‍ ഓഫീസിലേക്ക്
തിരിച്ചുപോയി
…..............
…..........
…............
…..........
അങ്ങനെ
പ്രിസിപ്പാളിന്റെ മനം
മാറ്റത്തിന്റെ ഗുട്ടന്‍സ്
അറിയാന്‍ സ്റ്റാഫ് സെക്രട്ടറി
പ്രിന്‍സിപ്പളിന്റെ മുറിയിലെത്തി
പ്രിന്‍സിപ്പാള്‍
സന്തോഷത്തോടെ കാര്യം പറഞ്ഞു
മരുമകള്‍
ടിച്ചറിന്റെ ആളുകള്‍ ഓഫീസിലെത്തി
പ്രിന്‍സിപ്പാളിന് ഒരു അപേക്ഷ
കൊടുത്തു
അതില്‍
സ്കൂള്‍ സ്റ്റാഫ് ഫണ്ടിലേക്കുള്ള
ഒരു സംഭാവ ദയവു ചെയ്ത്
സ്വികരിക്കണമെന്ന അഭ്യര്‍ത്ഥന
ഉണ്ടായിരുന്നു
തുടര്‍ന്ന്
ഒരു പൊതിയും കൊടുത്തു
അതില്‍
ഒന്നര ലക്ഷം രൂപയും ഉണ്ടായിരുന്നു
പിന്നെ
എപ്പടി
എന്ത് ആയ
എന്ത്
സ്കൂള്‍ ബസ്സ്
എന്ത്
ഉച്ചഭക്ഷണം വിളമ്പല്‍
Subscribe to:
Posts (Atom)
