SSLC റിവിഷന്‍ സഹായിക്കായി താഴെ ക്ലിക്ക് ചെയ്യുക
SSLC Physics Rivision Sahayi 2013
അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും :9846655145... karipparasunil@gmail. com
Application for Copy of School Admission Register
എസ് എസ് എല്‍ സി വര്ക്ക് ഷീറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

drop down menu
Wednesday, May 30, 2007
19. Std:X ഫിസിക്സ് രസകരമായ ക്വിസ് ചോദ്യങ്ങള്‍
1.വിശിഷ്ടതാപധാരിതയുടെ യൂണിറ്റെഴുതുക ?
2.ജലത്തിന്റെ വിശിഷ്ടതാപധാരിതയെത്ര ?
3.ആപേക്ഷിക ആര്‍ദ്രത അളക്കുവാന്‍ ഉപയോഗിയ്ക്കുന്ന ഉപകരണത്തിന്റെ പേരെഴുതുക ?
4.ജൂള്‍ നിയമം ആവിഷകരിച്ച ശാസ്ത്രജ്ഞന്റെ പേരെന്ത് ?
5.വൈദ്യുത ഇസ്തിരിപ്പെട്ടിയിലെ ഹീറ്റിംഗ് കോയില്‍ എന്തുകൊണ്ടാണ് നിര്‍മ്മിച്ചിരിയ്ക്കുന്നത് ? അതില്‍ അടങ്ങിയിട്ടുള്ള മറ്റ് ലോഹങ്ങള്‍ ഏവ?
6.ഫ്യുസ് വയറില്‍ ഉപയോഗിച്ചിരിയ്ക്കുന്ന ലോഹങ്ങള്‍ ഏവ?
7.വൈദ്യുതോര്‍ജ്ജം അളക്കുന്നതിനുള്ള വ്യാവസായികയൂണിറ്റ് ഏത് ?
8.വീടുകളില്‍ വൈദ്യുതോര്‍ജ്ജത്തിന്റെ അളവ് നേരിട്ട് രേഖപ്പെടുത്തുന്നതിന് വൈദ്യുതബോര്‍ഡ് ഉപയോഗിയ്ക്കുന്ന ഉപകരണമേത് ?
9.വൈദ്യുത പ്രവാഹമുള്ള ഒരു ചാലകത്തിനുചുറ്റും കാന്തികമണ്ഡലം സംജാതമാകുന്നുവെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനേത് ?
10. ഡി .സി യുടെ വോള്‍ട്ടേജ് ഉയര്‍ത്തുവാന്‍ ഉപയോഗിയ്ക്കുന്ന ഉപകരണമേത് ?
11.ന്യൂട്രല്‍ ലൈനും ഭൂമിയും തമ്മിലുള്ള പൊട്ടെന്‍ഷ്യല്‍ വ്യത്യാസം എത്ര ?
12.പ്രകൃത്യാലുള്ള റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ച ശാസ്ത്രജ്ഞനേത് ?
13.റേഡിയോ ആക്ടീവ് വികിരണങ്ങള്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞനേത് ?
14.റേഡിയോ ആക്ടിവിറ്റി അളക്കുന്ന ഉപകരണമേത് ?
15.ചെയിന്‍ റിയാക്ഷന്‍ എന്ന സാദ്ധ്യതയെക്കുറിച്ച് ആദ്യം നിര്‍ദ്ദേശിച്ച ശാസ്ത്രജ്ഞനേത് ?
16.ന്യൂക്ലിയാര്‍ റിയാക്ടറുകളില്‍ ഉപയോഗിയ്ക്കുന്ന മോഡറേറ്ററുകള്‍ക്ക് ഉദാഹരണമെഴുതുക ?
17.ട്രാന്‍സിസ്റ്റര്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്മാരുടെ പേരെഴുതുക ?
18.ഭൂമിയ്ക്ക് ഏറ്റവും അടുത്തു സ്ഥിതിചെയുന്ന നക്ഷത്രം ഏതാണ് ?
19.ഭൂമിയുടെ ഉപഗ്രഹം ഏതാണ് ?
20.ലോകത്തില്‍ ആദ്യം വിക്ഷേപിച്ച കൃത്രിമ ഉപഗ്രഹത്തിന്റെ പേരെന്ത് ?
21.ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ സഞ്ചാരിയുടെ പേരെന്ത് ?
22.ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരനാര് ?
23.ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരി ആര് ?
24.സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയുടെ ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന നക്ഷത്ര മേത് ?
25.ISRO,GSLV,PSLV,LED,LCD,LPG,CNG,.M.C.B, E.L.C.B എന്നിവയുടെ പൂര്‍ണ്ണരൂപമെഴുതുക ?
ഉത്തരങ്ങള്‍
1.J/kgK or J/kgoC ( ഓര്‍ക്കുക, കെല്‍വിന്‍ ഉപയോഗിയ്ക്കുമ്പോള്‍ ഡിഗ്രി വരുന്നില്ലെന്നകാര്യം )
2.4200J/kgK
3.ഹൈഗ്രോമീറ്റര്‍
4.ജെയിംസ് പ്രെസ്‌കോട്ട് ജൂള്‍
5.നിക്രോം (നിക്കല്‍ ,ഇരുമ്പ്,ക്രോമിയം , മാംഗനീസ് )
6.ടിന്നും , ലെഡും
7.കിലോ വാട്ട് ഔവര്‍ (Kwh)
8. വാട്ട് ഔവര്‍ മീറ്റര്‍
9.ക്രിസ്റ്റ്യന്‍ ഈഴസ്റ്റ്‌ഡ് (Christian Oersted )
10.ഇന്‍ഡക്ഷന്‍ കോയില്‍
11.പൂജ്യം
12.ഹെന്‍റി ബെക്കറല്‍
13.ഏണസ്റ്റ് റഥര്‍ഫോര്‍ഡ്
14.ഗീഗര്‍ കൌണ്ടര്‍
15.എന്‍റിക്കോ ഫെര്‍മി
16.ഘനജലം,ഗ്രാഫൈറ്റ്
17. ജെ.ബാര്‍ഡീന്‍,W.H.ബ്രാറ്റയിന്‍ ,വില്ല്യം ഷോക് ലി
18.സൂര്യന്‍
19.ചന്ദ്രന്‍
20.സ്പുട്‌നിക്--1
21.യൂറി ഗഗാറിന്‍
22.രാകേശ് ശര്‍മ്മ
23.കല്പന ചൌള
24.പ്രോക്സിമാ സെന്റാറി
25.ISRO-->Indian Space Research Organisation
GSLV--->Geo synchronous Satellite Launch Vechile
PSLV-->Polar Satellite Launch Vechile
LED--->Light Emiting Diode
LCD-->Liquid Crystal Display
LPG-->Liqufied Petroleum Gas
CNG---> Compressed Natural Gas
M.C.B -->Miniature Circuit Breaker
E.L.C.B -->Earth Leakage Circuit Breaker
Tuesday, May 29, 2007
18. Std: X ഫിസിക്സ് ( അസൈന്‍മെന്റ് ) കോണ്‍കേവ് ദര്‍പ്പണം
പുതിയ പാഠ്യപദ്ധതിയനുസരിച്ച് ടീച്ചര്‍ ക്ലാസില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ശേഷികള്‍ നേടുവാന്‍ സഹായകരമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. അത്തരത്തില്‍ ശേഷികള്‍ നേടുവാന്‍ സാധിയ്ക്കുന്ന ഒരു അസൈന്‍മെന്റാണ് താഴെകൊടുക്കുന്നത് .
വിഷയം:
കോണ്‍കേവ് ദര്‍പ്പണം ഉപയോഗിച്ചുള്ള പ്രതിബിംബരൂപീകരണം
ലക്ഷ്യങ്ങള്‍:
1.വസ്തു വിവിധ സ്ഥാനങ്ങളില്‍ വെയ്ക്കുമ്പോഴുള്ള പ്രതിബിംബരൂപീകരണത്തിന്റെ ചിത്രം വരയ്ക്കുക.
2.ഓരോ സന്ദര്‍ഭത്തിലും പ്രതിബിംബത്തിന്റെ സ്ഥാനം,വലിപ്പം,സ്വഭാവം എന്നിവ കണ്ടെത്തുക.
3.ന്യൂ കാര്‍ട്ടീഷ്യന്‍ ചിഹ്നരീതി ഉപയോഗിച്ച് u,v,r,OB,IM എന്നിവ കണ്ടുപിടിയ്ക്കുക.(പട്ടിക-1)
4.u,v എന്നിവ ഉപയോഗിച്ച് ആവര്‍ദ്ധനം കണ്ടുപിടിയ്ക്കുക.
5.OB(വസ്തുവിന്റെ ഉയരം) ,IM (പ്രതിബിംബത്തിന്റെ ഉയരം) എന്നിവ ഉപയോഗിച്ച് ആവര്‍ദ്ധനം കണ്ടുപിടിയ്ക്കുക.
6.u,v എന്നിവ ഉപയോഗിച്ച് ഫോക്കസ് ദൂരം (f) കണ്ടുപിടിയ്ക്കുക
മുന്നറിയിപ്പ്
(1)രേഖാചിത്രങ്ങള്‍ വരയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യമാണ് പറയുന്നത്. ദര്‍പ്പണത്തിന്റെ ചിത്രം വരയ്ക്കുമ്പോള്‍ ഒരു വൃത്തം മുഴുവനായി പെന്‍സില്‍ കൊണ്ട് വരച്ച് അതിന്റെ ഒരു ഭാഗം മാത്രം മായ്ക്കാതെ നിര്‍ത്തുക .വൃത്തത്തിന്റെ കേന്ദ്രബിന്ദുതന്നെയായൊരിയ്ക്കണം വക്രതാകേന്ദ്രം (Center of Cuvature ). അങ്ങനെയല്ലാതെ വരച്ചാല്‍ തെറ്റുപറ്റാന്‍ സാധ്യതയുണ്ട്.
(2)ഈ അസൈന്‍മെന്റ് ചെയ്യുക വഴി കുട്ടിയ്ക്ക് താഴെ പറയുന്ന ശേഷികള്‍ കൈവരിയ്ക്കാന്‍ കഴിയുന്നു.
(a) രേഖാചിത്രം വരയ്ക്കുവാനുള്ള കഴിവ്
(b) പ്രതിബിബത്തിന്റെ പ്രത്യേകതകള്‍ സ്വയം മനസ്സിലാക്കാനുള്ള കഴിവ്
(c)ന്യൂ കാര്‍ട്ടീഷ്യന്‍ ചിഹ്നരീതി ഉപയോഗിയ്ക്കാനുള്ള കഴിവ്
(d) u,v എന്നിവ ഉപയോഗിച്ച് ആവര്‍ദ്ധനം കണ്ടുപിടിയ്ക്കാനുള്ള കഴിവ്
(e) OB,IM എന്നിവ ഉപയോഗിച്ച് ആവര്‍ദ്ധനം കണ്ടുപിടിയ്ക്കാനുള്ള കഴിവ്
(f).u,v എന്നിവ ഉപയോഗിച്ച് ഫോക്കസ് ദൂരം (f) കണ്ടുപിടിയ്ക്കാനുള്ള കഴിവ്
Monday, May 28, 2007
17. Std: X ഫിസിക്സ്- രസകരമായ ചോദ്യങ്ങള്‍
1.തണുപ്പുള്ള ദിവസങ്ങളില്‍ സ്റ്റീല്‍ ഗ്ലാസ് മരപ്പലകയേക്കാള്‍ തണുത്തതായി തോന്നുന്നു. എന്തുകൊണ്ട് ?
2.തണുപ്പുള്ള രാജ്യങ്ങലില്‍ ജൂസുകുപ്പികള്‍ വെള്ളത്തിലാണ് സൂക്ഷിയ്ക്കുന്നത് . എന്തുകൊണ്ട് ?
3.ഫ്രിഡ്ജിനുള്ളില്‍ കാച്ചിയ പപ്പടം വെച്ചാല്‍ തണുക്കുമെങ്കിലും അതിന്റെ പൊടിയുന്ന സ്വഭാവത്തിന് മാറ്റം വരുന്നില്ല. എന്തുകൊണ്ട് ?
4.ഒരു അടച്ച മുറിയ്ക്കകത്തുള്ള റെഫ്രിജറേറ്ററിന്റെ വാതില്‍ സ്ഥിരമായി തുറന്നുവെച്ചിരുന്നാല്‍ മുറി തണുക്കുമോ ? എന്തുകൊണ്ട് ?
5.നാഫ്‌തലിന്‍ ഗുളികള്‍ (പാറ്റാഗുളിക ) തുറന്നുവെച്ചിരുന്നാല്‍ ക്രമേണ ഇല്ലാതാവുന്നു. എന്തുകൊണ്ട് ?
6.ത്രീ പിന്‍ പ്ലഗ്ഗ് നിര്‍ബന്ധമാക്കാന്‍ കാരണമെന്ത് ?
7.വീടുകളില്‍ വൈദ്യുത സര്‍ക്കീട്ടുകള്‍ എര്‍ത്ത് ചെയ്യുമ്പോള്‍ കുഴിയെടുത്ത് അല്പം ഉപ്പും ചിരട്ടക്കരിയും ഇട്ടാണ് കുഴി മൂടുന്നത് .അതുപോലെ വേനല്‍ക്കാലത്ത് പ്രസ്തുതഭാഗത്ത് ജലം ഒഴിച്ച് നനച്ച് കൊടുക്കാറുമുണ്ട് . എന്താണ് ഇതിനുകാരണം ?
8.നിങ്ങളുടെ വീട്ടിലെ ഫ്യൂസ് കെട്ടിയപ്പോള്‍ കട്ടികൂടിയ ചെമ്പ്കമ്പികൊണ്ട് ഫ്യൂസ് കെട്ടി. ഇത് ശരിയാണോ ? എന്തുകൊണ്ട് ?
9.കോണ്‍കേവ് ,കോണ്‍വെക്സ് എന്നീ ദര്‍പ്പണങ്ങള്‍ ഉപയോഗിയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ ലിസ്റ്റ് ചെയ്യുക ?
10.ഇന്‍കാന്‍ഡസെന്റ് ലാമ്പില്‍ ചുരുളാക്കിയ ഫിലമെന്റ് ഉപയോഗിയ്ക്കുന്നതെന്തുകൊണ്ട് ?
ഉത്തരസൂചന
1.വിശിഷ്ടതാലധാരിത സ്റ്റീലിന് മരത്തിനേക്കാള്‍ അധികമാണ്.
2.ജലത്തിന് വിശിഷ്ടതാപധാരിത കൂടുതലാണ്
3.ഫ്രിഡ്‌ജിനുള്ളില്‍ ആര്‍ദ്രത കുറവാണ് ( അന്തരീക്ഷത്തിലെ ജല ബാഷ്പത്തിന്റെ അളവാണ് ആര്‍ദ്രത.)
4.തണുക്കില്ല.കാരണം അതേ മുറിയിലേയ്ക്കുതന്നെയാണ് ഫ്രിഡ്ജ് താപം പുറത്തേയ്ക്കുവിടുന്നതും
5.കാരണം, ഉത്‌പതനം (Sublimation ).(ഒരു ഖര വസ്തു ചൂടാക്കുമ്പോള്‍ അത് നേരിട്ട് വാതകാവസ്ഥയിലേയ്ക്ക് മാറുന്ന പ്രക്രിയയെ ഉത്‌പതനം എന്നുപറയുന്നു.)
6. ഏതെങ്കിലും കാരണവശാല്‍ ഫേസ് ലൈന്‍ ഉപകരണത്തിന്റെ ബോഡിയുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ ,ഉപകരണത്തില്‍ തൊടുന്ന ആളിന് വൈദ്യുതാഘാതമേല്‍ക്കും.ഇത് ഒഴിവാക്കാനാണ് ത്രീ പിന്‍ പ്ലഗ്ഗ് ഉപയോഗിയ്ക്കുന്നത് .
(1) വലിയ പിന്‍ എര്‍ത്ത് ചെയ്യുന്നതിലൂടെ ഉപകരണത്തിന്റേയും കൈകാര്യം കൈകാര്യം ചെയ്യുന്ന വ്യക്തിയുടേയും സുരക്ഷ ഉറപ്പിയ്ക്കുന്നു.
(2)ഫേസ് ലൈന്‍ ലോഹച്ചട്ടക്കൂടുമായി ബന്ധത്തില്‍ വന്നാല്‍ ഫേസ് കറന്റ് ഭൂമിയിലേയ്ക്ക് പെട്ടെന്ന് ഒഴുകുന്നു.കാരണം ,ഉപകരണം എര്‍ത്ത് വയറിലൂടെ ഭൂമിയുമായി ബന്ധിപ്പിച്ചിരിയ്ക്കുന്നു.മാത്രവുമല്ല,ഈ ലൈനിലെ പ്രതിരോധം കുറവുമാണ് .തന്മൂലം കറന്റ് കൂടുതലാകുകയും ചാലകം ചൂടാകുകയും ചെയ്യുന്നു.അപ്പോള്‍ ഫ്യൂസ് ചൂടാകുകയും അത് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുകയും ചെയ്യുന്നു.
(3) എര്‍ത്ത് പിന്നിന് വണ്ണം കൂടുതലാണ്.വണ്ണം കൂടുമ്പോള്‍ പ്രതിരോധം കുറയുന്നു. തന്മൂലം കൂടുതല്‍ സുഗമമായി വൈദ്യുതി ഒഴുകുന്നു.മാത്രവുമല്ല,മറ്റ് രണ്ട് പിന്നിനേയും അപേക്ഷിച്ച് നീളം കൂടുതലുള്ളതുകൊണ്ട് ഈ പിന്‍ ആദ്യം സോക്കറ്റില്‍ കയറുകയും ഫേസും ന്യൂട്രലും സമ്പര്‍ക്കത്തില്‍ വരുന്നതിനുമുമ്പ് എര്‍ത്ത് വയര്‍ സമ്പര്‍ക്കത്തില്‍ വരികയും ചെയ്യുന്നു. സോക്കറ്റില്‍ നിന്ന് ഊരുമ്പോള്‍ ആദ്യം ഫേസും ന്യൂട്രലും ഊരിവരികയും അവസാനം എര്‍ത്ത് പിന്‍ ബന്ധം വിടുകയും ചെയ്യുന്നു.ഇത് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നു.
(4)പിന്നികളുടെ മധ്യഭാഗം ഛേദിച്ചതുകൊണ്ട് അവ സോക്കറ്റില്‍ കയറുമ്പോള്‍ അതിനുള്ളില്‍ മുറുകിയിരിയ്ക്കുന്നു.
7.ഉപ്പും ചിരട്ടക്കരിയും ഇട്ട് കുഴിമൂടാന്‍ കാരണം എന്നും ഈര്‍പ്പം നിലനിര്‍ത്താനാണ് .ഉപ്പിനും ചിരട്ടക്കരിയ്ക്കും ഈര്‍പ്പം നിലനിര്‍ത്തുവാനുള്ള കഴിവുണ്ട് .നനവുള്ള പ്രതലത്തിന് പ്രതിരോധം കുറവാണ് .അപ്പോള്‍ വൈദ്യുതിയുടെ ഒഴുക്ക് കൂടുതല്‍ സുഗമമാകും.ഇതുകൊണ്ടുകൂറ്റിയാണ് വേനല്‍ക്കാലത്ത് വെള്ളം ഒഴിച്ചുകൊടുത്ത് നനവ് നിലനിര്‍ത്തുന്നത്.
8.കട്ടികൂടിയ ചെമ്പുകമ്പികൊണ്ട് ഫ്യൂസ് കെട്ടുമ്പോള്‍ അതിന് പ്രതിരോധം കുറവും ദ്രവണാങ്കത്തില്‍ എത്താന്‍ വേണ്ട താപം കൂടുതലൌം ആയതുകൊണ്ട് ലഘുപതനമോ മറ്റോ ഉണ്ടായാല്‍ ഫ്യൂസ് എരിയുന്നില്ല. തന്മൂലം സര്‍ക്കീട്ട് വിഛേദിയ്ക്കാത്തതിനാല്‍ ഉപകരണത്തിനും സര്‍ക്കീട്ടിനും നാശനഷ്ടം സംഭവിയ്ക്കുന്നു.
9.കോണ്‍ കേവ് ദര്‍പ്പണം ഉപയോഗിയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ :
(1) ചെവി,വായ്,മൂക്ക് തുടങ്ങിയവയുടെ ഉള്‍ഭാഗങ്ങള്‍ കാണുന്നതിന് ഡോക്ടര്‍മാര്‍ ഉപയോഗിയ്ക്കുന്നു.
(2) പ്രതിഫലന ദൂരദര്‍ശിനികളുടെ നിര്‍മ്മാണത്തിന്
(3) ഷേവിംഗ് ദര്‍പ്പണമായി ഉപയോഗിയ്ക്കുന്നു.
(4)സോളാര്‍ ഫര്‍ണ്ണസ്സുകളില്‍ പ്രകാശം കേന്ദ്രീകരിച്ച് താപം ഉണ്ടാക്കാന്‍
(5)വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളില്‍
(6)സെര്‍ച്ച് ലൈറ്റുകളില്‍
കോണ്‍ വെക്സ് ദര്‍പ്പണം ഉപയോഗിയ്ക്കുന്ന സന്ദര്‍ഭങ്ങള്‍:
(1) വാഹനങ്ങളില്‍ റിയര്‍ വ്യൂ മിറര്‍ ആയി
(2) സെര്‍ച്ച് ലൈറ്റുകളില്‍ റിഫ്‌ളക്ടറുകള്‍ ആയി
(3) മേക്ക് അപ് മിറര്‍ ആയി
10.ബള്‍ബിന്റെ മൊത്തം വലുപ്പം കുറയ്കാന്‍ കഴിയുന്നു,കൂടുതല്‍ കറന്റ് പ്രവഹിയ്ക്കുന്നു,കൂടുതല്‍ താപോര്‍ജ്ജം ഉണ്ടാക്കാതെ പ്രകാശോര്‍ജ്ജം ഉല്പാദിപ്പിയ്ക്കാന്‍ കഴിയുന്നു.
Wednesday, May 23, 2007
16. കൌമാരപ്രായക്കാരുമായി ഇടപെഴകുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍
1. കുട്ടികള്‍ക്ക് നേതൃത്വപരമായ പങ്കുവഹിയ്ക്കാന്‍ അവസരം നല്‍കുക.
2.കുട്ടിയുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അംഗീകരിയ്ക്കുന്ന അന്തരീക്ഷം എപ്പോഴും ഉണ്ടാകേണ്ടതാണ്.
3.നേതൃത്വവും അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തവും എല്ലാവര്‍ക്കും ഏറ്റെടുക്കാന്‍ അവസരം ലഭിയ്ക്കണം
4.അപക്വം എന്നുതോന്നാവുന്നതും പെട്ടന്നുള്ളതുമായ പ്രതികരണങ്ങള്‍ കുട്ടികളുടെ ഭാഗത്തുനിന്നുണ്ടാകാം.അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ ഭാഗത്തുനിന്ന് ചിന്തിയ്ക്കാനും കൂട്ടായ ആലോചനകള്‍ക്കു വഴിതെളിയ്ക്കാനും കഴിയണം
5.സമസംഘങ്ങളിലെ വ്യക്തിത്വത്തിന് പ്രാധാന്യമുള്ള കൌമാരക്കാരായ വിദ്യാര്‍ത്ഥികളോട് സൌഹൃദപരമായ സമീപനം സ്വീകരിയ്ക്കുകയാണ് വേണ്ടത് .
6.മാനസികവും ശാരീരികവുമായ പീഠനങ്ങളിലൂടെ കൌമാരപ്രായക്കാരെ അനുനയിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് അപകടകരമായ സ്ഥിതിവിശേഷങ്ങള്‍ സൃഷ്ടിയ്ക്കും. പ്രത്യേകിച്ച് മറ്റുള്ളവരുടെ മുന്നില്‍വെച്ച് താന്‍ അപമാനിയ്ക്കപ്പെടുന്നു എന്ന തോന്നല്‍ ഒരിയ്ക്കലും ഉണ്ടാകരുത് .
7.എതിര്‍ലിംഗത്തില്‍പ്പെട്ടവരോടുള്ള ആകര്‍ഷണം കൌമാരപ്രായക്കാരില്‍ പൊതുവെ കൂടുതലായിരിയ്ക്കുമല്ലോ. അതിനാല്‍ പരസ്പരം ഇടപെഴകി കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ആരോഗ്യകരമായ സൌഹൃദം വളര്‍ത്താന്‍ പ്രത്യകം ശ്രദ്ധിയ്ക്കേണ്ടതാണ് .
8. എതിര്‍ലിംഗത്തില്‍പ്പെട്ട സഹപാഠികളില്‍നിന്ന് അകറ്റിനിര്‍ത്തല്‍ , അവരുടെ സാനിദ്ധ്യത്തില്‍ അവഹേളിയ്ക്കല്‍ , ഒരേ ലിഗത്തില്‍ മാത്രമുള്ള സ്ഥിരം സംഘങ്ങളെ പ്രോത്സാഹിപ്പിയ്ക്കല്‍ തുടങ്ങിയവ അനാരോഗ്യപരമായ പ്രവണതകള്‍ക്ക് വഴിതെളിയ്ക്കും.
9.വിദ്യാര്‍ത്ഥികളുടെ ഗൃഹാന്തരീക്ഷം ,ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ തുടങ്ങിയവ ക്ലാസിലെ കുട്ടിയുടെ പെരുമാറ്റത്തെ ബാധിയ്കാന്‍ ഇടയുണ്ട് . ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കി അവരോട് ഇടപെടാന്‍ കഴിയണം. വ്യക്തിപരമായ അടുപ്പം സ്ഥാപിയ്കാനും സ്വകാര്യസംഭാഷണത്തില്‍ ഏര്‍പ്പെടാനും കഴിയുന്നതിലൂടെ വിദ്യാര്‍ത്ഥിയെ ഗുണകരമായി സ്വാധീനിയ്ക്കാന്‍ കഴിയും.എന്നാല്‍ അവരുടെ സ്വകാര്യതകള്‍ ചോര്‍ത്താന്‍ ശ്രമിയ്ക്കുന്നതും അവരുടെ പേരില്‍ സ്വാധീനിയ്ക്കാന്‍ ശ്രമിയ്ക്കുന്നതും ഗുണത്തെക്കാളേറെ ദോഷമായിരിയ്ക്കും വരുത്തുന്നത് .
10.രക്ഷിതാക്കളുടെ മുന്നില്‍വെച്ച് വിദ്യാര്‍ത്ഥികളെ ശാസിയ്ക്കുന്നതും, രക്ഷിതാക്കള്‍ അദ്ധ്യാപകരുടെ മുന്നില്‍വെച്ച് കുട്ടികളെ കുറ്റപ്പെടുത്തുന്നതും അപകര്‍ഷതയ്ക്ക് വഴിതെളിയ്ക്കും. ചെറിയ മേന്മകള്‍ പോലും പ്രശംസിയ്ക്കപ്പെടണം.ഓരോ കുട്ടിയുടേയും മേന്മകള്‍ അവരെ ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ പരിമിതികളില്‍നിന്ന് മോചനം നേടാനുള്ള ശ്രമം അവരുടെ ഭാഗത്തുനിന്നുതന്നെ സ്വയം ഉണ്ടായിക്കൊള്ളും.
11. കുട്ടികളെ മറ്റുകുട്ടികളുമായി താരതമ്യപ്പെടുത്തി വിലയിരുത്തുന്ന പ്രവണത അദ്ധ്യാപകരിലും രക്ഷിതാക്കളിലും പൊതുവേ കണ്ടുവരുന്നുണ്ട്. ഇത് നിരുത്സാഹപ്പെടൂത്തണം. ഓരോ കുട്ടിയ്ക്കും തനതായ വ്യക്തിത്വമാണ് ഉള്ളതെന്നും ഒന്നു മറ്റൊന്നിനേക്കാള്‍ ഉയര്‍ന്നതോ താഴ്ന്നതോ അല്ലെന്നും തിരിച്ചറിയേണ്ടതുണ്ട് .
12.പലതരം സ്വാധീനങ്ങളില്‍പ്പെട്ട് തെറ്റായ ദിശകളില്‍ സഞ്ചരിയ്ക്കാന്‍ ഇടയുള്ള പ്രായമാണ് കൌമാരക്കാരുടേത്. അതിനാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍, സ്വഭാവത്തിലെ സൂക്ഷ്മമായ മാറ്റങ്ങള്‍ തുടങ്ങിയവ അദ്ധ്യാപകരും രക്ഷിതാക്കളും നിരന്തരം നിരീക്ഷിയ്ക്കുകയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ആരോഗ്യകരമായി ഇടപെടുകയും വേണം . അദ്ധ്യാപകരില്‍നിന്നുള്ള തുറന്ന ഇടപെടലാണ് പ്രതീക്ഷിയ്ക്കുന്നത് .ദുസ്സൂചനകള്‍ വച്ചുള്ള വാക്കുകളും നോട്ടവുമൊക്കെ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകരില്‍നിന്ന് അകറ്റാനിടയാക്കും
-----> കേരള ഹയര്‍സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രസിദ്ധീകരിച്ച കൈപ്പുസ്തകത്തില്‍നിന്ന്

Tuesday, May 22, 2007
15. അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍
അംഗവൈകല്യമുള്ള കുട്ടികള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ കേരള സര്‍ക്കാര്‍ നല്‍കുന്നുണ്ട്.പക്ഷെ,ഖേദകരമായ വസ്തുത എന്തെന്നുവെച്ചാല്‍ ഈ ആനുകൂല്യങ്ങള്‍ അര്‍ഹരായ കുട്ടികള്‍ക്ക് ലഭിയ്ക്കുന്നില്ല എന്നതാണ്. അതിനു കാരണമായി പറയുന്നത് , പല രക്ഷിതാക്കളും അദ്ധ്യാപകരും ഈ ആനുകൂല്യങ്ങളെക്കുറിച്ച് അറിയുന്നില്ല എന്നതാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തെക്കുറിച്ച് ഒരു ബോധവല്‍ക്കരണം ആവശ്യമാണ്
അദ്ധ്യാപകര്‍ ചെയ്യേണ്ട കാര്യങ്ങള്‍ 1.ജൂണ്‍ മാസത്തില്‍തന്നെ C.W.S.N (Children With Special Need ) കുട്ടികളെ തിരിച്ചറിയുകയും അവരുടെ Case History തയ്യാറാക്കുകയും വേണം
2.എല്ലാ അദ്ധ്യാപകരുമായും കുട്ടിയുടെ അവസ്ഥ ചര്‍ച്ച ചെയ്യുകയും പൊതുവില്‍ സ്വീകരിയ്ക്കേണ്ട തന്ത്രങ്ങള്‍ സ്വീകരിയ്ക്കുകയും വേണം.
3.കുട്ടിയ്ക്ക് ലഭിയ്ക്കാവുന്ന സഹായങ്ങള്‍ ( സഹായ ഉപകരണങ്ങള്‍ ,മറ്റ് നിയമപരമായ സഹായങ്ങള്‍ ) ലഭിയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ശരിയായ രീതിയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക.
4.C.W.S.N കുട്ടികള്‍ക്ക് ക്ലാസിലും പുറത്തും നല്‍കേണ്ട സഹായങ്ങളെക്കുറിച്ച് മറ്റ് കുട്ടികളേയും രക്ഷിതാക്കളെയും ബോദ്ധ്യപ്പെടുത്തുക.
5.മൂല്യനിര്‍ണ്ണയോപാധികളില്‍ (Evaluation Tools ) ല്‍ ആവശ്യമായ വ്യത്യാസങ്ങള്‍ അധ്യാപകര്‍ക്ക് വരുത്താവുന്നതാണ്.
ഇത്തരം കുട്ടികള്‍ക്ക് ക്ലാസ്സുമുറിയില്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കിയാല്‍ സാധാരണ കുട്ടികളെപ്പോലെ പഠന നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇവര്‍ക്കും കഴിയും
ഇവര്‍ക്കായി എന്തൊക്കെ പ്രത്യേക സഹായങ്ങള്‍ ചെയ്യണം ? 1.സ്കൂള്‍ കെട്ടിടം,ക്ലാസ്സുമുറി,ടോയ്‌ലറ്റ്,ഇരിപ്പിടം എന്നിവയില്‍ ആവശ്യമായ മാറ്റങ്ങളും ക്രമീകരണങ്ങളും
2.പാഠ്യപദ്ധതിയില്‍ അനുരൂപീകരണം ( Curricular Adaptation )
3.പാഠ്യപദ്ധതി ഉദ്ദേശങ്ങളില്‍ മാറ്റം
4.പഠനപ്രവര്‍ത്തനങ്ങളില്‍ മാറ്റം
5.പഠനോപകരണങ്ങളില്‍ ആവശ്യമായ മാറ്റം
6.മൂല്യനിര്‍ണ്ണയത്തില്‍ മാറ്റം
ടീച്ചര്‍ക്ക് ചെയ്യേണ്ടത്
1. പാഠ്യപദ്ധതി അനുരൂപീകരണം നടത്തുക . കുട്ടിയുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി, ആവശ്യമായ മാറ്റങ്ങള്‍ പാഠ്യപദ്ധതിയില്‍ വരുത്തുക.
ഉദാഹരണം :Moderatre Mentally Retarded ആയ കുട്ടിയ്ക്ക് സയന്‍സിലെ ന്യൂക്ലിയാര്‍ ഫിസിക്സ്,റേഡിയോ ആക്ടിവിറ്റി പോലുള്ള അദ്ധ്യായങ്ങള്‍ ഗ്രഹിയ്ക്കാന്‍ കഴിയില്ല.കുട്ടിയുടെ ഈ നിലവാരത്തിനനുസരിച്ച് നമ്മുടെ ജനസംഖ്യയില്‍ 20% ത്തോളം ആളുകള്‍ ശാരീരികവും മാനസികവുമായ പലവിധ പ്രയാസങ്ങള്‍ ഉള്ളവരാണ്. അതുകൊണ്ട് ക്ലാസ്സുമുറിയില്‍ ഇത്തരത്തിലുള്ള കുട്ടികളെ സാധാരണകുട്ടികളോടൊപ്പം (Normal Children ) അദ്ധ്യാപികയ്ക്ക് കൈകാര്യം ചെയ്യേണ്ടതായി വരുന്നു. ശാസ്ത്രീയമായി കുട്ടികളുടെ പ്രയാസങ്ങള്‍ തിരിച്ചറിഞ്ഞ് വൈകല്യത്തിന്റെ തോത് കൃത്യമായി തിട്ടപ്പെടുത്തിയാല്‍ മാത്രമേ ഇത്തരം കുട്ടികള്‍ക്ക് നല്‍കേണ്ട സഹായങ്ങളെന്തൊക്കെയെന്ന് അദ്ധ്യാപികയ്ക്ക് തീരുമാനിയ്ക്കാനും അവ കുട്ടികള്‍ക്ക് ലഭ്യമാക്കാനും കഴിയൂ.
കുട്ടികളില്‍ കാണുന്ന പ്രശ്നങ്ങള്‍ താഴെപ്പറയുന്നവയാണ്
1.അസ്ഥിവൈകല്യം(Ortho paedically Handicapped )
2.ബുദ്ധിമാന്ദ്യം (Mentally Retarded )
3.കാഴ്ചവൈകല്യം(Visually impairment )
4.കേള്‍വിക്കുറവ് (Hearing Impairment )
5.ഡൌണ്‍ സിന്‍ഡ്രോം (Down Syndrome )
6.ഓട്ടിസം ( Authism )
7.പഠനവൈകല്യം (Specific Learning Disabilities )
8.ശ്രദ്ധക്കുറവും അമിതപ്രവര്‍ത്തനവും ( Attention Deficit and Hyper Active Disorder )
9.സംസാരവൈകല്യം (വിക്ക് ,മുറിച്ചുണ്ട് മുതലായവ )
പഠിയ്ക്കാന്‍ കഴിയുന്ന ശാസ്ത്രാശയങ്ങള്‍ എന്തൊക്കെയെന്ന് ടീച്ചര്‍ തീരുമാനിച്ച് അത്തരം ആശയങ്ങളില്‍ Mastery Level ലേയ്ക്ക് കുട്ടിയെ നയിക്കുകയാണ് വേണ്ടത് .
പാഠ്യപദ്ധതി ഉദ്ദേശ്യങ്ങളില്‍ മാറ്റം വരുത്തുക. തീരെ കാഴ്ചയില്ലാത്ത കുട്ടിയ്ക്ക് പ്രകാശത്തെ സംബന്ധിച്ച പരീക്ഷണങ്ങള്‍ ചെയ്തുനോക്കാന്‍ കഴിയില്ല്യ. അത്തരത്തിലുള്ള കുട്ടിയ്ക്ക് പ്രകാശത്തെ സംബന്ധിച്ച ആശയ ധാരണത്തിന് ഉതകുന്ന സാമഗ്രികള്‍ നല്‍കിയാല്‍ / വാചികമായി വിശദീകരിച്ചാല്‍ മതിയാകും
പഠനപ്രവര്‍ത്തനങ്ങളില്‍ അനുരൂപീകരണം കാഴ്ച തീരെ കുറഞ്ഞ കുട്ടിയ്ക്ക് മൈക്രോസ്കോപ്പ് ഉപയോഗിച്ച് ക്രിസ്റ്റലുകളുടെ ഘടന മനസ്സിലാക്കാന്‍ കഴിയില്ല. ക്രിസ്റ്റല്‍ രൂപങ്ങള്‍ കാര്‍ഡ് ബോര്‍ഡില്‍ നിര്‍മ്മിച്ച് സ്പര്‍ശിച്ച് ആകൃതി മനസ്സിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ മതിയാകും
മൂല്യനിര്‍ണ്ണയത്തില്‍ മാറ്റം പാഠ്യപദ്ധതി,പാഠ്യപദ്ധതി ഉദ്ദേശ്യങ്ങള്‍ എന്നിവയില്‍ C.W.S.N കുട്ടികള്‍ക്ക് കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നതുകൊണ്ടുതന്നെ മൂല്യനിര്‍ണ്ണയത്തിനും ആവശ്യമായ മാറ്റങ്ങള്‍ ആവശ്യമായി വരുന്നു.
പരീക്ഷയില്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഇളവുകള്‍ വൈകല്യം പരിഗണിച്ച് പരീക്ഷയില്‍ പല ഇളവുകളും ഇത്തരം കുട്ടികള്‍ക്ക് നിയമമൂലം നല്‍കപ്പെടുന്നുണ്ട്. പരീക്ഷയില്‍ 20% മാര്‍ക്ക് അധികം , ചോദ്യങ്ങള്‍ വായിച്ചുമനസ്സിലാക്കിക്കൊടുക്കാന്‍ Interpreter , എഴുതാന്‍ പ്രയാസമുള്ളവര്‍ക്ക് Scribes , പഠിയ്ക്കേണ്ട ഭാഷയുടെ എണ്ണത്തില്‍ ഇളവ് .. എന്നിങ്ങനെ ചില ഇളവുകളും നല്‍കിവരുന്നു. വൈകാരികമായ പിന്തുണ അദ്ധ്യാപിക , രക്ഷിതാവ് ,സഹപാഠികള്‍ എന്നിവരില്‍ നിന്ന് ഇത്തരം കുട്ടികള്‍ വളരേയധികം പ്രതീക്ഷിയ്ക്കുന്നു. കൂട്ടുകാരുടെ മറു വിദ്യാഭ്യാസത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തുന്നതില്‍ 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ ഒരേ കൂട്ടുകാരോടോപ്പം പഠിയ്ക്കുവാനുള്ള അവസരം ഇവര്‍ക്ക് നല്‍കണം . തോല്‍വി ഒരു ക്ലാസ്സിലും ഉണ്ടാകാതിരിയ്ക്കാന്‍ അതുകൊണ്ടുതന്നെ അദ്ധ്യാപിക പ്രത്യേകമായി ശ്രദ്ധിയ്ക്കണം.

Friday, May 18, 2007
14. ഹൈസ്ക്കൂള്‍ ഫിസിക്സ് ( A പ്ലസ്സുകാര്‍ക്കുള്ള ചോദ്യോത്തരങ്ങള്‍)
1. റേഡിയേഷന്‍ നിമിത്തം കാന്‍സര്‍ എന്ന രോഗം ഉണ്ടാകുന്നു. എന്നിരുന്നാലും കാന്‍സര്‍ എന്ന രോഗം ഇല്ലായ്മ ചെയ്യാനും റേഡിയേഷന്‍ ഉപയോഗിയ്ക്കുന്നു. എന്തുകൊണ്ട് ?
2.D.C യുടെ ആവൃത്തി എത്രയാണ് ?
3.A.C യില്‍ നിന്ന് നമുക്ക് ഷോക്ക് ഏല്‍ക്കാറുണ്ട് . എന്നാല്‍ D.C യില്‍ നിന്ന് ഇല്ല . എന്തുകൊണ്ട് ?
4.എന്തുകൊണ്ടാണ് A.C യുടെ വോള്‍ട്ടേജ് 11kv ,66kv,110kv,220kv .. എന്നിങ്ങനെ ( പതിനൊന്നിന്റെ ഗുണിതങ്ങള്‍) ആകാന്‍ കാരണം ? എന്തുകൊണ്ടാണ് നമുക്ക് ലഭിയ്ക്കുന്ന A.C യുടെ ആവൃത്തി 50Hz ആകുവാന്‍ കാരണം ?
5.ഷിനുവും സുമയും തമ്മിലൊരു തര്‍ക്കമുണ്ടായി . നമ്മുടെ ഗ്യാലക്സിയുടെ പേര് ക്ഷീരപഥം എന്നാണെന്ന് ഷിനുവും അതല്ല ആകാശഗംഗ എന്നാണെന്നു സുമയും വാദിച്ചു. ഇതിലേതാണ് ശരി ? എന്തുകോണ്ട് ?
റേഡിയേഷന് സെല്ലുകളെ അഥവാ കോശങ്ങളെ നശിപ്പിയ്ക്കുവാനുള്ള കഴിവുണ്ട് . അതുകൊണ്ടുതന്നെ ഒരു ജീവ ശരീരത്തില്‍ റേഡിയേഷന്‍ തട്ടുമ്പോള്‍ ആഭാഗത്തെ കോശങ്ങള്‍ നശിയ്ക്കാനിടയാക്കുന്നു. എല്ലാ ജീവ ശരീരങ്ങളിലും കോശങ്ങള്‍ ഉണ്ടാകുകയും വളരുകയും ചെയ്യുന്നുണ്ട്. പക്ഷെ, അവ പ്രസ്തുത ജീവല്‍ശരീരത്തിന്റെ നിലനില്പിനും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും അനുസരിച്ചാണെന്നുമാത്രം. പക്ഷെ ,കാന്‍സര്‍ ബാധിത ശരീരത്തില്‍ കോശങ്ങള്‍ നിയന്ത്രണവിധേയമല്ലാതെ ഉണ്ടാകുകയും വളരുകയും ചെയ്യുന്നു. ഇത്തരത്തില്‍ നിയന്ത്രണവിധേയമല്ലാതെയുണ്ടാകുന്ന കോശങ്ങളെ നശിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഒരു ഉപായമാണ് റേഡിയേഷന്‍.
2.D.C യ്ക്ക് ആവൃത്തി ഇല്ല.
3.D.C യുടെ വോള്‍ട്ടേജ് കുറവായതുകൊണ്ടാണത് . വോള്‍ട്ടേജ് കൂടിയാല്‍ ഷോക്ക് ലഭിയ്ക്കും
4.വൈദ്യുത ബള്‍ബ് കണ്ടുപിടിച്ചപ്പോള്‍ അതിനുയോജിച്ചത് 110 വോള്‍ട്ടേജ് d.c ആണ് എന്നായിരുന്നു എഡിസണിന്റെ അഭിപ്രായം. Thomas Edison ന്റെ ജനറല്‍ ഇലക്ട്രിയ്ക്കല്‍ കമ്പനി d.c വൈദ്യുതി 110 വോള്‍ട്ടില്‍ U.S.A യില്‍ വിതരണം ചെയ്തു. പിന്നീട് A.C യിലേയ്ക്ക് മാറിയപ്പോഴേയ്ക്കും ,U.S.A യില്‍, 110 വോള്‍ട്ട് എന്നത് അങ്ങനെത്തന്നെയാകട്ടെ എന്നുവെച്ചു.
നിക്കോളാ ടെല്‍സാ (Nicola Telsa ) എന്ന കമ്പനി ‘ 240 വോള്‍ട്ട് --60Hz ‘ എ.സി (ത്രീ ഫേസ് ) വിതരണം ചെയ്തു.പക്ഷെ, സുരക്ഷാകാരണം നിമിത്തം (Safety Reasons) അവര്‍ ‘110 വോള്‍ട്ട് --60Hz ‘ തന്നെ വീണ്ടും ആക്കിമാറ്റി.പിന്നീട് അകലേയ്ക്ക് , ഉയര്‍ന്ന വോള്‍ട്ടേജില്‍ വിതരണം ചെയ്യേണ്ടി വന്നപ്പോഴും അവര്‍ ആ രീതി ( പതിനൊന്നിന്റെ ഗുണിതങ്ങള്‍) തന്നെ തുടര്‍ന്നു.
പക്ഷെ,യൂറോപ്പില്‍ ജര്‍മ്മന്‍ കമ്പനി , A.C ഉണ്ടാക്കിയത് 50Hz ആവൃത്തിയിലും 110 വോള്‍ട്ടിലും ആണ്.
എന്തുകൊണ്ടാണ് നമുക്ക് വോള്‍ട്ടേജ് ഇഷ്ടാനുസരണം മാറ്റുവാന്‍ പറ്റാത്തത് എന്ന ചോദ്യം ഇപ്പോള്‍ മനസ്സില്‍ ഉയര്‍ന്നുവന്നേക്കാം. അതിനുകാരണം ഉപകരണങ്ങളാണ്. വോള്‍ട്ടേജ് മാറുമ്പോള്‍ ഉപകരണങ്ങള്‍ വര്‍ക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ടാണ്.
1950 വരെ യൂറോപ്പിലെ വൈദ്യുതി ‘110വോള്‍ട്ട് --50Hz ‘ ആയിരുന്നു.പിന്നിടവര്‍ വൈദ്യുതിയുടെ വോള്‍ട്ടേജ് 220 വോള്‍ട്ടായി ഉയര്‍ത്തി.
U.S.A യില്‍ ,ഇപ്പോള്‍ വീടുകളില്‍ 220 വോള്‍ട്ടാണ് ഉപയോഗിയ്ക്കുന്നത് . പക്ഷെ,ആളുകളുടെ കയ്യില്‍ 110 വോള്‍ട്ടിന്റെ ഇലക്ട്രിയ്ക്കല്‍ ഉപകരണങ്ങള്‍ ആണ് ഉള്ളത് . അതുകൊണ്ട് വോള്‍ട്ടേജ് വിഭജിച്ച് (Split ) ഉപയോഗിയ്ക്കുന്നു.
5.മില്‍ക്കി വേ (Milky Way ) യുടെ മലയാള പദമാണ് ക്ഷീരപദം എന്നത് .ഭാരതീയ സമ്പ്രദായമനുസരിച്ച് പണ്ടു മുതല്‍ക്കേയുള്ള പേരാണ് ‘ ആകാശഗംഗ ‘ എന്നത്.അതായത് രണ്ടുപേരും പറഞ്ഞത് ശരിയാണെന്നര്‍ത്ഥം
വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ ചോദ്യോത്തരങ്ങള്‍ വായിയ്ക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത് . അതുകൊണ്ട് അവിടെയുള്ളവര്‍ അവിടത്തെ വൈദ്യുതിയുടെ വോള്‍ട്ടേജ് , ആവൃത്തി (frequency ) ,ഉപകരണങ്ങളുടെ പവര്‍ ,വൈദ്യുതനിലയം (പവര്‍ ഹൌസ് )... എന്നിവയെക്കുറിച്ച് അറിവുണ്ടെങ്കില്‍ കമന്റായി സൂചിപ്പിച്ചാല്‍ വളരെ ഉപകാരമായിരിയ്ക്കും. ഉത്തരങ്ങളോട് വിയോജിപ്പുണ്ടെങ്കിലും കമന്റായി അറിയിയ്ക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

ഉത്തര സൂചന

വാല്‍ക്കഷണം

Thursday, May 17, 2007
13. Std : VIII ഫിസിക്സ് ( കമന്റുകളെക്കുറിച്ചുള്ള വിശകലനം--തുടര്‍ച്ച )
കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞിരുന്ന വിശകലനം പൂര്‍ണ്ണമായിരുന്നില്ല. അതുകൊണ്ടാണ് വീണ്ടും ഈ ഒരു പോസ്റ്റ് ഇടേണ്ടിവന്നത് . ‘ശ്രീ മാവേലി കേരളത്തിന്റെ‘ കമന്റിലേയ്ക്കാണ് വീണ്ടും വിരല്‍ചൂണ്ടുന്നത് .
1700-ല്‍ ജര്‍മ്മന്‍ ശാസ്ത്രഞ്ഞനായ ഗബ്രിയേല്‍ ഫാരന്‍ഹൈറ്റ് വണ്ണം കുറഞ്ഞ ഗ്ലാസ് കുഴലില്‍ ജലമെടുത്ത് ഒരു തെര്‍മോമീറ്റര്‍ നിര്‍മ്മിച്ചു .ചൂടാകുമ്പോള്‍ കുഴലിലെ കുഴലിലെ ജലനിരപ്പ് ഉയരുന്നു. അതായിരുന്നു അന്ന് അദ്ദേഹത്തിന്റെ തത്ത്വം. പൌണ്ട്,ഗ്രാം,ഇഞ്ച് ,മീറ്റര്‍ എന്നിവപോലെ അദ്ദേഹം താപം അളക്കാന്‍ ഒരു യൂണിറ്റ് നിശ്ചയിച്ചു. അതാണ് ‘ ഡിഗ്രി ഫാരന്‍ഹീറ്റ് ‘ . ‘ ഫാരന്‍ഹീറ്റ് ‘ (Fahrenheit)എന്ന പദത്തിന്റെ ഉച്ചാരണവും ശ്രീ മാവേലി പറഞ്ഞതുപോലെയാണ് . ഒന്നുകൂടി റഫര്‍ ചെയ്തപ്പോള്‍ FAIR--uhn--heyet എന്നുകാണുന്നു. കാരണം ജര്‍മ്മന്‍ പദമല്ലേ. പക്ഷെ,പണ്ടുമുതലേയുള്ള ചില മലയാളം ടെക്‍സ്റ്റിലെ ഉച്ചാരണത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ എഴുതി എന്നുമാത്രം.ചിലപ്പോള്‍ ആ പദം മലയാളീകരിച്ചതാകാനും മതി. ഇപ്പോള്‍ ഫാരന്‍ഹീറ്റ് സ്കെയില്‍ പാഠപുസ്തകത്തില്‍ ഉപയോഗിയ്ക്കാത്തതിനാല്‍ ആ പദത്തിന് പ്രസക്തി വരുന്നുമില്ല.
അടുത്തതായി ,പറയുവാനുള്ളത് ഇലക്ട്രോസ്കോപ്പിന്റെ മൂടിയെക്കുറിച്ചാണ് . മൂടി പ്ലാസ്റ്റിക്കുതന്നെയാണെന്ന് പ്രസ്താവിച്ചുവല്ലോ. പക്ഷെ,അവിടെ ഒരു തെറ്റിദ്ധാരണ കടന്നുകൂടിയീട്ടുണ്ടെന്ന് വ്യക്തമാക്കട്ടെ.നാം ഇലക്ട്രോസ്കോപ്പിനെ ചാര്‍ജ്ജ് ചെയ്യിക്കുന്നത് മൂടി വഴിയല്ല. മറിച്ച് , ഇലക്ട്രോസ്കോപ്പിനുള്ളിലെ ഫോയിലുമായി ബന്ധിപ്പിച്ചീട്ടുള്ള അലൂമിനിയം ദണ്ഡിന്റെ അറ്റത്താണ്. ഈ അറ്റമാണ് ഇലക്‍ട്രോസ്കോപ്പിന്റെ ഏറ്റവും മുകളിലായി നില്‍ക്കുന്നത്.( എട്ടാം ക്ലാസിലെ കുട്ടികള്‍ക്ക് പാഠപുസ്തകത്തില്‍ ഈ ചിത്രം കൊടുത്തീട്ടുള്ളതിനാല്‍ എളുപ്പത്തില്‍ മനസ്സിലാവും. )
ഇത്തരത്തില്‍ ഒന്നുകൂടി ചിന്തിപ്പിയ്ക്കാനും പോസ്റ്റിലെ തെറ്റുകള്‍ തിരുത്തുന്നതിനും സഹായിച്ച ശ്രീ മാവേലിയ്ക്ക് വീണ്ടും നന്ദി പറയുന്നു.
അതുപോലെ, ശ്രീ കൈരളി നല്‍കിയ പുതിയ അറിവിനും ഒരിയ്കല്‍ക്കൂടി നന്ദി പറയുന്നു.

Wednesday, May 16, 2007
12. Std : VIII ഫിസിക്സ്--കമന്റുകളെക്കുറിച്ചൊരു വിശകലനം
ആദ്യമായി ,Std : VIII, ഫിസിക്സ് (ചോദ്യോത്തരങ്ങള്‍) എന്ന പോസ്റ്റിന് കമന്റിട്ട ശ്രീ seeyes, ശ്രീ ഡിങ്കന്‍, ശ്രീ കൈരളി ,ശ്രീ മാവേലി കേരളം എന്നിവരോട് എന്റെ അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ. പലപ്പോഴും പഠനത്തില്‍ താല്പ്യര്യം വര്‍ദ്ധിപ്പിയ്ക്കുന്നത് ഇത്തരം ചര്‍ച്ചകളാണ് .ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്കും അത് ശ്രവിയ്ക്കുന്നവര്‍ക്കും (ഇവിടെ വായിയ്ക്കുന്നവര്‍ക്കും ) അത് ഒരു പ്രത്യക അനുഭൂതി കലര്‍ന്ന പഠനപ്രക്രിയയാണ് നല്‍കുന്നത് .
മാത്രമല്ല , ഇവിടെ കമന്റിട്ടവര്‍ വളരേ ശ്രദ്ധേയമായ അഭിപ്രായങ്ങളാണ് പറഞ്ഞീട്ടുള്ളത്
നമുക്ക് അവ ഓരോന്നായി പരിശോധിയ്കാം
(1).സീയസ് പറഞ്ഞ അഭിപ്രായം വിശകലനം ചെയ്തുനോക്കി. കുട്ടികളെ പഠിപ്പിയ്ക്കുമ്പോള്‍ a.c,d.c,സ്ഥിത വൈദ്യുതി (Static electricity ) ...എന്നിങ്ങനെ സ്രോതസ്സിനേയും ലക്ഷണങ്ങളേയും അടിസ്ഥാനമാക്കിയുള്ള നാമകരണ രീതിയാണ് നടത്താറ്. ഉരസല്‍ മൂലം പദാര്‍ത്ഥങ്ങളില്‍ ഉണ്ടാകുന്ന വൈദ്യുതിയാണല്ലോ സ്ഥിതവൈദ്യുതി. മേഘത്തില്‍ ഉരസല്‍ മൂലമാണല്ലോ വൈദ്യുതി ഉണ്ടാകുന്നത് .
(2).അടുത്തതായി ഡിങ്കന്റെ പ്രോത്സാഹനത്തിന് നന്ദി പറയുന്നു.
(3).ശ്രീ കൈരളിയുടെ D.C യെക്കുറിച്ചുള്ള അഭിപ്രായം ഒരു പുതിയ അറിവാണ് നല്‍കുന്നത് .സാധാരണയായി സ്ക്കൂളിലൊക്കെ പഠിപ്പിയ്ക്കുന്നത് തുടക്കത്തില്‍തന്നെ സ്റ്റഡിയാണെന്നാണ്. (അത്തരത്തില്‍ X-axis നു സമാന്തരമായി ഒരു വോള്‍ട്ടേജ് -സമയഗ്രാഫും ചേര്‍ത്തു പഠിപ്പിയ്ക്കുന്നു.)
എന്തായാലും ,ഇനിയും ഇത്തരത്തിലുള്ള അറിവുകള്‍ പങ്കുവെയ്ക്കണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നു.നന്ദിയും അറിയിക്കുന്നു.
(4).ശ്രീ മാവേലി കേരളം പറഞ്ഞത് ശരിയാണ്.അളവുകള്‍ക്ക് കൃത്യമായ ഏകകം ആവശ്യമാണ്. ഇക്കാര്യം കുട്ടികളുടെ ഭാഗത്തുനിന്നുവരുവാന്‍ വേണ്ടിയാണ് ഇത്തരമൊരു ചോദ്യം കൊടുത്തതിന്റെ ഉദ്ദേശ്യം. (കാരണം പുതിയ രീതിയിലുള്ള ചോദ്യങ്ങള്‍ കുട്ടിയുടെ മാനസിക പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നവയാണെന്ന് അറിയാമല്ലോ. കാണാപ്പാഠം പഠിപ്പിയ്ക്കുന്ന രീതി തെറ്റാണല്ലോ )
“ഫാരന്‍ഹീറ്റ് സ്കെയിലനുസരിച്ച് 98.6 ഡിഗ്രി സെല്‍ഷ്യസ് “ എന്നു രേഖപ്പെടുത്തിയത് തെറ്റാണ് .തെറ്റുപറ്റിയതില്‍ ഖേദിയ്ക്കുന്നു. ബ്ലോഗിലെ പോസ്റ്റില്‍ ശ്രീ മാവേലിയുടെ അഭിപ്രായം കണ്ട ഉടനെത്തന്നെ തിരുത്തിയിട്ടുണ്ട്.
അടുത്തതായി ഇലക്ട്രോസ്കോപ്പിന്റെ മൂടിയെക്കുറിച്ചുള്ള അഭിപ്രായമാണ് . കുപ്പിയുടെ അടപ്പ് ഇലക്ട്രോസ്കോപ്പിന്റെ ടോപ്പ് ആയീട്ടുതന്നെയാണ് വരുന്നത് . താങ്കള്‍ പറഞ്ഞതുപോലെ പ്ലാസ്റ്റിക് ഒരു ഇലക്ട്രിക് കണ്ടക്ടര്‍ അല്ല . അതുകൊണ്ടാണ് അതിനു ലഭിയ്ക്കുന്ന ചാര്‍ജ്ജ് ഉപരിതലത്തില്‍ മാത്രമായി വ്യാപിയ്ക്കുന്നത് .ഉള്ളിലേയ്ക്ക് എന്നത് പ്ലാസ്റ്റിക് അടപ്പിലെയ്ക്ക് എന്ന അര്‍ത്ഥത്തില്‍ എടുക്കണം. അല്ലാതെ ഇലക്ട്രോസ്കോപ്പിന്റെ ഉള്ളിലേയ്ക്ക് എന്ന അര്‍ത്ഥത്തില്‍ എടുക്കരുത് . എങ്കിലും ഇക്കാര്യം ഒന്നുകൂടി വിശകലനംചെയ്യാം.(താങ്കള്‍ ഒരു ലിങ്കും തന്നിട്ടുണ്ടല്ലോ )
ശ്രീ. മാവേലിയുടെ പ്രോല്‍സാഹനങ്ങള്‍ക്ക് നന്ദി പറയുന്നു.
നാട്ടില്‍ , മലയാളം മീഡിയത്തില്‍ പഠിയ്ക്കുന്ന കുട്ടികളുടെ ഇടയില്‍ ബ്ലോഗ് വായിക്കുന്നവരുണ്ടോ എന്ന ചോദ്യം വളരേ അര്‍ത്ഥവത്താണ്. ഉത്തരമായി ‘’ഇല്ല ‘’ എന്നുതന്നെ പറയാം.പക്ഷെ, സമീപ ഭാവിയില്‍ത്തന്നെ ഉണ്ടാകും എന്ന വിശ്വാസമാണ് എന്നെ ഇത്തരത്തിലൊരു ബ്ലോഗ് തുടങ്ങാന്‍ പ്രേരിപ്പിച്ചത് . ആദ്യം അദ്ധ്യാപകര്‍ ,പിന്നെ കുട്ടികള്‍ ... അങ്ങനെയല്ലേ വരൂ. അങ്ങനെയല്ലേ വേണ്ടത് ?
നാട്ടില്‍ ഒട്ടുമിയ്ക്ക മലയാളം മീഡിയം സ്ക്കൂളുകളിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്. കമ്പ്യൂട്ടര്‍ ലാബ് ഉണ്ട് .L.C.D യുണ്ട് . സര്‍ക്കാര്‍ സ്കൂളുകളിലാണെങ്കിലോ ഇതിനൊക്കെ ഫണ്ട് ഇഷ്ടം പോലെ . അതാണ് അവസ്ഥ. ViCTER ന്റെ പരിപാടികള്‍ കുട്ടികള്‍ക്ക് തല്‍സമയം കാണാനുള്ള സൌകര്യവുമുണ്ട് .പല കുട്ടികളുടേയും വീട്ടില്‍ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനുമൊക്കെയുണ്ട് . ഇനി ഇതൊക്കെ അദ്ധ്യാപകരും കുട്ടികളുമൊക്കെ പഠനപ്രക്രിയയില്‍ ഉപയോഗിച്ച് ശീലിയ്ക്കണമെന്ന പ്രശ്നം മാത്രമുണ്ട് ?
ഇതൊക്കെ പറഞ്ഞത് മലയാളം മീഡിയം ഹൈസ്ക്കൂളിനെ അടിസ്ഥാനമാക്കിയാണ്. അപ്പോള്‍ ഇത്തരമൊരു ബ്ലോഗ് തുടക്കം മാത്രമാണ് .ഇനിയും വേറെ ബ്ലോഗുകള്‍ ഉണ്ടാകും. ഇതിനേക്കാള്‍ നല്ല ബ്ലോഗുകള്‍ ഉണ്ടാകും . അതാണല്ലോ പ്രകൃതിനിയമം.
ഒരിയ്ക്കല്‍ കൂടി എല്ലാവരോടും നന്ദിപറഞ്ഞുകൊണ്ട് ഈ ബ്ലോഗുവഴിയുള്ള സെമിനാര്‍ നിറുത്തട്ടെ.

Tuesday, May 15, 2007
11. Std:VIII ഫിസിക്സ് (ചോദ്യോത്തരങ്ങള്‍ )
1.ഷീബയും ബീനയും തമ്മിലൊരു തര്‍ക്കമുണ്ടായി .മനുഷ്യശരീരത്തിന്റെ ഊഷ്മാവ് 37 ഡിഗ്രിയാണെന്ന് ഷീബ പറഞ്ഞു. പക്ഷെ ബീനയുടെ അഭിപ്രയാത്തില്‍ 98.6 ഡിഗ്രിയാണെന്നാണ്. ഇവരില്‍ ആരുടെ അഭിപ്രായമാണ് ശരി? എന്താണ് അതിനു കാരണം ?
2.ശാരിക്കു പനിക്കുന്നതുപോലെ തോന്നി.അപ്പോള്‍ അവളുടെ ചേട്ടന്‍ ഒരു തെര്‍മോമീറ്റര്‍ ഉപയോഗിച്ച് അവളുടെ പനി അളന്നു. 102 ഡിഗ്രി പനിയുണ്ടെന്നു് അവളുടെ ചേട്ടന്‍ പറഞ്ഞു. ഇവിടെ 102 ഡിഗ്രി എന്നത് ഏതു സ്കെയിലിലാണ് ശാരിയുടെ ചേട്ടന്‍ പറഞ്ഞത് ?102 ഡിഗ്രി എന്നത് ശാരിയുടെ ശരീരത്തിന്റെ താപമാണോ അതോ താപനിലയോ ? പനി വന്നപ്പോള്‍ ശാരിക്ക് സധാരണനിലവിട്ട് എത്ര ഡിഗ്രി ചൂടുകൂടുതലുണ്ടായി?
3.ടി .വിയില്‍ താപനില പ്രസ്താവിക്കുന്നതു കേട്ടപ്പോള്‍ ടോമിനു് ഒരു ആഗ്രഹം തോന്നി.തന്റെ വളപ്പിലെ താപനില അളന്നുനോക്കിയാലോ? ഇതിനുവേണ്ടി ടോം ഒരു തെര്‍മോമീറ്റര്‍ സംഘടിപ്പിച്ചു.ഏകദേശം ഉച്ചസമയത്ത് തെര്‍മോമീറ്റര്‍ വെയിലത്തുവെച്ചു.ടോമിന്റെ ഈ ഉദ്യമത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്ത് ? ഈ ഉദ്യമം വിജയിക്കുമോ ? എന്തായിരിക്കും ടോമിന്റെ പരീക്ഷണഫലം ?
4.രാജുവും കൂട്ടരും ഒരു പെന്‍സില്‍ റിയോസ്റ്റാറ്റ് നിര്‍മ്മിക്കാമെന്നു തീരുമാനിച്ചു.അതിനു വേണ്ടി അവര്‍ 1.5 വോള്‍ട്ടിന്റെ ഒരു സെല്ലും ഒരു L.E.D യും പകുതിപൊളിച്ച ഒരു വലിയ പെന്‍സിലുമാണ് അവര്‍ ഉപയോഗിച്ചത്.പെന്‍സില്‍ റിയോസ്റ്റാറ്റ് നിര്‍മ്മിക്കാനുള്ള അവരുടെ ശ്രമം വിജയിക്കുമോ? നിങ്ങളുടെ അഭിപ്രായമെന്ത് ?
5. മിന്നല്‍ A.C.യാണോ D.C യാണോ ?
6. ഇടിനാദമാണോ മിന്നലാണോ കൂടുതല്‍ അപകടകരം ? എന്തുകൊണ്ട് ?
7.സ്ക്കൂളിലെ സയന്‍സ് ടീച്ചറുടെ നേതൃത്വത്തില്‍ കുട്ടികള്‍ മിന്നല്‍ മൂലം നാശനഷ്ടം സംഭവിച്ച സ്ഥലം സന്ദര്‍ശിയ്ക്കാനെത്തി .കുട്ടികള്‍ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു . ഇടിയും മിന്നലും ഒരേ സമയത്താണ് ഉണ്ടായതെന്ന് സമീപവാസികള്‍ പറഞ്ഞു. ഇതു ശരിയാണോ ? എന്തുകൊണ്ട് ?
നാശം കണ്ട് ഭയന്നുനില്‍ക്കുന്ന കുട്ടികളെ ആശ്വസിപ്പിച്ചുകൊണ്ട് ടീച്ചര്‍ പറഞ്ഞു , “എല്ലാ മിന്നലിനേയും ഭയക്കേണ്ടതില്ല “ . ഏതുതരത്തിലുള്ള മിന്നലുകളെയാണ് നമുക്ക് ഭയക്കേണ്ടതില്ലാത്തത് ?
8. ഇടിമിന്നലുമായി ബന്ധപ്പെട്ട് സെമിനാര്‍ ക്ലാസില്‍ അവതരിപ്പിച്ചപ്പോള്‍ സജീവ് ചോദിച്ചു, “ചില സന്ദര്‍ഭങ്ങളില്‍ മിന്നല്‍ കാണാറുണ്ട് .പക്ഷെ, ഇടിനാദം കേള്‍ക്കാറില്ല .എന്താണ് ഇതിനു കാരണം ? “ ഉടന്‍തന്നെ ബാബുവിന്റെ കമന്റ് വന്നു, “ അത് സജീവിന്റെ ചെവിയുടെ തകരാറായിരിയ്ക്കും “ . ക്ലാസ്സില്‍ അത് കൂട്ടച്ചിരിയുണ്ടാക്കി.നിങ്ങളാണ് ക്ലാസ്സിലെ മോഡറേറ്ററെങ്കില്‍ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യും ? സജീവിന്റെ ചോദ്യത്തില്‍ കഴമ്പുണ്ടോ ?
9.രവിയും ശശിയും കൂടി ഒരു ഇലക്ട്രോസ്കോപ്പ് നിര്‍മ്മിയ്ക്കുകയായിരുന്നു. അപ്പോള്‍ ശശി ചില ചോദ്യങ്ങള്‍ രവിയോട് ചോദിച്ചു. അവ താഴെക്കൊടുക്കുന്നു. നിങ്ങള്‍ക്ക് അതിന് ഉത്തരം കണ്ടെത്താമോ ?
(a) കുപ്പിയുടെ അടപ്പായി പ്ലാസ്റ്റിക്ക് വേണമെന്ന് പറയാന്‍ കാരണമെന്ത് ?
(b) നിര്‍മ്മാണത്തിനുവേണ്ടി ലോഹക്കുപ്പി എടുത്തതെന്തുകൊണ്ട് ?
(c) അലൂമിനിയം ഫോയില്‍ മടക്കി ഉപയോഗിയ്ക്കുന്നതെന്തുകൊണ്ട് ?
10. സാധാരണയായി മിന്നല്‍ ഉണ്ടായിക്കഴിഞ്ഞതിനുശേഷം മാത്രമാണ് ഇടിനാദം കേള്‍ക്കാറ് . എന്നാല്‍ ,യഥാര്‍ത്ഥത്തില്‍ അങ്ങനെത്തന്നെയാണോ സംഭവിയ്ക്കുന്നത് ?
11. നാം സംസാരിയ്ക്കുമ്പോഴും ചൂളം വിളിയ്ക്കുമ്പോഴും ശബ്ദം ഉണ്ടാകാറുണ്ട് . പക്ഷെ , അവ വ്യത്യസ്തമാണ് . എന്തുകൊണ്ട് ?
1. രണ്ടുപേരുടേയും അഭിപ്രായം ശരിയാണ് . മനുഷ്യശരീരത്തിന്റെ ഊഷ്മാവ് സെല്‍ഷ്യസ് സ്കെയില്‍ അനുസരിച്ച് 37 ഡിഗ്രി സെല്‍ഷ്യസ് ആണ് .എന്നാല്‍ ഫാരന്‍ഹീറ്റ് സ്കെയിലനുസരിച്ച് 98.6 ഡിഗ്രി ഫാരന്‍ഹീറ്റ് ആണ്.
2.ശാരിയുടെ ചേട്ടന്‍ ഉപയോഗിച്ച തെര്‍മോമീറ്റര്‍ ഫാരന്‍ഹീറ്റ് തെര്‍മോമീറ്ററാണ്. കാരണം സെല്‍ഷ്യസ് സ്കെയിലില്‍ 100 ഡിഗ്രി എന്നൊക്കെ പറഞ്ഞാല്‍ അത് ജലത്തിന്റെ തിളനിലയാണല്ലോ. അത്രയും ഉയര്‍ന്ന ഊഷ്മാവില്‍, പനിമൂലം മനുഷ്യശരീരത്തിന് എത്തിച്ചേരാന്‍ സാധിക്കില്ലല്ലോ.
ഒരു വസ്തുവിലെ ആകെ താപോര്‍ജ്ജത്തിന്റെ അളവാണ് താപം. എന്നാല്‍ ഒരു വസ്തുവിലെ ശരാശരി താപോര്‍ജ്ജത്തിന്റെ അളവാണ് താപനില. അതിനാല്‍ ശാരിയുടെ ചേട്ടന്‍ അളന്നത് ‘ താപനില'യാണ്.
ഫാരന്‍ഹീറ്റ് സ്കെയില്‍ പ്രകാരം മനുഷ്യശരീരത്തിന്റെ സാധാരണ ഊഷ്മാവ് (ഏകദേശം ) 98.6 ഡിഗ്രി സെല്‍ഷ്യസ് ആണ് . അതുകൊണ്ട് , ശാരിയ്ക്ക് സാധാരണ നിലവിട്ട് കൂടുതലുണ്ടായ ചൂട്=102-98.6 =3.4 ഡിഗ്രി
3. ടോമിന്റെ ഉദ്യമം വിജയിക്കുകയില്ല. കാരണം ,തെര്‍മോമീറ്റര്‍ വെയിലത്തുവെച്ചാല്‍ ഗ്ലാസ് ചൂടാകുന്നു. തന്നിമിത്തം പ്രസ്തുത ഊഷ്മാവാണ് തെര്‍മോമീറ്റര്‍ കാണിയ്ക്കുക. അന്തരീക്ഷത്തിന്റെ ഊഷ്മാവ് അളക്കുവാന്‍ മാക്സിമ-മിനിമ തെര്‍മോമീറ്ററാണ് ഉപയോഗിയ്ക്കുന്നത് .
4.പെന്‍സില്‍ റിയോസ്റ്റാറ്റ് നിര്‍മ്മിയ്ക്കാമെങ്കിലും ; പ്രവര്‍ത്തിപ്പിയ്ക്കാന്‍ ബുദ്ധിമുട്ടാണ് . കാരണം, സാധാരണ ഗതിയില്‍ L.E.D പ്രകാശിയ്ക്കുവാന്‍ ചുരുങ്ങിയ പക്ഷം 3 വോള്‍ട്ടെങ്കിലും വേണം. L.E.D യ്ക്കു പകരം ടോര്‍ച്ചുബള്‍ബാണ് ഉപയോഗിച്ചതെങ്കില്‍ , ബള്‍ബിന്റെ പ്രകാശത്തിന്റെ ഏറ്റക്കുറച്ചില്‍ വ്യക്തമായി കാണാം.
5.മിന്നല്‍ A.C യുമല്ല, D.C യുമല്ല .അത് സ്ഥിതവൈദ്യുതിയാണ്.(Static Electricity )
6. മിന്നല്‍ വളരേ ഉയര്‍ന്ന വൈദ്യുതോര്‍ജ്ജമാണ് .ഇടിനാദം ഉച്ചത്തിലുള്ള ശബ്ദോര്‍ജ്ജമാണ്. ഇതില്‍നിന്നുതന്നെ മിന്നലാണ് അപകടകാരി എന്ന് മനസ്സിലാക്കാമല്ലോ.
7.മിന്നല്‍ വളരേ അടുത്താണ് ഉണ്ടായതെങ്കില്‍ , രണ്ടും ഒരേ സമയത്തായീട്ടാണ് നമുക്ക് അനുഭവപ്പെടുക .ഇത്തരം മിന്നലുകള്‍ വളരേ അപകടകാരികളാണ്. വളരേ അകലെയുള്ള മിന്നലുകളെ നമുക്ക് ഭയക്കേണ്ടതില്ല. ഇത്തരം മിന്നലുകളുണ്ടാക്കുന്ന ഇടിനാദം വളരേ ചെറിയ ശബ്ദത്തിലേ കേള്‍ക്കുകയുള്ളൂ. (ചിലപ്പോള്‍ കേട്ടെന്നുമിരിയ്ക്കുകയില്ല. ) അതുപോലെത്തന്നെ ,ആകാശത്തില്‍ ,വളരേ അകലെ മേഘങ്ങള്‍ തമ്മിലുണ്ടാകുന്ന മിന്നലും ഭൂമിലില്‍ നില്‍ക്കുന്ന നമുക്ക് അപകടം ഉണ്ടാക്കുകയില്ല.
8. പരിഹാസം ജനിപ്പിയ്ക്കുന്ന കമന്റുകള്‍ സെമിനാറിന്റെ ഗൌരവം നഷ്ടപ്പെടുത്തും . അത് പഠനത്തിനു തടസ്സമാകുന്ന പല പ്രശ്നങ്ങളും വരുത്തിവെയ്ക്കും. അതിനാല്‍ സെമിനാര്‍ നടത്തുമ്പോള്‍ അനുവര്‍ത്തിയ്ക്കേണ്ട നിയമങ്ങള്‍ ഒന്നുകൂടി ഓര്‍മ്മിപ്പിയ്ക്കും.
സജീവിന്റെ ചോദ്യത്തില്‍ കഴമ്പുണ്ട് . അത്തരം മിന്നലുകള്‍ വളരേ അകലെയുള്ളതായിരിയ്ക്കും. അതിനാല്‍ ശബ്ദതരംഗങ്ങള്‍ ശ്രോതാവിന്റെ ചെവിയില്‍ എത്തിച്ചേരുന്നില്ല.
9. (a)കുപ്പിയുടെ അടപ്പ് ലോഹമാണെങ്കില്‍ , സ്ഥിതവൈദ്യുതചാര്‍ജ്ജ് ഉള്ളിലേയ്ക്ക് ആഗിരണം ചെയ്തുപോകും.പ്ലാസ്റ്റിക്കാണെങ്കില്‍ സ്ഥിതവൈദ്യുതചാര്‍ജ്ജ് ഉപരിതലത്തില്‍ മാത്രമായി നില്‍ക്കുന്നു.
(b)ഗ്ലാസ് കുപ്പി എടുത്താല്‍ മാത്രമേ ഫോയിലിന്റെ ‘വികര്‍ഷണം-സങ്കോചം’എന്നിവ പുറമേനിന്നു കാണുവാന്‍ സാധിയ്ക്കുകയുള്ളൂ.
(c) ഒരേയിനം ചാര്‍ജ്ജുകള്‍ വികര്‍ഷിയ്ക്കുമല്ലോ. മടക്കി ഉപയോഗിയ്ക്കുമ്പോള്‍ ഫോയിലിലെ ചാര്‍ജ്ജ് നിമിത്തം ദളങ്ങള്‍ വികര്‍ഷിക്കുന്നത് ദര്‍ശിയ്ക്കാന്‍ കഴിയുന്നു. അങ്ങനെ ചാര്‍ജ്ജിന്റെ സാനിദ്ധ്യം ഉറപ്പിയ്ക്കുന്നു.
10. മിന്നല്‍ ഉണ്ടായിക്കഴിഞ്ഞതിനുശേഷം ശബ്ദം കേള്‍ക്കുന്നതിനു കാരണമായി പറയുന്നത് ; പ്രകാശം ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നു എന്നതാണ്. എന്നാല്‍ തൊട്ടടുത്താണ് മിന്നല്‍ ഉണ്ടാകുന്നതെങ്കില്‍ രണ്ടും ഒരുമിച്ചാണ് കേള്‍ക്കുക എന്ന വസ്തുത മുന്‍പ് പറഞ്ഞുവല്ലോ. പക്ഷെ , യഥാര്‍ത്ഥത്തില്‍ മിന്നലാണ് ആദ്യം ഉണ്ടാകുന്നത് . മിന്നലുണ്ടാകുന്നതിന്റെ ഫലമായി വായുചൂടുപിടിച്ച് വികസിയ്ക്കുന്നു.അപ്പോള്‍ അവിടേയ്ക്ക് തണുത്ത വായു പ്രവഹിയ്ക്കുന്നു. അപ്പോഴുണ്ടാകുന്ന അലകളാണ് ഇടിനാദം . അപ്പോള്‍ വളരേ അടുത്ത് മിന്നലുണ്ടാകുമ്പോള്‍ എന്തുകൊണ്ടാണ് രണ്ടും ഒരേ സമയത്ത് അനുഭവപ്പെടുന്നുവെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അതിനുകാരണമായി പറയുന്നത് , മനുഷ്യന്റെ ഇന്ദ്രിയങ്ങള്‍ക്ക് സെക്കന്റിലൊരംശം സമയത്തെ (Fraction of a Second ) വേര്‍തിരിച്ചറിയാനുള്ള ശേഷി ഇല്ലാത്തതുകോണ്ടാണ് എന്നത്രെ!
11.നാം സംസാരിയ്ക്കുമ്പോള്‍ സ്വനതന്തുവിന്റെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത് . എന്നാല്‍ ചൂളം വിളിയ്ക്കുമ്പോള്‍ വായയിലെ വായുയൂപത്തിന്റെ ( Air column ) കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നത്

10. വികൃതിക്കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഒരു മുന്നറിയിപ്പ്
കുട്ടികളുടെ അതിരുകടന്ന വികൃതിയെക്കുറിച്ച് വേവലാതിപ്പെടുന്ന മാതാപിതാക്കള്‍ ഏറെയാണ്. ഈ കുട്ടികള്‍ പഠിത്തത്തില്‍ പിന്നോക്കമാണെങ്കില്‍ പറയുകയും വേണ്ട . ഒഴിവുദിനങ്ങളില്‍ ഈ ‘കൊച്ചുവിപ്ലവന്മാര്‍’ വീട്ടമ്മമാര്‍ക്ക് ഒട്ടേറെ പ്രശ്നങ്ങള്‍ വരുത്തിവെയ്ക്കുന്നു. (സ്ക്കൂള്‍ ദിവസമാണെങ്കില്‍ പ്രശ്നം അദ്ധ്യാപകര്‍ക്കും! ) “ഇവന് ഒരു നിമിഷമെങ്കിലും വെറുതേയിരുന്നുകൂടെ “ എന്ന് പരാതിപറയുന്ന വീട്ടമ്മ ; അവസാനിപ്പിയ്ക്കുന്നത് കണ്ണുനീരിലായിരിയ്ക്കും.
പ്രൈമറി ക്ലാസില്‍ പഠിയ്ക്കുമ്പോള്‍തന്നെ ; വീട്ടുപകരണങ്ങള്‍ കേടാക്കുക,കൂട്ടുകാരുമായി ശണ്‌ഠകൂടുക , മരത്തിലകയറുക ...തുടങ്ങിയ വിക്രസ്സുകളിലൂടെയായിരിയ്ക്കും ‘കഥാനായകന്റെ ‘ പരിപാടികള്‍ മുന്നേറുക .ഈ ഘട്ടത്തില്‍ പഠിത്തത്തിലുള്ള അശ്രദ്ധ ,ക്രമേണ ,കുട്ടിയെ പഠനവൈകല്യത്തിലെയ്ക്ക് എത്തിയ്ക്കുന്നതിന് കാരണമാക്കുന്നു.കുട്ടി വലുതാകുംതോറും അവന്‍ ചെയ്യുന്ന വികൃതിത്തരങ്ങളുടെ കാഠിന്യം കൂടിക്കൊണ്ടേയിരിയ്ക്കും. മുതിര്‍ന്ന കുട്ടിചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ വികൃതിയായീട്ടല്ല ,മറിച്ച് ഗൌരവമാര്‍ന്ന കുറ്റമായീട്ടാണ് സമൂഹം വീക്ഷിയ്ക്കുക .
ഇത്തരം കുട്ടികളെ പഠിയ്ക്കാനായി നിര്‍ബ്ബന്ധിച്ചിരുത്തിയാല്‍ ; കണ്ണില്‍നിന്നുവെള്ളം വരിക ,തലവേദന , ഛര്‍ദ്ദി,ശ്വാസംമുട്ടല്‍ ...തുടങ്ങിയ രോഗങ്ങള്‍ തങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെന്ന് പറയുകയോ അല്ലെങ്കില്‍ അവയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിയ്ക്കുകയോ ചെയ്തേക്കാം. പക്ഷെ, പഠനപ്രക്രിയ അവസാനിപ്പിച്ചാല്‍ മുന്‍പറഞ്ഞ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുന്നു എന്നത് ശ്രദ്ധേയമായ സംഗതിയാണ്. “ ഇതിനു പരിഹാരമായി അടിമാത്രമേയുള്ളൂ” എന്നുപറഞ്ഞ് കുട്ടികളെ കഠിനമായി ശിക്ഷിയ്ക്കുന്ന രക്ഷിതാക്കളുമുണ്ട് .എന്നിട്ടും കുട്ടിയുടെ സ്വഭാവത്തില്‍ ഒരു വ്യതിയാനവും കാണാതാവുമ്പോള്‍ “ ചൊല്ലിക്കൊട് ,തല്ലിക്കൊട് ,തള്ളിക്കള “ എന്ന വചനം സ്വീകരിയ്ക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബ്ബന്ധിതരായിത്തീരുന്നു. ഈ കുട്ടികള്‍ പ്രായപൂര്‍ത്തിയായിത്തീരുമ്പോള്‍ ,സമൂഹത്തിലെ ക്ഷുദ്രശക്തികള്‍ ഇവരെ ഉപയോഗപ്പെടുത്തുകയും അങ്ങനെ ഒന്നാംതരം ക്രിമിനലുകള്‍ ആകുവാനുള്ള സാഹചര്യം സൃഷ്ടിച്ചുകൊടൂക്കുകയും ചെയ്യുന്നു.
ഇത് വായിച്ച് , ‘ഇത്തരം സ്വഭാവങ്ങള്‍ തങ്ങളുടെ മക്കളും പ്രകടിപ്പിയ്ക്കുന്നുണ്ടല്ലോയെന്ന് ‘ ആലോചിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. കുട്ടികളുടെ ഇത്തരം സ്വഭാവവിശേഷങ്ങള്‍ മാറ്റാനും മാര്‍ഗ്ഗങ്ങള്‍ ഉണ്ട് .
കുട്ടിയുടെ ശരീരം അന്യവസ്തുഭരിതമായിത്തീരുമ്പോള്‍ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനം അസ്വഭാവികമായിത്തീരുന്നുണ്ടെന്ന് ‘ലൂയി കൂനി ‘ തന്റെ ‘ ന്യൂ സയന്‍സ് ഓഫ് ഹീലിംഗ് ‘ എന്ന ഗ്രന്ഥത്തില്‍ പറയുന്നു .ഈ ‘അസ്വഭാവികത ‘ സ്വഭാവവൈകല്യത്തിനു കാരണമാകുന്നു. കുട്ടിയുടെ ശരീരത്തില്‍നിന്ന് അന്യപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്താല്‍ മസ്തിഷ്കത്തിന്റെ സ്വാഭാവികത തിരിച്ചുകിട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ആധുനികവൈദ്യശാസ്ത്രം കുട്ടികളുടെ ഈ അസ്വഭാവിക പ്രതികരണങ്ങളെ ‘ഹൈപ്പര്‍ ആക്ടിവിറ്റി ‘ എന്ന പേരിനാല്‍ വിവക്ഷിയ്ക്കുന്നു. ഹൈപ്പര്‍ ആക്ടിവിറ്റിയുടെ കാരണങ്ങളെക്കുറിച്ച് പലസിദ്ധാന്തങ്ങളും നിലവിലുണ്ട് . അതില്‍ ,തരക്കേടില്ലാതെ അംഗീകരിയ്ക്കുന്ന സിദ്ധാന്തം ഡോ: ബെഞ്ചമിന്‍ ഫെയിന്‍ഗോള്‍ഡിന്റേതാണ് . ഇത് ഫെയിന്‍ ഗോള്‍ഡ് തിയറി എന്നപേരില്‍ അറിയപ്പെടുന്നു. കുട്ടികള്‍ കഴിയ്ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ അലര്‍ജിയാണ് ഹൈപ്പര്‍ ആക്ടിവിറ്റിയ്ക്ക് മുഖ്യകാരണമെന്ന് അദ്ദേഹം പറയുന്നു. അതുപോലെ അവര്‍ കഴിയ്ക്കുന്ന ഭക്ഷണത്തിലെ രാസവസ്തുക്കളും (Chemicals ) ഇത്തരത്തിലുള്ള സ്വഭാവവൈകൃതത്തിലേയ്ക്ക് അവരെ നയിക്കുമെത്രെ ! മിഠായിയിലും മധുരപദാര്‍ത്ഥങ്ങളിലും മറ്റും നിറത്തിനും ഗന്ധത്തിനുമ്മൊക്കെ വേണ്ടി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ ഹൈപ്പര്‍ ആക്ടിവിറ്റി ഉളവാക്കാന്‍ സഹായിക്കുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞീട്ടുണ്ട് . ഈ വാദഗതിയോട് പല മനഃശാത്രജ്ഞന്മാരും യോജിപ്പ് പ്രകടിപ്പിച്ചീട്ടുണ്ട് . അതിനാല്‍ നാം ചെയ്യേണ്ടത് ഹൈപ്പര്‍ ആക്ടിവിറ്റി പ്രകടിപ്പിയ്ക്കുന്ന കുട്ടികളുടെ ഭക്ഷണരീതി കുറച്ചുനാള്‍ നിരീക്ഷണവിധേയമാക്കുക എന്നതാണ് .ഭക്ഷണം കഴിയ്ക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പും പിന്‍പുമുള്ള സ്വഭാവവിശേഷങ്ങള്‍ വിലയിരുത്തേണ്ടതാണ്. ( ഈ വിലയിരുത്തലില്‍ ഭക്ഷണശേഷമുള്ള മന്ദതയെ മാറ്റിനിറുത്തേണ്ടതാണ് .) ഏതേതു ഭക്ഷണത്തിലാണ് കുട്ടിയുടെ ഉജ്ജ്വലപ്രകടനമെന്ന് മനസ്സിലാക്കിയാല്‍പ്പിന്നെ ആഇനം ഭക്ഷണം ഒഴിവാക്കിക്കൊണ്ടുള്ള ഭക്ഷണരീതി അവലംബിച്ചാല്‍ മതിയല്ലോ.
ഹൈപ്പര്‍ ആക്ടിവിറ്റി പ്രകടിപ്പിയ്ക്കുന്ന പലകുട്ടികളും കായികരംഗം,എന്‍.സി.സി.,സ്കൌട്ട് ....മുതലായ രംഗങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്‌വെയ്ക്കുന്നതായി കണ്ടീട്ടുണ്ട് . മാത്രമല്ല,ഇവര്‍ ശാരീരികശേഷി വേണ്ടിവരുന്ന ജോലികള്‍ അനായസേന ചെയ്തുതീര്‍ക്കുന്നു. അതിനാല്‍ ,മാതാപിതാക്കള്‍ ഹൈപ്പര്‍ ആക്ടിവിറ്റിയുടെ ‘ട്രന്‍ഡ് ‘ മനസ്സിലാക്കി യോജിച്ച രംഗത്തേയ്ക്ക് കുട്ടിയെ നയിയ്ക്കുന്നത് ഉചിതമായിരിയ്ക്കും.പോലീസ് ,പട്ടാളം..തുടങ്ങിയ മേഖലകളില്‍ ഷൈന്‍ ചെയ്യുന്ന പലരും ചെറുപ്പത്തില്‍ ഹൈപ്പര്‍ ആക്ടിവിറ്റിയ്ക്ക് വിധേയരായിരുന്നു എന്നത് കണക്കിലെടുക്കേണ്ട വസ്തുതയാണെന്ന് ചില മനഃശ്ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

Sunday, May 13, 2007
9. Std :X ഫിസിക്സ് ഉത്തരങ്ങള്‍ ( താപം 1)
1.തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പനി അളക്കുമ്പോള്‍ അവിടെ രേഖപ്പെടുത്തുന്നത് താപമാണോ അതോ താപനിലയോ ?
ഉത്തരം : ഒരു പദാര്‍ത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോര്‍ജ്ജത്തിന്റെ അളവാണ് താപം. എന്നാല്‍ താപനില എന്നുപറഞ്ഞാല്‍ ഒരു പദാര്‍ത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോര്‍ജ്ജത്തിന്റെ അളവാണ്. അതുകൊണ്ട് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പനി അളക്കുമ്പോള്‍ അവിടെ രേഖപ്പെടുത്തുന്നത് താപനിലയാണ്.
2. താപം എന്ന അദ്ധ്യായത്തില്‍ നിന്ന് ഒരു സെമിനാര്‍ അവതരിച്ചപ്പോള്‍ ബിനുവും ലാലുവും തമ്മിലൊരു തര്‍ക്കം ഉണ്ടായി. ‘പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ‘ എന്നത് ജലത്തിന്റെ ഖരണാങ്കമാണെന്ന് ബിനുവും അതല്ല മഞ്ഞുകട്ടയുടെ ദ്രവണാങ്കമാണെന്ന് ലാലുവും വാദിച്ചു. ഏതാണ് ശരി? സെമിനാര്‍ അവതരണവേളയില്‍ മോഡറേറ്ററായിരുന്ന മിനിടീച്ചര്‍ എങ്ങനെ ഈ പ്രശ്നം ശരിയായ രീതിയില്‍ കൈകാര്യം ചെയ്തീട്ടുണ്ടാകും?
ഉത്തരം : മോഡറേറ്ററായ മിനിടീച്ചര്‍ ശരിയായ ഉത്തരം പറഞ്ഞുകൊടുത്തീട്ടുണ്ടാകും.ജലത്തിന്റെ ഖരണാങ്കമെന്നത് ജലം ഖരമാകുന്ന (ഐസ് ആകുന്ന ) ഊഷ്മാവാണ് . അത് പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആണ്. അതുപോലെ മഞ്ഞുകട്ടയുടെ ദ്രവണാങ്കമെന്നത് മഞ്ഞുകട്ട ജലമായി മാറുന്ന ഊഷ്മാവാണ്. അതായത് ,രണ്ടുപേരും പറഞ്ഞത് ശരി എന്നര്‍ത്ഥം.
3. വെള്ളം എത്രതന്നെ തിളപ്പിച്ചാലും അതിന്റെ തിളനില 100 ഡിഗ്രി സെല്‍ഷ്യസ്സില്‍ നിന്ന് ഉയരാത്തതെന്തുകൊണ്ട് ?
ഉത്തരം : വെള്ളത്തിന് അവസ്ഥാ പരിവര്‍ത്തനം നടക്കുന്നതുകൊണ്ട്
4.നനഞ്ഞ തുണി തണലത്തിട്ടാലും ഉണങ്ങുന്നതെന്തുകൊണ്ട് ?
ഉത്തരം : ജലത്തിന്റെ ബാഷ്പീകരണം മൂലം
5. ഉയരം കൂടിയ പര്‍വ്വതങ്ങളുടെ മുകളിലെത്തുമ്പോള്‍ നമുക്ക് ശ്വസിയ്ക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതെന്തുകൊണ്ട് ?
ഉത്തരം : അവിടെ അന്തരീക്ഷമര്‍ദ്ദം കുറവായതുകൊണ്ട്
6.ഉയരം കൂടിയ പര്‍വ്വതങ്ങളുടെ മുകളിലെത്തുമ്പോള്‍ ചിലര്‍ക്ക് മൂക്കില്‍ക്കൂടി രക്തസ്രാവം ഉണ്ടാകുന്നതെന്തുകൊണ്ട് ?
ഉത്തരം : അവിടെ അന്തരീക്ഷമര്‍ദ്ദം കുറവാണ്. മാത്രമല്ല , മൂക്കിന്റെ അകവശത്തെ തൊലിയുടെ കട്ടി കുറവാണ്. അതുകൊണ്ട് ഈ കുറഞ്ഞ അന്തരീക്ഷമര്‍ദ്ദത്തില്‍ അത് പൊട്ടുന്നു.
7. ഉയരം കൂടിയ പര്‍വ്വതങ്ങളുടെ മുകളില്‍ വെള്ളം തിളപ്പിയ്ക്കുമ്പോള്‍ പാത്രം തുറന്നുവെയ്ക്കരുതെന്നു പറയുന്നതെന്തുകൊണ്ട് ?
ഉത്തരം : അന്തരീക്ഷമര്‍ദ്ദം കുറവായതുകൊണ്ട് ജലത്തിന്റെ തിളനില താഴുന്നു.
8. വായു നിറച്ച ബലൂണ്‍ വെയിലത്തുവെച്ചാല്‍ പൊട്ടുന്നതെന്തുകൊണ്ട് ?
ഉത്തരം : ഊഷ്മാവ് വര്‍ദ്ധിയ്ക്കുമ്പോള്‍ അതിന്റെ മര്‍ദ്ദം കൂടുന്നു. അങ്ങനെ വ്യാപ്തം വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു.
9.വായു നിറച്ച ബലൂണ്‍ കൈയ്യില്‍വെച്ച് അമര്‍ത്തിയാല്‍ പൊട്ടുന്നതെന്തുകൊണ്ട് ?
ഉത്തരം : വ്യാപ്തം കുറയുമ്പോള്‍ മര്‍ദ്ദം കൂടുന്നതുകൊണ്ട്
10.പ്രഷര്‍കുക്കറില്‍ ഭക്ഷണം വേവാന്‍ അധികസമയമെടുക്കാത്തതെന്തുകൊണ്ട് ?
ഉത്തരം : മര്‍ദ്ദം കൂടുമ്പോള്‍ തിളനില കൂടുന്നതുകൊണ്ട് 11.അന്തരീക്ഷത്തിലെ താപനിലയിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങള്‍ ശരീരത്തെ പെട്ടെന്ന് ബാധിയ്ക്കാത്തതെന്തുകോണ്ട് ?
ഉത്തരം : സസ്യങ്ങളുടെയും ജന്തുക്കളുടെയും ശരീരത്തില്‍ 80% ജലമാണ് . ജലത്തിന്റെ ഉയര്‍ന്ന വിശിഷ്ടതാപധാരിത മൂലമാണ് അന്തരീക്ഷത്തിന്റെ താപനിലയിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങള്‍ ശരീരത്തെ പേട്ടെന്ന് ബാധിയ്ക്കാത്തത് .
12.തണുപ്പുരാജ്യങ്ങളില്‍ കൃഷി സ്ഥലങ്ങള്‍ നനയ്ക്കുന്നത് വൈകുന്നേരങ്ങളിലാണ് എന്തുകൊണ്ട് ?
ഉത്തരം : അന്തരീക്ഷം തണുക്കുമ്പോള്‍ ജലവും തണുക്കാന്‍ ആരംഭിയ്ക്കുന്നു . അപ്പോള്‍ ധാരാളം താപം പുറത്തേയ്ക്കു വിടുന്നു. തന്മൂലം കൃഷി സ്ഥലത്തെ താപനില പെട്ടെന്ന് കുറയുന്നില്ല. അതുമൂലം വിത്തുകള്‍ സംരക്ഷിയ്ക്കപ്പെടുന്നു.
13.വാഹനങ്ങളുടെ റേഡിയേറ്ററുകളില്‍ ജലം ഉപയോഗിയ്ക്കുന്നതെന്തുകൊണ്ട് ?
ഉത്തരം : എഞ്ചിനില്‍നിന്ന് ജലം വളരേയധികം താപം സ്വീകരിയ്ക്കുന്നുവെങ്കിലും ജലത്തിന്റെ ഉയര്‍ന്ന വിശിഷ്ടതാപധാരിതകൊണ്ട് അതിന്റെ താപനിലയില്‍ അമിതമായ വര്‍ദ്ധനവ് ഉണ്ടാകുന്നില്ല.
14.പകല്‍ കടല്‍ക്കാറ്റും രാത്രി കരക്കാറ്റും ഉണ്ടാകുന്നതെന്തുകൊണ്ട് ?
ഉത്തരം : മണ്ണിന്റെ വിശിഷ്ടതാപധാരിതയുടെ അഞ്ചിരട്ടിയാണ് ജലത്തിന്റെ വിശിഷ്ടതാപധാരിത . അതുകൊണ്ട് പകല്‍ സമയം കര വേഗത്തില്‍ ചൂടാവുകയുംകടല്‍ സാവധാനം ചൂടാവുകയും ചെയ്യുന്നു. എന്നാല്‍ രാത്രിയാകുമ്പോഴേയ്ക്കും കര പെട്ടേന്ന് തണുക്കുന്നു .പക്ഷെ, കടല്‍ വളരേ സാവധാനത്തിലാണ് തണുക്കുക. ഇതിന്റെ പരിണതഫലമായി പകല്‍ കടല്‍ക്കാറ്റും രാത്രി കരക്കാറ്റും ഉണ്ടാകുന്നു.
15.കടുത്ത പനിയുള്ള ആളുടെ നെറ്റിയില്‍ തുണി നനച്ചിടുന്നതെന്തുകൊണ്ട് ?
ഉത്തരം : നനഞ്ഞ തുണിയില്‍ ബാഷ്പീകരണം നടക്കുന്നു. തന്നിമിത്തം അവിടെ തണുപ്പ് അനുഭവപ്പേടുന്നു. ഇത് രോഗിയ്ക്ക് ആശ്വാസമേകുന്നു.
16. മഞ്ഞുകട്ടയുടെ ദ്രവീകരണ ലീനതാപം ഉയര്‍ന്നതാണ്. ഇത് നിത്യജീവിതത്തില്‍ ഉപയോഗപ്പെടുത്തിയിരിയ്ക്കുന്ന സന്ദര്‍ഭങ്ങള്‍ കണ്ടെത്തുക ?
ഉത്തരം : (a ) ഐസ് ക്രീം പെട്ടെന്ന് ഉരുകിപ്പോകുന്നില്ല.
( b) തണുപ്പുള്ള രാജ്യങ്ങളില്‍ തടാകങ്ങളിലേയും നദികളിലേയും ജലം പെട്ടെന്ന് ഐസാകുന്നില്ല .
(c ) പൂജ്യം ഡിഗ്രി സെല്‍ഷ്യസ്സിലുള്ള ജലം കുടിയ്ക്കുന്നതിനേക്കാള്‍ തണുപ്പ് അതേ താപനിലയിലുള്ള ഐസ് ക്രീം കഴിയ്ക്കുമ്പോള്‍ തോന്നുന്നു.
Wednesday, May 09, 2007
8. Std:X സ്ക്കൂള്‍ ലിനക്സ് -Desktop ക്രമീകരണം
1.വര്‍ക്ക്‍ സ്പേസുകള്‍ എന്തിനാണ് ?
സാധാരണയായി അനേകം വിന്‍ഡോസ് തുറന്നു പ്രവര്‍ത്തിയ്ക്കേണ്ടി വരുമ്പോഴാണ് വര്‍ക്ക് സ്പേസ് ആവശ്യമായി വരുന്നത്.ഓരോ വര്‍ക്ക് സ്പേസിലും ഓരോ അപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തിപ്പിയ്ക്കാം.വര്‍ക്ക്‍സ്പേസ് ചെയിഞ്ച് ചെയ്താല്‍ മതി.
2.കൂടുതല്‍ വര്‍ക്ക് സ്പേസുകള്‍ നിര്‍മ്മിയ്ക്കുന്നതെങ്ങനെ ?
പാനലിലുള്ള Work space ന്റെ മദ്ധ്യഭാഗത്ത് ---> Right click---> അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന മെനുവിലെ Preference--> Select ചെയ്യുക----> തുടര്‍ന്ന് പ്രത്യക്ഷമാകുന്ന work space switcher preference dialogue box ല്‍ നിന്നും ആവശ്യമുള്ളത്ര workspace നിര്‍മ്മിയ്ക്കാം.(ഏകദേശം 38 വരെ ) 3.എന്താണ് Laucncher ?
ഒരു Application നോ ,പ്രോഗ്രാമോ ,ഫയലോ എളുപ്പത്തില്‍ തുറന്നു പ്രവര്‍ത്തിയ്ക്കാന്‍ സഹായിക്കുന്ന സൂചനാ ചിത്രങ്ങളാണ് (Shorts ) ലോഞ്ചറുകള്‍
4.ലോഞ്ചറുകള്‍ ഉണ്ടാക്കുന്നതെങ്ങനെ ?
Desktop--> ഒഴിഞ്ഞ സ്ഥലത്ത് right click --> select --> create launcher--> click
അപ്പോള്‍ create launcher ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും.
Name Box ല്‍ നിന്നും ലോഞ്ചറിന്‍ പേരു നല്‍കുക . (ഈ പേരാണ് Desktop ല്‍ കൂട്ടിച്ചേര്‍ക്കുന്ന ലോഞ്ചറിനു ലഭിയ്ക്കുക )
(ഉദാ: Text Editor ) Comment Boxല്‍ ലോഞ്ചറിനെക്കുറിച്ചുള്ള വിശദീകരണം നല്‍കുക.
മൌസ് പോയിന്റര്‍ പ്രസ്തുത ലോഞ്ചറിന്റെ മുകളില്‍ കൊണ്ടുവരുമ്പോള്‍ ഇത് ഒരു Tool Tip ആയി പ്രത്യക്ഷപ്പെടും .Comment Box ല്‍ ഇത് തുറന്നുവരാനാവശ്യമായ command എഴുതുക. (ഉദാ:gedit ) ലോഞ്ചറിനാവശ്യമായ icon തെരഞ്ഞെടുക്കുക . O.K. ക്ലിക്ക് ചെയ്യുക
5.എന്താണ് ഹോം ഡയറക്ടറി ?
ഓരോ യൂസര്‍ക്കും (ഉപഭോക്താവിനും ) അയാളുടെ പേരില്‍ ഒരു ഡയറക്ടറി ഉണ്ടാക്കും . ഉദാഹരണത്തിന് സുനില്‍ എന്ന യൂസര്‍ക്ക് home/sunil എന്ന ഡയറക്ടറിയാണ് ഹോം ഡയറക്ടറി എന്നറിയപ്പെടുന്നത് .ഒരു യൂസര്‍ അയാളുടെ ഹോം ഡയറക്ടറിയിലാണ് സാധാരണ രീതിയില്‍ ഫയലുകളും ഫോള്‍ഡറുകളും സൂക്ഷിയ്ക്കുന്നത് .
6.ഒരു പുതിയ പാനല്‍ കൂട്ടിച്ചേര്‍ക്കുന്നതെങ്ങനെ ?
Desktop ലുള്ള ഒരു പാനലിന്റെ ഒഴിഞ്ഞ സ്ഥാനത്ത് right click ചെയ്യുക .പ്രത്യക്ഷപ്പെടുന്ന മെനു ലിസ്റ്റില്‍നിന്നും New Panel തെരഞ്ഞെടുക്കുക . അപ്പോള്‍ Pannel Properties എന്ന ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും.ഈ ഡയലോഗ് ബോക്സില്‍ കൊടുക്കുന്ന നിര്‍ദ്ദേശമനുസരിച്ച് പാനലുകള്‍ Desktop ന്റെ ഏതുവശത്തും ക്രമീകരിയ്ക്കാം.
7.പാനല്‍ ഒഴിവാക്കുന്നതെങ്ങനെ ?
ഒഴിവാക്കപ്പെടേണ്ട പാനലിന്റെ ഒഴിവുള്ള സ്ഥലത്ത് right click ചെയ്യുക .പ്രത്യക്ഷപ്പെടുന്ന മെനുവിലെ New pannel Option --> click
8. പാനലിനെ ഒളിപ്പിച്ചുവെയ്ക്കുന്നതെങ്ങനെ ?
pannel--> right click--> select ---> properties---> click
അപ്പോള്‍ Pannel Peoperties എന്ന ഡയലോഗ് ബോക്സ് പ്രത്യക്ഷപ്പെടും
Tick--> show Hide Button , Arrow on Hide Button
അപ്പോള്‍ പാനലിന്റെ രണ്ടുവശത്തും Arrow അടയാളത്തോടുകൂടിയ Hide Button കാണാവുന്നതാണ് .
ഈ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പാനല്‍ ആ വശത്തേയ്ക്ക് ചുരുങ്ങുന്നതു കാണാം.
പാനല്‍ പൂര്‍ണ്ണമായും വീണ്ടും കാണേണ്ടിവരുമ്പോള്‍ വശങ്ങളില്‍ കാണുന്ന Arrow Button ക്ലിക്ക് ചെയ്യുക 9.പാനലില്‍ അപ്‌ലറ്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നതെങ്ങനെ ?
pannel--> right click--> Add to pannel--> select--> add.
10.Desktop ന്റെ background മാടുന്നതെങ്ങനെ ?
Desktop--> Preferences---> select --> desktop background---> select
11പുതിയ User group ഉണ്ടാക്കുന്നതെങ്ങനെ ?
Desktop--> Administration--> User and Usergroups---> Add User ---->Fill User Name and User Password (അതുമാത്രം ഫില്‍ ചെയ്താല്‍ മതി )-->ok
User Name ഉറപ്പുവരുത്താന്‍ Real Name കൂടി അടിയ്ക്കണം
User Password Confirm ചെയ്യാന്‍ വീണ്ടും Type ചെയ്യണം -->Logout--->Type User name and Password
12.എന്താണ് User privilage ?
ഓരോ Userന്റേയും പ്രത്യക സവിശേഷതകള്‍ Tick മാര്‍ക്ക് മുഖേന നിര്‍ണ്ണയിക്കുന്നതാണ് User Privilage
13. writer ല്‍ Page set ചെയ്യുന്നതെങ്ങനെ ?
Format-->Page--> Page Margin--> എന്നിവ Set ചെയ്യുക.Background കൊടുക്കുക
14.അക്ഷരത്തിന് കളര്‍ കൊടുക്കുന്നതെങ്ങനെ ?
Select-->Font-->Right click --->Character--->
15.അടുത്ത പേജ് വരാന്‍ എന്തുചെയ്യണം ?
ഇപ്പോഴത്തെ പേജിന്റെ അവസാനത്തില്‍ എത്തി Enter അടിച്ചുകോടുക്കുക.
16.Background ന്റെ കളര്‍ കളയുന്നതെങ്ങനെ ?
Format--> Page--> No fil
17.Super Script പ്രശ്നത്തില്‍ എന്തുചെയ്യണം ?
Select--> Right Click--> Character --> Position--> Superscript
18.എന്താണ് Justification ?
പേജില്‍ രണ്ടറ്റത്തും ഒരേപോലെ വരലാണ് Justification.
19.Style എടുക്കുന്നതെങ്ങനെ ?
Format-->Style and Formating -->ഒഴിഞ്ഞ സ്ഥലത്ത് വെറുതെ Right click ചെയ്യുക New എടുക്കുക
20.എന്താണ് Drop Cap ?
ഒരു പേജിലെ ഒന്നാമത്തെ അക്ഷരം വലുതാക്കിക്കാണിയ്ക്കുന്നതാണ് Drop Cap 21.എന്താണ് Text Flow ?
Enter അടിയ്ക്കാതെ തന്നെ അടുത്ത വരിയിലേയ്ക്കു വരുന്നത്
22.എന്താണ് Indent ?
മാര്‍ജിനില്‍നിന്ന് എത്ര അകലെയാണ് ആദ്യത്തെ വരി തുടങ്ങേണ്ടതെന്ന് തീരുമാനിയ്ക്കുന്നത്
23.മലയാളം Type ചെയ്യാനുള്ള സെറ്റിംഗ്‌സ് വരാന്‍ എന്തുചെയ്യണം ?
മുകളിലത്തെ പാനല്‍ --> Add to pannel---> Language---> Keyboard Indicater--->
അപ്പോള്‍ മെനുബാറില്‍ usഎന്നു വരും
അവിടെ Right click ചെയ്ത് -->Open-->keyboard Prefence---> Layout ---> add---> Malayalam-->OK-->close (check Box ല്‍ Tick Mark കൊയ്യുക്കുക -->close )
മെനുബാറില്‍ ml എന്നു കാണും
Rachana Font --> Select
24.Rectangle വരയ്ക്കാനെന്തുചെയ്യണം ?
View---> Tool Bars ---> Drawings
25 Hang ആയാലെന്തു ചെയ്യണം ?
Ctrl+Alt+F1 അടിയ്ക്കുക .അപ്പോള്‍ അത് ടെര്‍മിനല്‍ മോഡിലെത്തും
Login ചെയ്യാന്‍ പറയും
root എന്ന് type ചെയ്യുക
Password അടിയ്ക്കുക
# ചിഹ്നം വരും
അങ്ങനെ വന്നാല്‍ Reboot എന്ന് type ചെയ്യുക
(Reboot ചെയ്യാന്‍ =type Reboot Shut down= Halt
വീണ്ടും ഗ്രാഫിക് മോഡില്‍ വരാന്‍ =Ctrl+Alt+F7 )
26 Force Quit പാനലില്‍ കൊടുക്കുന്നതെങ്ങനെ ?
Select--> Add to Pannel
27. Window List എന്താണ് ?
അതുണ്ടെങ്കില്‍ മാത്രമേ Minimise ചെയ്താല്‍ വീണ്ടും Maximise ചെയ്യാന്‍ പറ്റൂ
28.Window List പുനഃസ്ഥാപിയ്ക്കുന്നതെങ്ങനെ ?
Right click--> Window List -->Add
29.ചിത്രം കാണുവാനെന്തു ചെയ്യണം ?
Graphics-->Image Viewer
30. file കണ്ടെത്തുന്നതെങ്ങനെ ?
Application--> Places--> Search for files
(പേരറിയില്ലെങ്കില്‍ .jpg, .png m .bmp ഇങ്ങനെ കൊടുത്ത് --->Find--> click
Tuesday, May 08, 2007
7. Std : X ഫിസിക്സ് - വിശിഷ്ടതാപധാരിത (താപം )
1Kg പദാര്‍ത്ഥത്തിന്റെ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് അഥവാ ഒരു കെല്‍വിന്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിന് ആവശ്യമായ താപത്തിന്റെ അളവാണ് ആ പദാര്‍ത്ഥത്തിന്റെ വിശിഷ്ടതാപധാരിത (Specific Heat Capacity ) ഇതിന്റെ Application ലെവലിലുള്ള ചോദ്യങ്ങള്‍ താഴെ കോടുക്കുന്നു
1.അന്തരീക്ഷത്തിലെ താപനിലയിലുണ്ടാകുന്ന ചെറിയ വ്യത്യാസങ്ങള്‍ ശരീരത്തെ പെട്ടെന്ന് ബാധിയ്ക്കാത്തതെന്തുകോണ്ട് ?
2.തണുപ്പുരാജ്യങ്ങളില്‍ കൃഷി സ്ഥലങ്ങള്‍ നനയ്ക്കുന്നത് വൈകുന്നേരങ്ങളിലാണ് എന്തുകൊണ്ട് ?
3.വാഹനങ്ങളുടെ റേഡിയേറ്ററുകളില്‍ ജലം ഉപയോഗിയ്ക്കുന്നതെന്തുകൊണ്ട് ?
5.പകല്‍ കടല്‍ക്കാറ്റും രാത്രി കരക്കാറ്റും ഉണ്ടാകുന്നതെന്തുകൊണ്ട് ?
6.വിശിഷ്ടതാപധാരിതയുടെ രണ്ടു യൂണിറ്റുകളേവ?
7.ജലത്തിന്റെ വിശിഷ്ടതാപധാരിത എത്ര ?
ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിയ്ക്കുക
(ഉത്തരങ്ങള്‍ പുസ്തകത്തിലുണ്ട് )
ഇനി ഇതുകൊണ്ടായില്ല. ഇതുപോലെ പല പ്രതിഭാസങ്ങളും നമ്മുടെ ചുറ്റുപാടുമുണ്ടാകും . അവ കണ്ടെത്താന്‍ ശ്രമിയ്ക്കുക . അവിടെയാണ് പഠനത്തിന്റെ വൈഭവം നാം ശ്രദ്ധിയ്ക്കേണ്ടത് .
ഇപ്പോഴത്തെ പുതിയ രീതിയിലുള്ള ചോദ്യപേപ്പര്‍ ശ്രദ്ധിച്ചിട്ടുണ്ടായിരിയ്ക്കും. ചോദ്യങ്ങള്‍ അധികം ഉണ്ടായിരിയ്ക്കുകയില്ല. കാണാപ്പാഠം പഠിച്ചെഴുതേണ്ട ഉത്തരങ്ങളുമില്ല. പക്ഷെ ഉത്തരമെഴുതുമ്പോള്‍ ഏറെ സമയം മാനസിക പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിയ്ക്കേണ്ടിവരുന്നത്
6. അദ്ധ്യാപകരുടെ ‘സൂപ്പര്‍ ആനുവേഷന്‍ ‘ : ഉത്തരവിനു ഭേദഗതി
(ധന (ചട്ടങ്ങള്‍ ) വകുപ്പിന്റെ 17-4-07 ലെ സര്‍ക്കുലര്‍,30/07)
55 ദിവസം പൂര്‍ത്തിയാകുന്ന ദിവസം അവധിയിലായിരിയ്ക്കുന്ന അദ്ധ്യാപകര്‍ ,സൂപ്പര്‍ ആനുവേഷന്‍ തിയ്യതി കഴിഞ്ഞ് തൊട്ടടുത്ത ദിവസം ജോലിയില്‍ പ്രവേശിയ്ക്കാത്ത പക്ഷം ,അവരെ സൂപ്പര്‍ ആനുവേഷന്‍ തിയ്യതിയില്‍ത്തന്നെ റിട്ടയര്‍ ചെയ്യിക്കുന്നതാണെന്ന ഉത്തരവിന് 10-8-06 നു പകരം 1-4-07 മുതല്‍ക്കേ പ്രാബല്യമുള്ളുവെന്ന് ഭേദഗതി ചെയ്തു. അതിനാല്‍ 31-3-07 നു മുന്‍പ് അനുവദിച്ചതും എടുത്തതുമായ അവധി റദ്ദ് ചെയ്യേണ്ടതില്ല.
( ധന (വ്യയം-ബി ) വകുപ്പിന്റെ 17-4-07 ലെ (പി) 158/07 ഉത്തരവ് ) വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാ.വകുപ്പിലെ ലാബ് അസിസ്റ്റന്റുമാരുടെ ദിനവേതനം 140 രൂപയില്‍നിന്ന് 1-6-06 പ്രാബല്യത്തില്‍ 170 രൂപയായി വര്‍ദ്ധിപ്പിച്ചു.

V.H.S.E --ലാബ് അസിസ്റ്റന്റുമാരുടെ ദിനവേതനം വര്‍ദ്ധിപ്പിച്ചു
( ധന (വ്യയം-ബി ) വകുപ്പിന്റെ 17-4-07 ലെ (പി) 158/07 ഉത്തരവ് ) വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാ.വകുപ്പിലെ ലാബ് അസിസ്റ്റന്റുമാരുടെ ദിനവേതനം 140 രൂപയില്‍നിന്ന് 1-6-06 പ്രാബല്യത്തില്‍ 170 രൂപയായി വര്‍ദ്ധിപ്പിച്ചു.
Saturday, May 05, 2007
5. IT@School ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെ ? (കൂടാതെ മറ്റു വിവരങ്ങളും)
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള കമ്പ്യൂട്ടറുകളില്‍ നമുക്ക് ലിനക്സ് , IT@School ഇന്‍സ്റ്റാള്‍ ചെയ്യാം.
നാം ഇപ്പോള്‍ വിന്‍ഡോസ് ഡെസ്ക്ട്ടോപ്പിലാണെങ്കില്‍ -->സിസ്റ്റം Restart ചെയ്യുക. ---->Del or Del+F1( or F1,F2 Press ) -->Advanced Bios Features-->Enter-->First Boot Device-->Enter-->C.D.Rom--> Enter-->Second Boot Device-->Enter-->Hard Disk (H.D.D) -->Enter
[3rd Boot Device Floppy വേണമെങ്കില്‍ ചെയ്യാം.]
C.D. Drive -ല്‍ ഇടുക
F10 അമര്‍ത്തുക.
(Save ചെയ്യുക---സേവ് ചെയ്യാന്‍ F10 പ്രസ്സ് ചെയ്താലും മതി )
Y -അടിച്ച് കുറച്ചുനേരം Enter കൊടുത്ത് കുറച്ചു കഴിഞ്ഞാല്‍ --> Enter to Boot-->Enter
Choose Language-->English-->Select ( എല്ലാം Enter )
Country-->India --> Enter
Select the Key Board Lay out
American English
Delete ചെയ്യാന്‍ വരും
Have Need to Find
This may take Some time
C.D. Scan --> No
Net Work Path --> Enter -----Continue
Do not Configure Network at this time--> Enter
Host name -->Computer No.കൊടുക്കുക-->O.K
Automatic ആയി വരുന്ന (debian കൊടുക്കുക)
Debian-->Enter
Hard Disk Partition --> Click
Mannually Edit Partition Table
( ഇത് Free Space ഉണ്ടാക്കാനാണ് )
--->Enter-->
Swap-->Exnts-->(Linux നു വേണ്ടിയുള്ള ഭാഗങ്ങള്‍ )
Delete the Partetion
Xnts-- Delete the Partetion
(അടിയില്‍നിന്നെടുത്ത് Delete ചെയ്യുക )
Free Space --> Enter
Create the New Partetion
Enter
New Partetion --> Space --> Box വരും
(300) Type ചെയ്ത് Enter
Logical -->Enter--> Beginning-->Enter-->Use as--> Enter
Swap Area--> Enter-->Done Setting up the Partetion -->Enter-->Use as --> Enter
Swap Area--> Enter-->Done Setting up the partetion-->Enter
Free Space -->Create New Partetion-->9 GB വരും
Enter-->Logic-->Mount Point-->Enter-->Root File System --> Enter--> Done Setting up the Partetion-->Swap--> Swap
Root നുള്ളത് Xtns
അവസാനം
Finish the Partioning and write changes to Disk--> Enter
Write changes to the disk ?
Yes/No--> Yes
Finishing the installation
CD പുറത്തേയ്ക്കുവരും
CD എടുക്കണം
Continue--> Enter
കുറേ എഴുത്തു വരും-->Configure --> OK
Debian Base System
Time zone configuration
GMP-->No
Asia-->Calcutta-->Yes
Root -Password--> ഇഷ്ടമുള്ളത് അടിച്ചുകൊടുക്കുക.
Enter-->വീണ്ടും അടിച്ച് Enter
User Name-->User 1 എന്നുകൊടുക്കുക
Enter
Password User 1 എന്നു കൊടുക്കാം
Enter
വീണ്ടുംUser ന്റെ നാലുതവണ ചോദിയ്ക്കും ഓരോ പ്രാവശ്യവും കൊടുത്ത് Enter ചെയ്യുക.
ppp connection---> No
Apt configuration CD ----> No
Enter
App Configuration --> OK
Box വരും
ആദ്യത്തെ കള്ളിയില്‍ Arrow key ഉപയോഗിച്ച് Space Bar അമര്‍ത്തി Enter
Automatically --->Star(*) വരും
എഴുത്തുവരും
Debian Configuration-->gdm-->Enter
Select
Vesa-->Enter
കുറച്ചുസമയം കഴിഞ്ഞ്
Use Kernal ?---->Yes
Attempt Mouse Device Audio Detection-->Yes
Attempt Moneter Audio Detection-->Yes
കുറച്ചു സമയം കഴിഞ്ഞ്
[Is your Monetor LCD Device-->No
Simple--> Enter-->14 inches ]
Do you want to Configure Window-->n
Enter
എഴുത്തുവരും
No Configure at this time
Really leave mail System Configuration
Thank you
Yes user 1
Reboot Type ചെയ്ത് Enter കൊടുക്കുക
CD പുറത്തേയ്ക്കെടുക്കണം
Linux വരും ----> Continue 1
(വന്നില്ലെങ്കില്‍ Screen കറുത്തിരിയ്ക്കും or കുത്തുകുത്തു വരും)
അപ്പോള്‍ ചെയ്യേണ്ടത്
Ctrl+Alt+F1 അടിയ്ക്കുക
Login വരും
അവിടെ Root അടിച്ച് Enter)
Root Configure ചെയ്യാന്‍
User Name -->Action-->Configure the login Manager-->ok-->Password(type knm)
Enter-->
മങ്ങിയ സ്ക്രീന്‍ വരും--> Security--> Give Tick Mark--> allow the root login with GdM (ആദ്യം വരുന്നത് ) ടിക്ക് മാര്‍ക്ക്
close
User Name--> Root--> Type
Password Typeചെയ്യുക
Enter
Debian വരും
Close
Application-->System Tools-->Root Terminal-->alsaconf എന്ന് ടൈപ്പ് ചെയ്യുക
Enter-->Enter-->Enter
Enter കുറച്ചുനേരന്‍ കൊടുത്തുകൊണ്ടിരിയ്ക്കുക
Sound Card വരും
Sound Card Selection Via 88**
Enter -->Yes-->ok-->Enter
Have a lot of fun
Enter
Computer No അടിച്ചു വരും (ഉദാ:Pc-6)
Close ചെയ്യുക
Reboot കൊടുത്താല്‍ അപ്പോള്‍ത്തന്നെ Loudspeaker ന്റെ ചിഹ്നം വരും
വന്നില്ലെങ്കില്‍ Reload അവിടെ click ചെയ്യുക
ഇതിനെ Grub Editing എന്നു പറയുന്നു
ച്ചൊമ്പുറ്റെര്‍-->file system-->Boot-->Grub-->Menu list ശ്രദ്ധിയ്ക്കണം
3rd Para
Time out --> 5--> എന്നതിനു പകരം 55 എന്നാക്കണം
താഴെ പേജിന്റെ ഏറ്റവും അടിയില്‍
# This entry account.................+1 വരെ select
---< Edit ----> Cut
അടിയില്‍ നിന്ന് മൂന്നാമത്തെ
Delete Option#+1 അടിയില്‍
click-->Edit-->Paste
വീണ്ടും അടിയില്‍ കൊണ്ടുവരിക
Other Operating system--> Delete--> save
Close
Desktop-->Preferences-->Screen Resolution--->
[1024x768 വേണം]
അതിന് (ctrl+Alt+F1) ---> അടിയ്ക്കുക (ഇതാണ് കമാന്‍ഡ് മോഡ് )
Login വരും
‘root 'എന്ന് ടൈപ്പ് ചെയ്യുക---->Enter
പാസ്സ്‌വേഡ് അടിച്ചുകൊടുക്കുക---> Enter
[root ന്റെ പാസ്സ്‌വേഡ് ടൈപ്പ് ചെയ്താല്‍ സ്റ്റാര്‍ (നക്ഷത്രചിഹ്നം ) വരില്ല.ഒന്നും കാണില്ല.]
ഉദാ: PC6 -- കമ്പ്യൂട്ടര്‍ നമ്പര്‍ വരും
dpkg-reconfigure xserver-xfree86
Enter കൊടുത്തുകൊണ്ടിരിയ്ക്കുക.(ചുരുങ്ങിയത് 22 പ്രാവശ്യമെങ്കിലും വേണ്ടിവരും)
OK-->Vesa യിലേയ്ക്കുമാറ്റി Enter കൊടുത്തുകൊണ്ടിരിയ്ക്കുക
(ചിലപ്പോള്‍ എട്ടു പത്തു പ്രാവശ്യം വേണ്ടിവരും)
Monitor Sink range എന്ന optionവരും Enter
Monitor Vertical Range -->Enter
Select the Video Mode ---option കാണാം
{അതില്‍ ഒരു ചതുരം കാണാം}
Arrow key ഉപയോഗിച്ച് താഴേയ്ക്ക് ആക്കുക.
അല്ലെങ്കില്‍ Scroll ചെയ്ത് --->1024x768 (ഇതിന്റെ ബ്രാക്കറ്റില്‍ ഒരു സ്റ്റാര്‍ ചിഹ്നം വരണം )
അതിനു വേണ്ടി space അമര്‍ത്തി star ആക്കുക
Enter കൊടുത്തുകൊണ്ടിരിയ്ക്കുക. (ചിലപ്പോള്‍ ഏഴുതവണയെങ്കിലും വേണ്ടി വരും )
#ചിഹ്നം വന്നാല്‍ Reboot ടൈപ്പ് ചെയ്ത് Enter കൊടുക്കുക
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തു വരും
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
അപ്പോള്‍-->Gnu Linux--> Recovery Mode -- Arrow key ഉപയോഗിച്ച് സെലക്ട് ചെയ്യുക
Enter കൊടുക്കുക
(e) എന്ന Key അടിയ്ക്കുക
വേറെ സ്ക്രീന്‍ വരും
രണ്ടാമത്തെ വരിയില്‍ ഒന്നുകൂടി ‘e' എന്ന Pressചെയ്യുക
കുറേ എഴുത്തുള്ള Screen വരും
Last വരി--> R- O Single എന്നതുമാറ്റി---> Backspace --> Delete ചെയ്യുക.
Rw (space) - init=/bin/sh---> Enter കൊടുക്കുക
രണ്ടാമത്തെ Option ല്‍ b എന്ന key അമര്‍ത്തുക
കുറേ എഴുത്തുവരും
Last line # (ഹേഷ് ) ചിഹ്നം ടൈപ്പ് ചെയ്യുക
Passwd (space വേണം ) root --> Enter
പുതിയ പാസ്സ്‌വേഡ് കൊടുക്കുക
Enter കൊടുക്കുക
Re-Enter password (വീണ്ടും പാസ്സ്‌വേഡ് ടൈപ്പ് ചെയ്യുക )

കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക (റീസ്റ്റാര്‍ട്ട് ചെയ്യുവാനായി അറിയാമല്ലോ)
ഇനി Login Screen വരും
ഇവിടെ Root എന്ന് Type ചെയ്യുക
password കൊടുക്കുക
Desktop-->Administration-->Printing-->New printer-->
right click-->+ചിഹ്നം വരും--> Add option വരും-->click
Local Printer--> Radio button-->Forward
Select--> Manufature (ഇവിടെ പ്രിന്ററിന്റെ പേരു കൊടുക്കണം )
അതിനുവേണ്ടി Brouse button Click.. Select
24 fin series --> click --> Apply
പ്രിന്ററിന്റെ ചിഹ്നം വന്നീട്ടുണ്ടാകും
ടെസ്റ്റ് പ്രിന്റ് എടുക്കുക
Desktop-->Administration-->Networking-->window വരും
Ethernet connection--> properties എന്ന option വരും--> click
മുകളിലെ ചതുരത്തില്‍ ടിക്ക് മാര്‍ക്ക് കൊടുക്കുക
This device is configured --> ടിക്ക് മാര്‍ക്ക് കൊടുക്കുക
properties ന്റെ വലതുഭാഗത്ത് click
കമ്പ്യൂട്ടര്‍ നമ്പര്‍ കൊടുക്കുക
192.168.0.1 എന്ന നമ്പര്‍ ഒന്നാമത്തെ കമ്പ്യൂട്ടറില്‍ കൊടുക്കുക
subnetmask എന്ന option click ചെയ്യുക
തനിയെ നമ്പര്‍ വരും
ok
window close ചെയ്യുക
Activate -->OK
ഇതുപോലെ രണ്ടാമത്തെ കമ്പ്യൂട്ടറില്‍ ചെന്നിരുന്ന് നമ്പര്‍ അടിയ്ക്കുക .
പക്ഷെ ,ഒരു വ്യത്യാസം മാത്രം. 0.1 എന്നതിനു പകരം 0.2 എന്നാക്കണം .
അതായത് ലാന്‍ ചെയ്യുന്നത് രണ്ടാമത്തെ കമ്പ്യൂട്ടറാണല്ലോ.
ചെക്ക് ചെയ്യാന്‍
ഒന്നാമത്തെ കമ്പ്യൂട്ടറില്‍ ഇരിയ്ക്കുക--> റൂട്ട് ടെര്‍മിനല്‍ ഓപ്പണ്‍ ചെയ്യുക
Type--> ping(space) 192.168.0.2
Enter
എഴുത്തുവരും
എഴുത്തുവന്നാല്‍--ഒ. കെ
(Unreachable എന്നുവന്നാല്‍ തെറ്റുണ്ട്)
എഴുത്തു നിറുത്തുവാന്‍ Ctrl+C അടിയ്ക്കുക
എഴുത്തുനില്‍ക്കും
ഒന്നാമത്തെ കമ്പ്യൂട്ടറില്‍ ഇരിയ്ക്കുക--> root ന്റെ home --> open
file--> Drop down list--> Connect to server--> click
Box വരും
Service Type-->Closing button--> ssh-->
Server Option--> അതില്‍ രണ്ടാമത്തെ Network I.P Addres അടിച്ചുകൊടുക്കുക
192.168.0.2 അടിച്ചുകൊടുക്കുക
അതിനടിയിലെ Port option നില്‍ 22 അടിയ്ക്കുക
അതിനടിയിലെ Folder option നില്‍ / root- എന്ന് ടൈപ്പ് ചെയ്യുക
Connect Cilck ചെയ്യുക
(Login anyway )
രണ്ടാമത്തെ കമ്പ്യൂട്ടറിന്റെ പാസ്സ് വേര്‍ഡ് ചോദിയ്ക്കും
പാസ്സ്‌വേഡ് അടിച്ചുകൊടുക്കുക
ശരിയായാല്‍ രണ്ടാമത്തെ കമ്പ്യൂട്ടറിന്റെ ചിത്രം ഫോള്‍ഡര്‍ ആയി വരും
ഇത് ,എത്ര കമ്പ്യൂട്ടര്‍ ഉണ്ടോ അത്ര എണ്ണത്തിലും ചെയ്യുക
Blank CD തന്നെ ഇടണം
Application-->Sounds & Videos-->Gnome Baker-->Window വരും
Desktop (write ചെയ്യേണ്ട ഫയല്‍ എടുക്കുക )
Click on the required folder--> (select )
ഒരു മാര്‍ഗ്ഗം, താഴേയ്ക്ക് വലിച്ചിടുക
അല്ലെങ്കില്‍
Add ചിഹ്നം വരും .Add file click ചെയ്യുക
വലത്തേ അറ്റത്തെ ബട്ടണില്‍ Create data എന്ന Option കാണാം.
Click
default ആയി കിടക്കുന്നുണ്ടെങ്കില്‍ Writer click ചെയ്ത്
CD RW Select ചെയ്യണം
Click
speed ചോദിയ്ക്കും
20 എന്ന് കൊടുക്കുക
കുറേ ടിക്ക് കൊടുക്കുക
എന്തായാലും eject option നില്‍ ടിക്ക് വേണം
Burn the disk എന്ന option കാണാം
അവസാനം Completed എഴുതിവരും

2. Sound Configure ചെയ്യാന്‍

3.WINDOWS മേലെ വരാനും Window Time കൂട്ടുവാനും
ഇതിനെ Grub Editing എന്നു പറയുന്നു
ച്ചൊമ്പുറ്റെര്‍-->file system-->Boot-->Grub-->Menu list ശ്രദ്ധിയ്ക്കണം
3rd Para
Time out --> 5--> എന്നതിനു പകരം 55 എന്നാക്കണം
താഴെ പേജിന്റെ ഏറ്റവും അടിയില്‍
# This entry account.................+1 വരെ select
---< Edit ----> Cut
അടിയില്‍ നിന്ന് മൂന്നാമത്തെ
Delete Option#+1 അടിയില്‍
click-->Edit-->Paste
വീണ്ടും അടിയില്‍ കൊണ്ടുവരിക
Other Operating system--> Delete--> save
Close
3.Screeen Resolution Set ചെയ്യാന്‍
Desktop-->Preferences-->Screen Resolution--->
[1024x768 വേണം]
അതിന് (ctrl+Alt+F1) ---> അടിയ്ക്കുക (ഇതാണ് കമാന്‍ഡ് മോഡ് )
Login വരും
‘root 'എന്ന് ടൈപ്പ് ചെയ്യുക---->Enter
പാസ്സ്‌വേഡ് അടിച്ചുകൊടുക്കുക---> Enter
[root ന്റെ പാസ്സ്‌വേഡ് ടൈപ്പ് ചെയ്താല്‍ സ്റ്റാര്‍ (നക്ഷത്രചിഹ്നം ) വരില്ല.ഒന്നും കാണില്ല.]
ഉദാ: PC6 -- കമ്പ്യൂട്ടര്‍ നമ്പര്‍ വരും
dpkg-reconfigure xserver-xfree86
Enter കൊടുത്തുകൊണ്ടിരിയ്ക്കുക.(ചുരുങ്ങിയത് 22 പ്രാവശ്യമെങ്കിലും വേണ്ടിവരും)
OK-->Vesa യിലേയ്ക്കുമാറ്റി Enter കൊടുത്തുകൊണ്ടിരിയ്ക്കുക
(ചിലപ്പോള്‍ എട്ടു പത്തു പ്രാവശ്യം വേണ്ടിവരും)
Monitor Sink range എന്ന optionവരും Enter
Monitor Vertical Range -->Enter
Select the Video Mode ---option കാണാം
{അതില്‍ ഒരു ചതുരം കാണാം}
Arrow key ഉപയോഗിച്ച് താഴേയ്ക്ക് ആക്കുക.
അല്ലെങ്കില്‍ Scroll ചെയ്ത് --->1024x768 (ഇതിന്റെ ബ്രാക്കറ്റില്‍ ഒരു സ്റ്റാര്‍ ചിഹ്നം വരണം )
അതിനു വേണ്ടി space അമര്‍ത്തി star ആക്കുക
Enter കൊടുത്തുകൊണ്ടിരിയ്ക്കുക. (ചിലപ്പോള്‍ ഏഴുതവണയെങ്കിലും വേണ്ടി വരും )
#ചിഹ്നം വന്നാല്‍ Reboot ടൈപ്പ് ചെയ്ത് Enter കൊടുക്കുക
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്തു വരും
4. root ന്റെ പാസ്സ്‌വേഡ് മാറ്റുന്ന വിധം
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
അപ്പോള്‍-->Gnu Linux--> Recovery Mode -- Arrow key ഉപയോഗിച്ച് സെലക്ട് ചെയ്യുക
Enter കൊടുക്കുക
(e) എന്ന Key അടിയ്ക്കുക
വേറെ സ്ക്രീന്‍ വരും
രണ്ടാമത്തെ വരിയില്‍ ഒന്നുകൂടി ‘e' എന്ന Pressചെയ്യുക
കുറേ എഴുത്തുള്ള Screen വരും
Last വരി--> R- O Single എന്നതുമാറ്റി---> Backspace --> Delete ചെയ്യുക.
Rw (space) - init=/bin/sh---> Enter കൊടുക്കുക
രണ്ടാമത്തെ Option ല്‍ b എന്ന key അമര്‍ത്തുക
കുറേ എഴുത്തുവരും
Last line # (ഹേഷ് ) ചിഹ്നം ടൈപ്പ് ചെയ്യുക
Passwd (space വേണം ) root --> Enter
പുതിയ പാസ്സ്‌വേഡ് കൊടുക്കുക
Enter കൊടുക്കുക
Re-Enter password (വീണ്ടും പാസ്സ്‌വേഡ് ടൈപ്പ് ചെയ്യുക )
Re-Enter password (വീണ്ടും പാസ്സ്‌വേഡ് ടൈപ്പ് ചെയ്യുക )
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക (റീസ്റ്റാര്‍ട്ട് ചെയ്യുവാനായി അറിയാമല്ലോ)
ഇനി Login Screen വരും
ഇവിടെ Root എന്ന് Type ചെയ്യുക
password കൊടുക്കുക
5.പ്രിന്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍
Desktop-->Administration-->Printing-->New printer-->
right click-->+ചിഹ്നം വരും--> Add option വരും-->click
Local Printer--> Radio button-->Forward
Select--> Manufature (ഇവിടെ പ്രിന്ററിന്റെ പേരു കൊടുക്കണം )
അതിനുവേണ്ടി Brouse button Click.. Select
24 fin series --> click --> Apply
പ്രിന്ററിന്റെ ചിഹ്നം വന്നീട്ടുണ്ടാകും
ടെസ്റ്റ് പ്രിന്റ് എടുക്കുക
6.കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗിന്റെ കാര്യം?
Desktop-->Administration-->Networking-->window വരും
Ethernet connection--> properties എന്ന option വരും--> click
മുകളിലെ ചതുരത്തില്‍ ടിക്ക് മാര്‍ക്ക് കൊടുക്കുക
This device is configured --> ടിക്ക് മാര്‍ക്ക് കൊടുക്കുക
properties ന്റെ വലതുഭാഗത്ത് click
കമ്പ്യൂട്ടര്‍ നമ്പര്‍ കൊടുക്കുക
192.168.0.1 എന്ന നമ്പര്‍ ഒന്നാമത്തെ കമ്പ്യൂട്ടറില്‍ കൊടുക്കുക
subnetmask എന്ന option click ചെയ്യുക
തനിയെ നമ്പര്‍ വരും
ok
window close ചെയ്യുക
Activate -->OK
ഇതുപോലെ രണ്ടാമത്തെ കമ്പ്യൂട്ടറില്‍ ചെന്നിരുന്ന് നമ്പര്‍ അടിയ്ക്കുക .
പക്ഷെ ,ഒരു വ്യത്യാസം മാത്രം. 0.1 എന്നതിനു പകരം 0.2 എന്നാക്കണം .
അതായത് ലാന്‍ ചെയ്യുന്നത് രണ്ടാമത്തെ കമ്പ്യൂട്ടറാണല്ലോ.
ചെക്ക് ചെയ്യാന്‍
ഒന്നാമത്തെ കമ്പ്യൂട്ടറില്‍ ഇരിയ്ക്കുക--> റൂട്ട് ടെര്‍മിനല്‍ ഓപ്പണ്‍ ചെയ്യുക
Type--> ping(space) 192.168.0.2
Enter
എഴുത്തുവരും
എഴുത്തുവന്നാല്‍--ഒ. കെ
(Unreachable എന്നുവന്നാല്‍ തെറ്റുണ്ട്)
എഴുത്തു നിറുത്തുവാന്‍ Ctrl+C അടിയ്ക്കുക
എഴുത്തുനില്‍ക്കും
7. നെറ്റ്‌വര്‍ക്കിംഗ് വഴി ഫയല്‍ എടുക്കാന്‍
ഒന്നാമത്തെ കമ്പ്യൂട്ടറില്‍ ഇരിയ്ക്കുക--> root ന്റെ home --> open
file--> Drop down list--> Connect to server--> click
Box വരും
Service Type-->Closing button--> ssh-->
Server Option--> അതില്‍ രണ്ടാമത്തെ Network I.P Addres അടിച്ചുകൊടുക്കുക
192.168.0.2 അടിച്ചുകൊടുക്കുക
അതിനടിയിലെ Port option നില്‍ 22 അടിയ്ക്കുക
അതിനടിയിലെ Folder option നില്‍ / root- എന്ന് ടൈപ്പ് ചെയ്യുക
Connect Cilck ചെയ്യുക
(Login anyway )
രണ്ടാമത്തെ കമ്പ്യൂട്ടറിന്റെ പാസ്സ് വേര്‍ഡ് ചോദിയ്ക്കും
പാസ്സ്‌വേഡ് അടിച്ചുകൊടുക്കുക
ശരിയായാല്‍ രണ്ടാമത്തെ കമ്പ്യൂട്ടറിന്റെ ചിത്രം ഫോള്‍ഡര്‍ ആയി വരും
ഇത് ,എത്ര കമ്പ്യൂട്ടര്‍ ഉണ്ടോ അത്ര എണ്ണത്തിലും ചെയ്യുക
8. C.D --write ചെയ്യാന്‍
Blank CD തന്നെ ഇടണം
Application-->Sounds & Videos-->Gnome Baker-->Window വരും
Desktop (write ചെയ്യേണ്ട ഫയല്‍ എടുക്കുക )
Click on the required folder--> (select )
ഒരു മാര്‍ഗ്ഗം, താഴേയ്ക്ക് വലിച്ചിടുക
അല്ലെങ്കില്‍
Add ചിഹ്നം വരും .Add file click ചെയ്യുക
വലത്തേ അറ്റത്തെ ബട്ടണില്‍ Create data എന്ന Option കാണാം.
Click
default ആയി കിടക്കുന്നുണ്ടെങ്കില്‍ Writer click ചെയ്ത്
CD RW Select ചെയ്യണം
Click
speed ചോദിയ്ക്കും
20 എന്ന് കൊടുക്കുക
കുറേ ടിക്ക് കൊടുക്കുക
എന്തായാലും eject option നില്‍ ടിക്ക് വേണം
Burn the disk എന്ന option കാണാം
അവസാനം Completed എഴുതിവരും
Friday, May 04, 2007
4. Std:X ലിനക്സിന് ഒരു ആമുഖം(പഠനസഹായി)
മുഖവുര
ഈ വര്‍ഷം മുതല്‍ കേരളത്തിലെ മലയാളം മീഡിയം സ്കൂളുകളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ലിനക്സ് മാത്രമാക്കി മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചല്ലോ. അതുകൊണ്ടുതന്നെ ,കഴിഞ്ഞ വര്‍ഷത്തില്‍ നിന്നു വ്യത്യസ്തമായി,ഇക്കൊല്ലം പത്താംക്ലാസ്സുകാര്‍ക്ക് ലിനക്സാണ് കൈകാര്യം ചെയ്യേണ്ടത്. അതിനാല്‍ അതിനുതകുന്ന പഠന സഹായിയും ഈ ബ്ലോഗില്‍ക്കൂടി നല്‍കുവാനായി ശ്രമിയ്ക്കുകയാണ്. ലിനക്സില്‍ മാത്രമല്ല, കമ്പ്യൂട്ടര്‍ പഠനത്തില്‍തന്നെ ശിശുവായുള്ളവനാണ് ഈയുള്ളവന്‍ . അതുകൊണ്ടുതന്നെ തെറ്റുകള്‍ വരുമെന്നര്‍ത്ഥം. അതിനാല്‍ ഈ വിഷയത്തില്‍ ,അറിവുള്ളവര്‍ സഹായിക്കണമെന്നര്‍ത്ഥം.കേരളത്തിലെ ഭൂരിഭാഗം കമ്പ്യൂട്ടര്‍ സെന്ററുകളിലും ലിനക്സ് പഠിപ്പിയ്ക്കുന്നില്ല എന്ന വസ്തുത ആമുഖമായി പറഞ്ഞുകൊള്ളട്ടെ. നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും തന്ന് മാന്യ വായനക്കാര്‍ സഹകരിയ്ക്കണമെന്ന് വിനീതമായി അപേക്ഷിയ്ക്കുന്നു.എന്തണ് ഡെബിയന്‍ ?
ലിനക്സ് കെര്‍ണല്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് റെഡ് ഹാറ്റ്, മാന്‍ഡ്രേക്ക് തുടങ്ങി നിരവധി ഓപ്പറേറ്റിംഗ് സിസ്റ്റം ഡിസ്‌ട്രിബ്യൂഷനുകള്‍ ഇന്ന് ലോകത്തില്‍ പ്രചാരത്തിലുണ്ട്. ഇതൊക്കെ വിവിധ കമ്പനികള്‍ തയ്യാറാക്കിയ ഉല്പന്നങ്ങളാണ് .കമ്പനികള്‍ക്ക് അവരുടെ ലാഭത്തിലാണ് താല്പര്യം .ഇതില്‍ മാറ്റം വരുത്തി ഉപയോഗിയ്ക്കുന്നതിന് ചില പരിമിതികള്‍ ഉണ്ട്. എന്നാല്‍ ,ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഫ്രീ സോഫ്‌റ്റ്‌വെയര്‍ ഫൌണ്ടേഷന്റെ പ്രവര്‍ത്തകരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമുണ്ടായ ഡിസ്‌ട്രിബ്യൂഷനാണ് ഡെബിയന്‍ . ഒരു പ്രത്യേക വ്യക്തിയോ സ്ഥാപനമോ ഈ ഡിസ്‌ട്രിബ്യൂഷന്റെ അവകാശിയല്ല. ഇതില്‍ ലിനക്സ് കെര്‍ണല്‍ തന്നെയാണ് ഉപയോഗിച്ചിരിയ്ക്കുന്നത്.. ഇതറിയപ്പെടുന്നത് ഡെബിയന്‍ ഗ്നു / ലിനക്സ് എന്നപേരിലാണ്.എന്താണ് ഉബുണ്ടു ?
ഡെബിയനില്‍നിന്നും രൂപപ്പെടുത്തിയെടുത്ത ഫ്രീ സോഫ്റ്റ് വെയറാണ് ഉബുണ്ടു.എന്താണ് ഐ ടി @ സ്ക്കൂള്‍ ഗ്നു /ലിനക്സ് ?
മുന്‍പു സൂചിപ്പിച്ച ‘ഉബുണ്ടു ‘വില്‍നിന്ന് രൂപപ്പെടുത്തിയെടുത്തതാണ് ഐ ടി @ സ്ക്കൂള്‍ ഗ്നു /ലിനക്സ് .( ഉബുണ്ടു ഡിസ്‌ട്രിബ്യൂഷനില്‍ GNOME (GNU Network Object Model Environment ) ഡെസ്ക്ട്ടോപ്പാണ് ഉള്ളത് .) മുന്‍പു സൂചിപ്പിച്ചതുപോലെ റെഡ്‌ഹാറ്റ് ,മാന്‍ഡ്രേക്ക് ,ഡെബിയന്‍ എന്നിവ തമ്മില്‍ കാര്യമായ വ്യത്യാസം ഉണ്ടല്ലോ. കുട്ടികളെ സംബന്ധിച്ചുപറയുകയാണെങ്കില്‍ മെനുവിലും ഡെസ്ക്ട്ടോപ്പിലും കാര്യമായ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കിയാല്‍ മതി. അതിനാല്‍ സ്കൂളില്‍ പഠിപ്പിയ്ക്കുമ്പോള്‍ ഒരു ഏകീകൃതരൂപം വേണമല്ലോ.(അല്ലെങ്കില്‍ ഓരോ സ്കൂളിലും ഓരോ രൂപത്തിലായാല്‍ അദ്ധ്യാപകര്‍ക്ക് കോച്ചിംഗ് നല്‍കുവാനും പരീക്ഷയെടുക്കുവാനും എന്നുവേണ്ട ഒട്ടനവധി പ്രശ്നങ്ങള്‍ തന്നെയുണ്ടാകും.നിങ്ങളുടെ മറ്റുവിഷയങ്ങളുടെ ടെക്‍സ്റ്റ് ബുക്കും സിലബസ്സുമൊക്കെ ഓരോ സ്ക്കൂളിലും വ്യത്യസ്തമായിരുന്നാലുണ്ടാകുന്ന അവസ്ഥ നിങ്ങള്‍ മനസ്സിലൊന്നു സങ്കല്പിച്ചുനോക്കൂ .എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാവുക ? ) അതുകൊണ്ടാണ് ഏകീകൃതരൂപമുള്ള ഒരെണ്ണം രൂപപ്പെടുത്തിയത് . അതിന് ഒരു പേരും കൊടുത്തു. ആ പേരാണ് ഐ ടി @ സ്ക്കൂള്‍ ഗ്നു /ലിനക്സ് .ഇതില്‍ ഉപയോഗിച്ചിരിയ്ക്കുന്ന അക്ഷരങ്ങള്‍ ശ്രദ്ധിച്ചുനോക്കൂ.ഐ.ടി .... എന്നുവെച്ചാല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‍നോളജി
സ്ക്കൂള്‍.......എന്നുവെച്ചാല്‍ സ്കൂളുകള്‍ക്കു വേണ്ടിയുള്ളത് (ഇങ്ങനെ ,മനസ്സിലാക്കാന്‍ വ്യഖ്യാനിച്ചുവെന്നേയുള്ളൂ)
ഗ്നു ...(GNU---Gnu not Unix --- പണ്ടുണ്ടായിരുന്ന പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു Unix . എന്നാല്‍ അതല്ല എന്നു വ്യക്തമാക്കാനാണ് not Unix എന്നെഴുതിയത്.)
ലിനക്സ്..... അതിപ്പോള്‍ പറയാതെതന്നെ അറിയാമല്ലോ , ഓപ്പറേറ്റിംഗ് സിസ്റ്റം ലിനക്സ് ആണെന്നകാര്യം
Wednesday, May 02, 2007
3. പത്താം ക്ലാസിലെ I.T. അദ്ധ്യാപകര്‍ക്കുള്ള പരിശീലനം( അറിയിപ്പ്)
പത്താം ക്ലാസിലെ പുതിയ I.T പാഠപുസ്തകത്തെ അടിസ്ഥാനമാക്കി ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനം 1997 മേയ് രണ്ടിന് ആരംഭിയ്ക്കുന്നതാണ് . അഞ്ചുദിവസത്തെ പരിശീലന പരിപാടിയില്‍ അടുത്ത വര്‍ഷം പത്താംക്ലാസ്സില്‍ I.T.പഠിപ്പിയ്ക്കുന്ന എല്ലാ അദ്ധ്യാപകരും സ്ക്കൂള്‍ I.T കോ-ഓര്‍ഡിനേറ്റര്‍മാരും പങ്കെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
2007 ലെ S.S.L.Cപരീക്ഷയുടെ കേന്ദ്രീകൃതമൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളില്‍ ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണ്ണയത്തിന് ബന്ധപ്പെട്ട പരീക്ഷയുടെ സമയത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ച പ്രതിഫലത്തിന്റെ നിരക്ക്
ഒരു മണിക്കൂര്‍ വരെ----രണ്ടരരൂപ
രണ്ടു മണിക്കൂര്‍വരെ----നാലുരൂപ
മൂന്നു മണിക്കൂര്‍വരെ----അഞ്ചുരൂപ <
(പൊ.വി.(ജെ) വകുപ്പിന്റെ 19-4-07 ലെ (പി) 80/07 ഉത്തരവ് )
ഹൈസ്ക്കൂള്‍ അസിസ്റ്റന്റ് ---നിലവിലുള്ളത് (175 രൂപ ) പുതുക്കിയത് ( 250 രൂപ)
പ്രൈമറി സ്ക്കൂള്‍ അസിസ്റ്റന്റ്---നിലവിലുള്ളത് (150) രൂപ പുതുക്കിയത് (200 രൂപ )
S.S.L.C Examination --മൂല്യനിര്‍ണ്ണയ പ്രതിഫലം
(പൊ.വി.(ജി) വകുപ്പിന്റെ 9-4-07 ലെ (ആര്‍ ടി ) 1552/07 ഉത്തരവ്2007 ലെ S.S.L.Cപരീക്ഷയുടെ കേന്ദ്രീകൃതമൂല്യനിര്‍ണ്ണയ കേന്ദ്രങ്ങളില്‍ ഉത്തരക്കടലാസിന്റെ മൂല്യനിര്‍ണ്ണയത്തിന് ബന്ധപ്പെട്ട പരീക്ഷയുടെ സമയത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ച പ്രതിഫലത്തിന്റെ നിരക്ക്
ഒരു മണിക്കൂര്‍ വരെ----രണ്ടരരൂപ
രണ്ടു മണിക്കൂര്‍വരെ----നാലുരൂപ
മൂന്നു മണിക്കൂര്‍വരെ----അഞ്ചുരൂപ <
അദ്ധ്യാപകരുടെ ദിനവേതനം പുതുക്കി
(പൊ.വി.(ജെ) വകുപ്പിന്റെ 19-4-07 ലെ (പി) 80/07 ഉത്തരവ് )ഹൈസ്ക്കൂള്‍ അസിസ്റ്റന്റ് ---നിലവിലുള്ളത് (175 രൂപ ) പുതുക്കിയത് ( 250 രൂപ)
പ്രൈമറി സ്ക്കൂള്‍ അസിസ്റ്റന്റ്---നിലവിലുള്ളത് (150) രൂപ പുതുക്കിയത് (200 രൂപ )
Subscribe to:
Comments (Atom)